Latest Updates
-
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം
ജാതകത്തിലുണ്ടോ അതിസമ്പന്നയോഗം: ഉള്ള 6 നക്ഷത്രക്കാര്‍ ഇവരാണ്
പണം സമ്പാദിക്കുക കഷ്ടപ്പാടും ബുദ്ധിമുട്ടും ഇല്ലാതെ ജീവിക്കുക എന്നത് എല്ലാവരുടേയും ആഗ്രഹമാണ്. എന്നാല്‍ ചിലര്‍ക്ക് ധാരാളം പണം സമ്പാദിക്കുന്നതിന് സാധിക്കുന്നു, എന്നാല്‍ ചിലര്‍ക്കാകട്ടെ അതിന് സാധിക്കാത്ത അവസ്ഥയുണ്ടാവുന്നു. ചിലര്‍ക്ക് പണക്കാരായില്ലെങ്കിലും കാര്യങ്ങള്‍ ബുദ്ധിമുട്ടില്ലാതെ മുന്നോട്ട് കൊണ്ട് പോവുന്നതിനും സാധിക്കുന്നു. എങ്കിലും നമ്മുടെ ഓരോ കാര്യത്തിനും പണം എന്നത് അത്യന്താപേക്ഷിതമായ ഒരു കാര്യമാണ്. വെറുതേ ഒന്ന് പുറത്തിറങ്ങണമെങ്കില്‍ പോലും നമുക്ക് പോക്കറ്റില്‍ ഒരു നൂറ് രുപയെങ്കിലും ചുരുങ്ങിയത് വേണം.

ജോലി ചെയ്യുക, അതില്‍ നിന്ന് വരുമാനം കണ്ടെത്തുക സുഖമായി ജീവിക്കുക. ഇതാണ് പലരുടേയും ലക്ഷ്യം. ചിലര്‍ക്ക് പാരമ്പര്യമായി സ്വത്ത് വകകളും പണവും ലഭിക്കുമ്പോള്‍ ചിലര്‍ക്ക് സ്വന്തമായി തന്നെ പണം സമ്പാദിക്കുന്നതിനുള്ള വഴി തെളിയുന്നു. നിങ്ങളുടെ ജാതകപ്രകാരം സമ്പാദ്യയോഗം അഥവാ സമ്പന്നയോഗമുള്ള ചില നക്ഷത്രക്കാരുണ്ട്. അവര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം. അതിലുപരി ആ നക്ഷത്രത്തില്‍ നിങ്ങളുടെ നാളുണ്ടോ എന്ന് കൂടി നമുക്ക് നോക്കാം.

പൂയ്യം
പൂയ്യം നക്ഷത്രക്കാര്‍ക്ക് കഠിനാധ്വാനമാണ് അവരുട മുഖമുദ്ര. അതോടൊപ്പം തന്നെ ഈശ്വരാനുഗ്രഹം ഇവരോടൊപ്പം എപ്പോഴും ഉണ്ടാവുന്നു. ജീവിതത്തില്‍ ഏറ്റവും ഉയരത്തില്‍ എത്തുന്ന നക്ഷത്രക്കാരാണ് ഇവര്‍. സാമ്പത്തിക കാര്യങ്ങളില്‍ ഇവരെ ഒരിക്കലും ആര്‍ക്കും തോല്‍പ്പിക്കാന്‍ സാധിക്കുകയില്ല. ഏത് പ്രശ്‌നത്തിനും പ്രാര്‍ത്ഥനയിലൂടെ പരിഹാരം കാണുന്നതിന് ഇവര്‍ ശ്രമിക്കുന്നു. പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഇവര്‍ അനുഭവിക്കേണ്ടി വരുമെങ്കിലും ജീവിത സൗഭാഗ്യം ഇവരെ കാത്തിരിക്കുന്നുണ്ട് എന്ന് തന്നെ നമുക്ക് ഉറപ്പിച്ച പറയാം. പണത്തിന്റെ കാര്യത്തില്‍ ഇവരിലുണ്ടാവുന്ന അനുകൂല മാറ്റം കുടുംബത്തേയും കൂടെ നില്‍ക്കുന്നവരേയും എല്ലാവരേയും മികച്ച നേട്ടങ്ങളിലേക്ക് എത്തിക്കുന്നു.

മകം
മകം നക്ഷത്രക്കാര്‍ക്ക് ജീവിതത്തില്‍ അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഈ നക്ഷത്രത്തിലെ സ്ത്രീകളെ മകം പിറന്ന മങ്ക എന്നാണ് പറയുന്നത്. ഇവര്‍ക്ക് ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും ഐശ്വര്യലബ്ധിയും ഉണ്ടാവുന്നു. ഇവര്‍ നില്‍ക്കുന്നിടത്തേക്ക് വരുമാന സ്രോതസ്സുകള്‍ വര്‍ദ്ധിക്കും എന്നുള്ളതാണ് സത്യം. ജീവിതത്തില്‍ സന്തോഷവും സൗഭാഗ്യവും മകം നക്ഷത്രക്കാരോടൊപ്പം ചേര്‍ന്ന് നില്‍ക്കുന്നു. ചെറുപ്പകാലം വളരെയധികം കഷ്ടപ്പാടും ബുദ്ധിമുട്ടും അനുഭവിക്കേണ്ടി വരുമെങ്കിലും 45-ന് ശേഷം ഇവരുടെ ജീവിതത്തില്‍ സര്‍വ്വ സൗഭാഗ്യങ്ങള്‍ തേടി വരുന്നു. ഒരിക്കലും അസന്തോഷത്തെ ഇവരെ കാണാന്‍ സാധിക്കുകയില്ല. എല്ലാ വിധത്തിലും ജീവിതം ഇവരില്‍ അനുകൂല ഫലങ്ങള്‍ ചൊരിഞ്ഞ് കൊണ്ടിരിക്കും. ലക്ഷ്മീ സാന്നിധ്യം ഇവര്‍ വസിക്കുന്ന ഗൃഹത്തില്‍ ഉണ്ടാവുന്നു.

പൂരം
പൂരം നക്ഷത്രക്കാര്‍ക്ക് വാക്ചാതുര്യം കൂടുതലായിരിക്കും. ഇത് തന്നെയാണ് ഇവരുടെ ജീവിതത്തില്‍ ധനനേട്ടത്തിലേക്ക് എത്തിക്കുന്നത്. ഇവര്‍ ഇടപഴകുന്ന ധനമേഖലകള്‍ ഏത് തന്നെയായാലും ജീവിതത്തില്‍ സന്തോഷവും സൗഭാഗ്യവും സാമ്പത്തികവും ഉണ്ടാവുന്നു. ഇവര്‍ക്ക് നേതൃപാടവം വളരെ കൂടുതലായത് കൊണ്ട് തന്നെ വളരെ പെട്ടെന്നായിരിക്കും ഇവരുടെ വളര്‍ച്ച. സാമ്പത്തിക കാര്യങ്ങളില്‍ ഒരു കാരണവശാലും ഇവര്‍ ബുദ്ധിമുട്ടേണ്ടി വരുന്നില്ല. മാത്രമല്ല എല്ലാവരേയും സഹായിക്കുന്നതിനുള്ള മനസ്സും ഇവര്‍ക്കുണ്ടാവുന്നു. ഒരിക്കലും ജീവിതത്തില്‍ പണത്തിന്റെ കാര്യത്തില്‍ ഇവര്‍ തോറ്റുപോവില്ല. പണം പല കോണില്‍ നിന്നും പല സ്രോതസ്സില്‍ നിന്നും നിങ്ങളെ തേടി എത്തുന്നു.

അനിഴം
അനിഴം നക്ഷത്രം എന്നത് സൗഭാഗ്യങ്ങള്‍ നിറയുന്ന ഒരു നക്ഷത്രമാണ്. ചെറുപ്പം അല്‍പം കഷ്ടപ്പാടിലും ദുരിതത്തിലും ആണെങ്കിലും വിവാഹം കഴിയുന്നതോടെ ഇവരുടെ ജീവിതത്തില്‍ പല വിധത്തിലുള്ള പോസിറ്റീവ് മാറ്റങ്ങളും സംഭവിക്കുന്നു. ജീവിതം സന്തോഷത്തിന്റേതായി മാറുന്നു. പെട്ടെന്നാണ് ഇവരുടെ ജീവിതത്തില്‍ അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നു. ഇവര്‍ എടുക്കുന്ന തീരുമാനങ്ങളിലൂടെ ജീവിതത്തില്‍ മാറ്റം വരുന്നു അനിഴം നക്ഷത്രക്കാര്‍ക്ക്. ചിലപ്പോള്‍ വര്‍ഷങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥയുണ്ടാവുന്നു. എന്നാല്‍ ധനയോഗം ഇവര്‍ ജീവിതത്തില്‍ അനുഭവിക്കുന്നു. വൈകിയാലും സമ്പന്നത ഇവരെ തേടി എത്തും എന്ന കാര്യത്തില്‍ സംശയം വേണ്ട. ധനം സമ്പാദിക്കുന്ന പോലെ തന്നെ ചിലവുകളും ഇവര്‍ നടത്തുന്നുണ്ട്.

പൂരാടം
സമ്പന്നയോഗമുള്ള അവസാനത്തെ നക്ഷത്രമാണ് പൂരാടം നക്ഷത്രം. ഈ നക്ഷത്രക്കാര്‍ക്ക് തുടക്കത്തില്‍ വളരെയധികം കഷ്ടപ്പാടുകളും പ്രശ്‌നങ്ങളും അനുഭവിക്കേണ്ടതായി വരുന്നു. എന്നാല്‍ പിന്നീട് ഈശ്വരാനുഗ്രഹത്തോടേയും നിങ്ങളുടെ കഠിനാധ്വാനത്തിലൂടേയും സൗഭാഗ്യം നിങ്ങളെ തേടി വരുന്നു. ജീവിതത്തില്‍ സര്‍വ്വൈശ്വര്യവും ഇവരെ കാത്തിരിക്കുന്നു. ധനാകര്‍ഷണം തന്നെയാണ് ഇവരുടെ ഏറ്റവും വലിയ പ്രത്യേകത. ധനത്തിന്റെ കാര്യത്തില്‍ ഇവര്‍ക്ക് യാതൊരു വിധത്തിലുള്ള ബുദ്ധിമുട്ടും അനുഭവിക്കേണ്ടി വരുന്നില്ല. ജന്മനാ സമ്പന്നയോഗം ഏറ്റവും അധികമുള്ള ആറ് നക്ഷത്രക്കാരില്‍ ബുദ്ധിമുട്ടുകളും പ്രശ്‌നങ്ങളും മാറി അതിസമ്പന്നയോഗം ജീവിതത്തിന്റെ ഓരോ കാലഘട്ടത്തിലും വന്നു ചേരുന്നു.

രേവതി
രേവതി നക്ഷത്രക്കാരാണ് മറ്റൊരു നക്ഷത്രം. ഇവര്‍ ലോകം മൊത്തം അറിയപ്പെടുന്നു. ഏത് മേഖലയിലും ഇവര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാവുന്നു. ഇവര്‍ കൈ വെക്കുന്ന മേഖലയില്‍ അതിന്റെ ഏറ്റവും ഉന്നതിയില്‍ ഈ നക്ഷത്രക്കാര്‍ എത്തുന്നു. ജീവിതത്തില്‍ പണത്തിന്റെ കാര്യത്തില്‍ ഒരു പ്രായം കഴിഞ്ഞാല്‍ ഇവരെ ആര്‍ക്കും തോല്‍പ്പിക്കാന്‍ സാധിക്കില്ല. ഏത് കാര്യം ചെയ്യുമ്പോഴും അതില്‍ നൂറ്ശതമാനവും ആത്മാര്‍ത്ഥയോടെ മാത്രമേ ഇത് ചെയ്ത് തീര്‍ക്കുകയുള്ളൂ. ജീവിതത്തില്‍ അത്രയേറെ സന്തോഷത്തോടെയാണ് ഇവര്‍ ഓരോ കാര്യവും ചെയ്യുന്നതും. മാത്രമല്ല അല്‍പം കാത്തിരുന്നാലും ജീവിതത്തില്‍ ധനനേട്ടം ഇവരെ ഇങ്ങോട്ട് തേടി എത്തുന്നു. വിവാഹം കഴിയുന്നതോടെ ഇവരുടെ ജീവിതം സൗഭാഗ്യത്തിന്റേതായി മാറുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications











