Latest Updates
-
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ!
ചിങ്ങമാസം ധനലാഭം നല്‍കും നാളുകാര്‍
ചിങ്ങമാസം ധനലാഭം നല്‍കും നാളുകാര്‍
ധന ലാഭം ആഗ്രഹിയ്ക്കാത്തവരില്ല. ഒരു വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ധനത്തിനായി പായുന്നവരാണ് നാം. കാരണം സമ്പത്താണ് ജീവിതത്തിലെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിയ്ക്കുവാന്‍ സഹായിക്കുക. ഇതു കൊണ്ടു മാത്രം ജീവിത സുഖം ലഭിയ്ക്കുക എന്നതു സാധ്യമല്ലെങ്കിലും.
ചിങ്ങ മാസം മലയാളികളെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനപ്പെട്ട ഒന്നാണ്. ഓണമാസം, കര്‍ക്കിടകത്തിന്റെ ദോഷ ഫലങ്ങള്‍ അകലുന്ന മാസം, തോരാത്ത മഴയ്ക്കു ശേഷം സൂര്യന്റെ കടാക്ഷമുള്ള മാസം എന്നെല്ലാം പറയാം.

ഓരോ മാസത്തിലും ഓരോ നക്ഷത്രങ്ങളുടെ ഫലവും വ്യത്യാസപ്പെട്ടിരിയ്ക്കും. ചില മാസങ്ങള്‍ ചിലതിനു നല്ലതും ബാക്കിയുളളവയ്ക്കു മോശവുമാകും.
ചിങ്ങ മാസം മുതല്‍, 2019 ലെ ചിങ്ങ മാസം മുതല്‍ ധനയോഗം പറയപ്പെടുന്ന ചില നക്ഷത്രങ്ങളുണ്ട്.

മകയിരം
ഇത്തരത്തിലെ ഒരു നക്ഷത്രമാണ് മകയിരം. വരുന്ന ചിങ്ങം മുതല്‍ ധന ലാഭം കണ്ടു വരുന്ന നക്ഷത്രമാണിത്. ഇതു വരെയുളള സാമ്പത്തിക പ്രശ്നങ്ങള്‍ അകലാന്‍ സാധ്യതയുള്ള നക്ഷത്രം.

ഉത്രം
ഉത്രം ഇതില്‍ പെട്ട മറ്റൊരു നക്ഷത്രമാണ്. ചിങ്ങ മാസം ധന ലാഭവുമായി വരുന്ന നക്ഷത്രങ്ങളില്‍ ഒന്നാണിത്. ഈ നക്ഷത്രക്കാര്‍ക്കും ധന വശാലും വസ്തു വശാലും ചിങ്ങ മാസം ഗുണം നല്‍കും.

തൃക്കേട്ട
തൃക്കേട്ട നക്ഷത്രവും ധന ലാഭം കാണിയ്ക്കുന്ന നക്ഷത്രമാണ്. ആഗസ്തില്‍, അതായത് ചിങ്ങമാസം പിറക്കുമ്പോള്‍ ഈ നക്ഷത്രത്തിനും ധന ലാഭമാണ് ഫലമായി പറയുന്നത്.

ഉത്രാടവും
ഉത്രാടവും 27 നക്ഷത്രങ്ങളില്‍ ചിങ്ങ മാസം ധന ലാഭം കൊണ്ടു വരുന്ന നക്ഷത്രം തന്നെയാണ്. സമ്പത്തും വസ്തുവുമെല്ലാം ഈ നക്ഷത്രത്തിനും ലഭിയ്ക്കുവാന്‍ ഇടയുണ്ട്.

അവിട്ടം, രേവതി
അവിട്ടം, രേവതി നാളുകാരും ഇതില്‍ പെടുന്നു. ചിങ്ങ മാസം, ഓണമാസം ധന ലാഭം കൊണ്ടു വരുന്ന മറ്റു രണ്ടു നക്ഷത്രങ്ങളാണിവ.

ഇത്തരം നക്ഷത്രങ്ങള്‍
ഇത്തരം നക്ഷത്രങ്ങള്‍ വേണ്ട രീതിയില്‍ ഭഗവാനെ പ്രസാദിപ്പിയ്ക്കുക കൂടിയ ചെയ്താല്‍ ലാഭം ഇരട്ടിയാകും എന്നു വേണം, പറയുവാന്‍.



Click it and Unblock the Notifications
