Latest Updates
-
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ഭര്തൃഗൃഹത്തിന് ഭാഗ്യമാകും സ്ത്രീ നക്ഷത്രം
ഭര്തൃഗൃഹത്തിന് ഭാഗ്യം ഈ സ്ത്രീ നക്ഷത്രം
നക്ഷത്ര ഫലം പലപ്പോഴും നാം പ്രാധാന്യത്തോടെ കാണുന്ന ഒന്നാണ്. 27 നക്ഷത്രങ്ങളില്‍ നക്ഷത്ര ഫലങ്ങളും വ്യത്യസ്തമായിരിയ്ക്കും. ചില നക്ഷത്രങ്ങള്‍ നല്ല ഫലം നല്‍കുന്നതാകും, ചിലത് മോശം ഫലവും.
നക്ഷത്രങ്ങള്‍ ഒരാളുടെ സ്വഭാവത്തേയും രൂപത്തേയുമെല്ലാം സ്വാധീനിയ്ക്കുന്നുവെന്നാണ് ജ്യോതിഷ പഠനങ്ങള്‍ പറയുന്നത്. ജനിച്ച സമയവും ദിവസവും അടിസ്ഥാനപ്പെടുത്തി കണക്കാക്കുന്ന നക്ഷത്രങ്ങളുടെ ഫലവും വ്യത്യാസപ്പെട്ടിരിയ്ക്കും. ജനിച്ച സമയമനുസരിച്ചു പോലും ഗ്രഹ സ്വാധീനവും നക്ഷത്ര ഫലവും വ്യത്യസ്തമാണ്.
സ്ത്രീകള്‍ക്കു നല്ലതായ നക്ഷത്രങ്ങളും പുരുഷന്മാര്ക്കു നല്ലതായ നക്ഷത്രങ്ങളുമെല്ലാമുണ്ട്. ഇതുപോലെ മോശമായതും. ചില നക്ഷത്രങ്ങള്‍ സ്വന്തം വീട്ടില്‍ ദോഷമാകുമെങ്കിലും ചെന്നു കയറുന്ന വീട്ടില്‍ ഗുണമാകും, അതായത് വിവാഹം കഴിച്ചു ചെന്നു കയറുന്ന വീട്ടില്‍.
സാധാരണ സ്ത്രീകള്‍ വിവാഹം കഴിച്ചു ചെല്ലുന്നത് ഐശ്വര്യമായും അല്ലാത്തതായുമെല്ലാം പൊതുവേ കണക്കാക്കാറുണ്ട്. ചില പ്രത്യേക നാളില്‍, അതായത് നക്ഷത്രത്തില്‍ ജനിച്ച സ്ത്രീകള്‍ ചെന്നു കയറുന്ന വീട്ടില്‍, അതായത് വിവാഹം കഴിച്ചു ചെല്ലുന്ന വീട്ടില്‍ ഏറെ ഐശ്വര്യം കൊണ്ടു വരും. ഇത്തരം നാളുകള്‍ അയല്പക്കത്തു പോലും ഐശ്വര്യം കൊണ്ടു വരും എന്നാണ് പറയേണ്ടത്.
ഇവരുടെ ജാതകവശാല്‍ വ്യാഴ സ്ഥാനത്ത് നല്ല ഗ്രഹങ്ങളുണ്ടെങ്കിലാണ് ഇത്തരം നാളുകള്‍ ഏറെ ഭാഗ്യമാകുക. ഉദാഹരണത്തിന് വ്യാഴം, ചന്ദ്രന് എന്നിവ നാലാംഭാവത്തില്‍ ഉണ്ടെങ്കില്‍ ഇത് ഭാഗ്യദായകമാണ്. രാജ യോഗവും കേസരി യോഗവുമെല്ലാം നാലാം ഭാവത്തില്‍ ഉണ്ടെങ്കില്‍ കൂടുതല്‍ നല്ലത്.
വിവാഹം കഴിച്ചിടം ഐശ്വര്യവും ധനവും കൊണ്ടു നിറയ്ക്കുന്ന ഇത്തരം ചില നക്ഷത്രങ്ങളെക്കുറിച്ചറിയൂ, ഇവര്‍ സ്വന്തം വീട്ടില്‍ എങ്ങനെയാണെങ്കിലും ചെന്നു കയറുന്ന വീട്ടില്‍ എപ്പോഴും ഐശ്വര്യവും ധനവും സമ്പത്തുമെല്ലാമാണ് ഫലമായി പറയുന്നത്. ധനവും സമ്പല്‍ സമൃദ്ധിയും ഭര്‍തൃ കുടുംബാംഗങ്ങള്‍ക്ക് ഭാഗ്യവും എല്ലാം ഫലമായി പറയാം.

തിരുവോണം
ചെന്നു കയറുന്ന വീട്ടില്‍ ഐശ്വര്യം നിറയ്ക്കുന്ന നക്ഷത്രങ്ങളില്‍ ഒന്നാണ് തിരുവോണം നക്ഷത്രക്കാരിയായ സ്ത്രീ. ഐശ്വര്യവും ധവുമെല്ലാമാണ് ഫലം. വ്യക്തിത്വവും കുലമഹിമയും സ്നേഹ, സല്‍സ്വഭാവികളും നല്ല ഭര്‍ത്താവും കുടുംബസുഖവും ലഭിയ്ക്കുന്നവരാണ് തിരുവോണം നക്ഷത്രക്കാരായ സ്ത്രീകള്‍. കുട്ടികളുടെ ഉയര്‍ച്ചയില്‍ പ്രത്യേക താല്പര്യം വയ്ക്കുന്നവരും. ദാനധര്മ്മങ്ങളില് താല്പര്യമുള്ള സ്ത്രീ നക്ഷത്രം കൂടിയാണ് ഇത്.

അത്തവും
അത്തവും ചെന്നു കയറുന്ന വീട്ടില്‍ ഐശ്വര്യവും ഭാഗ്യവുമാകുന്ന സ്ത്രീ നക്ഷത്രമാണ്. പെണ്ണത്തം പൊന്നത്തം എന്നൊരു ചൊല്ലു തന്നെയുണ്ട്. സൗന്ദര്യവതികളായ ഇവര്‍ കാര്യശേഷി ഏറെയുള്ളവരും സ്നേഹമുള്ളവരുമെല്ലാമാകും. സ്വന്തം കാലില്‍ നില്ക്കുന്നവര്. വിവാഹ ശേഷമാണ് ഇവര്‍ക്കു കൂടുതല്‍ ഉയര്‍ച്ചയുണ്ടാകുക.

ചോതി
ചെന്നു കയറുന്ന വീട്ടില്‍ ഭാഗ്യമാകുന്ന സ്ത്രീ നക്ഷത്രമാണ് ചോതി. ചെന്നു കയറുന്ന വീട്ടില്‍ ഭാഗ്യമാകുന്ന സ്ത്രീ നക്ഷത്രമാണ് ചോതി. പതിവ്രതകളായ ഇവര്‍ ഭര്‍ത്താവിനെ സ്നേഹിയ്ക്കുന്നതും ഭര്‍തൃവീടിനെ സ്വന്തം വീടായി കാണുന്നവരുമാണ്. ഇവര്‍ ചെന്നു കയറുന്ന വീട്ടില്‍ ഐശ്വര്യമാണ് ഫലം. സന്താനഭാഗ്യമുള്ള ഇവര്‍ സ്വന്തം കാലില്‍ നില്ക്കാന് പ്രാപ്തിയുള്ളവരുമാണ്. വാക്സാമര്ത്ഥ്യമുള്ള കൂട്ടര് കൂടിയാകും, ഇവര്‍

ആയില്യം
പാമ്പിന്റെ നാളായി കണക്കാക്കപ്പെടുന്ന ആയില്യം ചെന്നു കയറുന്ന വീട്ടില്‍ ഏറെ ഐശ്വര്യവും ഭാഗ്യവും നല്കുന്ന നാളാണ്. പെട്ടെന്നു ദേഷ്യം വരുന്ന കൂട്ടരാണെങ്കില്‍ പോലും ചെല്ലുന്ന വീട്ടില്‍ ഭര്‍ത്താവിന്റെ സഹോദരങ്ങള്‍ക്കു വരെ ഐശ്വര്യമാണ് ഫലമായി പറയുന്നത്.

മകം
മകം സ്ത്രീകള്‍ക്കു പൊതുവേ വിശേഷപ്പെട്ട നാളാണെന്നു പറയാം. മകം പിറന്ന മങ്ക എന്നൊരു ചൊല്ലു തന്നെയുള്ളത് അതു കൊണ്ടാണ്. ഇവര്‍ സ്വന്തം വീട്ടില്‍ മാത്രമല്ല, വന്നു കയറുന്ന വീട്ടിലും എല്ലാ സൗഭാഗ്യങ്ങളും നിറയ്ക്കാന്‍ കഴിയുന്നവരാണ്. ഇവര്‍ ചെന്നാല്‍ ചെന്നു കയറുന്നിടം നന്മകളാല് നിറയുമെന്നു പറയാം. ഭര്‍ത്താവിനും ഭര്‍തൃ കുടുംബത്തിനുമെല്ലാം ഒരു പോലെ ഭാഗ്യദായകം. സമ്പദ്ഭാഗ്യമുള്ള ഇവര്‍ മറ്റുള്ളവരെ സഹായിക്കുന്ന പ്രകൃതക്കാരുമാണ്. ദൈവവിശ്വാസികളും ആചരങ്ങളില്‍ വിശ്വസിയ്ക്കുന്നവരുമാണ്. പൊതുവേ ജീവിത സുഖം ലഭിയ്ക്കുന്ന നക്ഷത്രക്കാര്‍

ചതയം
ചതയം നക്ഷത്രവും ചെന്നു കയറുന്ന വീട്ടില്‍ ഭാഗ്യം കൊണ്ടു വരുന്ന സ്ത്രീ നക്ഷത്രമാണ്. ലാളിത്യമുള്ളവരും മറ്റുള്ളവരോടു കരുണയുള്ളവരുമാകും. ദൈവവിശ്വാസമുള്ളവരുമാണിവര്. ജീവിതത്തിലെ സുഖ സൗകര്യങ്ങള്‍ അനുഭവിയ്ക്കാന്‍ യോഗമുള്ളവര്‍ കൂടിയാണ് ഇവര്‍. ചെല്ലുന്ന വീട്ടില്‍ ഐശ്വര്യം കുടിയിരുത്തും സ്ത്രീ നക്ഷത്രമാണിത്.

രേവതി
27 നക്ഷത്രങ്ങളില്‍ അവസാന നക്ഷത്രമായ രേവതിയും എല്ലാ അര്‍ത്ഥത്തിലും ചെന്നു കയറുന്ന വീട്ടില്‍ ഐശ്വര്യം നിറയ്ക്കുന്ന, ദുര്ഭാഗ്യം അകറ്റുന്ന നക്ഷത്രമാണ്. സൗന്ദര്യവും ദൈവവിശ്വാസവും സദ്ചിന്തകളുമുള്ള
ഇവര്‍ സത്യസന്ധരുമാണ്. സ്വന്തം വീട്ടിലും ഭര്‍തൃ വീട്ടിലും ഒരുപോലെ ഭാഗ്യം നല്കുന്നവരുമാണ് രേവതി നക്ഷത്രക്കാര്‍



Click it and Unblock the Notifications
