ഓരോ നക്ഷത്രക്കാരുടേയും സമ്പൂർണ ധനയോഗഫലം

ഓരോ നക്ഷത്രക്കാർക്കും മാറി വരുന്ന നക്ഷത്രഫലങ്ങൾ ആയിരിക്കും ഉണ്ടാവുന്നത്. ഓരോ തരത്തിൽ ഉണ്ടാവുന്ന ഈ മാറ്റങ്ങള്‍ നിങ്ങളെ എങ്ങനെ ബാധിക്കുന്നു എന്നുള്ളതും ശ്രദ്ധേയമായതാണ്. ജന്മ നക്ഷത്രത്തിൻറെ സ്വഭാവമനുസരിച്ച് നിങ്ങളുടെ ധനസ്ഥിതിയെക്കുറിച്ച് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. ഏതൊക്കെയാണ് ഇത്തരത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്ന് നോക്കാം.

പണം ചിലവാക്കുമ്പോൾ അത് നിങ്ങളെ എങ്ങനെയെല്ലാം ബാധിക്കുന്നുണ്ട് എന്ന് നോക്കാം. പണം ചിലവാക്കുമ്പോൾ മാത്രമല്ല ഓരോ നക്ഷത്രക്കാർക്കും ധനയോഗവും സാമ്പത്തികഫലവും എങ്ങനെയെല്ലാം എന്നും നമുക്ക് നോക്കാവുന്നതാണ്. സമ്പൂര്‍ണ സാമ്പത്തികഫലം ജന്മ നക്ഷത്രപ്രകാരം അറിയുന്നതിന് വേണ്ടി വായിക്കൂ.

അശ്വതി

അശ്വതി

അശ്വതി നക്ഷത്രക്കാർക്ക് മാതാവിന്‍റെ സ്വത്തിൽ നിന്നും സാമ്പത്തിക സഹായം ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്.അതിലുപരി പല വിധത്തിലുള്ള ബിസിനസിൽ ലാഭവും നേട്ടവും ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഓൺലൈൻ ബിസിനസുകളിൽ നിങ്ങൾക്ക് നേട്ടമുണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്.

ഭരണി

ഭരണി

ഭരണി നക്ഷത്രക്കാര്‍ അൽപം ലാവിഷ് ആയി ചിലവാക്കുന്നവരായിരിക്കും. അതുകൊണ്ട് തന്നെ ഇവർ പെട്ടെന്ന് ദാരിദ്ര്യത്തിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്. എങ്കിലും വരവറിഞ്ഞ് ചിലവാക്കിയാൽ അത് നിങ്ങളിൽ ലാഭം ഉണ്ടാക്കുന്നതിനുള്ള സാധ്യതയുണ്ട്. അധികച്ചിലവ് നിയന്ത്രിക്കുന്നതിനും അൽപം ശ്രദ്ധിക്കേണ്ടതാണ്.

കാർത്തിക

കാർത്തിക

കാർത്തിക നക്ഷത്രക്കാർക്ക് പാരമ്പര്യമായി സ്വത്ത് ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ബിസിനസിന്‍റെ കാര്യത്തിൽ നേട്ടങ്ങൾ ഉണ്ടാവുന്നുണ്ട്. ഫെബ്രുവരി പൊതുവേ ഇവർക്ക് പണത്തിന്‍റെ കാര്യത്തിൽ നല്ലതായാണ് ഭവിക്കുന്നത്. ബിസിനസിൽ നഷ്ടമുണ്ടെന്ന് തുടക്കത്തിൽ തന്നെ തിരിച്ചറിഞ്ഞാൽ അത് ഉടനടി നിർത്തേണ്ടത് അത്യാവശ്യമാണ്.

രോഹിണി

രോഹിണി

രോഹിണി നക്ഷത്രക്കാർക്ക് സാമ്പത്തിക നേട്ടം ഉണ്ടാവുന്നതിന് ഈ മാസം സാധ്യതയുണ്ട്. ഇവരുടെ സാമ്പത്തിക ഫലം അനുസരിച്ച് വീട് നിർമാണത്തിന് വേണ്ടി പണം ചിലവഴിക്കേണ്ടതായി വരുന്നുണ്ട്. എങ്കിലും വലിയ പ്രശ്നങ്ങളില്ലാതെ പോവുന്ന ഒരു വർഷമായിരിക്കും രോഹിണി നക്ഷത്രക്കാര്‍ക്ക്.

മകയിരം

മകയിരം

മകയിരം നക്ഷത്രക്കാർക്ക് വ്യാപാര സ്ഥാപനങ്ങളിൽ വളരെയധികം ചിലവ് ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തിക നേട്ടം ഉണ്ടാവുമെങ്കിലും വരവറിഞ്ഞ് ചിലവാക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കിൽ കൂടുതൽ പ്രശ്നങ്ങൾക്കുള്ള സാധ്യതയുണ്ട്. കാരണം ദാരിദ്ര്യം തൊട്ടു മുട്ടി നിൽക്കുന്നവരാണ് മകയിരം നക്ഷത്രക്കാർ.

തിരുവാതിര

തിരുവാതിര

തിരുവാതിര നക്ഷത്രക്കാർക്ക് സാമ്പത്തിക നേട്ടം പൊതുവേ ഈ മാസം ഉണ്ടാവുന്നതാണ്. ആഷുപത്രി ചിലവുകൾ വർദ്ധിക്കുന്നതിനുള്ള വഴി കാണുന്നുണ്ട്. അതുകൊണ്ട് അൽപം ശ്രദ്ധിച്ച് മുന്നോട്ട് പോയാല്‍ എന്തുകൊണ്ടും നല്ലതാണ്. ദാനം കൊടുക്കുമ്പോൾ അത് അവനവന്‍റെ അവസ്ഥയെക്കൂടി അറിഞ്ഞ് വേണം ചെയ്യേണ്ടത് എന്നുള്ളതാണ് ശ്രദ്ധിക്കേണ്ടത്.

പുണർതം

പുണർതം

ചികിത്സാ കാര്യങ്ങൾ തന്നെയാണ് പുണർതം നക്ഷത്രക്കാരേയും കാത്തിരിക്കുന്നത്. അധിക ചിലവിനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാൽ ശ്രദ്ധിച്ച് ചിലവാക്കിയാൽ അത് പ്രശ്നങ്ങളില്ലാതെ മുന്നോട്ട് പോവുന്നതിന് സഹായിക്കുന്നുണ്ട്. പണം അപ്രതീക്ഷിതമായി കൈയ്യിൽ വന്ന് ചേരുന്നതിനുള്ള സാധ്യതയുണ്ട്.

പൂയ്യം

പൂയ്യം

വാഹനം മാറ്റി വാങ്ങുന്നതിനുള്ള സാധ്യതയുണ്ട്. പങ്കാളിയിൽ നിന്നായിരിക്കും ഇവര്‍ക്ക് ഈ മാസം സാമ്പത്തിക നേട്ടം ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ നേട്ടങ്ങളിൽ ശ്രദ്ധയോടെ മുന്നോട്ട് പോവണം. കാരണം അത് നഷ്ടങ്ങളിലേക്ക് എത്തുന്നതിന് അധികം സമയം വേണ്ട എന്നത് തന്നെ.

ആയില്യം

ആയില്യം

ലോൺ എടുക്കുമ്പോൾ പെട്ടെന്ന് ലഭിക്കുന്നതിനുള്ള യോഗം കാണുന്നുണ്ട്. സാമ്പത്തിക നേട്ടങ്ങൾക്കുള്ള സാധ്യത വളരെയധികം കൂടുതലാണ് ആയില്യം നക്ഷത്രക്കാർക്ക്. പൂര്‍വ്വിക സ്വത്ത് നിങ്ങളെ കാത്തിരിക്കുന്നുണ്ട്. അതുകൊണ്ട് സാമ്പത്തിക പ്രതിസന്ധി ഉണ്ടാവുന്നില്ല.

മകം

മകം

ജീവിത പങ്കാളി മുഖേന നേട്ടങ്ങൾ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തിക നേട്ടം ലോൺ എന്നിവ അപ്രതീക്ഷിതമായി ലഭിക്കാവുന്നതാണ്. ചിട്ടി ലഭിക്കുന്നതിനുള്ള സാധ്യതയും വളരെ കൂടുതലാണ്. ഇത് നിങ്ങളുടെ നേട്ടങ്ങൾക്ക് കൂടുതൽ വഴിവെക്കുകയാണ് ചെയ്യുന്നത്.

പൂരം

പൂരം

പൂരം നക്ഷത്രക്കാർക്ക് ലോണിന് അൽപം ബുദ്ധിമുട്ടേണ്ടി വരുന്നുണ്ട്. മംഗളകർ‍മ്മങ്ങളിൽ പങ്കെടുക്കേണ്ടി വരുമെങ്കിലും അത് പണച്ചിലവുള്ളതായി മാറുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് പണംചിലവാക്കുമ്പോൾ അൽപം ശ്രദ്ധിക്കേണ്ടതാണ്.

ഉത്രം

ഉത്രം

ഉത്രം നക്ഷത്രക്കാർക്ക് സമ്മാനങ്ങൾ ലഭിക്കുന്നതിനുള്ള സാധ്യത ഈ മാസം ഉണ്ടാവുന്നുണ്ട്. പല സ്രോതസ്സുകളിൽ നിന്നും സാമ്പത്തിക നേട്ടം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഭൂമിക്കച്ചവടത്തില്‍ ഏർപ്പെടാതിരിക്കുന്നതിന് പ്രത്യേകം ശ്രദ്ധിക്കണം.

അത്തം

അത്തം

അത്തം നക്ഷത്രക്കാർക്ക് സാമ്പത്തിക ബാധ്യത മുഴുവൻ ഇല്ലാതാവുന്ന ഒരു മാസമാണ് ഫെബ്രുവരി. മാത്രമല്ല സ്കോളർഷിപ്പുകളും മറ്റും ലഭിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. വിവിധ മേഖലകളിൽ നിന്ന് ധനം വരുന്നതിനുള്ള ഭാഗ്യം കാണുന്നുണ്ട്.

ചിത്തിര

ചിത്തിര

ചിത്തിര നക്ഷത്രക്കാർക്ക് അപ്രതീക്ഷിത സമ്മാന യോഗത്തിനുള്ള സാധ്യതയുണ്ട്. മാത്രമല്ല വിവിധ പ്രതിസന്ധികൾ ജീവിതത്തിൽ ഉണ്ടാവുമെങ്കിലും അതിനെയെല്ലാം പണം കൊണ്ട് കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നുണ്ട്.

ചോതി

ചോതി

ചോതി നക്ഷത്രക്കാർക്ക് വളരെയധികം നേട്ടങ്ങൾ ഉണ്ടാവുന്ന ഒരു മാസമാണ്. സാമ്പത്തിക കാര്യങ്ങളിൽ അൽപം ശ്രദ്ധ വേണം എന്നതൊഴിച്ചാൽ നഷ്ടങ്ങൾ ഉണ്ടാവുന്നില്ല

വിശാഖം

വിശാഖം

ബിസിനസിൽ നേട്ടമുണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അൽപം ശ്രദ്ധിച്ചാൽ നല്ല രീതിയിൽ മറ്റൊരു ബിസിനസ് കൂടെ ചെയ്യുന്നതിനുള്ള യോഗം കാണുന്നുണ്ട്. സന്താനങ്ങൾ മുഖേന അപ്രതീക്ഷിത ധനലാഭം ഈ മാസം വിശാഖം നക്ഷത്രക്കാരിൽ ഉണ്ടാവുന്നുണ്ട്.

അനിഴം

അനിഴം

ദൈവാനുഗ്രഹത്താൽ സാമ്പത്തിക പ്രതിസന്ധികൾ ഇല്ലാതെ ഈ മാസം നിങ്ങൾക്ക് കടന്ന് പോകാവുന്നതാണ്. അതുകൊണ്ട് തന്നെ ജീവിതത്തിൽ പ്രതിസന്ധികൾ ഇല്ലാതെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നുണ്ട്. ധനവരവ് പല മേഖലകളിൽ നിന്നും നിങ്ങൾക്കേ് ഉണ്ടാവുന്നു.

തൃക്കേട്ട

തൃക്കേട്ട

തൃക്കേട്ട നക്ഷത്രക്കാർക്ക് ചെറിയ രീതിയിൽ ഉള്ള പ്രതിസന്ധികൾ ഉണ്ടാവുമെങ്കിലും അൽപം ശ്രദ്ധിച്ചാൽ അത് നിങ്ങളുടെ ജീവിതത്തിൽ നേട്ടങ്ങൾ ഉണ്ടാക്കുന്നുണ്ട്. ഈ മാസം ഈ നക്ഷത്രത്തിന് അതുകൊണ്ട് തന്നെ പണത്തിന്‍റെ കാര്യത്തിൽ ശ്രദ്ധിക്കണം.

മൂലം

മൂലം

മൂലം നക്ഷത്രക്കാർക്ക് വരുന്ന മാസം അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഓരോ ദിവസത്തേയും നേട്ടങ്ങളെ ചിലപ്പോൾ സാമ്പത്തികമായി ബാധിക്കുന്ന ഒരു ദിവസമായിരിക്കും ഈ മാസം മുഴുവൻ. വരവിനേക്കാള്‍ ചിലവായിരിക്കും ഇവരെ ബാധിക്കുന്നത്.

പൂരാടം

പൂരാടം

പൂരാടം നക്ഷത്രക്കാർക്ക് പ്രതിസന്ധികൾ ഉണ്ടാവുന്നുണ്ട്. എന്നാൽ അല്‍പം ശ്രദ്ധിച്ചാൽ നഷ്ടങ്ങളെ നേട്ടങ്ങളാക്കുന്നതിന് സാധിക്കുന്നുണ്ട്. പണം ശ്രദ്ധയോടെ പിടിച്ച് ചിലവാക്കാൻ ഈ മാസം ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കിൽ അൽപം ക്ഷമ കാണിക്കുന്നതിന് ശ്രദ്ധിക്കണം.

ഉത്രാടം

ഉത്രാടം

ഉത്രാടം നക്ഷത്രക്കാര്‍ക്ക് മാർച്ച് മാസം അൽപം ശ്രദ്ധിക്കേണ്ടതാണ്. ഓരോ ദിവസത്തേയും പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിന് നിങ്ങൾക്ക് ലഭിക്കുന്ന ഒരു മാസമാണ് മാർച്ച് മാസം. അനാവശ്യ ചിലവുകൾ ധാരാളം വന്നു ചേരുന്നുണ്ട് ഇവർക്ക്. വീടുപണിക്ക് പണം ചിലവാക്കുന്നതിനുള്ള സാധ്യതയുണ്ട്.

തിരുവോണം

തിരുവോണം

തിരുവോണം നക്ഷത്രക്കാര്‍ക്ക് മാർച്ച് മാസം അൽപം ശ്രദ്ധ വേണം. എങ്കിലും അനാവശ്യ കാര്യങ്ങൾക്ക് പണം ചിലവാക്കുന്ന അവസ്ഥ കുറക്കാൻ ശ്രദ്ധിക്കണം. ഇത് നിങ്ങളുടെ ബജറ്റ് താളം തെറ്റിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഓരോ അവസ്ഥയിലും നേട്ടങ്ങളെക്കുറിച്ച് ചിന്തിക്കുന്നതിന് സാധിക്കുന്നുണ്ട്.

അവിട്ടം

അവിട്ടം

അവിട്ടം നക്ഷത്രക്കാരുടെ സാമ്പത്തിക സ്ഥിതി ഈ മാസം മെച്ചപ്പെട്ടതായിരിക്കും. ഒരിക്കലും പ്രശ്നങ്ങളെക്കുറിച്ച് ഇവർ ചിന്തിക്കേണ്ടി വരുന്നില്ല. എങ്കിലും അൽപം ശ്രദ്ധിച്ച് ആർഭാടങ്ങൾ ഒഴിവാക്കി ജീവിക്കാൻ ശ്രദ്ധിക്കണം. ഓരോ അവസ്ഥയിലും നിങ്ങളിൽ നേട്ടങ്ങൾക്ക് വേണ്ടിയുള്ള നക്ഷത്രമാണ് അവിട്ടം നക്ഷത്രം.

ചതയം

ചതയം

ചതയം നക്ഷത്രക്കാർക്ക് മാർച്ച് മാസം നേട്ടങ്ങളുടേതാണ്. ഓരോ ദിവസത്തേയും പ്രശ്നങ്ങളെ വളരെയധികം ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. അപ്രതീക്ഷിതമായി നേട്ടങ്ങൾ ഉണ്ടാവുന്നതിനും സ്വത്ത് ലഭിക്കുന്നതിനും ഉള്ള സാധ്യതയുണ്ട്.

പൂരൂരുട്ടാതി

പൂരൂരുട്ടാതി

പൂരുരുട്ടാതി നക്ഷത്രക്കാർക്ക് ഈ മാസം ബജറ്റ് താളം തെറ്റുന്നതിനുള്ള സാധ്യതയുണ്ട്. എങ്കിലും ശ്രദ്ധിച്ചില്ലെങ്കില്‍ പ്രതിസന്ധികൾക്ക് സാഹചര്യം നിങ്ങൾ തന്നെ ഉണ്ടാക്കുന്നുണ്ട്. പൂരുരുട്ടാതി നക്ഷത്രക്കാർക്ക് നേട്ടങ്ങള്‍ ഉണ്ടാവുന്ന ഒരു ദിവസം ആയിരിക്കും ഈ മാസം.

ഉത്രട്ടാതി

ഉത്രട്ടാതി

ഉത്രട്ടാതി നക്ഷത്രക്കാർക്ക് സാമ്പത്തിക സഹായം ലഭിക്കുന്ന ഒരു ദിവസമായിരിക്കും ഈ മാസം. അപ്രതീക്ഷിതമായി നേട്ടങ്ങൾ ഉണ്ടാവുന്നുണ്ട്. സാമ്പത്തിക സഹായം ഉണ്ടാവുന്നതിനുള്ള സാധ്യതയും കാണുന്നുണ്ട്.

രേവതി

രേവതി

രേവതി നക്ഷത്രക്കാർക്ക് ഈ മാസം വളരെയധികം നല്ലതായിരിക്കും. സാമ്പത്തിക സഹായങ്ങൾ ഓരോ ദിവസവും നിങ്ങളെ കാത്തിരിക്കുന്നുണ്ട്. ഓരോ ദിവസവും നിങ്ങൾക്ക് നേട്ടങ്ങൾ തന്നെയാണ് ഈ മാസം നൽകുന്നത്. അനാവശ്യ സമ്മർദ്ദം നിങ്ങളുടെ ദിവസങ്ങളെ പ്രശ്നത്തിലാക്കുന്നതിനുള്ള സാധ്യതയുണ്ട്.

Story first published: Friday, March 13, 2020, 19:28 [IST]
X
Desktop Bottom Promotion