Latest Updates
-
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ
ഭഗവാന് ശിവന്റെ ജന്മരഹസ്യം
ഇന്ന് മഹാ ശിവരാത്രി. കുംഭമാസത്തിലെ കൃഷ്ണപക്ഷത്തിലെ പതിമൂന്നാം രാത്രിയും പതിനാലാം പകലുമാണ് ശിവരാത്രി ആഘോഷിക്കുന്നത്. ശിവഭക്തര്‍ക്ക് അത്രയേറെ പ്രിയപ്പെട്ട ദിവസം. ശിവരാത്രിയെക്കുറിച്ച് നിരവധി ഐതിഹ്യങ്ങളാണ് ഉള്ളത്.
പാലാഴി മഥനം നടത്തുന്ന സമയത്ത് പുറത്ത് വന്ന കാളകൂട വിഷം ശിവന് പാനം ചെയ്യുകയും ആ വിഷം ശിവനെ ബാധിയ്ക്കാതിരിക്കാന്‍ എല്ലാവരും ഉറങ്ങാതെ ശിവരാത്രി വ്രതം അനുഷ്ഠിക്കുകയും ചെയ്തു എന്നാണ് ഒരു ഐതിഹ്യം.
എന്നാല്‍ ശിവന്റെ ജന്മവുമായ ബന്ധപ്പെട്ട് എന്തൊക്കെ ഐതിഹ്യങ്ങളാണ് നിലനില്‍ക്കുന്നത് എന്നു നോക്കാം.

ശിവന് സ്വയംഭൂ
സ്വയം ഭൂ ആണ് ശിവന്. ഒന്നുകൊണ്ടും നശിപ്പിക്കപ്പെടാത്തതും ഒന്നു കൊണ്ടും പുനര്നിര്മ്മിക്കപ്പെടാത്തതുമാണ് ശിവന്.

എങ്ങനെ സ്വയംഭൂ?
ത്രിമൂര്‍ത്തികളാണ് ബ്രഹ്മ, വിഷ്ണു, ശിവന്. ശിവന്റെ ജന്മത്തിന് ബ്രഹ്മാവും വിഷണുവും കാരണക്കാരാണ് എന്നതാണ് സത്യം.

മൂന്നാം ശക്തിയുടെ വരവ്
ബ്രഹ്മാവും വിഷ്ണുവും തങ്ങളില്‍ ആരാണ് മികച്ചതെന്ന വാഗ്വാദം സ്ഥിരമായി നിലനിന്നിരുന്നു. എന്നാല്‍ ഈ വാഗ്വാദത്തിനിടയില്‍ പെട്ടെന്ന് അരുളപ്പാടുണ്ടാവുകയായിരുന്നു.

എന്തായിരുന്നു അശരീരി
അശരീരി കേട്ട സ്ഥലത്തേക്ക് ഇരുവരും നടത്തിയ തിരച്ചിലിനൊടുവില്‍ പുതിയൊരു ശക്തിയെ കണ്ടെത്തുകയായിരുന്നു.

പരീക്ഷണത്തില്‍ വിജയിച്ചില്ല
ബ്രഹ്മാവിനും വിഷ്ണുവിനും നടത്തിയ പരീക്ഷണമായിരുന്നു ഒരു തൂണിന്റെ അറ്റം കണ്ടു പിടിയ്ക്കുക എന്നത്. എന്നാല്‍ എത്രയൊക്കെ കഷ്ടപ്പെട്ടിട്ടും ഇരുവര്‍ക്കും ഇത് കണ്ടെത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ ഇരുവരുമല്ലാതെ മറ്റൊരു ശക്തിയും ഇരുവരേയും നിരീക്ഷിക്കുന്നുണ്ടായിരുന്നു. അതായിരുന്നു ഭഗവാന് ശിവന്.

ശിവന്റെ അവതാരങ്ങള്‍
നിരവധി അവതാരങ്ങള്‍ ശിവന് കൈകൊണ്ടിട്ടുണ്ട്. കാലഭൈരവനായും വീരഭദ്രനായും എല്ലാം ഭഗവാന് അവതരിച്ചിട്ടുണ്ട്.

ഹനുമാന് ശിവന്റെ ഭാഗം
ഭഗവാന്റെ അവതാരങ്ങളില്‍ ഒരു ഭാഗമാണ് നിത്യബ്രഹ്മചാരിയും ശ്രീരാമ ദേവന്റെ സന്തസഹചാരിയുമായ ഹനുമാന്.



Click it and Unblock the Notifications
