For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

27 നക്ഷത്രക്കാര്‍ക്കും കര്‍ക്കടകമാസം ഫലം ഇങ്ങനെ

|

പൊതുവേ പഞ്ഞമാസം എന്നാണ് കര്‍ക്കിടകം മാസം അറിയപ്പെടുന്നത്. എന്നാല്‍ ഈ മാസത്തെ നക്ഷത്രഫലങ്ങളില്‍ എന്തൊക്കെ മാറ്റങ്ങള്‍ നിങ്ങളില്‍ ഉണ്ടാവുന്നുണ്ട് എന്ന് നമുക്ക് നോക്കാം. ഓരോ നക്ഷത്രത്തിനും ഓരോ തരത്തിലുള്ള ഫലങ്ങളാണ് ഉണ്ടാവുന്നത്. 27 നക്ഷത്രങ്ങളില്‍ നല്ല ഫലവും മോശം ഫലവും ധാരാളം വരുന്നുണ്ട്. എന്നാല്‍ അത് ഓരോ മാസത്തിനും ഓരോ സമയത്തിനും ഓരോ ഗ്രഹത്തിനും അനുസരിച്ച് മാറി വരുന്നു എന്നുള്ളതാണ് ശ്രദ്ധിക്കേണ്ട കാര്യം. ശുഭകാര്യങ്ങള്‍ക്ക് യോജിച്ച സമയമല്ല എന്നുള്ളതാണ് കര്‍ക്കിടക മാസത്തിന്റെ പ്രത്യേകത.

 12 രാശിക്കും ഭാഗ്യം കൊണ്ട് വരുന്നത് ഇതെല്ലാമാണ് 12 രാശിക്കും ഭാഗ്യം കൊണ്ട് വരുന്നത് ഇതെല്ലാമാണ്

എല്ലാ അരിഷ്ടതകള്‍ക്കും ചികിത്സ തേടുന്ന മാസം കൂടിയാണ് കര്‍ക്കിടക മാസം. അതുകൊണ്ട് തന്നെ നക്ഷത്രഫലപ്രകാരം നിങ്ങളില്‍ എന്തൊക്കെ മാറ്റങ്ങളാണ് നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നത് എന്ന് നമുക്ക് നോക്കാം. ഈ മാസത്തെ നക്ഷത്രഫലത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ നിരവധിയാണ്. കൂടുതല്‍ അറിയുന്നതിന് വേണ്ടി നമുക്ക് വായിക്കാവുന്നതാണ്.

അശ്വതി, ഭരണി, കാര്‍ത്തിക 1/4

അശ്വതി, ഭരണി, കാര്‍ത്തിക 1/4

ഈ നക്ഷത്രക്കാര്‍ക്ക് സാമ്പത്തിക കാര്യങ്ങളില്‍ കര്‍ക്കിടക മാസം അനുകൂല സമയമാണ്. ഇത് മാത്രമല്ല വിദ്യാഭ്യാസപരമായ കാര്യങ്ങള്‍ക്കും വളരെയധികം നേട്ടങ്ങളും വിജയവും ലഭിക്കുന്ന സമയം കൂടിയാണ് കര്‍ക്കിടക മാസം. തൊഴില്‍ മേഖലയില്‍ ഉയര്‍ച്ച കാണുന്നു. എങ്കിലും പണം ചിലവാക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് കൂടുതല്‍ പ്രശ്‌നത്തിലേക്കും ബഡ്ജറ്റ് താളം തെറ്റിക്കുന്നതിനും കാരണമാകുന്നുണ്ട്. ദീര്‍ഘയാത്രക്കുള്ള സാധ്യതയുണ്ട്. സന്താനഭാഗ്യം ഉണ്ടാവുന്നുണ്ട്. മറ്റുള്ളവരോട് ഇടപെടുമ്പോള്‍ അല്‍പം ശ്രദ്ധിക്കണം. വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കാന്‍ എപ്പോഴും ശ്രദ്ധിക്കണം. ജീവിതത്തില്‍ ചെറിയ രീതിയില്‍ ഉള്ള പിണക്കങ്ങള്‍ ഉണ്ടാവുന്നതിന് സാധ്യതയുണ്ട്. ഉത്തരവാദിത്വം വര്‍ദ്ധിക്കുന്നു. ചുമ, ജലദോഷം പോലുള്ള ചെറിയ രോഗങ്ങള്‍ പിടി പെടുന്നതിനുള്ള സാധ്യതയുണ്ട്. മാനസിക പിരിമുറുക്കം കുറക്കാന്‍ ശ്രദ്ധിക്കണം. അല്ലെങ്കില്‍ വിചാരിച്ചതു പോലെ കാര്യങ്ങള്‍ നടക്കുകയില്ല. ഉത്തരാവാദിത്വ ബോധം വര്‍ദ്ധിക്കുന്നത് കൊണ്ട് തന്നെ ബന്ധുമിത്രാദികളില്‍ നിന്ന് അകന്നു കഴിയുന്നതിനുള്ള സാധ്യതയുണ്ട്.

കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2

കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2

ശനി, രാഹു നക്ഷത്രങ്ങള്‍ അനുകൂലയമാണ് ഈ നക്ഷത്ര സമൂഹത്തിന് മേല്‍ സഞ്ചരിക്കുന്നത്. ആത്മീയമായ കാര്യങ്ങളില്‍ എന്തുകൊണ്ടും നേട്ടങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഇത്തരം കാര്യങ്ങളില്‍ വിശ്വാസം വര്‍ദ്ധിക്കുന്ന ഒരു അവസ്ഥയാണ് ഉണ്ടാവുന്നത്. പൂര്‍വ്വിക സ്വത്ത് ലഭിക്കുന്നതിനും സാമ്പത്തികമായി ഉന്നതിയില്‍ എത്തുന്നതിനും ഉള്ള സാധ്യതയുണ്ട്. ഇടക്കിടെയുണ്ടാവുന്ന ശാരീരിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിന് മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ മതിയാവും. കലാരംഗത്ത് നേട്ടം കൊയ്യുന്നതിനുള്ള സാധ്യത കാണുന്നു. പുതിയ ബിസിനസ് പദ്ധതികള്‍ക്കായി പണം മുടക്കുന്നതിന് ശ്രമിക്കുന്ന സാഹചര്യമാണ്. മേലധികാരികളില്‍ നിന്നും ജോലി സംബന്ധമായ കാര്യങ്ങളില്‍ അനുകൂല തീരുമാനം ഉണ്ടാവുന്നുണ്ട്. വയറിന് രോഗാവസ്ഥയുണ്ടാവുന്നതിനുള്ള സാധ്യത കാണുന്നു. വീഴ്ച പോലുള്ളവക്കുള്ള സാധ്യതയും തള്ളിക്കളയാന്‍ സാധിക്കില്ല. കാരണം അത് പലപ്പോഴും നിങ്ങളില്‍ പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള സാധ്യതയുണ്ട്.

മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4

മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4

രോഗങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്ന ഒരു മാസമാണ് ഈ നക്ഷത്രക്കാര്‍ക്ക് കര്‍ക്കിടക മാസം. എങ്കിലും ആരോഗ്യത്തിന് വേണ്ടത്ര ശ്രദ്ധ കൊടുക്കാന്‍ ശ്രദ്ധിക്കണം. അസ്വാരസ്യങ്ങള്‍ ഇല്ലാതിരിക്കുന്നതിന് വളരെയധികം ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്. വിദേശ വാസത്തിനുള്ള യോഗം കാണുന്നുണ്ട്. കുടുംബത്തില്‍ പല വിധത്തിലുള്ള സംഘര്‍ഷാവസ്ഥക്കുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. സ്ത്രീകള്‍ മുഖേന പലപ്പോഴും കലഹങ്ങള്‍ക്കുള്ള സാധ്യത കൂടുതലാണ്. ഇത് കൂടാതെ പങ്കാളിയുടെ ആരോഗ്യാവസ്ഥ തൃപ്തികരമാവിലല്ല. പരീക്ഷകളില്‍ വിജയത്തിനുള്ള സാധ്യത വളരെ കൂടുതലാണ്. സഹോദരങ്ങള്‍ക്ക് വേണ്ടി പണം ചിലവാക്കുന്നതിനുള്ള സാധ്യതയുണ്ട്.. പലപ്പോഴും ജോലിയില്‍ നിന്ന് ആരോഗ്യപരമായ കാരണങ്ങളാല്‍ വിട്ടുനില്‍ക്കേണ്ട അവസ്ഥയുണ്ടാവുന്നുണ്ട്. പല സ്രോതസ്സുകളില്‍ നിന്നും സാമ്പത്തിക ലാഭം പ്രതീക്ഷിക്കാവുന്നതാണ്.

പുണര്‍തം 1/4, പൂയ്യം, ആയില്യം

പുണര്‍തം 1/4, പൂയ്യം, ആയില്യം

സുഹൃത്തുക്കളുമായി സംസാരിക്കുമ്പോള്‍ അത് കലഹമായി മാറുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്.. പലപ്പോഴും നിങ്ങള്‍ക്ക് ഇഷ്ടപ്പെടാത്ത കാര്യങ്ങളെ നഖശിഖാന്തം എതിര്‍ക്കേണ്ടതായി വരുന്നുണ്ട്. എങ്കിലും അല്‍പം ശ്രദ്ധിച്ചാല്‍ വഴക്കിനെ ഇല്ലാതാക്കാന്‍ സാധിക്കുന്നു. അനാരോഗ്യം നിങ്ങളേയും കുടുംബത്തേയും ബാധിക്കുന്നതിനുള്ള സാധ്യതയുണ്ട്. കേതു, രാഹു, സൂര്യന്‍, എന്നിവര്‍ അനുകൂലമായി സഞ്ചരിക്കുന്നുണ്ട് ഈ നക്ഷത്രക്കാര്‍ക്ക്. വിലപ്പെട്ട പല രേഖകളും നഷ്ടപ്പെടുന്നതിനോ അത് വഴി പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിനോ ഉള്ള സാധ്യതയുണ്ട്. സാമ്പത്തിക പ്രതിസന്ധികളെ പല വഴികള്‍ മൂലം ഇല്ലാതാക്കുന്നതിനുള്ള സാധ്യതയുണ്ട്. കുടുംബത്തില്‍ സമാധാന അന്തരീക്ഷം നിലനിര്‍ത്തുന്നതിന് നിങ്ങള്‍ തന്നെ മുന്‍കൈ എടുക്കേണ്ടതാണ്. അല്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ട് പോവുന്നു.

മകം, പൂരം, ഉത്രം 1/4

മകം, പൂരം, ഉത്രം 1/4

നഷ്ടപ്പെട്ടെന്ന് കരുതിയ പല വസ്തുക്കളും ഇവര്‍ക്ക് തിരിച്ച് ലഭിക്കുന്ന മാസം കൂടിയാണ് കര്‍ക്കിടകമാസം. പലപ്പോഴും ഉറ്റ സുഹൃത്തിന്റെ ഇടപെടല്‍ ജീവിതം കൂടുതല്‍ മനോഹരമാക്കുന്നു. ഇപ്പോള്‍ താമസിക്കുന്ന വീട്ടില്‍ നിന്ന് മറ്റൊരു വീട്ടിലേക്ക് താമസം മാറുന്നതിനുള്ള സാധ്യതയുണ്ട്. ഇഷ്ടസ്ഥാന ലബ്ധി ഇവര്‍ക്ക് ഉണ്ടാവുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ പ്രശ്‌നങ്ങളില്ലാതെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. എങ്കിലും ചെറിയ തരത്തിലുള്ള അരിഷ്ടതകള്‍ ഇവരില്‍ ഉണ്ടാവുന്നുണ്ട്. സന്താനങ്ങള്‍ക്ക് നേട്ടമുണ്ടാവുന്നു. കണ്ണിന് ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. വാഹനത്തിനായി ചിലപ്പോള്‍ പണം ചിലവാക്കേണ്ടി വരുന്ന അവസ്ഥയുണ്ടാവുന്നുണ്ട്. യാത്രക്കിടയില്‍ തടസ്സം നേരിടുന്നതിനുള്ള സാധ്യതയും വളരെ കൂടുതലാണ്. എങ്കിലും അല്‍പം ശ്രദ്ധിച്ചാല്‍ വളരെ നല്ല രീതിയില്‍ മുന്നോട്ട് പോവുന്നതിന് സാധിക്കുന്ന ഒരു മാസമാണ് കര്‍ക്കിടക മാസം.

ഉത്രം 3/4, അത്തം, ചിത്തിര 1/4

ഉത്രം 3/4, അത്തം, ചിത്തിര 1/4

പെട്ടെന്ന് തന്നെ പല കാര്യങ്ങള്‍ക്കും തീരുമാനമെടുക്കുന്ന സമയമാണ്. വിവാഹാലോചനകള്‍ വരെ തീരുമാനിക്കപ്പെടുന്ന മാസം കൂടിയാണ് ഇവര്‍ക്ക്. എന്നാല്‍ കര്‍ക്കിടകത്തില്‍ വിവാഹത്തിന് അനുകൂലമല്ലാത്തത് കൊണ്ട് തന്നെ പിന്നീട് വിവാഹം നടത്തുന്നു. മേലുദ്യോഗസ്ഥരില്‍ നിന്ന് അഭിനന്ദനം ലഭിക്കുന്നുണ്ട്. കടബാധ്യത ഇല്ലാതാവുന്നതിനുള്ള സാധ്യതയുണ്ട്. സ്വര്‍ണം പോലുള്ളവ പണയം വെച്ചിട്ടുണ്ടെങ്കില്‍ അത് തിരിച്ചെടുക്കുന്നതിനുള്ള സാമ്പത്തിക നേട്ടം ഇവര്‍ക്ക് ലഭിക്കുന്നു. തൊഴില്‍ അന്വേഷിക്കുന്നവര്‍ക്ക് പുതിയ ജോലി ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി മറ്റുള്ളവരുടെ സഹായം തേടേണ്ട അവസ്ഥ പലപ്പോഴും ഇവരില്‍ ഉണ്ടാവുന്നുണ്ട്. കുടുംബത്തില്‍ മംഗള കര്‍മ്മങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. മൊത്തത്തില്‍ വളരെ നല്ല മാസമാണ് ഈ നക്ഷത്രക്കാര്‍ക്ക് കര്‍ക്കിടക മാസം.. ബന്ധുക്കളില്‍ നിന്ന് പല വിധത്തിലുള്ള സഹായം ലഭിക്കുന്നു. ഒരിക്കലും നിങ്ങളുടെ നേട്ടത്തില്‍ അഹങ്കാരം ഉണ്ടാവാത്ത നക്ഷത്രക്കാര്‍ കൂടിയാണ് ഇവര്‍.

ചിത്തിര 1/2, ചോതി, വിശാഖം 3/4

ചിത്തിര 1/2, ചോതി, വിശാഖം 3/4

അവിചാരിതമായി പല കാര്യങ്ങളും സംഭവിക്കുന്നു. പെട്ടെന്നുള്ള യാത്രകള്‍ വേണ്ടി വരുന്നു. മനസ്സിന് സന്തോഷം ലഭിക്കുന്ന പല കാര്യങ്ങളും സംഭവിക്കുന്നു. പുതിയ വസ്തുക്കള്‍ വീട്ടിലേക്ക് വാങ്ങുന്നതിനുള്ള സാധ്യതയുണ്ട്. ജോലിരംഗത്ത് മികച്ച നേട്ടങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. ഇത് കൂടാതെ തൊഴില്‍ രംഗത്ത് പല വിധത്തിലുള്ള നേട്ടങ്ങളും ഉണ്ടാവുന്നുണ്ട്. വീട്ടില്‍ ചെറിയ അറ്റകുറ്റ പണികള്‍ക്കുള്ള സാധ്യത വളരെ കൂടുതലാണ്. തൊഴില്‍ രംഗത്ത് നിന്ന് നേട്ടങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. എന്നാല്‍ പലപ്പോഴും അവധിയെടുത്ത് കുറച്ച് വിശ്രമിക്കുന്നതിനുള്ള സാധ്യതയും കാണുന്നുണ്ട്. ചര്‍മ്മരോഗത്തിനുള്ള സാധ്യത ഈ നക്ഷത്രക്കാരില്‍ അല്‍പം കൂടുതലാണ്. സുഹൃത്തുക്കളുമായി സംസാരിക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കില്‍ വഴക്കിനുള്ള സാധ്യത വളരെ കൂടുതലാണ്. വളരെയധികം ശ്രദ്ധിച്ച് വേണം ഓരോ കാര്യവും ചെയ്യുന്നതിനും. പലപ്പോഴും പ്രതീക്ഷിച്ച ഫലങ്ങള്‍ ലഭിക്കാത്ത ഒരു മാസം കൂടിയായിരിക്കും.

വിശാഖം 1/2, അനിഴം, തൃക്കേട്ട

വിശാഖം 1/2, അനിഴം, തൃക്കേട്ട

കര്‍ക്കിടക മാസത്തില്‍ ഈ പറഞ്ഞ നക്ഷത്രക്കാര്‍ക്ക് സമ്മിശ്ര ഫലങ്ങളാണ് ഉണ്ടാവുന്നത്. വ്യാഴം, കേതു, ശുക്രന്‍, ബുധന്‍ എന്നീ ഗ്രഹങ്ങള്‍ വളരെയധികം അനുകൂല സമയമായിരിക്കും. അടുത്ത ബന്ധുക്കളുമായി ഉണ്ടായിരുന്ന പല തര്‍ക്കങ്ങളും പ്രശ്‌നങ്ങളും ഇല്ലാതാവുന്ന ഒരു സമയം കൂടിയാണ് ഇത്. കുടുംബത്തോടൊപ്പം വീട്ടില്‍ ധാരാളം സമയം ചിലവഴിക്കപ്പെടുന്നതിന് സാധിക്കുന്നുണ്ട്. രോഗദുരിതത്തില്‍ നിന്ന് ശമനം ലഭിക്കുന്നു. ബന്ധുജനങ്ങളില്‍ നിന്ന് വിവിധ കാര്യങ്ങളില്‍ സഹായം ലഭിക്കുന്നുണ്ട്. ഉദര സംബന്ധമായ വിഷമങ്ങള്‍ നിങ്ങളില്‍ ഉണ്ടാവുന്നുണ്ട്. മനസ്സിന് സന്തോഷം നല്‍കുന്ന തരത്തിലുള്ള വാര്‍ത്തകള്‍ കേള്‍ക്കുന്നു. വീട്ടിലെ മുതിര്‍ന്ന കുടുംബങ്ങള്‍ക്കുള്ള അരിഷ്ടതകള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. പുതിയ ജോലികളില്‍ പ്രവേശിക്കുന്നതിനുള്ള സാധ്യതയുണ്ട്. തൊഴിലില്‍ മാറ്റങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്.

മൂലം, പൂരാടം, ഉത്രാടം 1/4

മൂലം, പൂരാടം, ഉത്രാടം 1/4

ആരോഗ്യപരമായി അല്‍പം ശ്രദ്ധിക്കേണ്ട സമയമാണ്. ജീവിത പങ്കാളികള്‍ക്ക് നേട്ടങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. മാനസിക സംഘര്‍ഷം അല്‍പം വെല്ലുവിളിയുയര്‍ത്തുന്നതാണ്. കാരണം ഇത് നിങ്ങളുടെ മാനസിക വിമവും സമ്മര്‍ദ്ദവും വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നുണ്ട്. തൊഴില്‍ രംഗത്ത് മറ്റുള്ളവര്‍ ഇടപെടാതിരിക്കുന്നതിന് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. മറ്റുള്ളവരോട് ഇടപെടുമ്പോള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. വളരെയധികം ശ്രദ്ധയോടെ ഓരോ വാക്കും സംസാരിക്കേണ്ടതാണ്. വാഹനങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് അപകടത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. കാലാവസ്ഥ മാറുന്നതിനനുസരിച്ച് രോഗങ്ങള്‍ക്കുള്ള സാധ്യത തള്ളിക്കളയാന്‍ സാധിക്കികയുല്ല. സ്വത്ത് സംബന്ധമായ തര്‍ക്കങ്ങള്‍ ഉണ്ടാവുമെങ്കിലും അതെല്ലാം അനുകൂലമായ ഭവിക്കുന്നു. വാഹനത്തിന് അറ്റകുറ്റ പണി നടത്തുന്നതിനുള്ള സാധ്യതയുണ്ട്. നല്ല കാര്യങ്ങള്‍ക്കായി പണം ചിലവഴിക്കുന്നതിനുള്ള സാധ്യതയും കാണുന്നുണ്ട്. കര്‍ക്കിടക മാസത്തിലെ ഔഷധസേവ മികച്ചതാണ്.

ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2

ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2

മാനസിക സമ്മര്‍ദ്ദം വളരെയധികം വര്‍ദ്ധിക്കുന്ന ഒരു സമയമായിരിക്കും. ബന്ധുക്കളില്‍ നിന്ന് ധാരാളം സഹായ വാഗ്ദാനങ്ങള്‍ ലഭിക്കുന്നുണ്ട്. വീട്ടില്‍ വനീകരണ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവുന്നുണ്ട്. കുടുംബ ദ ജീവിതത്തില്‍ സന്തോഷവും സൗഖ്യവും വര്‍ദ്ധിക്കുന്നുണ്ട്. വിവാദങ്ങളില്‍ പെടുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. സമ്മാനങ്ങള്‍ പല വിധത്തില്‍ പല സ്ഥലങ്ങളില്‍ നിന്ന് ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. വീട്ടില്‍ പല വിധത്തിലുള്ള നേട്ടങ്ങള്‍ ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. പല ആഗ്രഹങ്ങളും നിങ്ങള്‍ക്ക് സാക്ഷാത്കരിക്കുന്നതിനുള്ള സാധ്യതയുണ്ട്. വിവാദങ്ങളില്‍ പെടാതിരിക്കുന്നതിന് വളരെയധികം ശ്രദ്ധിക്കണം. മാനസികമായി അല്‍പം നിരാശ വരുന്നതിനുള്ള സാധ്യതയുണ്ട്. വാഹനം ഉപയോഗിക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കണം. കാരണം അപകടത്തിനുള്ള സാധ്യത ഇവരിലുണ്ടാവും.

അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4

അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4

വിദേശത്തുള്ളവര്‍ക്ക് നാട്ടില്‍ തിരിച്ചെത്തുന്നതിന് സാധിക്കുന്നുണ്ട്. സന്താനങ്ങളുടെ കാര്യത്തില്‍ തീരുമാനമാവുന്നുണ്ട്. ഭക്ഷണം മൂലം ആരോഗ്യത്തില്‍ പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത വളരെ കൂടുതലാണ്. ഉദര സംബന്ധമായ പ്രശ്‌നങ്ങള്‍ വളരെയധികം വെല്ലുവിളികള്‍ ഉണ്ടാക്കുന്നു. വീട്ടില്‍ ചെറിയ വഴക്കുകള്‍ക്കുള്ള സാധ്യതയുണ്ട്. സുഹൃത്തിനോടൊപ്പം വളരെയധികം സമയം ചിലവഴിക്കപ്പെടുന്നുണ്ട്. ചെറിയ പരിക്കുകള്‍ ഉണ്ടാവുന്നു. ചിലപ്പോള്‍ വീഴ്ചക്കുള്ള സാധ്യതയുണ്ട്. ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നവര്‍ കുടുക്കിലാവുന്നതിനുള്ള സാധ്യത കാണുന്നുണ്ട്. സാമ്പത്തികമായി വലിയ പ്രതിസന്ധികള്‍ ഇവരെ അലട്ടുകയില്ല. എന്നാല്‍ അശ്രദ്ധമായി പണം ചിലവാക്കുന്നത് പലപ്പോഴും നിങ്ങളില്‍ വലിയ സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

പൂരുരുട്ടാതി 1/4 ഉത്രട്ടാതി, രേവതി

പൂരുരുട്ടാതി 1/4 ഉത്രട്ടാതി, രേവതി

വ്യാഴം, രാഹു, ബുധന്‍ എന്നീ ഗ്രഹങ്ങളാണ് നക്ഷത്രക്കാര്‍ക്ക് പ്രതികൂലമായി വരുന്നത്. എങ്കിലും കാലങ്ങളായി നിലനിന്നിരുന്ന പല വിധത്തിലുള്ള ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ്. ഇഷ്ടജനങ്ങളുടെ വിയോഗം നിങ്ങളെ സങ്കടത്തിലാക്കുന്നുണ്ട്. താല്‍ക്കാലികമായി ഉണ്ടായിരുന്ന നിങ്ങളുടെ ജോലി സ്ഥിരപ്പെടുന്നു. കുടുംബ സുഹൃത്തുക്കളഇല്‍ നിന്ന് മോശം പെരുമാറ്റം അനുഭവിക്കാന്‍ ഇടയുണ്ട്. പുതിയ തൊഴില്‍ ശ്രമം നിങ്ങളില്‍ അനുകൂല സമയം സൃഷ്ടിക്കുന്നുണ്ട്. ജോലിയില്‍ നിന്ന് അല്ലാതെ തന്നെ പല വിധത്തിലുള്ള സാമ്പത്തിക നേട്ടം ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. യാത്രകളില്‍ പല വിധത്തിലുള്ള നേട്ടങ്ങള്‍ ഉണ്ടാവുന്നുണ്ട്. സുഹൃത്തിന് പണം കടമായി നല്‍കേണ്ടി വരും.

English summary

Birth Star Prediction In Karkidakam Month

Here in this article we are discussing about the birth star predictions in malayalam month of karikidakam. Read on
X
Desktop Bottom Promotion