For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഏപ്രില്‍ മാസത്തില്‍ 27 നക്ഷത്രത്തിന്റേയും സമ്പൂര്‍ണ ധനയോഗ ഫലം അറിയാന്‍

|

സാമ്പത്തിക പ്രതിസന്ധികള്‍ ഇല്ലാത്തവരായി ആരും ഉണ്ടാവില്ല. എന്നാല്‍ ഇതില്‍ ഏറ്റക്കുറച്ചിലുകള്‍ നമുക്കെല്ലാം പരിചിതമാണ്. അതുകൊണ്ട് തന്നെ ഓരോ നക്ഷത്രക്കാര്‍ക്കും ഇത് മാറിയും മറിഞ്ഞും വരുന്നുണ്ട്. ഓരോ നക്ഷത്രക്കാരിലും അറിഞ്ഞിരിക്കേണ്ടത് അവരുടെ സാമ്പത്തിക രംഗത്തുണ്ടാവുന്ന മാറ്റങ്ങളെ തന്നെയാണ്. എന്തൊക്കെയാണ് ഏപ്രില്‍ മാസത്തില്‍ നിങ്ങളുടെ സാമ്പത്തിക രംഗത്തുണ്ടാവുന്ന മാറ്റങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്.

ഏപ്രില്‍ ആദ്യവാരം 12 രാശിക്കും ഫലങ്ങള്‍ ഇങ്ങനെഏപ്രില്‍ ആദ്യവാരം 12 രാശിക്കും ഫലങ്ങള്‍ ഇങ്ങനെ

27 നക്ഷത്രക്കാരില്‍ അറിഞ്ഞിരിക്കേണ്ട മാറ്റങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. ഇവരെ ഏങ്ങനെ ഏപ്രില്‍ മാസം ബാധിക്കുന്നുണ്ട് എന്ന് നമുക്ക് നോക്കാവുന്നതാണ്. ഓരോ മാസത്തിലും ഗ്രഹങ്ങളുടെ സ്ഥാനവും നക്ഷത്രങ്ങളുടെ ഫലവും മാറിക്കൊണ്ടിരിക്കും. ഇതിനെക്കുറിച്ച് അറിയുന്നതിന് വേണ്ടി വായിക്കൂ....

അശ്വതി

അശ്വതി

അശ്വതി നക്ഷത്രക്കാര്‍ക്ക് അമ്മയുടെ സ്വത്തില്‍ നിന്നും സാമ്പത്തിക നേട്ടം ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. അതിലുപരി ഏത് ബിസിനസില്‍ നിന്നും ലാഭവും നേട്ടവും ഉണ്ടാവുകയും ചെയ്യുന്നു. ഓണ്‍ലൈന്‍ ബിസിനസുകളില്‍ നിങ്ങള്‍ക്ക് സാമ്പത്തിക നേട്ടം ഉണ്ടാവുന്നുണ്ട്.

ഭരണി

ഭരണി

ഭരണി നക്ഷത്രക്കാര്‍ അല്‍പം സാമ്പത്തികമായി മുന്നോട്ട് നില്‍ക്കുന്നവരായിരിക്കും. അതുകൊണ്ട് തന്നെ ഇവര്‍ ലാവിഷായി ജീവിക്കുന്നവരായിരിക്കും. എങ്കിലും വരവറിഞ്ഞ് ചിലവാക്കിയാല്‍ അത് നിങ്ങളില്‍ അധികം പ്രശ്‌നം ഉണ്ടാക്കുന്നില്ല എന്നുള്ളതാണ്. അധികച്ചിലവ് നിയന്ത്രിക്കുന്നതിനും അല്‍പം ശ്രദ്ധിക്കേണ്ടതാണ്.

കാര്‍ത്തിക

കാര്‍ത്തിക

കാര്‍ത്തിക നക്ഷത്രക്കാര്‍ക്ക് പാരമ്പര്യമായി പണം ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ബിസിനസിന്റെ കാര്യത്തില്‍ ഇവര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഏപ്രില്‍ മാസത്തില്‍ പൊതുവേ ഇവര്‍ക്ക് പണത്തിന്റെ കാര്യത്തില്‍ പോസിറ്റീവ് മാറ്റങ്ങള്‍ ഉണ്ടാവുന്നു. ബിസിനസില്‍ നഷ്ടമുണ്ടെന്ന് തിരിച്ചറിഞ്ഞാല്‍ അത് ഉടനേ നിര്‍ത്തേണ്ടതാണ്.

രോഹിണി

രോഹിണി

രോഹിണി നക്ഷത്രക്കാര്‍ക്ക് സാമ്പത്തിക നേട്ടം അപ്രതീക്ഷിതമായി ഉണ്ടാവുന്നുണ്ട്. ഇവരുടെ സാമ്പത്തിക ഫലം അനുസരിച്ച് ഗൃഹ നിര്‍മാണത്തിന് വേണ്ടി പണം ചിലവഴിക്കേണ്ടതായി വരുന്നുണ്ട്. വലിയ പ്രശ്‌നങ്ങളില്ലാതെ ഇവര്‍ മുന്നോട്ട് പോവേണ്ടതാണ്.

മകയിരം

മകയിരം

മകയിരം നക്ഷത്രക്കാര്‍ക്ക് വ്യാപാര സ്ഥാപനങ്ങളില്‍ വളരെയധികം ചിലവ് ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തിക നേട്ടം ഉണ്ടാവുമെങ്കിലും വരവറിഞ്ഞ് ചിലവാക്കേണ്ടതാണ്. ദാരിദ്ര്യത്തിന്റെ കാര്യത്തില്‍ ഇവര്‍ക്ക് ഒരിക്കലും ചിന്തിക്കേണ്ടി വരുന്നില്ല.

തിരുവാതിര

തിരുവാതിര

തിരുവാതിര നക്ഷത്രക്കാര്‍ക്ക് സാമ്പത്തിക നേട്ടം ഈ മാസം ഉണ്ടാവുന്നുണ്ട്. ആശുപത്രി ചിലവുകള്‍ വര്‍ദ്ധിക്കുന്നതിനുള്ള വഴി കാണുന്നുണ്ട്. ആരോഗ്യം വളരെയധികം ശ്രദ്ധിക്കണം. ദാനം കൊടുക്കുമ്പോള്‍ സ്വന്തം കാര്യം കൂടി ചിന്തിക്കേണ്ടതാണ്.

പുണര്‍തം

പുണര്‍തം

ചികിത്സാ കാര്യങ്ങള്‍ തന്നെയാണ് പുണര്‍തം നക്ഷത്രക്കാരേയും കാത്തിരിക്കുന്നത്. അധിക ചിലവിനുള്ള സാധ്യത വളരെ കൂടുതലാണ് എ്ന്ന് മനസ്സിലാക്കേണ്ടതാണ്. പണം അപ്രതീക്ഷിതമായി കൈയ്യില്‍ വന്ന് ചേരുന്നതിനുള്ള സാധ്യതയുണ്ട്. എങ്കിലും സൂക്ഷിച്ച് മുന്നോട്ട് പോവേണ്ടതാണ്.

പൂയ്യം

പൂയ്യം

വാഹനം മാറ്റി വാങ്ങുന്നതിനുള്ള സാധ്യതയുണ്ട്. ഏത് കാര്യത്തിനും രണ്ടാമതൊരു ചിന്ത അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ നേട്ടങ്ങളില്‍ ശ്രദ്ധയോടെ മുന്നോട്ട് പോവണം. കാരണം അത് നഷ്ടങ്ങളിലേക്ക് എത്തുന്നതിന് അധികം സമയം വേണ്ട എന്നത് മനസ്സിലാക്കണം.

ആയില്യം

ആയില്യം

ബാങ്കില്‍ നിന്ന് ലോണ്‍ എടുക്കുമ്പോള്‍ പെട്ടെന്ന് ലഭിക്കുന്നതിനുള്ള യോഗം കാണുന്നുണ്ട്. സാമ്പത്തിക നേട്ടങ്ങള്‍ക്കുള്ള സാധ്യത വളരെയധികം കൂടുതലാണ് ആയില്യം നക്ഷത്രക്കാര്‍ക്ക്. പാരമ്പര്യ സ്വത്ത് ഇവരെ അതുകൊണ്ട് സാമ്പത്തിക പ്രതിസന്ധി ഉണ്ടാവുന്നില്ല.

മകം

മകം

ജീവിത പങ്കാളി മുഖേന നേട്ടങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഇത് സാമ്പത്തികമായി വളരെയധികം നിങ്ങളെ സഹായിക്കുന്നു. ചിട്ടി ലഭിക്കുന്നതിനുള്ള സാധ്യതയും വളരെ കൂടുതലാണ്. ഇത് നിങ്ങളുടെ നേട്ടങ്ങള്‍ക്ക് കൂടുതല്‍ വഴിവെക്കുകയാണ് ചെയ്യുന്നത്.

പൂരം

പൂരം

പൂരം നക്ഷത്രക്കാര്‍ക്ക് ലോണിന് അല്‍പം ബുദ്ധിമുട്ടേണ്ടി വരുന്നുണ്ട്. മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കേണ്ടി വരുമെങ്കിലും അത് പണച്ചിലവുള്ളതായി മാറുന്നതിനുള്ള സാധ്യതയുണ്ട്. പണത്തിന്റെ കാര്യത്തില്‍ അനാവശ്യമായി നിയന്ത്രണം വേണ്ട.

ഉത്രം

ഉത്രം

ഉത്രം നക്ഷത്രക്കാര്‍ക്ക് സമ്മാനങ്ങള്‍ ലഭിക്കുന്നതിനുള്ള സാധ്യത ഉണ്ട്. പലപ്പോഴും പല വഴികളില്‍ നിന്നും സാമ്പത്തിക നേട്ടം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഭൂമിക്കച്ചവടത്തില്‍ ഏര്‍പ്പെടാതിരിക്കുന്നതിന് പ്രത്യേകം ശ്രദ്ധിക്കണം. ഇത് നഷ്ടത്തിലേക്ക് എത്തുന്നു.

അത്തം

അത്തം

അത്തം നക്ഷത്രക്കാര്‍ക്ക് സാമ്പത്തിക ബാധ്യത മുഴുവന്‍ ഇല്ലാതാവുന്ന ഒരു മാസമാണ് ഫെബ്രുവരി. മാത്രമല്ല സ്‌കോളര്‍ഷിപ്പുകളും മറ്റും ലഭിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. പണം ചിലവാക്കുന്നത് പോലെ തന്നെയാണ് സമ്പാദിക്കുന്നതും. അധികം കഷ്ടപ്പാടില്ലാതെ മുന്നോട്ട് പോവാം.

 ചിത്തിര

ചിത്തിര

ചിത്തിര നക്ഷത്രക്കാര്‍ക്ക് അപ്രതീക്ഷിത സമ്മാനത്തിനുള്ള സാധ്യതയുണ്ട്. മാത്രമല്ല വിവിധ സാമ്പത്തിക പ്രതിസന്ധികള്‍ ജീവിതത്തില്‍ ഉണ്ടാവുമെങ്കിലും അതിനെയെല്ലാം പണം കൊണ്ട് കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നുണ്ട്. ആരോഗ്യം അല്‍പം ശ്രദ്ധിക്കണം.

ചോതി

ചോതി

ചോതി നക്ഷത്രക്കാര്‍ക്ക് വളരെയധികം നേട്ടങ്ങള്‍ ഉണ്ടാവുന്ന ഒരു മാസമാണ് ഏപ്രില്‍ മാസം. സാമ്പത്തിക കാര്യങ്ങളില്‍ അല്‍പം ശ്രദ്ധ വേണം എന്നതൊഴിച്ചാല്‍ നഷ്ടങ്ങള്‍ ഉണ്ടാവുന്നില്ല. ആരോഗ്യത്തിന്റെ കാര്യവും ശ്രദ്ധിക്കണം.

വിശാഖം

വിശാഖം

ബിസിനസില്‍ സാമ്പത്തിക നേട്ടവും ലാഭവുമുണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അല്‍പം ശ്രദ്ധിച്ചാല്‍ നല്ല രീതിയില്‍ മറ്റൊരു ബിസിനസ് കൂടെ ചെയ്യുന്നതിനുള്ള സാധ്യതയുണ്ട്. സന്താനങ്ങള്‍ മുഖേന അപ്രതീക്ഷിത ധനലാഭം ഈ മാസം വിശാഖം നക്ഷത്രക്കാരില്‍ ഉണ്ടാവുന്നുണ്ട്.

അനിഴം

അനിഴം

ദൈവാനുഗ്രഹത്താല്‍ സാമ്പത്തിക പ്രതിസന്ധികള്‍ ഇല്ലാതെ ഈ മാസം നിങ്ങള്‍ക്ക് കടന്ന് പോകാവുന്നതാണ്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ പ്രതിസന്ധികള്‍ ഇല്ലാതെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നുണ്ട്. ധനവരവ് പല മേഖലകളില്‍ നിന്നും നിങ്ങള്‍ക്ക് ഉണ്ടാവുന്നു.

തൃക്കേട്ട

തൃക്കേട്ട

തൃക്കേട്ട നക്ഷത്രക്കാര്‍ക്ക് ചെറിയ രീതിയില്‍ ഉള്ള പ്രതിസന്ധികള്‍ ഉണ്ടാവുമെങ്കിലും അല്‍പം ശ്രദ്ധിച്ചാല്‍ അത് നിങ്ങളുടെ ജീവിതത്തില്‍ നേട്ടങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഈ മാസം ഈ നക്ഷത്രത്തിന് അതുകൊണ്ട് തന്നെ പണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കണം.

മൂലം

മൂലം

മൂലം നക്ഷത്രക്കാര്‍ക്ക് ഏപ്രില്‍ മാസം അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഓരോ ദിവസത്തേയും നേട്ടങ്ങളെ ചിലപ്പോള്‍ സാമ്പത്തികമായി ബാധിക്കുന്ന ഒരു ദിവസമായിരിക്കും. വരവിനേക്കാള്‍ ചിലവായിരിക്കും ഇവരെ ബാധിക്കുന്നത്. ആരോഗ്യവും അല്‍പം ശ്രദ്ധിക്കണം.

പൂരാടം

പൂരാടം

പൂരാടം നക്ഷത്രക്കാര്‍ക്ക് പ്രതിസന്ധികള്‍ ഉണ്ടാവുന്നുണ്ട്. എന്നാല്‍ അല്‍പം ശ്രദ്ധിച്ചാല്‍ നഷ്ടങ്ങളില്ലാതെ മുന്നോട്ട് പോകാവുന്നതാണ്. പണം ശ്രദ്ധയോടെ പിടിച്ച് ചിലവാക്കാന്‍ ഈ മാസം ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കില്‍ അല്‍പം ക്ഷമ കാണിക്കുന്നതിന് ശ്രദ്ധിക്കണം. ഇല്ലെങ്കില്‍ അത് നഷ്ടമുണ്ടാക്കുന്നു.

ഉത്രാടം

ഉത്രാടം

ഉത്രാടം നക്ഷത്രക്കാര്‍ക്ക് ഏപ്രില്‍ മാസം അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഓരോ ദിവസത്തേയും സാമ്പത്തിക പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് നിങ്ങള്‍ക്ക് ലഭിക്കുന്ന ഒരു മാസമാണ് മാര്‍ച്ച് മാസം. അനാവശ്യ ചിലവുകള്‍ ഇവര്‍ക്കുണ്ടാവുന്നുണ്ട്. വീടുപണിക്ക് പണം ചിലവാക്കുന്നതിനുള്ള സാധ്യതയുണ്ട്.

തിരുവോണം

തിരുവോണം

തിരുവോണം നക്ഷത്രക്കാര്‍ക്ക് ഏപ്രില്‍ മാസം അല്‍പം ശ്രദ്ധ വേണം. എങ്കിലും അനാവശ്യ കാര്യങ്ങള്‍ക്ക് പണം ചിലവാക്കുന്ന അവസ്ഥ കുറക്കാന്‍ ശ്രദ്ധിക്കണം. ഇത് നിങ്ങളുടെ കുടുംബ ബജറ്റ് താളം തെറ്റിക്കുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തികം തന്നെയാണ് ഇവരെ പ്രതിസന്ധിയില്‍ ആക്കുന്നത്.

അവിട്ടം

അവിട്ടം

അവിട്ടം നക്ഷത്രക്കാരുടെ സാമ്പത്തിക സ്ഥിതി നേട്ടങ്ങളുടേതായിരിക്കും. ഒരിക്കലും പ്രശ്‌നങ്ങളെക്കുറിച്ച് ഇവര്‍ ചിന്തിക്കേണ്ട അവസ്ഥയുണ്ടാവുന്നില്ല. എങ്കിലും അല്‍പം ശ്രദ്ധിച്ച് ആര്‍ഭാടങ്ങള്‍ ഒഴിവാക്കി ജീവിക്കേണ്ടതാണ്. ഓരോ അവസ്ഥയിലും നിങ്ങള്‍ക്ക് വെല്ലുവിളികള്‍ ഉണ്ടാവുന്നുണ്ട്.

ചതയം

ചതയം

ചതയം നക്ഷത്രക്കാര്‍ക്ക് ഏപ്രില്‍ മാസം നേട്ടങ്ങളുടേതാണ്. ഓരോ ദിവസത്തേയും സാമ്പത്തിക പ്രശ്‌നങ്ങളെ വളരെയധികം ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. അപ്രതീക്ഷിതമായി നേട്ടങ്ങള്‍ ഉണ്ടാവുന്നതിനും ഇവര്‍ക്ക് അതുവഴി സാമ്പത്തിക നേട്ടവും ഉണ്ടാവുന്നുണ്ട്.

പൂരൂരുട്ടാതി

പൂരൂരുട്ടാതി

പൂരുരുട്ടാതി നക്ഷത്രക്കാര്‍ക്ക് ഈ മാസം ബജറ്റ് അല്‍പം പിടിച്ച് ചിലവാക്കേണ്ടതാണ്. എങ്കിലും ശ്രദ്ധിച്ചില്ലെങ്കില്‍ പ്രതിസന്ധികള്‍ക്ക് സാഹചര്യം നിങ്ങള്‍ തന്നെ ഉണ്ടാക്കുന്നുണ്ട്. പൂരുരുട്ടാതി നക്ഷത്രക്കാര്‍ അതുകൊണ്ട് തന്നെ പണം ചിലവാക്കുമ്പോള്‍ ശ്രദ്ധിക്കണം.

ഉത്രട്ടാതി

ഉത്രട്ടാതി

ഉത്രട്ടാതി നക്ഷത്രക്കാര്‍ക്ക് വളരെയധികം സാമ്പത്തിക സഹായം ലഭിക്കുന്ന മാസമാണ് ഏപ്രില്‍ മാസം. അപ്രതീക്ഷിതമായി നേട്ടങ്ങള്‍ ഉണ്ടാവുന്നുണ്ട്. സാമ്പത്തിക സഹായം ഉണ്ടാവുന്നതിനുള്ള സാധ്യതയും കാണുന്നുണ്ട്. ആരോഗ്യം ശ്രദ്ധിക്കണം.

രേവതി

രേവതി

രേവതി നക്ഷത്രക്കാര്‍ക്ക് ഈ മാസം വളരെയധികം മികച്ചതായിരിക്കും. സാമ്പത്തിക സഹായങ്ങള്‍ പല രൂപത്തിലും ഓരോ ദിവസവും നിങ്ങളെ കാത്തിരിക്കുന്നുണ്ട്. അനാവശ്യ സമ്മര്‍ദ്ദം നിങ്ങളുടെ ഈ മാസത്തെ പ്രശ്‌നത്തിലാക്കുന്നതിനുള്ള സാധ്യതയുണ്ട്.

English summary

Birth Star Says About Your Financial Prediction In April 2021

Here we are sharing the financial prediction of each birth star in malayalam. Take a look.
Story first published: Thursday, April 8, 2021, 20:53 [IST]
X
Desktop Bottom Promotion