27 നക്ഷത്രം; വരുന്ന രണ്ട് ആഴ്ച സമ്പൂര്‍ണ ധനയോഗ ഫലം

ഓരോ നക്ഷത്രക്കാരുടേയും ഫലങ്ങള്‍ ഓരോ ദിവസവും വളരെയധികം മാറിക്കൊണ്ടിരിക്കുന്ന ഒന്നാണ്. എന്നാല്‍ അറിഞ്ഞിരിക്കേണ്ട നക്ഷത്രക്കാരില്‍ ഇവര്‍ എപ്പോഴും അറിഞ്ഞിരിക്കേണ്ടത് മാറി മാറി വരുന്ന സാമ്പത്തിക ശീലങ്ങളാണ്. സാമ്പത്തികമായി ഇവരില്‍ എന്തൊക്കെ മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട് എന്നുള്ളത് അറിഞ്ഞിരിക്കേണ്ടതാണ്. ഇതിനെക്കുറിച്ച് തിരിച്ചറിഞ്ഞ് മുന്നോട്ട് പോയാല്‍ ഒരു പരിധി വരെ സാമ്പത്തിക നഷ്ടങ്ങളെ നമുക്ക് ഇല്ലാതാക്കാവുന്നതാണ്.

Birth Star Says About Your Financial prediction In November

അശ്വതി മുതല്‍ രേവതി വരെയുള്ള നക്ഷത്രങ്ങളില്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ചില പ്രധാനപ്പെട്ട ധനയോഗ ഫലങ്ങള്‍ ഉണ്ട്. നവംബര്‍ മൂന്നാം വാരത്തിലും നാലാം വാരത്തിലും നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. പ്രത്യേകിച്ച് ധനയോഗത്തെക്കുറിച്ച്. അവ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ

അശ്വതി

അശ്വതി

അശ്വതി നക്ഷത്രക്കാര്‍ക്ക് അമ്മയുടെ സ്വത്തില്‍ നിന്നും സാമ്പത്തിക സഹായം പല വിധത്തില്‍ ലഭിക്കുന്നു. ഇത് കൂടാതെ ചെയ്യുന്ന ബിസിനസില്‍ ലാഭവും നേട്ടവും ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഓണ്‍ലൈന്‍ ബിസിനസില്‍ നേട്ടങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയും ഇല്ലാതാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ മനസ്സിലാക്കി മുന്നോട്ട് പോയാല്‍ നിങ്ങള്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കുന്നുണ്ട്.

ഭരണി

ഭരണി

ഭരണി നക്ഷത്രക്കാര്‍ പണം ധാരാളിത്തത്തോടെ ചിലവാക്കുന്നവരായിരിക്കും. അത് മാത്രമല്ല ഇതിലൂടെ ദാരിദ്യം ഇവരെ അല്‍പം പ്രതിസന്ധിയിലാക്കും. എങ്കിലും വരവറിഞ്ഞ് ചിലവാക്കിയാല്‍ അത് നിങ്ങളില്‍ ലാഭം നേടുന്നതിലേക്കും എത്തുന്നുണ്ട്. അധികച്ചിലവ് നിയന്ത്രിക്കുന്നതിനും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം ഇത് സാമ്പത്തിക അടിത്തറ ഇളകുന്നതിന് കാരണമാകുന്നുണ്ട്.

കാര്‍ത്തിക

കാര്‍ത്തിക

കാര്‍ത്തിക നക്ഷത്രക്കാര്‍ക്ക് പാരമ്പര്യമായി സ്വത്ത് ലഭിക്കുന്നു. ബിസിനസിന്റെ കാര്യത്തില്‍ നിരവധി നേട്ടങ്ങള്‍ക്ക് സാധ്യത. നവംബറില്‍ മൂന്നാം വാരം പൊതുവേ ഇവര്‍ക്ക് പണത്തിന്റെ കാര്യത്തില്‍ നല്ലതായാണ് ഭവിക്കുന്നത്. ബിസിനസില്‍ നഷ്ടമുണ്ടെന്ന് തുടക്കത്തില്‍ തന്നെ തിരിച്ചറിഞ്ഞാല്‍ അത് ഉടനടി നിര്‍ത്താന്‍ ശ്രമിക്കേണ്ടതാണ്.

രോഹിണി

രോഹിണി

രോഹിണി നക്ഷത്രക്കാര്‍ക്ക് സാമ്പത്തികം നല്ലതായിരിക്കും. ഇവരുടെ സാമ്പത്തിക സ്ഥിതി അനുസരിച്ച് വീട് പുതുക്കിപ്പണിയുന്നതിന് വേണ്ടി പണം ചിലവഴിക്കേണ്ടതായി വരുന്നുണ്ട്. എങ്കിലും പ്രതിസന്ധികളില്ലാതെ പോവുന്ന ഒരു സമയമായിരിക്കും രോഹിണി നക്ഷത്രക്കാര്‍.

മകയിരം

മകയിരം

മകയിരം നക്ഷത്രക്കാര്‍ക്ക് വ്യാപാര സ്ഥാപനങ്ങളില്‍ ചിലവ് വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തിക നേട്ടം ഉണ്ടാവുമെങ്കിലും വരവറിഞ്ഞ് ചിലവാക്കാന്‍ ശ്രദ്ധിക്കണം. ഇല്ലെങ്കില്‍ കൂടുതല്‍ സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് സാധ്യതയുണ്ട്. ദാരിദ്ര്യം തൊട്ടു മുട്ടി നില്‍ക്കുന്നവരാണ് മകയിരം നക്ഷത്രക്കാര്‍ എന്നുള്ളത് തന്നെയാണ് ശ്രദ്ധിക്കേണ്ടത്.

തിരുവാതിര

തിരുവാതിര

തിരുവാതിര നക്ഷത്രക്കാര്‍ക്ക് സാമ്പത്തിക നേട്ടം പൊതുവേ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഹോസ്പിറ്റല്‍ ചിലവുകള്‍ വര്‍ദ്ധിക്കുന്നതിനുള്ള പല കാരണങ്ങളും നിങ്ങളില്‍ ഉണ്ടാവാം. അതുകൊണ്ട് അല്‍പം ശ്രദ്ധിച്ച് മുന്നോട്ട് പോയാല്‍ അത് മികച്ച അനുഭവം ഉണ്ടാക്കുന്നുണ്ട്. ദാനം കൊടുക്കുമ്പോള്‍ അത് അവനവന്റെ സാമ്പത്തിക സ്ഥിതി കൂടി അറിഞ്ഞ് വേണം നല്‍കുന്നതിന്.

പുണര്‍തം

പുണര്‍തം

സ്വയം ചികിത്സക്കും ധാരാളം പണം ചിലവാക്കേണ്ടതായി വരുന്നുണ്ട്. അധിക ചിലവിനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാല്‍ ശ്രദ്ധിച്ച് ചിലവാക്കിയാല്‍ പ്രശ്‌നങ്ങളില്ലാതെ പോവാം. പണം അപ്രതീക്ഷിതമായി കൈയ്യില്‍ വന്ന് ചേരുന്നതിനുള്ള സാധ്യതയുണ്ട്. ഇത് നിങ്ങളുടെ അസ്വസ്ഥതകളില്‍ നിന്ന് രക്ഷപ്പെടുന്നതിന് സഹായിക്കുന്നു.

പൂയ്യം

പൂയ്യം

വാഹനം വാങ്ങുന്നതിനുള്ള യോഗമുണ്ട്. പങ്കാളിയില്‍ നിന്നായിരിക്കും ഇവര്‍ക്ക് വരുന്ന രണ്ടാഴ്ച സാമ്പത്തിക നേട്ടം ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ നേട്ടങ്ങളില്‍ ശ്രദ്ധയോടെ മുന്നോട്ട് പോവണം. കാരണം അത് നഷ്ടങ്ങളിലേക്ക് എത്തുന്നതിന് അധികം സമയം വേണ്ട എന്നത് തന്നെ. അതുകൊണ്ട് ശ്രദ്ധിച്ചില്ലെങ്കില്‍ കൂടുതല്‍ അപകടങ്ങള്‍ ഉണ്ട്.

ആയില്യം

ആയില്യം

ലോണ്‍ എടുക്കുമ്പോള്‍ പെട്ടെന്ന് പാസ് ആവുന്നു. സാമ്പത്തിക നേട്ടങ്ങള്‍ക്കുള്ള സാധ്യത വളരെയധികം കൂടുതലാണ് ആയില്യം നക്ഷത്രക്കാര്‍ക്ക്. പൂര്‍വ്വിക സ്വത്ത് നിങ്ങളെ കാത്തിരിക്കുന്നുണ്ട്. അതുകൊണ്ട് സാമ്പത്തിക പ്രതിസന്ധിയില്‍ തളരാതെ മുന്നോട്ട് പോവാം.

മകം

മകം

ജീവിത പങ്കാളി മുഖേന നേട്ടങ്ങള്‍ക്ക് സാധ്യത കൂടുതല്‍. സാമ്പത്തിക നേട്ടം ലോണ്‍ എന്നിവ അപ്രതീക്ഷിതമായി ലഭിക്കുന്നു. ചിട്ടി ലഭിക്കുന്നതിനുള്ള സാധ്യതയും കൂടുതലാണ്. ഇത് നിങ്ങളുടെ നേട്ടങ്ങള്‍ക്ക് കൂടുതല്‍ വഴിവെക്കുകയാണ് ചെയ്യുന്നത്. ഇത്തരം അവസ്ഥകളില്‍ മുന്നോട്ട് പോവുന്നതിന് വളരെയധികം ശ്രദ്ധിക്കണം.

പൂരം

പൂരം

പൂരം നക്ഷത്രക്കാര്‍ക്ക് പണത്തിന് അല്‍പം ബുദ്ധിമുട്ടേണ്ടി വരുന്നുണ്ട്. മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കേണ്ടി വരുമെങ്കിലും അത് പണച്ചിലവുള്ളതായി മാറാം. അതുകൊണ്ട് പണംചിലവാക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഇല്ലെങ്കില്‍ വലിയ നഷ്ടം സംഭവിക്കുന്നുണ്ട്.

ഉത്രം

ഉത്രം

ഉത്രം നക്ഷത്രക്കാര്‍ക്ക് സമ്മാനങ്ങള്‍ ലഭിക്കുന്നതിനുള്ള സാധ്യത കാണുന്നുണ്ട്. പല സ്രോതസ്സുകളില്‍ നിന്നും സാമ്പത്തിക നേട്ടം ലഭിക്കുന്നു. ഭൂമിക്കച്ചവടത്തില്‍ ഏര്‍പ്പെടാതിരിക്കുന്നതിന് പ്രത്യേകം ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് കൂടുതല്‍ അപകടത്തിലേക്ക് എത്തുന്നു.

അത്തം

അത്തം

അത്തം നക്ഷത്രക്കാര്‍ക്ക് സാമ്പത്തിക ബാധ്യത മുഴുവന്‍ ഇല്ലാതാവുന്ന ഒരു മാസമാണ് നവംബര്‍ അവസാന രണ്ടാഴ്ച. മാത്രമല്ല സ്‌കോളര്‍ഷിപ്പുകളും മറ്റും ലഭിക്കുന്നതിനുള്ള സാധ്യത തള്ളിക്കളയാന്‍ സാധിക്കില്ല. വിവിധ മേഖലകളില്‍ നിന്ന് ധനം വരുന്നതിനുള്ള സാധ്യതയുണ്ട്.

 ചിത്തിര

ചിത്തിര

ചിത്തിര നക്ഷത്രക്കാര്‍ക്ക് അപ്രതീക്ഷിത ധന യോഗത്തിനുള്ള സാധ്യതയുണ്ട്. വിവിധ പ്രതിസന്ധികള്‍ ജീവിതത്തില്‍ ഉണ്ടാവുമെങ്കിലും അതിനെയെല്ലാം പണം കൊണ്ട് കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നുണ്ട്. ഇതെല്ലാം സാമ്പത്തിക സന്തോഷം നല്‍കുന്നു.

ചോതി

ചോതി

ചോതി നക്ഷത്രക്കാര്‍ക്ക് വളരെയധികം നേട്ടങ്ങള്‍ ഉണ്ടാവുന്ന ഒരു മാസമാണ്. സാമ്പത്തിക കാര്യങ്ങളില്‍ അല്‍പം ശ്രദ്ധ വേണം എന്നതൊഴിച്ചാല്‍ നഷ്ടങ്ങള്‍ ഉണ്ടാവുന്നില്ല. മാത്രമല്ല കൂടുതല്‍ അറിഞ്ഞ് വേണം ചിലവാക്കുന്നതിന്.

വിശാഖം

വിശാഖം

ബിസിനസില്‍ വലിയ നേട്ടമുണ്ടാവുന്നതിനുള്ള സാധ്യത കാണുന്നു്. അല്‍പം ശ്രദ്ധിച്ചാല്‍ നല്ല രീതിയില്‍ മറ്റൊരു ബിസിനസ് കൂടെ ചെയ്യാവുന്നതാണ്. സന്താനങ്ങള്‍ മുഖേന അപ്രതീക്ഷിത ധനലാഭം ഈ മാസം വിശാഖം നക്ഷത്രക്കാരില്‍ ഉണ്ടാവുന്നുണ്ട്.

അനിഴം

അനിഴം

ദൈവാനുഗ്രഹത്താല്‍ സാമ്പത്തിക പ്രതിസന്ധികള്‍ ഇല്ലാതെ ഈ മാസം മുന്നോട്ട് പോവും. അതുകൊണ്ട് തന്നെ ഇത് ജീവിത പ്രതിസന്ധികളെ ഇല്ലാതാക്കുന്നു. ധനവരവ് പല മേഖലകളില്‍ നിന്നും നിങ്ങള്‍ക്ക് ഉണ്ടാവുന്നതിനുള്ള യോഗം കാണുന്നു.

തൃക്കേട്ട

തൃക്കേട്ട

തൃക്കേട്ട നക്ഷത്രക്കാര്‍ വളരെയധികം ശ്രദ്ധിച്ച് വേണം പണം ചിലവാക്കുന്നതിന്. പ്രത്യേകിച്ച് നവംബറില്‍ അവസാന രണ്ടാഴ്ചയില്‍. ഈ മാസം ഈ നക്ഷത്രത്തിന് അതുകൊണ്ട് തന്നെ പണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കണം. അല്ലെങ്കില്‍ ദാരിദ്ര്യത്തിലേക്ക് നിങ്ങള്‍ എത്തുന്നു.

മൂലം

മൂലം

മൂലം നക്ഷത്രക്കാര്‍ക്ക് നവംബര്‍ മാസം അല്‍പം ശ്രദ്ധിച്ച് ചിലവാക്കണം. ഓരോ ദിവസത്തേയും നേട്ടങ്ങളെ ചിലപ്പോള്‍ സാമ്പത്തികമായി പ്രതിസന്ധിയില്‍ ആക്കുന്ന ദിവസമാണ് മൂലം നക്ഷത്രം. വരവിനേക്കാള്‍ ചിലവായിരിക്കും ഇവര്‍ക്ക് സംഭവിക്കുന്നത്.

പൂരാടം

പൂരാടം

പൂരാടം നക്ഷത്രക്കാര്‍ക്ക് പ്രതിസന്ധികള്‍ ധാരാളം ഉണ്ടാവുന്നുണ്ട്. വളരെയധികം നേട്ടങ്ങളും സാമ്പത്തിക ലാഭവും ഉണ്ടാവുന്നു. പണം ചിലവാക്കുമ്പോള്‍ അല്‍പം ക്ഷമ കാണിക്കുന്നതിന് ശ്രദ്ധിക്കണം. ഇല്ലെങ്കില്‍ ലാഭം നഷ്ടമാവുന്നതിനന് അധികം സമയം വേണ്ട എന്നുള്ളതാണ് സത്യം.

ഉത്രാടം

ഉത്രാടം

ഉത്രാടം നക്ഷത്രക്കാര്‍ക്ക് മാര്‍ച്ച് മാസം അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഓരോ ദിവസത്തേയും പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് നിങ്ങള്‍ക്ക് ലഭിക്കുന്ന ഒരു മാസമാണ് മാര്‍ച്ച് മാസം. അനാവശ്യ ചിലവുകള്‍ ധാരാളം വന്നു ചേരുന്നുണ്ട് ഇവര്‍ക്ക്. വീടുപണിക്ക് പണം ചിലവാക്കുന്നതിനുള്ള സാധ്യതയുണ്ട്.

തിരുവോണം

തിരുവോണം

തിരുവോണം നക്ഷത്രക്കാര്‍ക്ക് മാര്‍ച്ച് മാസം അല്‍പം ശ്രദ്ധ വേണം. എങ്കിലും അനാവശ്യ കാര്യങ്ങള്‍ക്ക് പണം ചിലവാക്കുന്ന അവസ്ഥ കുറക്കാന്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. നേട്ടങ്ങള്‍ നഷ്ടങ്ങളിലേക്ക് എത്തുന്നതിന് ഇതത് കാരണമാകുന്നുണ്ട്. ഓരോ അവസ്ഥയിലും നേട്ടങ്ങളെക്കുറിച്ച് ചിന്തിക്കുന്നതിന് സാധിക്കുന്നുണ്ട്.

അവിട്ടം

അവിട്ടം

അവിട്ടം നക്ഷത്രക്കാരുടെ സാമ്പത്തിക സ്ഥിതി അല്‍പം മെച്ചപ്പെട്ടതായിരിക്കും. കടം വാങ്ങുകയോ കൊടുക്കുകയോ ചെയ്യരുത്. ആര്‍ഭാടങ്ങള്‍ ഒഴിവാക്കി ജീവിക്കാന്‍ ശ്രദ്ധിക്കണം. ഓരോ അവസ്ഥയിലും നിങ്ങളില്‍ നേട്ടങ്ങള്‍ക്ക് വേണ്ടിയുള്ള നക്ഷത്രമാണ് അവിട്ടം നക്ഷത്രം.

ചതയം

ചതയം

ചതയം നക്ഷത്രക്കാര്‍ക്ക് ഈ മാസം നേട്ടങ്ങളുടേതാണ്. ഓരോ ദിവസത്തേയും പ്രശ്‌നങ്ങളെ വളരെയധികം ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ ഭീകര നഷ്ടം സംഭവിക്കുന്നുണ്ട്. അപ്രതീക്ഷിതമായി നേട്ടങ്ങള്‍ ഉണ്ടാവുന്നതിനും സ്വത്ത് ലഭിക്കുന്നതിനും ഉള്ള സാധ്യത കൂടുതലാണ്.

പൂരൂരുട്ടാതി

പൂരൂരുട്ടാതി

പൂരുരുട്ടാതി നക്ഷത്രക്കാര്‍ക്ക് ഈ മാസം ബജറ്റില്‍ താളപ്പിഴകള്‍ക്കുള്ള സാധ്യതയുണ്ട്. എങ്കിലും ശ്രദ്ധിച്ചില്ലെങ്കില്‍ പ്രതിസന്ധികള്‍ ഉണ്ടാവുന്നതിനുള്ള സാഹചര്യം ധാരാളം ഉണ്ടാവുന്നുണ്ട്. പൂരുരുട്ടാതി നക്ഷത്രക്കാര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാവുന്ന ഒരു ദിവസം ആയിരിക്കും നവംബറിലെ അവസാന രണ്ടാഴ്ച.

ഉത്രട്ടാതി

ഉത്രട്ടാതി

ഉത്രട്ടാതി നക്ഷത്രക്കാര്‍ക്ക് സാമ്പത്തിക സഹായം ലഭിക്കുന്ന ഒരു ദിവസമായിരിക്കും ഈ മാസം. അപ്രതീക്ഷിതമായി നേട്ടങ്ങള്‍ ഉണ്ടാവുന്നുണ്ട്. സാമ്പത്തിക സഹായം ഉണ്ടാവുന്നതിനുള്ള സാധ്യതയും കാണുന്നുണ്ട്.

രേവതി

രേവതി

രേവതി നക്ഷത്രക്കാര്‍ക്ക് നവംബര്‍ വളരെയധികം നല്ലതായിരിക്കും. ഓരോ ദിവസവും നിങ്ങള്‍ക്ക് നേട്ടങ്ങള്‍ തന്നെയാണ് ഈ മാസം നല്‍കുന്നത്. പണം ചിലവാക്കുന്നതും കടം കൊടുക്കുന്നതും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

Story first published: Tuesday, November 17, 2020, 20:07 [IST]
X
Desktop Bottom Promotion