Latest Updates
-
മഴക്കാലത്ത് ഹിമാലയൻ യാത്രയാണോ? അട്ട കടിയും ചർമ്മരോഗങ്ങളും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി -
2026 ജൂലൈ 14 മുതൽ ഗുരു അസ്തമയം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ഈ രാശിക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സൂര്യ-ബുധ കാസിമി: ആശയക്കുഴപ്പങ്ങൾ നീക്കി ജീവിതത്തിൽ വ്യക്തത കൊണ്ടുവരാൻ ഈ സമയം പ്രയോജനപ്പെടുത്തൂ! -
ഇന്ന് ജൂലൈ 12: വൃദ്ധി യോഗത്തിൽ തൊഴിൽ-സാമ്പത്തിക നേട്ടങ്ങൾ കൊയ്യാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 ജൂലൈ 12: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യകാലം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 12 ഞായറാഴ്ച: 27 നക്ഷത്രക്കാർക്കും സവിശേഷ മാറ്റങ്ങൾ, രാഹുകാലവും ശുഭമുഹൂർത്തവും അറിയാം! -
ജൂലൈ 12 രാശിഫലം: ഇന്ന് ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ; ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിഞ്ഞു തടിക്കുന്നുണ്ടോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി! -
വെളുക്കാൻ തേക്കുന്ന ക്രീമുകൾ അപകടമോ? ഈ മൂന്ന് ബ്രാൻഡുകൾ ഉടൻ ഒഴിവാക്കൂ! -
ചന്ദ്രൻ മിഥുനം രാശിയിൽ: ഈ രാശിക്കാർക്ക് ഭാഗ്യം, ഡിജിറ്റൽ ഇടപാടുകളിൽ ശ്രദ്ധ വേണം!
Bharani Nakshatra 2022: 27നക്ഷത്രങ്ങളില്‍ അതിശ്രേഷ്ഠം ഈ നക്ഷത്രം; 2022 ഫലങ്ങള്‍ ഇങ്ങനെ
27 നക്ഷത്രങ്ങളില്‍ രണ്ടാമത്തെ നക്ഷത്രമാണ് ഭരണി നക്ഷത്രം. ഈ നക്ഷത്രക്കാരില്‍ എന്തൊക്കെയാണ് 2022 എന്ന പുതുവര്‍ഷം കാത്തു വെച്ചിരിക്കുന്നത് എന്ന് നമുക്ക് നോക്കാവുന്നതാണ്. ഭരണി നക്ഷത്ര പാദം 1 മേടം രാശിക്കാരായവര്‍ അല്പം ശ്രദ്ധിക്കണം എന്നതൊഴിച്ചാല്‍ മികച്ച ഫലങ്ങളാണ് 2022 ഈ നക്ഷത്രക്കാര്‍ക്കായി കാത്തു വെച്ചിരിക്കുന്നത്.
ഭരണി നക്ഷത്ര പാദത്തിന്റെ അവസാന പാദത്തില്‍ ജനിച്ചവര്‍ക്ക് ബന്ധത്തിലും വിവാഹത്തിലും പ്രശ്നങ്ങള്‍ നേരിടേണ്ടിവരുന്നതിനുള്ള സാധ്യതയുണ്ട്. ജനുവരി, ഫെബ്രുവരി, ഏപ്രില്‍, ജൂലൈ, ഓഗസ്റ്റ്, ഡിസംബര്‍ 2022 നല്ല മാസങ്ങളാണ്. 2022 ജൂണ്‍, സെപ്റ്റംബര്‍, നവംബര്‍ മാസങ്ങളില്‍ നല്ലതും ചീത്തയുമായ സമ്മിശ്ര ഫലങ്ങള്‍ ആയിരിക്കും ഉണ്ടായിരിക്കുക. 2022 മാര്‍ച്ച്, മെയ്, ഒക്ടോബര്‍ മാസങ്ങള്‍ അല്പം പ്രയാസം നല്കുന്ന മാസങ്ങളായിരിക്കും. ഈ വര്‍ഷത്തെ ഭരണി നക്ഷത്രക്കാരുടെ നേട്ടങ്ങള്‍ കോട്ടങ്ങള്‍ പ്രശ്നങ്ങള്‍ ലാഭങ്ങള്‍ എന്നിവയെക്കുറിച്ചെല്ലാം നമുക്ക് ഈ ലേഖനത്തില്‍ അറിയാം.

ജോലി
പുതിയ ജോലിയില്‍ ചേരാന്‍ അവസരമുണ്ടാകും. തൊഴില്‍ സംബന്ധമായ കാര്യങ്ങളില്‍ പുരോഗതിയുണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്ക് കാര്യമായ നേട്ടങ്ങള്‍ ഉണ്ടാകുന്നതിനുള്ള സാധ്യത കാണുന്നു. നിങ്ങളുടെ കഠിനാധ്വാനത്തിന് പ്രതിഫലം ലഭിക്കും. ഒരു പദ്ധതി പാതിവഴിയില്‍ ഉപേക്ഷിക്കുന്നത് ഒരിക്കലും നല്ലതല്ല. ഇത് അല്പം ശ്രദ്ധിക്കേണ്ടതാണ്. ഈ വര്‍ഷം ജോലി മാറുന്നത് ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. കൃത്യനിഷ്ഠ പാലിക്കുന്നത് ഈ വര്‍ഷം നല്ല നേട്ടമുണ്ടാക്കാന്‍ സഹായിക്കും. പഴയ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്നു. ജോലി സംബന്ധമായി പ്രശ്നങ്ങള്‍ക്കുള്ള സാധ്യതകള്‍ ഈ വര്‍ഷം ഉണ്ടാവുന്നില്ല.

സാമ്പത്തികം
സാമ്പത്തിക കാര്യങ്ങളിലും അല്പം ശ്രദ്ധിക്കാവുന്നതാണ്. എങ്കിലും അപ്രതീക്ഷിതമായി ഉണ്ടാവുന്ന നേട്ടങ്ങള്‍ എന്തുകൊണ്ടും മികച്ചതാണ്. വിവിധ സ്രോതസ്സുകള്‍ വഴി സാമ്പത്തിക കാര്യങ്ങളില്‍ പുരോഗതി ഉണ്ടാകും. നഷ്ടപ്പെട്ട ധനം തിരിച്ചുകിട്ടും. ക്രയവിക്രയത്തിലൂടെ നേട്ടങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. ആളുകള്‍ നിങ്ങളെ വഞ്ചിക്കാന്‍ ശ്രമിക്കുമെന്നതിനാല്‍ നിങ്ങള്‍ ജാഗ്രത പുലര്‍ത്തേണ്ടതാണ്. വ്യാജ പരസ്യങ്ങളില്‍ കുടുങ്ങുന്നത് ഒഴിവാക്കുക. ഇത് ധനനഷ്ടത്തിനും പ്രശസ്തിക്ക് പ്രശ്നമുണ്ടാക്കുന്നതിനും കാരണമാകും. ജാമ്യം നില്ക്കുന്നതും പണം കടം കൊടുക്കുന്നതും ഒഴിവാക്കുക. ഇത് പലപ്പോഴും പ്രശ്നമുണ്ടാക്കുന്നുണ്ട്. പുതിയ വാഹനം വാങ്ങിക്കുന്നതിനുള്ള ഭാഗ്യമുണ്ട്.

ബിസിനസ്
ബിസിന്സ ചെയ്യുന്നവര്‍ക്ക് എന്തുകൊണ്ടും മികച്ച അവസരങ്ങള്‍ തേടി വരുന്നുണ്ട്. ലാഭകരമായ ബിസിനസ് പദ്ധതികള്‍ ആവിഷ്കരിക്കുന്നതിനുള്ള സാധ്യതയുണ്ട്. ബിസിനസ്സുകാര്‍ക്ക് നേട്ടമുണ്ടാകും. നിങ്ങള്‍ സത്യത്തിന്റെയും സത്യസന്ധതയുടെയും പാത പിന്തുടരും. ബിസിനസ്സുകാര്‍ മത്സരത്തെ മറികടക്കും. അല്ലാത്ത പക്ഷം കൂടുതല്‍ ശ്രദ്ധയോടെ വേണം മുന്നോട്ട് പോവുന്നതിന്. 2022-ല്‍ ഉണ്ടാവുന്ന ബിസിനസ് രംഗത്തെ പല മാറ്റങ്ങളും മികച്ച ഫലമാണ് നിങ്ങള്‍ക്ക് നല്‍കുന്നത്. അതുകൊണ്ട് ഭരണി നക്ഷത്രക്കാര്‍ ഒരിക്കലും 2022-ല്‍ ബിസിനസില്‍ പ്രതിസന്ധി നേരിടേണ്ടി വരുന്നില്ല.

വ്യക്തിപരം
ആത്മീയ യാത്രകള്‍ ഭരണി നക്ഷത്രക്കാര്‍ക്ക് ഈ വര്‍ഷം ഒഴിവാക്കാന്‍ ആവാത്തതാണ്. ക്ഷേത്ര സംബന്ധമായ കാര്യങ്ങള്‍ക്ക് വേണ്ടി ഇവര്‍ ധാരാളം പണം ചെലവഴിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിന് നല്ല അവസരം ലഭിക്കും. പ്രശസ്ത വ്യക്തിത്വങ്ങളെ കണ്ടുമുട്ടും. നല്ലവരായ ആളുകളുമായി നിങ്ങള്‍ സൗഹൃദം സ്ഥാപിക്കും. സാമൂഹിക നില മെച്ചപ്പെടുത്തുന്നതിനുള്ള സാധ്യതയുണ്ട്. മതപരമായ കാര്യങ്ങളില്‍ നിങ്ങള്‍ താല്‍പ്പര്യം കാണിക്കും. സാമൂഹിക കാര്യങ്ങളില്‍ നിങ്ങള്‍ക്ക് അതീവ താല്പര്യം ഉണ്ടായിരിക്കും. നിങ്ങളെ എതിര്‍ത്തിരുന്നവര്‍ സുഹൃത്തുക്കളാകും. വിദേശ യാത്രകള്‍ നടത്തുന്നതിനുള്ള സാധ്യതയുണ്ട്.

ആരോഗ്യം
രക്തം, തലച്ചോറ് എന്നിവയുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങള്‍ ഇവരെ ബാധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇത് മൂലം തന്നെ അപകടങ്ങള്‍ അല്ലെങ്കില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. കുട്ടികളുണ്ടാകാന്‍ ആഗ്രഹിക്കുന്ന ദമ്പതികള്‍ക്ക് ഈ വര്‍ഷം സന്താനഭാഗ്യം ഉണ്ടാവുന്നു. വര്‍ഷത്തിന്റെ അവസാനത്തില്‍ ശത്രുക്കളുടെ പ്രവര്‍ത്തനം വര്‍ദ്ധിച്ചേക്കാം. പ്രണയ ബന്ധങ്ങളില്‍ നിങ്ങള്‍ക്ക് പരാജയം നേരിടേണ്ടിവരും. വിവാഹ സംബന്ധമായ കാര്യങ്ങളില്‍ ചില പ്രാരംഭ പ്രശ്നങ്ങള്‍ ഉണ്ടായേക്കാമെങ്കിലും അത് അപ്രത്യക്ഷമാകും. ആഗ്രഹപ്രകാരമുള്ള വിവാഹം ഈ വര്‍ഷം നടക്കും.

മറ്റ് കാര്യങ്ങള്‍
ഭരണി നക്ഷത്രക്കാര്‍ക്ക് വളരെയധികം യാത്രകള്‍ നടത്തേണ്ടതായി വരുന്നുണ്ട്. നിയമപരമായ കാര്യങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമായി മാറുന്നു. തെരഞ്ഞെടുപ്പുകളിലെ വിജയം, സമൂഹത്തിലെ നിങ്ങളുടെ നല്ല പ്രവര്‍ത്തനത്തിന് നിങ്ങള്‍ അംഗീകരിക്കപ്പെടും. അന്ധമായ ആത്മവിശ്വാസം കൊണ്ട് നടക്കരുത്. അത് കൂടുതല്‍ അപകടം ഉണ്ടാക്കുന്നു. കാരണം ഉയരത്തില്‍ നിന്നുള്ള വീഴ്ച പലപ്പോഴും സഹിക്കാന്‍ പറ്റാത്തതായിരിക്കും.



Click it and Unblock the Notifications