Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ഒക്ടോബറിലെ ആദ്യ മൂന്ന് നാളില് 3 വന് ഗ്രഹസംക്രമണം; ഭാഗ്യവാതില് തുറക്കുന്ന 6 രാശിക്കാര്
ഒക്ടോബര് മാസം ആരംഭിക്കാന് പോകുകയാണ്. ജ്യോതിഷപരമായി ഈ മാസത്തില് പല ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും സ്ഥാനങ്ങളില് മാറ്റങ്ങളുണ്ടാകും. ഒക്ടോബര് ആദ്യവാരം ഗ്രഹനില വളരെ പ്രത്യേകത നിറഞ്ഞതാണ്. ഒക്ടോബറിലെ ആദ്യ ദിനത്തില് മൂന്ന് പ്രധാന ഗ്രഹങ്ങളുടെ സംക്രമണം ഉണ്ടാകും.
ഒക്ടോബര് ഒന്നിന് ബുധന് കന്നിരാശിയില് പ്രവേശിക്കും. ഒക്ടോബര് 2ന് ശുക്രന് ചിങ്ങം രാശിയിലേക്ക് കടക്കും. ഒക്ടോബര് മൂന്നിന് ചൊവ്വ തുലാം രാശിയില് പ്രവേശിക്കും. ഒക്ടോബറിന്റെ തുടക്കത്തില് തന്നെ സംഭവിക്കുന്ന ഈ മൂന്ന് പ്രധാന രാശിമാറ്റങ്ങള് ഓരോ രാശിക്കാരെയും ബാധിക്കും. ഈ മൂന്ന് ദിനങ്ങളിലായുള്ള ഗ്രഹസംക്രമണം ഭാഗ്യവാതില് തുറക്കുന്ന രാശിക്കാര് ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

കന്നി രാശിയില് ബുധന് സഞ്ചരിക്കുമ്പോള് ഭാഗ്യരാശി
ഇടവം
കന്നി രാശിയിലെ ബുധന്റെ സംക്രമണം ഇടവം രാശിക്കാരുടെ ജീവിതത്തില് നല്ല വാര്ത്തകള് കൊണ്ടുവരും. നിങ്ങള്ക്ക് കരിയറില് വിജയങ്ങള് കൈവരിക്കാന് കഴിയും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും, നിങ്ങളുടെ ചെലവുകള് കുറയും. ആരോഗ്യസ്ഥിതി മികച്ചതായിരിക്കും, നിങ്ങളുടെ പങ്കാളിയുമായി നിങ്ങള്ക്ക് നല്ല സമയം ചെലവഴിക്കാനാകും.
ചിങ്ങം
ചിങ്ങം രാശിക്കാര്ക്ക് അവരുടെ ആവശ്യങ്ങള് നിറവേറ്റാന് നല്ല തുക സമ്പാദിക്കാനാകും. നിങ്ങളുടെ കര്മ്മ മേഖലയില് പുതിയ അവസരങ്ങള് നിറയും. ബിസിനസ്സ് ചെയ്യുന്നവര്ക്ക് ഈ സമയം ലാഭം ലഭിക്കുന്നതിനായി ധാരാളം അവസരം കൈവരും.

ശുക്രസംക്രമണം ഗുണം ചെയ്യുന്ന രാശി
മിഥുനം
ചിങ്ങത്തില് ശുക്രന്റെ സംക്രമണം മൂലം മിഥുന രാശിക്കാര്ക്ക് ജീവിതത്തില് നിരവധി വിജയങ്ങള് ലഭിക്കും. സാമ്പത്തികം മെച്ചപ്പെടും. തൊഴില് സംബന്ധമായ കാര്യങ്ങളുമായി ബന്ധപ്പെട്ട യാത്രാ ആവശ്യങ്ങള് വര്ദ്ധിക്കും. ഈ കാലയളവില് പുതിയ തൊഴിലവസരങ്ങള് ഉണ്ടാകും. ജോലിസ്ഥലത്ത് നിങ്ങള്ക്ക് ഒരു പുതിയ ഐഡന്റിറ്റി ലഭിച്ചേക്കാം.
ധനു
ധനു രാശിക്കാര്ക്ക് ഇത് സാമ്പത്തിക നേട്ടത്തിന്റെ സമയമായിരിക്കും. ജീവിതത്തില് പോസിറ്റിവിറ്റി ഉണ്ടാകും. ധനു രാശിക്കാര്ക്ക് തൊഴില് അവസരങ്ങള് കൂടുതലായി വരും. ജോലിസ്ഥലത്ത് നല്ല നേട്ടങ്ങള് നിങ്ങളെ കാത്തിരിക്കുന്നു.

ചൊവ്വ സംക്രമണത്തിലെ ഭാഗ്യ രാശി
കന്നി
കന്നിരാശിക്കാര്ക്ക് ജോലി സാധ്യതകള് പ്രയോജനപ്പെടുത്തുന്നതിന് പുതിയ കമ്പനിയില് ചേരുന്നതിനുള്ള ഏറ്റവും നല്ല സമയമാണിത്. നിങ്ങളുടെ കരിയറില് ശരിയായ ചുവടുകള് എടുക്കാനുള്ള ഏറ്റവും നല്ല സമയമാണിത്. കുടുംബത്തില് സന്തോഷം ഉണ്ടാകും. കുടുംബാംഗങ്ങളുമായുള്ള ബന്ധം ശക്തമാകും.
മകരം
പ്രൊഫഷണല് കരിയറില് പുരോഗതിക്കുള്ള ഏറ്റവും നല്ല സമയമാണിത്. നിങ്ങളുടെ വ്യക്തിജീവിതം സന്തോഷം നിറഞ്ഞതായിരിക്കും, പ്രണയജീവിതവും നല്ലതായിരിക്കും. പ്രണയിതാക്കള്ക്ക് ഇത് നല്ല സമയമാണ്. നിക്ഷേപത്തിനുള്ള ഏറ്റവും നല്ല സമയമായിരിക്കും ഇത്.
Disclaimer : ഇവിടെ നല്കിയിരിക്കുന്ന വിവരങ്ങള് ഇന്റര്നെറ്റില് നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല് വിശദാംശങ്ങള്ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications

