Latest Updates
-
സെപ്റ്റംബറിൽ വിവാഹ മുഹൂർത്തങ്ങളില്ലേ? ശുക്ര മൂഢതയെക്കുറിച്ചുള്ള പ്രചരണങ്ങളും സത്യവും ഇതാ -
2026 ഓഗസ്റ്റ് 21: വൃശ്ചികം രാശിയിൽ ചന്ദ്രൻ; പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് ഇന്ന് നിർണ്ണായകം -
2026 ഓഗസ്റ്റ് 21 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ രാശിഫലം അറിയാം -
ഓണം വാരം: ഈ 6 രാശിക്കാർക്ക് ഇന്ന് ധനമഴ, മുടങ്ങിക്കിടന്ന കാര്യങ്ങൾ വേഗത്തിലാകും! -
സർവ്വാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും, ശ്രദ്ധിക്കേണ്ടവ ഇതാ -
2026 ഓഗസ്റ്റ് 21: സർവാർത്ഥ സിദ്ധി യോഗം; ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ നേട്ടം ഉറപ്പ്! -
ചന്ദ്രൻ ധനു രാശിയിലേക്ക്: ഈ രാശിക്കാർക്ക് കരിയറിൽ വൻ കുതിപ്പ്, ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം -
2026 ഓഗസ്റ്റ് 21: അമൃതസിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് സുവർണ്ണാവസരം, ഈ സമയം ശ്രദ്ധിക്കൂ! -
2026 ഓഗസ്റ്റ് 21: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, തൊഴിലിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം! -
ഓഗസ്റ്റ് 21 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യ നക്ഷത്രങ്ങൾ ഇവരാണ്!
27 നക്ഷത്രക്കാരില്‍ അതിശ്രേഷ്ഠ നക്ഷത്രം - ഒരു വര്‍ഷത്തെ സമ്പൂര്‍ണഫലം
27 നക്ഷത്രക്കാരില്‍ രണ്ടാമത്തെ നക്ഷത്രമാണ് ഭരണി നക്ഷത്രം. 2023-ലെ സമ്പൂര്‍ണഫലം എന്താണെന്ന് അറിയാന്‍ എല്ലാവര്ക്കും ആഗ്രഹം കാണും. ഇത്തരത്തില്‍ നിങ്ങളുടെ നക്ഷത്രഫലത്തെക്കുറിച്ചും 2023-ല്‍ ഉണ്ടാവുന്ന ഉയര്‍ച്ച താഴ്ചകളെക്കുറിച്ചും നമുക്ക് നോക്കാവുന്നതാണ്. ഭരണി നക്ഷത്രക്കാര്‍ക്ക് എന്തെങ്കിലും മാറ്റങ്ങള്‍ 2023-ല്‍ ഉണ്ടാവുന്നു എന്നത് വിശദമായി നിങ്ങള്‍ക്ക് ഇവിടെ വായിക്കാം.

ഭരണി നക്ഷത്രക്കാരില്‍ നിങ്ങളോ നിങ്ങളുടെ കുടുബത്തിലുള്ളവരോ സുഹൃത്തുക്കളോ ആരെങ്കിലും ഉണ്ടെങ്കില്‍ ഈ ലേഖനം നിങ്ങള്‍ക്ക് ഉപകാരപ്പെടുന്നു. ജീവിതത്തില്‍ സന്തോഷം നിറക്കുന്ന സമയവും ദോഷസമയവും നേട്ടങ്ങളും കോട്ടങ്ങളും എല്ലാം അറിയാം. വായിക്കൂ....

പൊതുഫലം
ഭരണി നക്ഷത്രം ഒന്നാം പാദത്തില്‍ ജനിച്ചവരെങ്കില്‍ ഇവര്‍ക്ക് 2023-ല്‍ പല വിധത്തിലുള്ള പ്രശ്നങ്ങള്‍ കുടുംബത്തില്‍ തന്നെ ഉണ്ടാവുന്നു. പലപ്പോഴും ജോലിക്കായി ദൂരസ്ഥലങ്ങളില്‍ പോവേണ്ട അവസ്ഥയുണ്ടാവുന്നു. ഭരണി നക്ഷത്രം രണ്ടാം പാദത്തിലാണ് ജനിച്ചത് എന്നുണ്ടെങ്കില്‍ ഇവര്‍ക്ക് വിദേശത്ത് നിന്ന് ജന്മനാട്ടിലേക്ക് തൊഴിലുമായി ബന്ധപ്പെട്ട് മടങ്ങേണ്ടതായി വരുന്നു. മൂന്നാം പാദത്തിലാണ് ജനനം എന്നുണ്ടെങ്കില്‍ ഇവര്‍ സംസാരിക്കുന്ന ഓരോ കാര്യത്തിലും ശ്രദ്ധാലുവായിരിക്കണം. നാലാം പാദം അഥവാ അവസാന പാദത്തില്‍ ജനിച്ചവരെങ്കില്‍ ഇവര്‍ക്ക് തൊഴില്‍ പ്രശ്നങ്ങള്‍ നേരിടേണ്ട അവസ്ഥയുണ്ടാവുന്നു.

മികച്ച മാസങ്ങളും മോശം മാസങ്ങളും
നക്ഷത്രഫലത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ സാധാരണമാണ്. എന്നാല്‍ ചില അവസരങ്ങളില്‍ ഇത്തരം ഉയര്‍ച്ച താഴ്ചകള്‍ മാസങ്ങളെ അടിസ്ഥാനപ്പെടുത്തി ഉണ്ടാവുന്നു. 2023 മാര്‍ച്ച്, ഏപ്രില്‍, ഓഗസ്റ്റ്, ഒക്ടോബര്‍, ഡിസംബര്‍ എന്നിവയാണ് നല്ല മാസങ്ങള്‍. 2023 ഫെബ്രുവരി, മെയ്, ജൂലൈ, സെപ്റ്റംബര്‍ മാസങ്ങള്‍ മോശം സമയമാണ്. 2023 ജനുവരി, ജൂണ്‍, നവംബര്‍ മാസങ്ങളില്‍ നിങ്ങള്‍ക്ക് കാര്യമായ നേട്ടങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നില്ല.

പൊതുസ്വഭാവം
ഭരണി നക്ഷത്രത്തിന്റെ പൊതുസ്വഭാവത്തെക്കുറിച്ച് നമുക്ക് നോക്കാം. 27 നക്ഷത്രസമൂഹത്തില്‍ രണ്ടാമത്തെ നക്ഷത്രമാണ് ഭരണി എന്ന് നമുക്കറിയാം. ഇത് മേടം രാശിയിലാണ് സ്ഥിതി ചെയ്യുന്നതും. ഈ നക്ഷത്രത്തിന്റെ അധിപന് യമനാണ്. നിങ്ങളുടെ നല്ലതും മോശവുമായ കാര്യങ്ങളെ മനസ്സിലാക്കുകയും അതിനെ അടിസ്ഥാനപ്പെടുത്തി വിധികല്പ്പിക്കുകയും ചെയ്യുന്ന ദേവതയാണ് യമന്‍. നിങ്ങള്‍ ദുഷ്കര്‍മ്മങ്ങളോ മറ്റെന്തെങ്കിലും ചെയ്താല്‍ അതിന് വേണ്ട ശിക്ഷാ നടപടികള്‍ യമന്‍ കൈക്കൊള്ളുന്നു എന്നാണ് വിശ്വാസം.

സവിശേഷതകള്‍
ഭരണി നക്ഷത്രത്തില്‍ ജനിച്ചവര്‍ക്ക് ചില സ്വഭാവ സവിശേഷതകള്‍ ഉണ്ടായിരിക്കും. പലപ്പോഴും ഈ നക്ഷത്രത്തില്‍ ജനിച്ച പുരുഷന്മാരെ പലരും ഇഷ്ടപ്പെടുന്നു. എന്നാല്‍ ഇവര്‍ ഒരിക്കലും മറ്റുള്ളലര ദ്രോഹിക്കുന്നതിനോ ഉപദ്രവിക്കുന്നതിനോ ഒന്നും താല്‍പ്പര്യം കാണിക്കുന്ന വ്യക്തിയും ആയിരിക്കില്ല. എന്നാല്‍ തനിക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ കണ്ടാല്‍ അത് തുറന്ന് പറയുന്നതിന് ഇവര്‍ക്കൊട്ട് മടിയും ഇല്ല. പക്ഷെ മറ്റൊരാള്‍ പറയുന്ന കാര്യങ്ങള്‍ കേട്ട് വിഷമിക്കുന്ന സ്വഭാവക്കാരും ആയിരിക്കില്ല. ഈ നക്ഷത്രത്തില്‍ ജനിച്ച സ്ത്രീകളെങ്കില്‍ ഇവര്‍ കളങ്കമില്ലാത്ത ഹൃദയത്തിന് ഉടമകളായിരിക്കും. എല്ലാ മുതിര്‍ന്നവരേയും ബഹുമാനിക്കുന്നതിനും അനുസരിക്കുന്നതിനും ഇവര്‍ തയ്യാറാവുന്നു. ഈ നക്ഷത്രക്കാരുടെ കരിയര്‍, കുടുംബം, സാമ്പത്തികം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് 2023-ല്‍ എ്ന്താണ് കാത്തുവെച്ചിരിക്കുന്നത് എന്ന് നമുക്ക് നോക്കാം.

കരിയര്‍
ഭരണി നക്ഷത്രക്കാരുടെ കരിയറില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്ന ഒരു സമയം കൂടിയാണ് 2023. ഗ്രഹങ്ങളുടെ സ്ഥാനവും നിങ്ങള്‍ക്ക് അനുകൂലഫലങ്ങള്‍ നല്കുന്നു. പലപ്പോഴും ജോലിയിലും കരിയറിലും നിരവധി അവസരങ്ങള്‍ നിങ്ങളെ തേടി വന്നേക്കാം. ബിസിനസിന്റെ വികസനത്തില്‍ അനുകൂല ഫലങ്ങള്‍ ധാരാളം നിങ്ങള്‍ക്കുണ്ടായേക്കാം. ഇതെല്ലാം കരിയറിന്റെ വളര്‍ച്ചയില്‍ നിങ്ങളെ സഹായിക്കുന്നു. എന്നാല്‍ മാര്‍ച്ച് വരെ അല്പം ശ്രദ്ധിക്കണം. എന്നാല്‍ മെയ് 2023-ന് ശേഷം നിങ്ങളുടെ പ്രശ്നങ്ങളെ എല്ലാം ഇല്ലാതാക്കുന്നതിന് സാധിക്കുന്നു. ജീവിതത്തില്‍ മുന്നേറുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്ന സമയമാണ് 2023.

സാമ്പത്തിക ഫലം
പുതുവര്‍ഷത്തെ ഭരണി നക്ഷത്രക്കാരുടെ സാമ്പത്തിക ഫലങ്ങളെക്കുറിച്ച് പറയുമ്പോള്‍ ഇവര്‍ക്ക് മികച്ച തുടക്കമായിരിക്കും. എന്നാല്‍ നിങ്ങള്‍ തിടുക്കം കൂട്ടുന്ന അവസ്ഥയുണ്ടാവുമ്പോള്‍ അത് പലപ്പോഴും ചെറിയ നഷ്ടത്തിലേക്ക് എത്തിച്ചേക്കാം. വര്‍ഷത്തിന്റെ പകുതിയോടെ ചെറിയ ചില പ്രതിസന്ധികള്‍ നിങ്ങള്‍ നേരിടേണ്ടി വന്നേക്കാം. പ്രത്യേകിച്ച് സാമ്പത്തിക കാര്യങ്ങളില്‍. അതുകൊണ്ട് തന്നെ ഉത്പാദന ക്ഷമതയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. ചില തിരഞ്ഞെടുപ്പുകള്‍ തെറ്റായി മാറുന്നതിനുള്ള സാധ്യതയുണ്ട്. താല്‍പ്പര്യങ്ങളില്‍ പലപ്പോഴും പുരോഗതി കൈവരിക്കാന്‍ സാധിക്കാത്ത അവസ്ഥയുണ്ടാവുന്നു. അനുകൂല സാഹചര്യത്തിന് വേണ്ടി മെയ് പകുതി വരെ കാത്തിരിക്കേണ്ടി വന്നേക്കാം. ഗ്രഹങ്ങള്‍ അനുകൂല സമയം ഒരുക്കുന്നു.

കുടുംബ ഫലം
കുടുംബത്തിന്റെ കാര്യത്തിലും ഭരണി നക്ഷത്രക്കാര്‍ക്ക് എന്തൊക്കെ മാറ്റങ്ങള്‍ 2023 കാത്തു വെച്ചിരിക്കുന്നു എന്ന് നോക്കാം. വ്യക്തിപരമായ കാര്യങ്ങള്‍ക്ക് ഇവര്‍ മുന്‍ഗണന നല്കുന്നു. പലപ്പോഴും അനാവശ്യ പ്രശ്നങ്ങള്‍ കുടുംബത്തില്‍ വര്‍ദ്ധിക്കാം. ഇവ ഒഴിവാക്കാന്‍ നിങ്ങളുടെ ദേഷ്യം കുറക്കുന്നതിന് ശ്രദ്ധിക്കണം. പക്വതയോടെ കാര്യങ്ങള്‍ ചെയ്യുന്നതിന് ശ്രദ്ധിക്കണം. പലപ്പോഴും ബന്ധങ്ങളില്‍ കാര്യമായ സ്വാധീനം ചെലുത്തുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. പ്രിയപ്പെട്ടവരോടൊപ്പം സമയം ചിലവഴിക്കുന്നതിനും അതിന് വേണ്ടി പരിശ്രമിക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. ആശയവിനിമയം നടത്തുക എന്നത് വളരെയധികം പ്രധാനപ്പെട്ടതാണ്. തെറ്റിദ്ധാരണകള്‍ ഉണ്ടാവുന്നത് കൊണ്ട് തന്നെ വളരെയധികം ശ്രദ്ധയോടെ മുന്നോട്ട് പോവേണ്ട ഒരു വര്‍ഷമാണ് 2023.

ആരോഗ്യഫലം
ആരോഗ്യഫലം അനുസരിച്ച് നിങ്ങള്‍ക്ക് മികച്ച ഒരു വര്‍ഷമായിരിക്കും 2023. ഈ വര്‍ഷം മുഴുവന്‍ നിങ്ങള്‍ ഊര്‍ജ്ജത്തോടേയും ആരോഗ്യത്തോടെയും ഇരിക്കുന്ന വര്‍ഷമാണ്. മറ്റുള്ളവരുടെ ആരോഗ്യത്തിന് പ്രാധാന്യം കൊടുക്കുന്നതിനേക്കാള്‍ സ്വന്തം ആരോഗ്യത്തിന് ശ്രദ്ധിക്കേണ്ടതാണ്. രോഗാവസ്ഥകള്‍ ഉണ്ടെങ്കിലും പലപ്പോഴും അതില്‍ നിന്ന് പരിഹാരം കാണുന്നതിനും പൂര്‍ണമായും രോഗമുക്തി നേടുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. എന്നാല്‍ വിശ്രമം വളരെ അത്യാവശ്യമാണ് എന്നത് ശ്രദ്ധിക്കണം. വിശ്രമവും ഉറക്കവും വളരെ പ്രധാനപ്പെട്ടതാണ്. ഇതോടൊപ്പം ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി ദിനചര്യയില്‍ മാറ്റം വരുത്തുകയും വ്യയാമം ശീലമാക്കുകയും ചെയ്യുന്നു. ചുരുക്കത്തില്‍ നിങ്ങള്‍ക്ക് പ്രശ്നമില്ലാത്ത ഒരു വര്‍ഷമായിരിക്കും 2023.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications