Latest Updates
-
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും -
സമ്പൂര്‍ണ വാരഫലം: മാര്‍ച്ച് 9- 15 വരെ അശ്വതി - രേവതി നക്ഷത്രഫലം: നേടുന്നവരും നഷ്ടപ്പെടുന്നവരും ഇവരാണ് -
മാര്‍ച്ചില്‍ സൂര്യന് മാറുന്നത് 4 തവണ: ധനസമ്പത്തിന് ഇനി മുട്ടില്ല, മാര്‍ച്ച് 31 വരെ ഇവര്‍ക്ക് സുവര്‍ണകാലം -
വനിതാദിനം 2026: എത്രയൊക്കെ നിസ്സാരമെന്ന് കരുതുന്നോ അത്രയും കഠിനം ഈ വേദനകള്‍, 30-ന് ശേഷം ശ്രദ്ധിക്കണം -
വനിതാദിനം 2026: ഏത് പ്രായത്തിലും മാനസികാരോഗ്യം അതിപ്രധാനം, പ്രത്യേകിച്ച് ഗര്‍ഭകാലത്തും പ്രസവശേഷവും -
48 മണിക്കൂറിനുള്ളില്‍ ബുധന്‍ ചതയത്തിലേക്ക്: കരിയര്‍, ധനം, ജോലി, ദാമ്പത്യം അത്ഭുതപ്പെടും മാറ്റങ്ങളില്‍ ഇവര്‍ -
Rashiphalam: മാറ്റങ്ങള്‍ക്ക് തുടര്‍ച്ചയായി ഇന്നത്തെ രാശിഫലം: 12 രാശിക്കാര്‍ക്കും സമ്പൂര്‍ണം സമഗ്രം -
വനിതാദിനം 2026: പോരാട്ടങ്ങളുടെ വര്‍ഷങ്ങള്‍, തുല്യതക്ക് വേണ്ടിയുള്ള പോരാട്ടം, ചര്‍ച്ച ചെയ്യപ്പെടേണ്ടത് ഇതെല്ലാം
ഉറപ്പിച്ച വിവാഹം വരെ മുടങ്ങും, പിന്നെ തടസ്സങ്ങളും; സമയത്തിന് വിവാഹം കഴിക്കേണ്ട നക്ഷത്രക്കാര്‍
ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ മുഹൂര്‍ത്തമാണ് വിവാഹം. ഓരോ വ്യക്തിയും വളരെ പ്രതീക്ഷയോടെയാണ് വിവാഹ ജീവിതത്തിലേക്ക് കടക്കാറ്. ചിലര്‍ക്ക് ദാമ്പത്യജീവിതം വളരെ മനോഹരമായി നീങ്ങുമെങ്കിലും ചിലര്‍ക്ക് പരാജയമാകും സംഭവിക്കുക. ജ്യോതിഷപ്രകാരം, ചില നക്ഷത്രക്കാര്‍ക്ക് പെട്ടെന്ന് വിവാഹം തടക്കുന്നു. എന്നാല്‍ ചിലര്‍ക്ക് വളരെ പരിശ്രമിച്ചാല്‍ മാത്രമേ വിവാഹം നടക്കുകയുള്ളൂ. അപ്പോഴേക്കും സമയം വളരെയേറെ കടന്നുപോയിരിക്കും. ജ്യോതിഷത്തില്‍ പൊതുഫലം പ്രകാരം ചില നക്ഷത്രക്കാര്‍ക്ക് ചില പ്രത്യേക സമയത്ത് വിവാഹം നടത്തണമെന്ന് പരാമര്‍ശിച്ചിട്ടുണ്ട്.
ജാതകപ്രകാരം ചില പ്രത്യേക സമയത്ത് വിവാഹം നടത്തുന്നത് ശുഭകരമായി കണക്കാക്കുന്നു. എന്നാല്‍ പല കാരണങ്ങളാല്‍ അത് കൃത്യമായി നടക്കണമെന്നില്ല. വിവാഹം നീണ്ടുപോയേക്കാം. ജീവിതം ഒരു കരയ്‌ക്കെത്തിച്ച ശേഷം വിവാഹത്തിനായി പങ്കാളിയെ തേടി ഇറങ്ങിയാല്‍ ചിലപ്പോള്‍ ലഭിക്കണമെന്നില്ല. ഒരു പ്രായം കഴിഞ്ഞാല്‍ നല്ല പങ്കാളിയെ കിട്ടിയെന്ന് വരില്ല. ഇത് പലരുടെയും അനുഭവമാണ്. ശരിയായ സമയത്ത് ജാതകപ്രകാരം വിവാഹം നടത്തിയില്ല എങ്കില്‍ ജ്യോതിഷപ്രകാരം ചില നക്ഷത്രക്കാര്‍ക്ക് വൈകി മാത്രമേ വിവാഹം നടക്കൂ. അത് ഓരോരുത്തരുടെയും ജാതകപ്രകാരം വ്യത്യാസപ്പെടാം. ഇവിടെ പറയുന്ന കാര്യങ്ങള്‍ പൊതുഫലം പ്രകാരമാണ്.

ഭരണി
ഭരണി നക്ഷത്രക്കാര്‍ തീര്‍ച്ചയായും ജാതകം നോക്കി വിവാഹസമയം കൃത്യമായി മനസിലാക്കേണ്ടതുണ്ട്. ആ സമയത്ത് വിവാഹം നടന്നില്ലെങ്കില്‍ പിന്നെ വളരെ വൈകി മാത്രമേ വിവാഹം നടക്കുകയുള്ളൂ. വളരെ പരിശ്രമിച്ചാലും വിവാഹത്തിനായി ധാരാളം അലയേണ്ടി വന്നേക്കാം. ആലോചനകള്‍ വരുമെങ്കിലും അതെല്ലാം പല കാരണങ്ങളാല്‍ മുടങ്ങിപ്പോയേക്കാം. ജീതകത്തില്‍ നിങ്ങളുടെ വിവാഹസമയം എപ്പോഴാണോ പരാമര്‍ശിച്ചിരിക്കുന്നത്, ആ സമയം തന്നെ നടത്തുന്നതാണ് ഏറ്റവും ശുഭകരം.
പൂരം
പൂരം നക്ഷത്രക്കാര്‍ക്കും ഇതേ ഫലം തന്നെയായിരിക്കും. ജാതകപ്രകാരം വിവാഹം ഏത് സമയത്താണോ പറഞ്ഞിരിക്കുന്നത് ആ സമയത്ത് തന്നെ വിവാഹം നടത്താന്‍ ശ്രമിക്കണം. അല്ലെങ്കില്‍ പിന്നെ വളരെ വൈകിയായിരിക്കും അടുത്ത നല്ല സമയം വരുന്നത്. പല കാരണങ്ങളാലും വിവാഹം നീണ്ടുപോയേക്കാം. നടക്കുമെന്ന് വിചാരിച്ച ബന്ധം വരെ മുടങ്ങിപ്പോയേക്കാം.
പൂരാടം
പൂരാടം നക്ഷത്രക്കാര്‍ക്കും സമയത്തിന് വിവാഹം നടന്നില്ലെങ്കില്‍ പിന്നീട് കാലതാമസം നേരിടേണ്ടിവരാം. ചിലപ്പോള്‍ വിവാഹം ഉറപ്പിച്ചാല്‍ പോലും ആ വിവാഹം നീണ്ടുപോയേക്കാം. ചില തടസ്സങ്ങളാല്‍ വിവാഹം നീട്ടിവയ്‌ക്കേണ്ടതായും വന്നേക്കാം. അതിനാല്‍ ജാതകപ്രകാരം വിവാഹസമയം പരിശോധിച്ച് അതുപ്രകാരമുള്ള സമയത്ത് തന്നെ വിവാഹം നടത്താന്‍ നോക്കുക.
പുണര്‍തം
പുണര്‍തം നക്ഷത്രക്കാരായവര്‍ക്ക് ശരിയായ സമയത്ത് തന്നെ വിവാഹം നടത്തണം. ജാതകപ്രകാരം പറഞ്ഞ സമയത്ത് വിവാഹം നടത്തിയില്ലെങ്കില്‍ പിന്നെ ചിലപ്പോള്‍ ചില കാരണങ്ങളാല്‍ വിവാഹം നീണ്ടുപോയേക്കാം. നിങ്ങള്‍ ആഗ്രഹിച്ചാലും പിന്നെ വിവാഹം നടക്കണമെന്നില്ല. പലവിധ തടസ്സങ്ങള്‍ നിങ്ങള്‍ക്ക് ഇക്കാര്യത്തില്‍ നേരിടേണ്ടിവന്നേക്കാം. അതിനാല്‍ ജാതകപ്രകാരം തന്നെ നിങ്ങളുടെ വിവാഹം സമയത്തിന് നടത്താന്‍ നോക്കുക.
ആയില്യം
ആയില്യം നക്ഷത്രക്കാര്‍ക്കും ഇതേഫലമാണ്. ശരിയായ സമയത്ത് വിവാഹം നടത്തിയില്ലെങ്കില്‍ അല്‍പം കാലതാമസം നേരിടേണ്ടിവരും. അതിനാല്‍ നിങ്ങളുടെ ജാതകം പരിശോധിച്ച് ആ സമയത്ത് തന്നെ വിവാഹം നടത്താന്‍ ശ്രമിക്കുക.
ചോതി
ചോതി നക്ഷത്രക്കാര്‍ക്കും ഇത്തരം ദോഷഫലം വിവാഹക്കാര്യത്തില്‍ വന്നുചേരും. വിവാഹം നടക്കണം എന്ന് വിചാരിക്കുന്ന സമയത്ത് അത് നടക്കണമെന്നില്ല. ജാതകപ്രകാരം വിവാഹസമയം തെറ്റിയാല്‍ പിന്നീട് വിവാഹം അല്‍പം നീണ്ടുപോയേക്കാം. അതിനാല്‍ മനോവിഷമങ്ങളും നിങ്ങള്‍ക്ക് അക്കാലയളവില്‍ നേരിടേണ്ടിവന്നേക്കാം.
ഉത്രം
ഉത്രം നക്ഷത്രക്കാര്‍ക്കും ഇത്തരമൊരു യോഗമുണ്ട്. നിങ്ങളുടെ ജാതകപ്രകാരം വിവാഹസമയം തിരിച്ചറിയുക. ആ സമയത്ത് തന്നെ വിവാഹം നടത്താന്‍ ശ്രമിക്കുക. അങ്ങിനെ സംഭവിക്കുന്നില്ലെങ്കില്‍ അല്‍പം കാലതാമസം നിങ്ങള്‍ക്ക് നേരിടേണ്ടിവരാം.
തിരുവാതിര
തിരുവാതിര നക്ഷക്രക്കാര്‍ക്കും സമയത്തിന് വിവാഹം നടന്നില്ലെങ്കില്‍ പിന്നെ അല്‍പം കാലതാമസം നേരിടേണ്ടിവരും. പല കാര്യങ്ങളാലും വിചാരിച്ച സമയത്ത് വിവാഹം നടക്കാതെ വന്നേക്കാം. പല ആലോചനകള്‍ വരുമെങ്കിലും നിങ്ങള്‍ക്ക് യോജിക്കണമെന്നില്ല. അതിനാല്‍ ജാതകപ്രകാരം വിവാഹസമയം നിങ്ങള്‍ നോക്കിവയ്ക്കുക. ആ സമയത്ത് തന്നെ വിവാഹം നടത്താനായി ശ്രമിക്കുക.
തൃക്കേട്ട
തൃക്കേട്ട നക്ഷത്രക്കാരും സമയത്തിന് വിവാഹം നടത്താന്‍ ശ്രമിക്കുക. അല്ലെങ്കില്‍ പലവിധ തടസ്സങ്ങളും വിവാഹക്കാര്യത്തിന് പിന്നീടുണ്ടായേക്കാം. കാലതാമസം, അനുയോജ്യമല്ലാത്ത വിവാഹാലോചനകള്‍ എന്നിവ കാരണം വിവാഹം നടക്കാന്‍ കാലതാമസം വരും. അതിനാല്‍ മനോവിഷമവും നിങ്ങള്‍ക്ക് നേരിടേണ്ടിവരും.
തിരുവോണം
തിരുവോണം നക്ഷത്രക്കാരാണ് നിങ്ങളെങ്കില്‍ നിങ്ങളുടെ വിവാഹത്തിന് ജാതകപ്രകാരം അനുയോജ്യമായ സമയം എപ്പോഴാണെന്ന് തിരിച്ചറിയുക. ആ സമയത്ത് തന്നെ വിവാഹം നടത്താന്‍ പരമാവധി ശ്രമിക്കുക. അതല്ലെങ്കില്‍ പല തടസ്സങ്ങളാല്‍ വിവാഹം നീണ്ടുപോയേക്കാം. ഉറപ്പിച്ച വിവാഹം വരെ മുടങ്ങിയേക്കാം.
രേവതി
രേവതി നക്ഷത്രക്കാരും വിവാഹസമയം ജാതകപ്രകാരം തിരിച്ചറിയുക. ജാതകപ്രകാരം കൃത്യസമയത്ത് വിവാഹം നടത്തിയില്ലെങ്കില്‍ പിന്നെ പലവിധ തടസ്സങ്ങളാല്‍ വിവാഹം നീണ്ടുപോയേക്കാം. അനുയോജ്യമായ ആലോചനകള്‍ വരണമെന്നില്ല.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications











