For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നല്ല ആരോഗ്യവും സാമ്പത്തിക ഭദ്രതയും; ഭൗമ പ്രദേഷവ്രതം ഈവിധം എടുക്കൂ

|

ശ്രാവണ മാസത്തിലെ രണ്ടാമത്തെ പ്രദോഷ വ്രതം ശുക്ല പക്ഷത്തിലെ ത്രയോദശി തിഥിയിലാണ്. ഇത് ഓഗസ്റ്റ് 09 ചൊവ്വാഴ്ചയായ ഇന്നാണ്. ചൊവ്വാഴ്ച വരുന്ന പ്രദോഷ വ്രതത്തെ ഭൗമ പ്രദോഷ വ്രതം എന്ന് വിളിക്കുന്നു. മംഗള ഗൗരി വ്രതവും ഈ ദിവസം ആചരിക്കുന്നു. അതിനാല്‍, ഈ ദിവസം പരമേശ്വരന്‍, മംഗളദേവി, ഹനുമാന്‍ എന്നിവരെ ആരാധിക്കും. ഈ ദിവസം പരമേശ്വരനെ ആരാധിക്കുന്നത് എല്ലാ ദോഷങ്ങളും ഇല്ലാതാക്കുമെന്ന് പറയപ്പെടുന്നു. ഇത് മാത്രമല്ല, മഹാദേവന്റെ രുദ്രാവതാരം എന്ന് വിളിക്കപ്പെടുന്ന ഹനുമാനെ ഈ ദിവസം ആരാധിക്കുന്നത് ശത്രുക്കളെ ജയിക്കാനും സാധിക്കുന്നു.

Most read: അറിയുമോ, വള ഇടുന്നതിനു പിന്നിലെ ഈ ജ്യോതിഷ കാരണം?Most read: അറിയുമോ, വള ഇടുന്നതിനു പിന്നിലെ ഈ ജ്യോതിഷ കാരണം?

ഭൗമ പ്രദോഷ ദിവസം ശിവനെയും ഹനുമാനെയും ആരാധിക്കുന്നതിന് പ്രത്യേക പ്രാധാന്യമുണ്ട്. മഹാദേവനെ ആരാധിക്കുന്നത് പാപങ്ങളെ നശിപ്പിക്കുകയും ഹനുമാനെ ആരാധിക്കുന്നത് ജീവിതത്തിലെ തടസ്സങ്ങള്‍ നീക്കുകയും ചെയ്യുന്നു. വൈകുന്നേരങ്ങളില്‍ ഭൗമ പ്രദോഷ വ്രതം അനുഷ്ഠിച്ച് പൂജ ചെയ്യുന്ന ഭക്തരുടെ ഐശ്വര്യപ്രശ്‌നങ്ങളും മഹാദേവന്‍ അകറ്റുമെന്ന് പറയപ്പെടുന്നു.

ഭൗമ പ്രദോഷ വ്രതത്തിന്റെ പ്രാധാന്യം

ഭൗമ പ്രദോഷ വ്രതത്തിന്റെ പ്രാധാന്യം

തിങ്കളാഴ്ച പ്രദോഷവ്രതം വരുമ്പോള്‍ സോമപ്രദോഷമെന്നും ചൊവ്വാഴ്ച വരുമ്പോള്‍ ഭൗമ പ്രദോഷവ്രതമെന്നും പറയുന്നു. ചൊവ്വയുടെ മറ്റൊരു പേര് ഭൗമം എന്നാണ്. ഈ വ്രതം അനുഷ്ഠിക്കുന്നതിലൂടെ ഒരാള്‍ക്ക് കടങ്ങളില്‍ നിന്ന് മോചനം ലഭിക്കുകയും ജീവിതത്തിന്റെ എല്ലാ മേഖലകളിലും നല്ല ഫലങ്ങള്‍ ലഭിക്കുകയും ചെയ്യുന്നു. പ്രദോഷ ദിവസം ഭഗവാന്‍ കൈലാസ പര്‍വതത്തില്‍ സ്ഥിതി ചെയ്യുന്ന തന്റെ രജതഭവനില്‍ നൃത്തം ചെയ്യുന്നുവെന്നും എല്ലാ ദേവീദേവന്മാരും അദ്ദേഹത്തെ സ്തുതിക്കുന്നുവെന്നും വിശ്വസിക്കപ്പെടുന്നു. മംഗള ഗൗരി വ്രതവും ഈ ദിവസം ആചരിക്കും. ഈ ദിവസം പരമശിവനെയും പാര്‍വതിയെയും ഹനുമാനെയും ആരാധിക്കുന്നത് ശുഭഫലങ്ങള്‍ നല്‍കുന്നു. കുട്ടികളുണ്ടാകണമെന്ന ആഗ്രഹത്തിനായാണ് ഭൗമ പ്രദോഷ വ്രതം ആചരിക്കുന്നത്. കൂടാതെ, ഈ വ്രതം നിങ്ങളുടെ വിട്ടുമാറാത്ത രോഗങ്ങളില്‍ നിന്ന് മുക്തി നേടാനും സഹായിക്കുന്നു.

ഭൗമ പ്രദോഷ വ്രതത്തിന്റെ ശുഭസമയം

ഭൗമ പ്രദോഷ വ്രതത്തിന്റെ ശുഭസമയം

ശ്രാവണ മാസത്തിലെ ശുക്ല പക്ഷത്തിലെ ത്രയോദശി തിഥിയുടെ ആരംഭം ഓഗസ്റ്റ് 9 ചൊവ്വാഴ്ച വൈകുന്നേരം 5:45 മുതല്‍ അടുത്ത ദിവസമായ ഓഗസ്റ്റ് 10 ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2.15 വരെ ആയിരിക്കും. പരമേശ്വര ആരാധനയ്ക്കുള്ള പ്രദോഷത്തിന്റെ അനുകൂല സമയം ഓഗസ്റ്റ് 9 ന് വൈകുന്നേരം 7.06 മുതല്‍ 9.14 വരെ ആയിരിക്കും. അതായത്, ശിവനെ ആരാധിക്കാന്‍ നിങ്ങള്‍ക്ക് രണ്ട് മണിക്കൂറിലധികം സമയം ലഭിക്കും.

Most read:രക്ഷാബന്ധന്‍ 2022: സഹോദര-സഹോദരീ സ്നേഹ ബന്ധത്തിന്റെ പവിത്രതMost read:രക്ഷാബന്ധന്‍ 2022: സഹോദര-സഹോദരീ സ്നേഹ ബന്ധത്തിന്റെ പവിത്രത

ഭൗമ പ്രദോഷ വ്രത ആരാധന

ഭൗമ പ്രദോഷ വ്രത ആരാധന

ഭൗമ പ്രദോഷ വ്രതാനുഷ്ഠാനത്തില്‍ വൈകുന്നേരം കുളിച്ച ശേഷം സന്ധ്യാവന്ദനം ചെയ്യുക. അതിനു ശേഷം ശിവനെ ആരാധിക്കുക. വീടിന്റെ വടക്ക് കിഴക്ക് മൂലയില്‍ ശിവനെ പ്രതിഷ്ഠിക്കുക. പുഷ്പങ്ങള്‍, ചന്ദനത്തിരി, വിളക്ക്, നൈവേദ്യം എന്നിവ ശിവന് സമര്‍പ്പിക്കുക. ശിവന്റെ മന്ത്രങ്ങള്‍ ജപിക്കുക. 'ഓം നമഃ ശിവായ' അല്ലെങ്കില്‍ മഹാമൃത്യുഞ്ജയ മന്ത്രം ജപിക്കുന്നത് ഉത്തമമായിരിക്കും. ഇതിനുശേഷം, നിങ്ങളുടെ പ്രശ്നങ്ങള്‍ തീര്‍ക്കുന്നതിനായി പ്രാര്‍ത്ഥിക്കുക. പാവപ്പെട്ടവര്‍ക്ക് ഭക്ഷണം നല്‍കുക. പ്രദോഷ കാലത്ത് ശിവനെ ആരാധിച്ചാല്‍ കൂടുതല്‍ ഉത്തമമാണ്. വൈകുന്നേരം ഹനുമാന്‍ ചാലിസ പാരായണം ചെയ്യുന്നതും ഗുണം ചെയ്യും.

ഭൗമ പ്രദോഷ വ്രതം എടുക്കേണ്ട രീതി

ഭൗമ പ്രദോഷ വ്രതം എടുക്കേണ്ട രീതി

ഭൗമപ്രദോഷ വ്രതം അനുഷ്ഠിക്കുന്നവര്‍ ബ്രാഹ്‌മമുഹൂര്‍ത്തത്തില്‍ കുളികഴിഞ്ഞ് വ്രതമെടുക്കണം. പ്രദോഷകാലത്ത് ഈ ദിവസം ശിവനെ ആരാധിക്കുന്നു. പ്രദോഷ തിഥിയില്‍ ശിവനെ ആരാധിക്കുകയും ഉപവസിക്കുകയും ദിവസം മുഴുവന്‍ ഓം നമഃ ശിവായ മന്ത്രം ജപിക്കുകയും ചെയ്യുക. പ്രദോഷകാലത്ത് അതായത് വൈകുന്നേരം ഒരിക്കല്‍ കൂടി കുളിച്ച് മഹാദേവനെ ജപിക്കുക. ഇതിനുശേഷം, അടുത്തുള്ള അമ്പലത്തില്‍ പോയി ശിവലിംഗത്തില്‍ പഞ്ചാമൃതം അഭിഷേകം ചെയ്യുക. ഇതിനുശേഷം, കൂവള ഇലകള്‍, അരി, പഴങ്ങള്‍, വസ്ത്രങ്ങള്‍, മധുരപലഹാരങ്ങള്‍, തേന്‍ മുതലായവ ശിവലിംഗത്തിന് സമര്‍പ്പിക്കുക. ഇതിനുശേഷം പ്രദോഷ വ്രതത്തിന്റെ കഥ കേള്‍ക്കുകയും ശിവമന്ത്രങ്ങള്‍ ജപിക്കുകയും ചെയ്യുക. ഇതിനുശേഷം ആരതി നടത്തി ഭക്ഷണവും വെള്ളവും കഴിക്കുക.

Most read:ഇത്തരം ആളുകളെ ശത്രുക്കളാക്കരുത്, ജീവനും സ്വത്തിനും നഷ്ടം; ചാണക്യനീതിMost read:ഇത്തരം ആളുകളെ ശത്രുക്കളാക്കരുത്, ജീവനും സ്വത്തിനും നഷ്ടം; ചാണക്യനീതി

ചൊവ്വയെ ശക്തമാക്കാന്‍

ചൊവ്വയെ ശക്തമാക്കാന്‍

ജാതകത്തില്‍ ചൊവ്വയുടെ സ്ഥാനം ശക്തമാക്കാന്‍ ഭൗമ പ്രദോഷ ദിവസം ചൊവ്വയുടെ 21 പേരുകള്‍ ജപിക്കണം. വ്രതാനുഷ്ഠാനത്തോടൊപ്പം പ്രദോഷ വ്രതത്തിന്റെ കഥയും വായിക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ കടബാധ്യതകള്‍ ഇല്ലാതാവുകയും ഈ വ്രതാനുഷ്ഠാനം ചൊവ്വയെ ശാന്തമാക്കുകയും ചെയ്യുന്നു. ചൊവ്വാഴ്ചയായതിനാല്‍ ഈ ദിവസം ഹനുമാന്‍ ജിയെയും ആരാധിക്കുകയും ബൂന്തി ലഡ്ഡു സമര്‍പ്പിക്കുകയും വേണം. രുദ്രന്റെ പതിനൊന്നാമത്തെ അവതാരമായാണ് ഹനുമാനെ കണക്കാക്കുന്നത്. അതിനാല്‍, ശിവനോടൊപ്പം ഹനുമാനെയും ആരാധിക്കുന്നത് ഐശ്വര്യമായി കണക്കാക്കപ്പെടുന്നു. ഈ ദിവസം ജ്യേഷ്ഠന്റെ അനുഗ്രഹം വാങ്ങുകയും മധുരമുള്ള എന്തെങ്കിലും നല്‍കുകയും ചെയ്യുക, ഇത് ചെയ്യുന്നതിലൂടെ ചൊവ്വ ശക്തി പ്രാപിക്കുകയും ഹനുമാന്‍ സ്വാമിയുടെ അനുഗ്രഹം ലഭിക്കുകയും ചെയ്യുന്നു.

English summary

Bhaum Pradosh Vrat 2022 Significance, Shubh Muhurt And Puja Vidhi in Malayalam

Pradosh fast of Shukla Paksha of Sawan month is on Tuesday, August 09. Read on the significance, shubh muhurt and puja vidhi of Bhaum Pradosh Vrat.
Story first published: Tuesday, August 9, 2022, 9:47 [IST]
X
Desktop Bottom Promotion