Latest Updates
-
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം!
ചൊവ്വാദോഷം നീക്കും, ഭര്‍ത്താവിന് ദീര്‍ഘായുസ്സ്; ഭൗമ പ്രദോഷ വ്രതം ശുഭമുഹൂര്‍ത്തം
പരമേശ്വരനെ പ്രീതിപ്പെടുത്താന്‍ നിരവധി ഉപവാസങ്ങളും ഉത്സവങ്ങളും ഹിന്ദുമതത്തില്‍ പറഞ്ഞിട്ടുണ്ട്. അതില്‍ പ്രദോഷ വ്രതം വളരെ പ്രധാനപ്പെട്ടതായി കരുതപ്പെടുന്നു. എല്ലാ മാസവും കൃഷ്ണ ത്രയോദശി, ശുക്ല പക്ഷ തിഥിയില്‍ പ്രദോഷവ്രതം ആചരിക്കുന്നു. ഈ വ്രതാനുഷ്ഠാനത്തില്‍ സന്ധ്യാസമയത്ത് ശിവനെ ആരാധിക്കുന്നവരുടെ എല്ലാ കര്‍മ്മങ്ങളും ആഗ്രഹങ്ങളും സഫലമാകുമെന്നാണ് വിശ്വാസം.
പ്രദോഷവ്രതാനുഷ്ഠാനത്തിലൂടെ നിങ്ങള്‍ക്ക് മഹാദേവനെ വളരെ വേഗത്തില്‍ പ്രസാദിപ്പിക്കാന്‍ കഴിയും. ഇപ്പോള്‍ ഭദ്രപാദ മാസമാണ് നടക്കുന്നത്. ഈ മാസത്തിലെ ആദ്യത്തെ പ്രദോഷ വ്രതം ഭൗമ പ്രദോഷ വ്രതമായിരിക്കും. അതിനാല്‍ ഇതിന്റെ പ്രാധാന്യം കൂടുതല്‍ വര്‍ദ്ധിക്കുന്നു. ഇത്തവണ പ്രദോഷ വ്രതം വരുന്നത് സെപ്റ്റംബര്‍ 12 ചൊവ്വാഴ്ചയാണ്. ഭദ്രപാദ മാസത്തിലെ ഭൗമ പ്രദോഷ വ്രതത്തിന്റെ ശുഭമുഹൂര്‍ത്തവും പൂജാവിധിയും പ്രാധാന്യവും അറിയാന്‍ ലേഖനം വായിക്കൂ.

ഭൗമ പ്രദോഷ വ്രതം ശുഭസമയം
സെപ്തംബര്‍ മാസത്തിലെയും ഭദ്രപാദ മാസത്തിലെയും ആദ്യ പ്രദോഷവ്രതം സെപ്റ്റംബര്‍ 12 ചൊവ്വാഴ്ച ആചരിക്കും. ചൊവ്വാഴ്ച ആയതിനാല്‍ ഇതിനെ ഭൗമ പ്രദോഷ വ്രതം എന്ന് വിളിക്കുന്നു. സോമപ്രദോഷം, ശനിപ്രദോഷം, ഭൗമപ്രദോഷം എന്നീ വ്രതങ്ങള്‍ വേദഗ്രന്ഥങ്ങളില്‍ വളരെ പ്രാധാന്യത്തോടെ കണക്കാക്കപ്പെടുന്നു.
ഭൗമ പ്രദോഷ വ്രതത്തില്‍ ശിവനെ ആരാധിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ഹനുമാന് സ്വാമിയുടെ അനുഗ്രഹവും ലഭിക്കുന്നു. പഞ്ചാംഗം അനുസരിച്ച്, ഭദ്രപാദ മാസത്തിലെ കൃഷ്ണപക്ഷത്തിലെ ത്രയോദശി തിഥി സെപ്റ്റംബര്‍ 11 ന് രാത്രി 11.52 ന് ആരംഭിച്ച് 13 സെപ്റ്റംബര്‍ പുലര്‍ച്ചെ 02.21 ന് അവസാനിക്കും.
പൂജാമുഹൂര്‍ത്തം - 06.30 pm - 08:49 pm.
ഭൗമ പ്രദോഷ വ്രതത്തിന്റെ പ്രാധാന്യം
വേദങ്ങളില്‍ ഹനുമാന് സ്വാമിയെ ശിവന്റെ രുദ്രാവതാരമായി വിശേഷിപ്പിച്ചിട്ടുണ്ട്. ഈ ദിവസം ശിവനോടൊപ്പം ഹനുമാന് സ്വാമിയെയും ആരാധിക്കുന്നവരുടെ എല്ലാ പ്രശ്നങ്ങളും അവസാനിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ചൊവ്വാ ദോഷമുള്ളവര്‍ നിര്‍ബന്ധമായും ഭൗമ പ്രദോഷ വ്രതം ആചരിക്കണം.
ഇത് ദാമ്പത്യജീവിതത്തില്‍ വരാനിരിക്കുന്ന പ്രശ്നങ്ങളെ നശിപ്പിക്കും. ഭൗമ പ്രദോഷ വ്രതം ആചരിക്കുന്നതിലൂടെ ഒരു വ്യക്തിക്ക് ശാരീരിക വേദനകളില്‍ നിന്ന് മോചനം ലഭിക്കുന്നു. പരമശിവന്റെ അനുഗ്രഹത്താല്‍ കുടുംബത്തില്‍ ആരോഗ്യവും സമ്പത്തും ആത്മവിശ്വാസവും വര്‍ദ്ധിക്കുകയും ചെയ്യുന്നു. ഈ വ്രതം ചൊവ്വാദോഷ നിവാരണത്തിന് വളരെ വിശേഷപ്പെട്ടതാണ്.

ഭൗമ പ്രദോഷ വ്രതമ പൂജാവിധി
ത്രയോദശി തിഥിയില്‍ ചൊവ്വാഴ്ച ഭഗവാനെ പൂജിച്ചാല്‍ രോഗങ്ങളും എല്ലാവിധ പ്രശ്നങ്ങളും മാറുന്നതായിരിക്കും. രാവിലെ കുളികഴിഞ്ഞ് ഉപവാസ പ്രതിജ്ഞയെടുക്കുക. വൈകുന്നേരം വീണ്ടും കുളിച്ച ശേഷം ശിവനെ യഥാവിധി പൂജിക്കുക. ചൊവ്വാഴ്ചയിലെ പ്രദോഷ വ്രതാനുഷ്ഠാനം ഭക്തരുടെ ആയുസ്സ് വര്‍ദ്ധിപ്പിക്കുകയും നല്ല ആരോഗ്യം നിലനിര്‍ത്തുകയും ചെയ്യുന്നു.
കടത്തില്‍ നിന്ന് മോചനം ലഭിക്കാന്‍
പഞ്ചാംഗമനുസരിച്ച്, ത്രയോദശി തിഥി ചൊവ്വാഴ്ച വരുമ്പോള്‍, അത് ഭൗമ പ്രദോഷ വ്രതം എന്നറിയപ്പെടുന്നു. ഭൗമ പ്രദോഷ നാളില്‍ കുങ്കുമം കലര്‍ത്തിയ ജലം ശിവലിംഗത്തില്‍ അര്‍പ്പിക്കുകയും 11 തവണ ശിവ ചാലിസയും തുടര്‍ന്ന് 11 തവണ ഹനുമാന് ചാലിസയും ചൊല്ലുകയും ചെയ്താല്‍ കടത്തില്‍ നിന്ന് മോചനം ലഭിക്കുമെന്നാണ് വിശ്വാസം.
വിവാഹതടസ്സം നീക്കാന്‍
ഭൗമ പ്രദോഷ വ്രതം ദിനത്തില്‍ മംഗളദേവന്റെ 21 നാമങ്ങള്‍ ജപിച്ചാല്‍ ചൊവ്വാ ദോഷം ശമിപ്പിക്കുന്നതായിരിക്കും. ദാമ്പത്യജീവിതത്തിലെ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനാകും. നേരത്തെയുള്ള വിവാഹത്തിനുള്ള സാധ്യതകള്‍ തെളിഞ്ഞുവരും.

ഭര്‍ത്താവിന്റെ ദീര്‍ഘായുസ്സിന്
ഭൗമപ്രദോഷ നാളില്‍ രാവിലെ പശുവിന് മധുരമുള്ള അപ്പം ഭക്ഷണമായി നല്‍കുന്നതിലൂടെ ഭര്‍ത്താവിന് ദീര്‍ഘായുസ്സ് ലഭിക്കുമെന്നാണ് വിശ്വാസം. ബജ്രംഗ്ബലിയും ശിവനും എല്ലാ പ്രതിസന്ധികളില്‍ നിന്നും നിങ്ങളുടെ ഭര്‍ത്താവിനെ സംരക്ഷിക്കുന്നു.
സാമ്പത്തിക പ്രശ്നം നീക്കാന്‍
ഭദ്രപാദ മാസത്തിലെ ഭൗമ പ്രദോഷ വ്രതം ദിവസം, ശിവലിംഗത്തില്‍ കൂവള ഇലയും ബൂണ്ടി പ്രസാദവും സമര്‍പ്പിക്കുക. കഴിയുമെങ്കില്‍, ഈ ബുണ്ടി പ്രസാദം കുരങ്ങുകള്‍ക്ക് നല്‍കുക. അല്ലെങ്കില്‍ അത് പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്യുക. ഇത് നിങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഇല്ലാതാക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.
സമ്പത്ത് നേടാന്‍
ശിവന്റെ രുദ്രാവതാരമാണ് ബജ്രംഗ്ബലി. അത്തരമൊരു സാഹചര്യത്തില്‍ ഭദ്രപാദ ഭൗമ പ്രദോഷ വ്രതം ദിനത്തില്‍ മംഗള സ്തോത്രം പാരായണം ചെയ്യുക. അത് പണത്തിന്റെ വരവിന് വഴി തുറക്കും. പണം വര്‍ദ്ധിക്കും.



Click it and Unblock the Notifications

