Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
ഈ നക്ഷത്രക്കാര്‍ ചതിയ്ക്കും, കാരണം
ഈ നക്ഷത്രക്കാര്‍ ചതിയ്ക്കും, കാരണം
നക്ഷത്ര ഫലം ജ്യോതിഷത്തില്‍ ഏറെ പ്രശസ്തമായ ഒന്നാണ്. ജ്യോതിഷ ഫലങ്ങള്‍ക്ക് നക്ഷത്രം അറിയേണ്ടതും ഏറെ പ്രധാനമാണ്.
ഒരാളെക്കുറിച്ചു പല കാര്യങ്ങളും നക്ഷത്രങ്ങള്‍ പറയുന്നുണ്ട്. ഒരാളുടെ രൂപം മുതല്‍, മരണം വരെയുള്ള പല കാര്യങ്ങളും നക്ഷത്ര ഫലം ഗണിച്ചു നോക്കി ജ്യോതിഷികള്‍ വിവരിയ്ക്കുന്നുണ്ട്. വിശ്വസിയ്ക്കുന്നവരും അവിശ്വസിയ്ക്കുന്നവരുമെല്ലാമുണ്ട്.
27 നക്ഷത്രങ്ങള്‍ എടുത്താന്‍ നല്ല നക്ഷത്രങ്ങളും ദോഷം നക്ഷത്രങ്ങളും ഗുണ സമ്മിശ്രമായതുമെല്ലാം ഉണ്ടാകും. ഭാഗ്യവും നിര്ഭാഗ്യവുമുള്ള നക്ഷത്രങ്ങളും കാണും. ധന നഷ്ടമുണ്ടാകുന്ന, ധന ലാഭമുണ്ടാകുന്ന നക്ഷത്രങ്ങളും ധാരാളം.
ഒരാളുടെ സ്വഭാവത്തെ കുറിച്ചു പറയാനും പ്രകൃതത്തെ കുറിച്ചു പറയാനും നക്ഷത്ര ഫലം സഹായിക്കുന്നു. ഇതനുസരിച്ച് 27 നക്ഷത്രങ്ങളില്‍ ചില നക്ഷത്രങ്ങള്‍ക്ക് മറ്റുള്ളവരെ ചതിയ്ക്കുന്ന സ്വഭാവം കൂടുതലാണ്. എന്നാല്‍ ഇവര്‍ ഇത് പലപ്പോഴും മനപൂര്വ്വമാകില്ല, ചെയ്യുന്നത്.
സാഹചര്യങ്ങളുടെ സമ്മര്‍ദം കാരണം ചെയ്തു പോകുന്നതുമാകാം. പ്രതിസന്ധി ഘട്ടങ്ങളില്‍ തങ്ങള്‍ക്കു രക്ഷപ്പെടാന്‍ വേണ്ടി മറ്റുള്ളവരെ ചതിയ്ക്കുന്ന ഇത്തരം ചില നക്ഷത്രങ്ങളെക്കുറിച്ചറിയൂ,

തിരുവാതിര
തിരുവാതിര ഇത്തരം ചതിയ്ക്കുന്ന നക്ഷത്രങ്ങളിലുള്ള ഒന്നാണ്. ചതിവിന്റെ ആശാന്മാര് എന്നു പറയാം. നോക്കി നില്ക്കുന്നിടുത്തു ചതിയ്ക്കുമെന്നു വേണമെങ്കില്‍ പറയാം. എന്നാല്‍ ഇവരുടെ കാര്യമെടുത്താലും പലപ്പോഴും മനപൂര്വമാകില്ല ചതിയ്ക്കുന്നത് എന്നു പറയേണ്ടി വരും. സാഹചര്യങ്ങളില്‍ നിന്നും തങ്ങളെ രക്ഷപ്പെടുത്താന്‍ മറ്റുള്ളവരെ പറ്റിയ്ക്കുകയാണ് വഴിയെങ്കില്‍ ഇവര്‍ ഇത് ചെയ്യുക തന്നെ ചെയ്യും.

അത്തം
അത്തം നക്ഷത്രവും ചതിയ്ക്കുന്ന നക്ഷത്രങ്ങളില്‍ പെടുന്ന ഒന്നാണ്. ഇവരും പലപ്പോഴും മനപൂര്വമാകില്ല. ഉദാഹരണത്തിന് എവിടെയെങ്കിലും പോകാന്‍ കൂടെ കൂട്ടാമെന്നു പറഞ്ഞ് കാത്തിരിയ്ക്കാന്‍ പറയും. നമ്മള് അതു കാത്തിരിയ്ക്കും, അവര്‍ ഇക്കാര്യം മറന്ന് പോകുകയും ചെയ്യും. ഇതും ഒരു വിധത്തില്‍ പറഞ്ഞാല്‍ ചതിയുടെ ഗണത്തില്‍ പെടുന്ന ഒന്നു തന്നെയാണ്.

ചതയം
സരസമായി സംസാരിച്ചു ചതിയ്ക്കുന്നവരാണ് ചതയം നക്ഷത്രക്കാര്‍. നല്ല സ്വരവും നല്ല ഭാഷയും നല്ല മധുരമായ സംസാരവുമെല്ലാം ഉള്ളവരാണ്, ഇവര്‍. അതേ സമയം ചതിയ്ക്കാന്‍ മനസുള്ളവരും. മനപൂര്‍വമല്ലെങ്കില്‍ പോലും. മനപൂര്‍വം ചതിയ്ക്കുന്നവരുമുണ്ട്.

രോഹിണി
രോഹിണി നക്ഷത്രവും ചതിയ്ക്കാന്‍ സാധ്യതയുള്ള നക്ഷത്രമാണ്. ഭഗവാന് കൃഷ്ണന്റെ നക്ഷത്രമാണെങ്കിലും പറഞ്ഞു പറ്റിയ്ക്കാന്‍ മനസുള്ള നക്ഷത്രക്കാരാണ്. മനപൂര്വമാകാം, അല്ലാതെയാകാം. പക്ഷേ ചതിയെന്നു പറയാം.

അവിട്ടം
അവിട്ടം നക്ഷത്രക്കാര്‍ ഏറെ ബുദ്ധിസാമര്ത്ഥ്യമുള്ളവരാണ്. ചതിയ്ക്കുകയാണെന്ന് എന്നറിയിക്കാതെ ചതിയ്ക്കാന്‍ മിടുക്കുള്ളവര്‍. ഇവര്‍ ചതിയ്ക്കുകയാണെന്നും പററിയ്ക്കുകയാണെന്നും നമുക്ക് പിടി കിട്ടാനും വഴിയില്ല. ഇവരുടെ ബുദ്ധി തന്നെയാണ് ഇക്കാര്യത്തില്‍ ഇവര്‍ക്കു തുണയായി നില്‍ക്കുന്നത്. ഇവരും ലാഭത്തിനാകില്ല, സാഹചര്യങ്ങള്‍ കാരണം ചതിയ്ക്കുന്നവരാകും.

ഉത്രട്ടാതിയും രേവതിയും
അവസാനത്തെ രണ്ടു നക്ഷത്രങ്ങളായ ഉത്രട്ടാതിയും രേവതിയും ചതിയ്ക്കുന്ന നക്ഷത്ര ഗണത്തില്‍ പെടുന്നവരാണ്. മനപൂര്‍വമല്ലെങ്കില്‍ പോലും ഇവരും ചതിയ്ക്കുന്ന ഗണത്തില്‍ പെടും.

വിശാഖവും
വിശാഖവും മറ്റുള്ളവരെ ചതിയ്ക്കുന്ന നക്ഷത്രങ്ങളില്‍ പെടുന്നവരാണ്. ബുദ്ധിശക്തിയുള്ള ഇവരും സ്വന്തം താല്പര്യത്തിനാകും, ഈ വഴി തെരഞ്ഞെടുക്കുന്നത്.

ഈ നക്ഷത്രങ്ങള്‍
എന്നു കരുതി ഈ നക്ഷത്രങ്ങള്‍ എല്ലാം ചതിയ്ക്കും എന്നോ മറ്റുള്ളവര്‍ ചതിയ്ക്കില്ല എന്നോ പറയാനാകില്ല. ഈ നക്ഷത്രങ്ങളുടെ പ്രത്യേകതയില്‍ വരുന്ന പൊതുവായ ഒന്നാണ് ചതിയ്ക്കുന്ന സ്വഭാവം. ഇത് വ്യക്തികളനുസരിച്ചു വ്യത്യാസവും വരാം. ഈ നക്ഷത്രക്കാരും ഇവരോട് ഇടപെടുന്നവരും ശ്രദ്ധിച്ചാല്‍ നല്ലത്. ഈ നക്ഷത്രക്കാര്‍ തന്നെ തങ്ങള്‍ക്ക് ഇങ്ങനെയൊരു ദോഷ ഫലമുണ്ടെന്നു തിരിച്ചറിഞ്ഞ് സ്വയം തിരുത്താനും നിയന്ത്രിയ്ക്കാനും തയ്യാറായാല്‍ നല്ലതാണ്.

ഇത്തരം നക്ഷത്രക്കാര്‍
ഇത്തരം നക്ഷത്രക്കാര്‍ ധ്യാനം ചെയ്യുന്നതും ഇഷ്ടദേവനെ ദിവസവും 10 മിനിറ്റെങ്കിലും പ്രാര്ത്ഥിയ്ക്കുന്നതുമെല്ലാം ഇത്തരം ദോഷവശങ്ങള്‍ തീര്‍ക്കാന്‍ സഹായിക്കും.



Click it and Unblock the Notifications
