Latest Updates
-
സൽമാൻ ഖാന്റെ പുത്തൻ ലുക്ക് കണ്ട് അമ്പരന്ന് ആരാധകർ; ഈ മാറ്റത്തിന് പിന്നിലെ ഫിറ്റ്നസ് രഹസ്യം ഇതാണ്! -
കാലാവസ്ഥാ മാറ്റം ചർമ്മത്തെ ബാധിക്കുമോ? പൊടിക്കാറ്റിൽ നിന്നും വിയർപ്പിൽ നിന്നും രക്ഷനേടാൻ ഈ വഴികൾ -
ഒഡീഷ, കർണാടക മഴ മുന്നറിയിപ്പ്: മഴക്കാല രോഗങ്ങളെ അകറ്റി നിർത്താൻ വീട്ടിലുണ്ട് ചില വഴികൾ! -
മെൻസ് ഹെൽത്ത് വീക്ക് 2026: പുരുഷന്മാരുടെ ആരോഗ്യം വീണ്ടെടുക്കാൻ അടുക്കളയിലെ ഈ മാറ്റങ്ങൾ മതി! -
ഐവിഎഫ് ചികിത്സയിൽ ഭ്രൂണം മാറിപ്പോകുന്നുവോ? ഗുരുഗ്രാം സംഭവത്തിന് ശേഷം ദമ്പതികൾ അറിഞ്ഞിരിക്കേണ്ട സുരക്ഷാ പാഠങ്ങൾ -
മഴക്കാലത്ത് ചർമ്മവും തലയോട്ടിയും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ നിർബന്ധം! -
ജൂൺ 15-ലെ ചന്ദ്രദർശനം: ഈ രാശിക്കാർക്ക് വരുന്നത് വലിയ ഭാഗ്യം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ശനി അമാവാസിയും ശനി ജയന്തിയും: കരിയറിലെ തടസ്സങ്ങൾ നീങ്ങാൻ ഇന്ന് ചെയ്യേണ്ട അത്ഭുതകരമായ പരിഹാരങ്ങൾ ഇതാ -
2026 ജൂൺ 15: കരിയറിലും സാമ്പത്തിക രംഗത്തും വൻ കുതിപ്പ്; ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം! -
2026 ജൂൺ 14 നക്ഷത്രഫലം: അമാവാസി ദിനത്തിൽ ഭാഗ്യം തെളിയുന്നവർ ഇവർ, കരിയറിൽ വൻ മാറ്റങ്ങൾ!
27 നക്ഷത്രങ്ങളും അവയുടെ ആരാധനാ മൂര്‍ത്തികളും
ജ്യോതിഷത്തിലെ 27 നക്ഷത്രങ്ങളില്‍ ഓരോന്നിനും അതിന്റേതായ ശക്തിയുണ്ട്. 27 നക്ഷത്രങ്ങളെ 3 നക്ഷത്രങ്ങള്‍ ഉള്‍ക്കൊള്ളുന്നു 9 ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്നു, കൂടാതെ ഓരോ നക്ഷത്രത്തെയും ഭരിക്കാനുള്ള അധികാരം നവഗ്രഹങ്ങള്‍ക്കും നല്കിയിരിക്കുന്നു. ഉദാഹരണത്തിന്, അശ്വതി നക്ഷത്രത്തിനുള്ള നക്ഷത്ര ദേവത അശ്വിനി ദേവന്മാരാണ്. അശ്വതി നക്ഷത്രത്തെ ഭരിക്കുന്ന നവഗ്രഹം കേതുദേവനാണ്. ഭരണി നക്ഷത്രത്തിനുള്ള നക്ഷത്രദേവന്‍ യമദേവനും ആരാധിക്കപ്പെടേണ്ട നവഗ്രഹം ശുക്രനുമാണ്.
നല്ല ആരോഗ്യവും ജീവിതത്തില്‍ സമൃദ്ധിയും കൈവരിക്കുന്നതിനായി നക്ഷത്രദേവതയെയും നവഗ്രഹളെയും ആരാധിക്കാന്‍ പുരാതന ജ്യോതിഷ ഗ്രന്ഥങ്ങളില്‍ ഉള്‍പ്പെടെ പരാമര്‍ശിച്ചിട്ടുണ്ട്. ഇതാ ഈ ലേഖനത്തില്‍ ഓരോ നക്ഷത്രക്കാരും ആരാധിക്കേണ്ട മൂര്‍ത്തികളെയും അവരുടെ ഭരണ ഗ്രഹങ്ങളെയും കുറിച്ച് വായിച്ചറിയാം. ഒപ്പം ഗ്രഹദോഷം നീക്കാനായി ഓരോരുത്തര്‍ക്കും ചെയ്യാവുന്ന ചില പരിഹാരങ്ങളും മനസ്സിലാക്കാം. നക്ഷത്രം, ആരാധനാ മൂര്‍ത്തികള്‍, ആരാധിക്കപ്പെടേണ്ട നവഗ്രഹം എന്ന കണക്കില്‍..

അശ്വതി, ഭരണി കാര്‍ത്തിക
- അശ്വതി - ഗണപതി, അശ്വിനി ദേവന്മാര് - കേതു
- ഭരണി - ലക്ഷ്മീദേവി, യമദേവന് - ശുക്രന്
- കാര്‍ത്തിക - പരമേശ്വരന്, അഗ്നിദേവന് - സൂര്യന്
- രോഹിണി - ബ്രഹ്മാവ്, മഹാവിഷ്ണു - ചന്ദ്രന്
- മകയിരം - ഭദ്രകാളി, സുബ്രഹ്മണ്യന് - ചൊവ്വ
- തിരുവാതിര - പരമേശ്വരന് - രാഹു
- പുണര്‍തം - മഹാവിഷ്ണു- വ്യാഴം
- പൂയം - ബ്രിഹസ്പതി - ശനി
- ആയില്യം - നാഗങ്ങള്‍ - ബുധന്‍
- മകം - വിഘ്നേശ്വരന് - കേതു
- പൂരം - സൂര്യന് - ശുക്രന്
- ഉത്രം - പരമേശ്വരന് - സൂര്യന്
- വിശാഖം - ദേവി - വ്യാഴം
- അനിഴം - ശാസ്താവ് - ശനി
- തൃക്കേട്ട - ശ്രീകൃഷ്ണന് - ബുധന്‍
- മൂലം - മഹാവിഷ്ണു - കേതു
- പൂരാടം - ഭഗവതി - ശുക്രന്
- ഉത്രാടം - പരമേശ്വരന് - സൂര്യന്
- പൂരുരുട്ടാതി - മഹാവിഷ്ണു - വ്യാഴം
- ഉത്രട്ടാതി - മഹാവിഷ്ണു - ശനി
- രേവതി - മഹാവിഷ്ണു - ബുധന്‍

രോഹിണി, മകയിരം, തിരുവാതിര

പുണര്‍തം, പൂയം, ആയില്യം

മകം, പൂരം, ഉത്രം

അത്തം, ചിത്തിര, ചോതി
അത്തം - ഭദ്രകാളി, ആദിത്യന് - ചന്ദ്രന്
ചിത്തിര - സുബ്രഹ്മണ്യന് - ചൊവ്വ
ചോതി - നാഗങ്ങള്‍ - രാഹു

വിശാഖം, അനിഴം, തൃക്കേട്ട

മൂലം, പൂരാടം, ഉത്രാടം

തിരുവോണം, അവിട്ടം, ചതയം
തിരുവോണം - മഹാവിഷ്ണു - ചന്ദ്രന്
അവിട്ടം - ഭദ്രകാളി - ചൊവ്വ
ചതയം - നാഗങ്ങള്‍ - രാഹു

പൂരുരുട്ടാതി, ഉത്രട്ടാതി, രേവതി

സൂര്യനെ പ്രീതിപ്പെടുത്താന്‍
നിങ്ങളുടെ പിതാവിനെയും പ്രായമായ മറ്റ് വ്യക്തികളെയും അങ്ങേയറ്റം ബഹുമാനത്തോടെ സേവിക്കുക എന്നതാണ് സൂര്യന്റെ അനുഗ്രഹം നേടാന്‍ ഒരു മികച്ച പ്രതിവിധി. കൂടാതെ, ഗായത്രി മന്ത്രവും ചൊല്ലുക. ഞായറാഴ്ച വ്രതം നോല്ക്കുക, ദാനകര്‍മ്മങ്ങള്‍ ചെയ്യുക തുടങ്ങിയവും സൂര്യഭഗവാനെ പ്രീതിപ്പെടുത്താനായി നിങ്ങള്‍ക്ക് ചെയ്യാവുന്നതാണ്.

ചന്ദ്രനെ പ്രീതിപ്പെടുത്താന്‍
ചന്ദ്രദോഷം നീക്കാന്‍ കര്‍പ്പൂരം, ധാന്യങ്ങള്‍, അരി, വെളുത്ത ചെരുപ്പ്, കൊഞ്ച്, വെള്ളി, വെളുത്ത തുണി, പഞ്ചസാര, തൈര്, വെളുത്ത പുഷ്പം, വെളുത്ത മുത്തുകള്‍ തുടങ്ങിയവ ദാനം നല്‍കുക ചെയ്യുക. തിങ്കളാഴ്ച ഉപവാസം ചന്ദ്രന്റെ ദോഷ ഫലങ്ങള്‍ കുറയ്ക്കും. തുടര്‍ച്ചയായി 9 തിങ്കളാഴ്ചകളില്‍ വ്രതം നോല്ക്കുക.

ചൊവ്വാദോഷം നീക്കാന്‍
ചൊവ്വയുടെ ദോഷഫലങ്ങള്‍ നീക്കാനായി നിങ്ങള്‍ക്ക് ഹനുമാനെ ആരാധിക്കുകയും ദിവസവും ഹനുമാന് ചാലിസ ചൊല്ലുകയും ചെയ്യാവുന്നതാണ്. ഗായത്രി മന്ത്രം ചൊല്ലുക, കൈവിരലില്‍ സ്വര്‍ണ്ണത്താല്‍ തീര്‍ത്ത ചുവന്ന പവിഴ മോതിരം അണിയുക, ചൊവ്വാഴ്ച ദിവസം ഉപവസിക്കുക തുടങ്ങയവ ചെയ്യാവുന്നതാണ്.

ബുധന്റെ അനുഗ്രഹത്തിന്
ബുധനാഴ്ച നിങ്ങളുടെ ചെറിയ വിരലില്‍ ഇരുമ്പ് മോതിരം ധരിക്കുക, ബുധനാഴ്ചകളില്‍ നിങ്ങളുടെ വലതു കൈയില്‍ ഒരു മഞ്ഞ ചരട് കെട്ടുക, ദുര്‍ഗാ പൂജ ചെയ്യുക, രാവിലെകളില്‍ എണ്ണ നിറച്ച പ്ലേറ്റില്‍ നിങ്ങളുടെ മുഖം കാണുക, ആവശ്യമുള്ളവര്‍ക്ക് എണ്ണ ദാനം ചെയ്യുക തുടങ്ങിയവ ബുധനെ പ്രീതിപ്പെടുത്താന്‍ നിങ്ങള്‍ക്ക് ചെയ്യാവുന്നതാണ്.

വ്യാഴദോഷം നീക്കാന്‍
വ്യാഴത്തെ സന്തോഷിപ്പിക്കുന്നതതിനായി നിങ്ങള്‍ക്ക് മഹാവിഷ്ണുവിനെ ആരാധിക്കുകയും വിഷ്ണു സഹസ്രനാമം ചൊല്ലുകയും ചെയ്യാം. വ്യാഴാഴ്ച വ്രതം നോല്ക്കുക, മഞ്ഞ വസ്ത്രം ധരിക്കുക, വീടിനു ചുറ്റും മഞ്ഞ പുഷ്പങ്ങളുള്ള ചെടികള്‍ നട്ടുവളര്‍ത്തുക, നെറ്റിയില്‍ ചന്ദനം അല്ലെങ്കില്‍ മഞ്ഞള്‍ കൊണ്ട് കുറി തൊടുക തുടങ്ങിയ പ്രവൃത്തികള്‍ ചെയ്യാവുന്നതാണ്.

ശുക്രനെ പ്രീതിപ്പെടുത്താന്‍
നമ്മുടെ ജീവിതത്തിലെ സന്തോഷം, ആനന്ദം, പ്രണയം എന്നിവ നിയന്ത്രിക്കുന്ന ഒരു ഗ്രഹമാണ് ശുക്രന്. ശുക്രനെ പ്രീതിപ്പെടുത്തുന്നതിന്, നിങ്ങള്‍ക്ക് വെളുത്ത അരി, വെളുത്ത വസ്ത്രങ്ങള്‍, തൈര് തുടങ്ങിയവ ദാനം ചെയ്യാം.

ശനിദോഷത്തില്‍ നിന്ന് മുക്തി നേടാന്‍
ശനിയുടെ മോശം സ്വാധീനം കുറയ്ക്കാനായി നിങ്ങള്‍ക്ക് ശനിയാഴ്ച ദിവസങ്ങളില്‍ അരയാല്‍ മരത്തിന് എണ്ണ സമര്‍പ്പിക്കുകയും വിളക്ക് കൊളുത്തുകയും ചെയ്യാവുന്നതാണ്. ശനി ഗ്രഹത്തിന്റെ കോപത്തില്‍ നിന്ന് മോചനം നേടുന്നതിന് എല്ലാ ദിവസവും നിങ്ങള്‍ക്ക് ഹനുമാന് ചാലിസ വായിക്കാവുന്നതാണ്.

കേതുവിനെ പ്രീതിപ്പെടുത്താന്‍
ജ്യോതിഷത്തില്‍ ഒരാളുടെ ആത്മീയ ജീവിതത്തെ നിയന്ത്രിക്കുന്നതാണ് കേതു. കേതുദശ മിക്കവര്‍ക്കും പ്രയാസങ്ങള്‍ നല്കുന്നു. കലഹം, സമ്പത്തും കീര്‍ത്തിയും ക്ഷയിക്കല്‍, അസുഖങ്ങള്‍, അലച്ചില്‍, മനോദുരിതം തുടങ്ങിയവ കേതുദശയുടെ ഭാഗമായി ഒരാളുടെ ജീവിതത്തില്‍ ഉണ്ടാവുന്നതാണ്. കേതുവിനെ പ്രീതിപ്പെടുത്താനും നിങ്ങളുടെ ജീവിതത്തില്‍ ആത്മീയത ചേര്‍ക്കാനും, നിങ്ങള്‍ക്ക് കടുകെണ്ണ, പുതപ്പ് എന്നിവ ആവശ്യമുള്ളവര്‍ക്ക് ദാനം ചെയ്യാവുന്നതാണ്.

രാഹുവിനെ പ്രീതിപ്പെടുത്താന്‍
രാഹു നിങ്ങളുടെ ഭൂതകാലത്തെയും നിങ്ങളുടെ അഭിനിവേശത്തെയും ആഴത്തിലുള്ള മോഹങ്ങളെയും സൂചിപ്പിക്കുന്നു. ഒരു ജാതകത്തില്‍ രാഹു ക്ഷുദ്ര സ്ഥാനത്ത് ആയിരിക്കുമ്പോള്‍, അത് വളരെയധികം നെഗറ്റീവ് സ്വാധീനം ചെലുത്തുന്നു. വെള്ളി പാത്രങ്ങളില്‍ വെള്ളം കുടിക്കുന്നതിലൂടെ ഈ ആഘാതം കുറയ്ക്കാവുന്നതാണ്. ഉറക്കത്തില്‍ പ്രശ്നങ്ങള്‍ നേരിടുകയാണെങ്കില്‍ പെരുംജീരകം തലയിണയ്ക്ക് കീഴെ സൂക്ഷിക്കാം. കൂടാതെ, നിങ്ങള്‍ ഇരുണ്ട നീല നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നതും രാഹുവിനെ സന്തോഷിപ്പിക്കുന്നു.



Click it and Unblock the Notifications