Latest Updates
-
സെപ്റ്റംബർ 12 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്! -
സെപ്റ്റംബർ 11 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
2026 സെപ്റ്റംബർ 11: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഇന്നത്തെ രാഹുകാല സമയം ശ്രദ്ധിക്കൂ -
സ്വർണ്ണവിലയിൽ മാറ്റം: കേരളത്തിൽ ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; ഈ സമയങ്ങളിൽ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
കത്തുന്ന വെയിൽ, ചർമ്മത്തിന് പൊള്ളലേൽക്കാം; ഇന്ന് ഉച്ചയ്ക്ക് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ
മറുകില്‍ തെളിയുന്ന ജന്മരഹസ്യം; ഈ ഇടങ്ങളിലെ മറുകുകള്‍ നല്കുന്നു മുജ്ജന്മ കര്‍മ്മ സൂചനകള്‍
ചര്‍മ്മത്തിലെ വെറുമൊരു അടയാളം എന്നതിലുപരിയായി മറുകുകള്‍ക്ക് പ്രത്യേക പ്രാധാന്യം നല്കുന്ന സംസ്കാരമാണ് നമ്മുടേത്. ചില സ്ഥാനങ്ങളിലെ മറുക് ഭാഗ്യമായും ചില സ്ഥാനങ്ങളിലെ മറുക് ഭാഗ്യക്കേടായും കരുതുന്നു. മറുകുകള്‍ ഒരു വ്യക്തിയുടെ മുജ്ജന്മത്തെ കുറിച്ച് സൂചനകള്‍ നല്കുന്ന അടയാളങ്ങള്‍ ആണെന്ന വിശ്വാസവും നിലവിലുണ്ട്. ശരീരത്തിലെ ചില ഭാഗങ്ങളില്‍ കാണപ്പെടുന്ന മറുകുകള്‍ മുജ്ജന്മങ്ങളിലെ ചില പാഠങ്ങളുടെയും അനുഗ്രഹങ്ങളുടെയും അടയാളമാണെന്ന് ചിലര്‍ കരുതുന്നു.

അത്തരത്തില്‍ ശരീരത്തിന്റെ പത്ത് സ്ഥാനങ്ങളില്‍ കാണപ്പെടുന്ന മറുകുകളും മുജ്ജന്മത്തെ കുറിച്ച് അവ നല്കുന്ന കൗതുകപ്പെടുത്തുന്ന ചില സൂചനകളും നോക്കാം.
നെറ്റിയിലെ മറുക്
നെറ്റിയില്‍ മറുക് കാണപ്പെടുന്ന് മുജ്ജന്മങ്ങളിലൂടെ നമുക്ക് സിദ്ധിച്ചിട്ടുള്ള വിവേകത്തിന്റെ തെളിവാണ്. ആധ്യാത്മികമായ വളര്‍ച്ചയുടെയും നേതൃഗുണത്തിന്റെയും തെളിവാണിത്. നിരവധിയാളുകളെ നയിച്ച ഒരു ആത്മാവിനെയാണ് അത് സൂചിപ്പിക്കുന്നത്.
നെഞ്ചിലെ മറുക്
നെഞ്ചില്‍ കാണപ്പെടുന്ന മറുക് വൈകാരികമായ ആഴത്തിന്റെയും ഹൃദയവുമായി ബന്ധപ്പെട്ട കര്മ്മഭാരത്തിന്റെയും സൂചനയാണ്. മുജ്ജന്മത്തിലെ ബന്ധങ്ങളോ നിറവേറാതെ പോയ വാഗ്ദാനങ്ങളോ ആയിരിക്കാം അത് സൂചിപ്പിക്കുന്നത്.
കൈവെള്ളയിലെ മറുക്
കൈവെള്ളയില്‍ കാണപ്പെടുന്ന മറുക് ഭാഗ്യവുമായും കഠിനാധ്വാനവുമായും ബന്ധപ്പെട്ടിരിക്കുന്നു. വെല്ലുവിളികളെ അതിജീവിക്കാനും വിജയം നേടാനും ബാധ്യസ്ഥമായ ഒരു ആത്മാവിനെയാണ് അത് സൂചിപ്പിക്കുന്നത്.
കാല്‍പ്പാദത്തിലെ മറുക്
കാല്‍പ്പാദത്തില്‍ മറുക് ഉണ്ടെങ്കില്‍ പൂര്‍ത്തിയാക്കാത്ത യാത്രകളെയാണ് അത് സൂചിപ്പിക്കുന്നത്. അലഞ്ഞുനടക്കുന്ന ഒരു ആത്മാവിന്റെ സൂചനയാണത്. മുജ്ജന്മത്തിലെ യാത്രാമോഹമോ പര്യവേക്ഷണ ലക്ഷ്യങ്ങളോ ആയിരിക്കാം അത് വെളിപ്പെടുത്തുന്നത്.
പിന്‍ഭാഗത്തെ മറുക്
പിന്‍ഭാഗത്തെ മറുക് വിശ്വസ്തതയുടെ ലക്ഷണമാണ്. മുജ്ജന്മത്തില് ചെയ്ത ചതിയുടെയോ വിശ്വാസവഞ്ചനയുടെയോ അടയാളമാകാം അത്. വിശ്വസ്തത പുലര്‍ത്താനുള്ള ഓര്മ്മപ്പെടുത്തലായിട്ടാകാം അത് ശരീരത്തില്‍ തെളിയുന്നത്.
കഴുത്തിലെ മറുക്
ആശയവിനിമയവുമായി ബന്ധപ്പെട്ട കര്‍മ്മബന്ധമാണ് കഴുത്തിലെ മറുക് സൂചിപ്പിക്കുന്നത്. സത്യത്തെ കുറിച്ചുള്ള കാര്യങ്ങളും അറിവുകളും പങ്കുവെക്കേണ്ടതിന്റെയും സംസാരിച്ച് പരിഹരിക്കാതെ പോയ പ്രശ്നങ്ങളെ കുറിച്ചുമാണ് അത് സൂചന നല്‍കുന്നത്.
വയറിലെ മറുക്
വയറില്‍ മറുക് ഉണ്ടെങ്കില്‍ അത് സമൃദ്ധിയുടെ സൂചനയാണ്. മുജ്ജന്മത്തില് എല്ലാം അധികമായിരുന്നുവെന്ന സൂചനയാണ് അത് നല്‍കുന്നത്. ഈ ജന്മത്തില് സന്തുലിതമായിരിക്കാനും അത് ഓര്‍മ്മപ്പെടുത്തുന്നു.
തോളിലെ മറുക്
തോളില്‍ കാണപ്പെടുന്ന മറുക് മുജ്ജന്മങ്ങളില് നിന്നും കൈമാറി വന്ന ബാധ്യതകളെ സൂചിപ്പിക്കുന്നു. കുറ്റബോധം വെടിയാനും നമ്മുടേതല്ലാത്ത ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാതിരിക്കാനും അത് ഓര്‍മ്മപ്പെടുത്തുന്നു.
കണ്ണിലെ മറുക്
കണ്ണില്‍ മറുക് ഉണ്ടെങ്കില്‍ അത് ശരിയായ ഉള്‍വിളികളുടെ സൂചനയാണ്. ഇവര്‍ക്ക് കാര്യങ്ങള്‍ മുന്‍കൂട്ടി കാണാന്‍ കഴിവുണ്ടാകും. ആഴത്തിലുള്ള ആത്മീയ യാത്രയാണ് ഇത് സൂചിപ്പിക്കുന്നത്.
തുടയിലെ മറുക്
കാലിന്റെ തുടകളില്‍ മറുക് ഉണ്ടെങ്കില്‍ അത് സര്‍ഗാത്മകതയും സുഖങ്ങളെയും സൂചിപ്പിക്കുന്നു. മുജ്ജന്മങ്ങളില് ജീവിതം ആഘോഷിച്ച ആത്മാവിനെയാണ് അത് സൂചിപ്പിക്കുന്നത്.
ഒരുവനിലെ ആത്മാവിനെ കുറിച്ചും അവരുടെ മുജ്ജന്മത്തെ കുറിച്ചും മറുകുകള്‍ നിരവധി സൂചനകള്‍ നല്‍കുന്നുവെന്നാണ് പണ്ടുള്ളവര്‍ വിശ്വസിച്ചിരുന്നത്. ജീവിതലക്ഷ്യത്തെ കുററിച്ചും കര്‍മ്മഫലത്തെ കുറിച്ചും അതില്‍ നിന്നും ചില കാര്യങ്ങള്‍ മനസ്സിലാക്കാം. ഓരോ മറുകും ഓരോ കഥകളാണ് പറയുന്നത്. ഈ ജന്മത്തെ മുജ്ജന്മത്തിലെ നിഗൂഢതകളിലേക്ക് കൊണ്ടുപോകുന്നതാണ് അവയോരോന്നും
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications
