Just In
- 3 hrs ago ഒരു രക്ഷയുമില്ലാത്ത രുചിയും ലുക്കും, നിമിഷങ്ങള്‍ കൊണ്ട് ബനാന ബ്രെഡ് പുഡ്ഡിംഗ് ഉണ്ടാക്കാം
- 3 hrs ago ലോക മലേറിയ ദിനം 2024: മലേറിയ വരാതിരിക്കാന്‍ എന്തുചെയ്യണം, തുടക്കം വീട്ടില്‍ നിന്ന്
- 4 hrs ago മാസങ്ങളില്‍ അതിശ്രേഷ്ഠം വൈശാഖ മാസം; മഹാവിഷ്ണുവും ലക്ഷ്മീദേവിയും ഭൂമിയില്‍ അവതരിച്ച മാസം
- 5 hrs ago ആയുര്‍വ്വേദം ഉറപ്പ് നല്കുന്ന പരിഹാരം വായ്നാറ്റത്തിന്
Don't Miss
- Movies നായികമാര്‍ ഇല്ലാതാവുന്ന ഫഹദ് ചിത്രങ്ങള്‍? 'ആണ്-പെണ് ബന്ധം എക്സ്പ്ലോര്‍ ചെയ്യാന്‍ ആഗ്രഹമുണ്ട്'
- Sports IPL 2024: ഗില്‍ ലോക മണ്ടന്‍, ഇങ്ങനെയൊരു ദുരന്തം ക്യാപ്റ്റന്‍സിയില്ല! ജിടിയെ തോല്‍പ്പിച്ച പിഴവിതാ
- News തിരഞ്ഞെടുപ്പ് ദിനത്തില്‍ പൊതു അവധി, എന്തെല്ലാം അടയ്ക്കും, തുറന്നിരിക്കുന്നത് ഇവ; അറിയാം വിവരങ്ങള്‍
- Automobiles തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
27 നക്ഷത്രത്തിന്റേയും സമ്പൂര്‍ണ ധനയോഗ ഫലം ഇതെല്ലാമാണ്
ഈ വര്‍ഷം അവസാനിക്കാന്‍ വെറും വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ഈ അവസ്ഥയില്‍ നമ്മള് അറിഞ്ഞിരിക്കേണ്ടതും ശ്രദ്ധേയമായതുമായ ചില കാര്യങ്ങള്‍ ഉണ്ട്. ഓരോരുത്തരുടേയും സാമ്പത്തിക സ്ഥിതി വരെ ഇത്തരത്തില്‍ ശ്രദ്ധേയമായ ഒന്നാണ്. ഓരോ നക്ഷത്രക്കാര്‍ക്കും മാറി വരുന്ന നക്ഷത്രഫലങ്ങള്‍ ആണ്. ഓരോ തരത്തില്‍ ഉണ്ടാവുന്ന ഈ മാറ്റങ്ങള്‍ നിങ്ങളെ എങ്ങനെ ബാധിക്കുന്നു എന്നുള്ളതും ശ്രദ്ധേയമായതാണ്. ജന്മ നക്ഷത്രത്തിന്റെ സ്വഭാവമനുസരിച്ച് നിങ്ങളുടെ ധനസ്ഥിതിയും മാറി മാറി വരുന്നുണ്ട്.
അമിതദേഷ്യവും തിരിച്ചടികളും ഈ നക്ഷത്രത്തിന്
പണം ചിലവാക്കുമ്പോള്‍ അത് നിങ്ങളെ എങ്ങനെയെല്ലാം ബാധിക്കുന്നുണ്ട് എന്ന് നമുക്ക് നോക്കാവുന്നതാണ്. പണം ചിലവാക്കുമ്പോള്‍ ധനയോഗവും സാമ്പത്തികഫലവും എങ്ങനെയെല്ലാം എന്നും നമുക്ക് നോക്കാവുന്നതാണ്. സമ്പൂര്‍ണ സാമ്പത്തികഫലം ജന്മ നക്ഷത്രപ്രകാരം കൂടുതല്‍ അറിയാന്‍ വായിക്കൂ.
അശ്വതി
അശ്വതി നക്ഷത്രക്കാര്‍ക്ക് നേട്ടങ്ങളുടെ കാലമാണ്. ഇവര്‍ക്ക് അമ്മയുടെ സ്വത്തില്‍ നിന്നും സാമ്പത്തിക സഹായം ഉണ്ടാവുന്നുണ്ട്. അതിലുപരി പല വിധത്തിലുള്ള ബിസിനസില്‍ ലാഭവും നേട്ടവും ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ബിസിനസ് ചെയ്യുമ്പോള്‍ നഷ്ടങ്ങളെക്കുറിച്ച് ഇവര്‍ ചിന്തിക്കേണ്ടി വരുന്നില്ല
ഭരണി
ഭരണി നക്ഷത്രക്കാര്‍ അല്പം ആഢംബരം ഇഷ്ടപ്പെടുന്നവരായിരിക്കും. അതുകൊണ്ട് തന്നെ ഇവര്‍ പെട്ടെന്ന് ദാരിദ്ര്യത്തിലേക്ക് എത്തുന്നു. എങ്കിലും വരവറിഞ്ഞ് ചിലവാക്കിയാല്‍ അത് നിങ്ങളില്‍ ലാഭം ഉണ്ടാക്കുന്നതിനുള്ള സാധ്യതയുണ്ട്. അധികച്ചിലവ് നിയന്ത്രിക്കുന്നതിനും വളരെയധികം ശ്രദ്ധിക്കണം.
കാര്‍ത്തിക
കാര്‍ത്തിക നക്ഷത്രക്കാര്‍ക്ക് പാരമ്പര്യമായി സ്വത്ത് ലഭിക്കും. ബിസിനസിന്റെ കാര്യത്തില്‍ നേട്ടങ്ങള്‍ ഉണ്ടാവും. ഫെബ്രുവരി പൊതുവേ ഇവര്‍ക്ക് പണത്തിന്റെ കാര്യത്തില്‍ നല്ലതായിരിക്കും. ബിസിനസില്‍ നഷ്ടമുണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്.
രോഹിണി
രോഹിണി നക്ഷത്രക്കാര്‍ക്ക് സാമ്പത്തിക നേട്ടം ഉണ്ടാവുന്നുണ്ട്. ഇവരുടെ സാമ്പത്തിക ഫലം അനുസരിച്ച് വീട് നിര്‍മാണത്തിന് വേണ്ടി പണം ധാരാളം ചിലവഴിക്കേണ്ടി വരും. എങ്കിലും വലിയ പ്രശ്നങ്ങളില്ലാതെ പോവുന്ന ഒരു മാസമായിരിക്കും ഇവര്‍ക്ക്.
മകയിരം
മകയിരം നക്ഷത്രക്കാര്‍ക്ക് വ്യാപാര സ്ഥാപനങ്ങളില്‍ ചിലവ് വര്‍ദ്ധിക്കും. സാമ്പത്തിക നേട്ടം ഉണ്ടാവുമെങ്കിലും വരവറിഞ്ഞ് പിടിച്ച് ചിലവാക്കണം. അല്ലെങ്കില്‍ കൂടുതല്‍ പ്രശ്നങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. കാരണം ദാരിദ്ര്യം തൊട്ടു മുട്ടി നില്‍ക്കുന്നവരാണ് മകയിരം നക്ഷത്രക്കാര്‍. ഇത്തരം കാര്യം ശ്രദ്ധിക്കണം.
തിരുവാതിര
തിരുവാതിര നക്ഷത്രക്കാര്‍ക്ക് സാമ്പത്തിക നേട്ടം ഈ മാസത്തെ പ്രത്യേകത. ചികിത്സാ ചിലവുകള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് അല്പം ശ്രദ്ധിച്ച് മുന്നോട്ട് പോവേണ്ടതാണ്. ദാനം കൊടുക്കുമ്പോള്‍ അത് അവനവന്റെ അവസ്ഥയെക്കൂടി അറിഞ്ഞ് വേണം ചെയ്യേണ്ടത് എന്നുള്ളത് ശ്രദ്ധേയം.
പുണര്‍തം
ചികിത്സാ കാര്യങ്ങള്‍ തന്നെയാണ് പുണര്‍തം നക്ഷത്രക്കാരുടേയും ഫലം. അധിക ചിലവിനുള്ള സാധ്യത വളരെ കൂടുതലാണ്. ശ്രദ്ധിച്ച് ചിലവാക്കിയാല്‍ അത് പ്രശ്നങ്ങളില്ലാതെ മുന്നോട്ട് പോവുന്നതിന് സഹായിക്കുന്നുണ്ട്. പണം അപ്രതീക്ഷിതമായി കൈയ്യില്‍ വന്ന് ചേരുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാവുന്നുണ്ട്.
പൂയ്യം
വാഹനം മാറ്റി വാങ്ങുന്നതിനുള്ള സാധ്യത ഇവരിലുണ്ട്. ഇവരില്‍ സാമ്പത്തിക നേട്ടം ഉണ്ടാവുന്നുണ്ട്.
അതുകൊണ്ട് തന്നെ നേട്ടങ്ങളില്‍ ശ്രദ്ധയോടെ മുന്നോട്ട് പോവണം. കാരണം അത് നഷ്ടങ്ങളിലേക്ക് എത്തുന്നതിന് അധികം സമയം വേണ്ട എന്നത് തന്നെ.
ആയില്യം
ലോണ്‍ ലഭിക്കുന്നു വളരെ പെട്ടെന്ന് തന്നെ. സാമ്പത്തിക നേട്ടങ്ങള്‍ക്കുള്ള സാധ്യത വളരെയധികം കൂടുതലാണ് ആയില്യം നക്ഷത്രക്കാര്‍ക്ക്. പൂര്‍വ്വിക സ്വത്ത് നിങ്ങളെ കാത്തിരിക്കുന്നുണ്ട്. അതുകൊണ്ട് സാമ്പത്തിക പ്രതിസന്ധി കുറവായിരിക്കും.
മകം
പങ്കാളി മുഖേന നേട്ടങ്ങള്‍ ഉണ്ടാവുന്നു. സാമ്പത്തിക നേട്ടം ലോണ്‍ എന്നിവ അപ്രതീക്ഷിതമായി ലഭിക്കാവുന്നതാണ്. ലോട്ടറി ഭാഗ്യം കാണുന്നുണ്ട്. ഇത് നിങ്ങളുടെ നേട്ടങ്ങള്‍ക്ക് കൂടുതല്‍ വഴിവെക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ശ്രദ്ധേയമാണ് ഇവരുടെ സാമ്പത്തിക നില.
പൂരം
ഗൃഹനിര്‍മാണത്തിന് പണം ചിലവാക്കേണ്ടി വരുന്നുണ്ട്. മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കേണ്ടി വരുമെങ്കിലും അത് പണച്ചിലവുള്ളതായി മാറുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് പണംചിലവാക്കുമ്പോള് അല്പം ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കില്‍ ദാരിദ്ര്യം ഫലം.
ഉത്രം
ഉത്രം നക്ഷത്രക്കാര്‍ക്ക് സമ്മാനങ്ങള്‍ ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. പല സ്രോതസ്സുകളില്‍ നിന്നും സാമ്പത്തിക നേട്ടം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഭൂമി വില്‍ക്കുന്നതിനോ വാങ്ങുന്നതിനോ പാടില്ല.
അത്തം
അത്തം നക്ഷത്രക്കാര്‍ക്ക് സാമ്പത്തിക ബാധ്യത മുഴുവന്‍ ഇല്ലാതാവുന്ന ഒരു മാസമാണ് ഫെബ്രുവരി. മാത്രമല്ല സ്കോളര്‍ഷിപ്പുകളും മറ്റും ലഭിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. വിവിധ മേഖലകളില്‍ നിന്ന് ധനം വരുന്നതിനുള്ള ഭാഗ്യം കാണുന്നുണ്ട്.
ചിത്തിര
ചിത്തിര നക്ഷത്രക്കാര്‍ക്ക് അപ്രതീക്ഷിത സമ്മാന യോഗം ഉണ്ട്. മാത്രമല്ല വിവിധ പ്രതിസന്ധികള്‍ ജീവിതത്തില്‍ ഉണ്ടാവുമെങ്കിലും പണത്തിന് ഇതെല്ലാം കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന സമയമാണ്.
ചോതി
ചോതി നക്ഷത്രക്കാര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാവുന്ന ഒരു മാസമാണ്. സാമ്പത്തിക കാര്യങ്ങളില്‍ അല്പം ശ്രദ്ധ വേണം എന്നതൊഴിച്ചാല്‍ നഷ്ടങ്ങള്‍ ഉണ്ടാവുന്നില്ല അല്ലാത്ത പക്ഷം കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്.
വിശാഖം
ബിസിനസില്‍ നേട്ടമുണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ബിസിനസില്‍ ലാഭം ധാരാളം ലഭിക്കുന്നുണ്ട്. സന്താനങ്ങള്‍ മുഖേന അപ്രതീക്ഷിത ധനലാഭം ഈ മാസം വിശാഖം നക്ഷത്രക്കാരില്‍ ഉണ്ടാവുന്നുണ്ട്. ന ട്ടേങ്ങള് മികച്ചതാണ്.
അനിഴം
ദൈവാനുഗ്രഹം ധാരാളം ഇവരിലുണ്ട്. സാമ്പത്തിക പ്രതിസന്ധികള്‍ ഇല്ലാതെ ഈ മാസം നിങ്ങള്‍ക്ക് കടന്ന് പോകാവുന്നതാണ്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ പ്രതിസന്ധികള്‍ ഇല്ലാതെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നുണ്ട്. സാമ്പത്തിക നേട്ടം വളരെയധികം ശ്രദ്ധിക്കണം.
തൃക്കേട്ട
തൃക്കേട്ട നക്ഷത്രക്കാര്‍ക്ക് ചെറിയ രീതിയില്‍ സാമ്പത്തിക പ്രതിസന്ധികള്‍ ഉണ്ടാവുമെങ്കിലും അല്പം ശ്രദ്ധിച്ചാല്‍ അത് നിങ്ങളുടെ ജീവിതത്തില്‍ നേട്ടങ്ങള്‍ ഫലമാകുന്നുണ്ട്. ഈ മാസം ഈ നക്ഷത്രത്തിന് അതുകൊണ്ട് തന്നെ ചിലവാക്കുമ്പോള്‍ ശ്രദ്ധ വേണം.
മൂലം
മൂലം നക്ഷത്രക്കാര്‍ക്ക് വരുന്ന മാസം അല്പം ശ്രദ്ധിക്കേണ്ടതാണ്. ഓരോ ദിവസത്തേയും നേട്ടങ്ങളെ ചിലപ്പോള്‍ സാമ്പത്തികമായി ബാധിക്കുന്ന ഒരു ദിവസമായിരിക്കും ഈ മാസം മുഴുവന്‍. വരവിനേക്കാള്‍ ചിലവായിരിക്കും ഇവരെ ബാധിക്കുന്നത്.
പൂരാടം
പൂരാടം നക്ഷത്രക്കാര്‍ക്ക് സാമ്പത്തിക പ്രതിസന്ധികള്‍ ഉണ്ടാവുന്നുണ്ട്. എന്നാല്‍ അല്പം ശ്രദ്ധിച്ചാല്‍ നഷ്ടങ്ങളെ ലാഭമാക്കി മാറ്റാം. പണം ശ്രദ്ധയോടെ പിടിച്ച് ചിലവാക്കാന്‍ ഈ മാസം ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കില്‍ അല്പം ക്ഷമ കാണിക്കുന്നതിന് ശ്രദ്ധിക്കണം.
ഉത്രാടം
ഉത്രാടം നക്ഷത്രക്കാര്‍ക്ക് ഡിസംബര്‍ മാസം അല്പം ശ്രദ്ധിക്കേണ്ടതാണ്. അനാവശ്യ ചിലവുകള്‍ ധാരാളം വന്നു ചേരുന്നുണ്ട് ഇവര്‍ക്ക്. വീടുപണിക്ക് പണം ചിലവാക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇതെല്ലാം നഷ്ടക്കണക്കിലേക്ക്പോവുന്നില്ല എന്നുള്ളതാണ് സത്യം.
തിരുവോണം
തിരുവോണം നക്ഷത്രക്കാര്‍ക്ക് ഡിസംബര്‍ മാസം പണം ചിലവാക്കുന്ന കാര്യത്തില്‍ അല്പം ശ്രദ്ധ വേണം. അനാവശ്യ കാര്യങ്ങള്‍ക്ക് പണം ചിലവാക്കുന്ന അവസ്ഥ കുറക്കാന്‍ ശ്രദ്ധിക്കണം. ഇത് നിങ്ങളുടെ ബജറ്റ് താളം തെറ്റിക്കുന്നു. ഓരോ അവസ്ഥയിലും നേട്ടങ്ങളെക്കുറിച്ച് ചിന്തിക്കുന്നതിന് സാധിക്കുന്നുണ്ട്.
അവിട്ടം
അവിട്ടം നക്ഷത്രക്കാരുടെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ഒരിക്കലും പ്രശ്നങ്ങളെക്കുറിച്ച് ഇവര്‍ ചിന്തിക്കേണ്ടതായി ഇല്ല. ആര്‍ഭാടങ്ങള്‍ ഒഴിവാക്കി ജീവിക്കാന്‍ ശ്രദ്ധിക്കണം. ഓരോ അവസ്ഥയിലും നിങ്ങളില്‍ നേട്ടങ്ങള്‍ക്ക് വേണ്ടിയുള്ള നക്ഷത്രമാണ് അവിട്ടം.
ചതയം
ചതയം നക്ഷത്രക്കാര്‍ക്ക് ഡിസംബര്‍ മാസം സാമ്പത്തിക നേട്ടങ്ങളുടേതാണ്. ഓരോ ദിവസത്തേയും പ്രശ്നങ്ങളെ വളരെയധികം ശ്രദ്ധയോടെ കൈകാര്യം ചെയ്യാന്‍ സാധിക്കുന്നുണ്ട്. അപ്രതീക്ഷിതമായി നേട്ടങ്ങള്‍ ഉണ്ടാവുന്നതിനും സ്വത്ത് ലഭിക്കുന്നതിനും ഉള്ള സാധ്യതയുണ്ട്.
പൂരൂരുട്ടാതി
പൂരുരുട്ടാതി നക്ഷത്രക്കാര്‍ക്ക് നഷ്ടങ്ങള്‍ ഉണ്ടാവുന്നുണ്ട്. എങ്കിലും ശ്രദ്ധിച്ചില്ലെങ്കില്‍ പ്രതിസന്ധികള്‍ക്ക് സാഹചര്യം നിങ്ങള്‍ തന്നെ ഉണ്ടാക്കുന്നുണ്ട്. പൂരുരുട്ടാതി നക്ഷത്രക്കാര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാവുന്ന ഒരു ദിവസം ആയിരിക്കും ഡിസംബര്‍ മാസം.
ഉത്രട്ടാതി
ഉത്രട്ടാതി നക്ഷത്രക്കാര്‍ക്ക് സാമ്പത്തിക സഹായം ലഭിക്കുന്ന ഒരു ദിവസമായിരിക്കും ഡിസംബര്‍ മാസം. അപ്രതീക്ഷിതമായി നേട്ടങ്ങള്‍ ഉണ്ടാവുന്നുണ്ട്. സാമ്പത്തിക സഹായം ഉണ്ടാവുന്നതിനുള്ള സാധ്യതയും ഇവരിലുണ്ട്.
രേവതി
രേവതി നക്ഷത്രക്കാര്‍ക്ക് ഡിസംബര്‍ മാസത്തില്‍ വളരെയധികം നേട്ടങ്ങളുണ്ടാവുന്നുണ്ട്. സാമ്പത്തിക സഹായങ്ങള്‍ ഓരോ ദിവസവും നിങ്ങളെ കാത്തിരിക്കുന്നുണ്ട്. ഓരോ ദിവസവും നിങ്ങള്‍ക്ക് നേട്ടങ്ങള്‍ തന്നെയാണ് ഈ മാസം നല്‍കുന്നത്. അനാവശ്യ സമ്മര്‍ദ്ദം നിങ്ങളുടെ ദിവസങ്ങളെ പ്രശ്നത്തിലാക്കുന്നതിനുള്ള സാധ്യതയുണ്ട്.