Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
താലി കെട്ടിയാല്‍ ആണിനു ഭാഗ്യമാകും സ്ത്രീ നക്ഷത്രം
താലി കെട്ടിയാല്‍ ആണിനു ഭാഗ്യമാകും സ്ത്രീ നക്ഷത്രം
ജ്യോതിഷം അന്ധവിശ്വാസമല്ല, മറിച്ച് ശാസ്ത്രത്തിന്റെ, സയന്‍സിന്റെ ഒരു ഭാഗം തന്നെയാണ്. ഇതു കൊണ്ടു തന്നെ ഇത് പഠന വിഷയവുമാണ്. ജ്യോതിഷക്കാര്‍ പൊതുവേ ഇതു പഠിച്ചവര്‍ ആകണമെന്നാണ് പറയുക.
ജ്യോതിഷ പ്രകാരം നക്ഷത്രങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്. പല നക്ഷത്രങ്ങള്‍ക്കും പല ഫലമായണ് പറയുന്നതുംയ 27 നക്ഷത്രങ്ങളുടെ പൊതു സ്വാഭാവത്തില്‍ പെടുന്നവയാണ് ഇതെല്ലാം. വ്യക്തികളനുസരിച്ചു ചെറിയ വ്യത്യാസങ്ങള്‍ക്കു സാധ്യതയുണ്ടെങ്കിലും.
നക്ഷത്ര ഫലം അനുസരിച്ച് ചില നക്ഷത്രങ്ങള്‍ സ്വയമേ ഭാഗ്യമുള്ളവയാകും. ചിലതു മറ്റുള്ളവര്‍ക്കു ഭാഗ്യം നല്കുന്നവയും. നേരെ മറിച്ചുമുണ്ടാകാം.
വിവാഹത്തില്‍ നക്ഷത്രപ്പൊരുത്തം നോക്കുന്നത് പ്രധാനമാണ്. ഇത് നല്ല ദാമ്പത്യത്തിന് പ്രധാനമാണെന്ന വിശ്വാസമാണ് ഇതിനു പുറകില്‍,
എന്നാല്‍ 27 നക്ഷത്രങ്ങളുടെ പൊതു സ്വഭാവം എടുത്താല്‍ വിവാഹം കഴിയ്ക്കാന്‍ ശ്രേഷ്ഠമായ, വിവാഹം കഴിച്ചാല്‍ ഭര്‍ത്താവിനും ഭര്‍തൃവീടിനും ഭാഗ്യമായ സ്ത്രീ നക്ഷത്രങ്ങളുണ്ട്. ഇവര്‍ സ്വന്തം കാര്യത്തില്‍ എങ്ങിനെയാണെങ്കിലും വിവാഹ ശേഷം ഭര്‍ത്താവിനും അയാളുടെ വീടിനും ഭാഗ്യവും ഐശ്വര്യവും ഫലമായി കൊണ്ടു വരും. ഇതു കൊണ്ടു തന്നെ ഇത്തരം നക്ഷത്രക്കാരായ സ്ത്രീകള്‍ ഭാര്യമാരാകാന്‍ നല്ലതാണെന്നു പറയാം.
വിവാഹം കഴിച്ചാല്‍ പങ്കാളിയ്ക്കും വീടിനും ഭാഗ്യനക്ഷത്രമാകുന്ന സ്ത്രീ നക്ഷത്രങ്ങളെ കുറിച്ചറിയൂ,

അശ്വതി
അശ്വതി നക്ഷത്രം പൊതുവേ നല്ല സ്ത്രീ നക്ഷത്രം എന്നു പറയാം. നല്ല മനസുള്ള, സത് സ്വഭാവികളായവര്. ഭര്‍ത്താവിന് വിവാഹ ശേഷം ധനവും ഐശ്വര്യവുമെല്ലാം ഫലമായി പറയുന്നു. ഭര്‍ത്താവിന്റെ വീട്ടില്‍ ഇവര്‍ കാലെടുത്തു വച്ചാല്‍ അവിടേയും ഐശ്വര്യമാണ് ഫലമായി പറയുന്നത്.

കാര്‍ത്തിക
വിശ്വസ്തരായ ഭാര്യമാരാണ് കാര്‍ത്തിക നക്ഷത്രം. ഭര്‍ത്താവിന് ഭാഗ്യമായി മാറുന്നവരും. ഇവരോട് എന്തു കാര്യവും വിശ്വസിച്ചു പറയാന്‍ സാധിയ്ക്കും. അതായത് ഭര്‍ത്താവ് പറയുന്ന രഹസ്യങ്ങള്‍ മനസില്‍ സൂക്ഷിയ്ക്കാന്‍ സാധിയ്ക്കുന്നവര്‍ എന്നു പറയാം.

തിരുവാതിര
ഭര്‍ത്താവിനും ഭര്‍തൃ വീടിനും ഭാഗ്യമായി മാറുന്ന സ്ത്രീ നക്ഷത്രമാണ് തിരുവാതിര. വ്യക്തിത്വവും കുലമഹിമയും ഉള്ളവരാണ് ഈ നക്ഷത്രക്കാരായ സ്ത്രീകള്‍
ദാനധര്മ്മങ്ങളില് താല്പര്യമുള്ള സ്ത്രീ നക്ഷത്രം കൂടിയാണ് ഇത്.ഉള്ളവരാണ് ഈ നക്ഷത്രക്കാരായ സ്ത്രീകള്‍

അത്തം
ര്‍ത്താവിനും കുടുംബത്തിനും ഭാഗ്യമാകുന്ന സ്ത്രീ നക്ഷത്രമാണ് അത്തം എന്നു പറയാം. സൗന്ദര്യവും കാര്യശേഷിയും ഒത്തിണങ്ങിയ ഇവര്‍ ചെന്നു കയറുന്ന വീട്ടില്‍ ഭാഗ്യം നല്കുന്നവരുമാണ്. സ്വന്തം കാലില്‍ നില്ക്കാന് പ്രാപ്തി കൂടുതലുള്ള ഇവര്‍ ഭര്‍ത്താവിനോടും കുടുംബത്തോടും ഏറെ സ്നേഹമുള്ളവരുമായിരിയ്ക്കും.

ചോതി
പതിവ്രതയായ സ്ത്രീ നക്ഷത്രമാണ് ചോതി എന്നു പറയാം. ഭര്‍ത്താവിനും വീടിനും ഒരുപോലെ ഭാഗ്യവും ഐശ്വര്യവും ആകുന്ന വിഭാഗത്തില്‍ പെടുന്നവര്‍. ഇതു കൊണ്ടു തന്നെ വിവാഹത്തിന് ഉത്തമവുമാണ്. ഭര്‍തൃ കുടുംബത്തെ സ്വന്തം കുടുംബം പോലെ കാക്കുന്നവര്‍.

മകയിരം
മകയിരം നക്ഷത്രവും വിവാഹത്തിന് ഉത്തമമായ സ്ത്രീ നക്ഷത്രം എന്നു വേണം, പറയാന്‍. വിശ്വസ്തരായ ഇവര്‍ ഭര്‍ത്താവിന് നല്ല സുഹൃത്തു കൂടിയാകും. ഭര്‍ത്താവിനെ നല്ലപോലെ മനസിലാക്കാന്‍ മനസു കാണിയ്ക്കുന്ന, സ്നേഹമുള്ള പ്രകൃതവും.

മകം
ഭര്‍ത്താവിന്റെ ജീവിതത്തിലും വീട്ടിലും ഭാഗ്യവും ഐശ്വര്യവും ആകുന്നവരാണ് മകം പിറന്ന മങ്കമാര്‍. സൗന്ദര്യവും കാര്യ ശേഷിയും ഒത്തിണങ്ങിയ ഇത് സ്ത്രീകള്‍ക്ക് ഏറെ ഉത്തമമായ നാളു കൂടിയാണ്. മകം പിറന്ന മങ്ക എന്ന ഒരു ചൊല്ലു തന്നെയുണ്ട്. സമ്പദ്ഭാഗ്യമുള്ള ഇവര്‍ മറ്റുള്ളവരെ സഹായിക്കുന്ന പ്രകൃതക്കാരുമാണ്. ദൈവവിശ്വാസികളും ആചരങ്ങളില്‍ വിശ്വസിയ്ക്കുന്നവരുമാണ്. പൊതുവേ ജീവിത സുഖം ലഭിയ്ക്കുന്ന നക്ഷത്രക്കാര്‍

തൃക്കേട്ട
തൃക്കേട്ട നക്ഷത്രങ്ങളും ഭര്‍ത്താവിനോട് വിശ്വസ്തത കാണിയ്ക്കുന്ന, ഭര്‍തൃ വീടിനോടു വിധേയത്വമുളളവരാകും. കണ്ണടച്ചു വിശ്വസിയ്ക്കാവുന്ന സ്ത്രീ നക്ഷത്രം എന്നു പറയാം. ഇവരോടു വിശ്വസിച്ചു പറയുന്ന കാര്യങ്ങള്‍ പുറത്തു പോകില്ല.

പൂരോരുട്ടാതി
പൂരോരുട്ടാതി നക്ഷത്രക്കാരായ സ്ത്രീകളും ഭര്‍ത്താവിനോട വിശ്വസ്തരാണ്. അല്പം ദേഷ്യ പ്രകൃതമാണെങ്കിലും ഈ നാളുകാര്‍ ഏറെ സ്നേഹവും മനസില്‍ നന്മയും പുലര്‍ത്തുന്നവരുമാണ്. ഇവരെ വിവാഹം ചെയ്താല്‍ വിവാഹശേഷം പുരുഷന് ഉയര്‍ച്ച ഫലമായി പറയുന്നു.

ഉത്രം
കുടുംബ സ്നേഹമുള്ള, ഭര്‍ത്താവിനോട് വിശ്വസ്തത പുലര്‍ത്തുന്ന സ്ത്രീ നക്ഷത്രമാണ് ഉത്രം. പങ്കാളിയെ ചതിയ്ക്കാതെ സ്നേഹത്തോടെ കൂടെ നില്ക്കുന്ന ഇവര്‍ നല്ല ഭാര്യമാരുമാകും. വിവാഹശേഷം ഭര്‍ത്താവിന് ഭാഗ്യം കൊണ്ടു വരുന്ന സ്ത്രീ നക്ഷത്രം.

രേവതി
27 നക്ഷത്രങ്ങളില്‍ അവസാന നക്ഷത്രമായ രേവതി സ്വന്തം വീട്ടിലും ഭര്‍തൃ വീട്ടിലും ഒരുപോലെ ഭാഗ്യമാകുന്ന വിഭാഗത്തില്‍ പെടുന്നു. ചെന്നു കയറുന്ന വീട്ടില്‍ ഐശ്വര്യം നിറയ്ക്കുന്ന, ദുര്ഭാഗ്യം അകറ്റുന്ന നക്ഷത്രമാണ്. സൗന്ദര്യവും ദൈവ വിശ്വാസവും ഉള്ളവരാകും, പൊതുവേ ഈ നക്ഷത്രക്കാരായ സ്ത്രീകള്‍.



Click it and Unblock the Notifications
