Latest Updates
-
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ -
ശുക്രാസ്തമയം 2026: വിവാഹവും ശുഭകാര്യങ്ങളും മാറ്റിവെക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഒക്ടോബർ 17 രവി യോഗം: പുതിയ തുടക്കങ്ങൾക്ക് ഇന്ന് ശുഭസമയം, നഗരങ്ങളിലെ കൃത്യമായ സമയം അറിയാം -
ദുർഗ്ഗാപൂജ ഡേറ്റ് നൈറ്റ്: മെട്രോ സമയം മുതൽ സുരക്ഷ വരെ; ദമ്പതികൾ അറിയേണ്ട പ്രധാന കാര്യങ്ങൾ -
വിജയദശമി 2026: സ്വർണം വാങ്ങാനും വിദ്യാരംഭത്തിനും ഏറ്റവും ഭാഗ്യമുള്ള രാശികൾ ഇവയാണ്, അറിയാം ശുഭമുഹൂർത്തങ്ങൾ -
ഒക്ടോബർ 17 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? അറിയാം നിങ്ങളുടെ രാശിഫലം
തടസ്സങ്ങളൊഴിയും, ഐശ്വര്യം വന്നുചേരും; ഗണപതിയുടെ അനുഗ്രഹത്തിനായി ഭലചന്ദ്ര സങ്കഷ്ടി ചതുര്ത്ഥി വ്രതം
ഭക്തരുടെ ജീവിതത്തിലെ എല്ലാ വിഘ്നങ്ങളും തീര്ക്കുന്നവനാണ് ഗണപതി. ഗണപതിയെ ആരാധിക്കുന്നതിനും അനുഗ്രഹം നേടുന്നതിനും ഏറ്റവും ശുഭകരമായ ദിവസമാണ് ചതുര്ത്ഥി. കൃഷ്ണപക്ഷത്തിലും ശുക്ലപക്ഷത്തിലുമായി മാസത്തില് രണ്ടുതവണയാണ് ചതുര്ത്ഥി വരുന്നത്. ഇതില് ശുക്ലപക്ഷത്തില് വരുന്ന ചതുര്ത്ഥി വിനായക ചതുര്ത്ഥിയും കൃഷ്ണപക്ഷത്തില് വരുന്നത് സങ്കഷ്ടി ചതുര്ത്ഥിയുമാണ്.

സങ്കഷ്ടി ചതുര്ത്ഥി
ചതുര്ത്ഥിയില് തന്നെ സങ്കഷ്ടി ചതുര്ത്ഥി അഥവാ ശങ്കര ചതുര്ത്ഥി വളരെ വിശേഷപ്പെട്ടതായി കണക്കാക്കപ്പെടുന്നു. ഓരോ സങ്കഷ്ടി ചതുര്ത്ഥിക്ക് പിന്നിലും ഒരോ കഥയും അവയ്ക്ക് പ്രത്യേക പേരുകളും ഉണ്ട്. ഈ മാസത്തെ സങ്കഷ്ടി ചതുര്ത്ഥി ഭലചന്ദ്ര സങ്കഷ്ടി ചതുര്ത്ഥിയാണ്. ചൈത്രമാസത്തിലെ കൃഷ്ണപക്ഷത്തിലെ നാലാംദിനത്തില് അതായത് 2024, മാര്ച്ച് 28 നാണ് ഇത്തവണത്തെ സങ്കഷ്ടി ചതുര്ത്ഥി.
ഭലചന്ദ്ര സങ്കഷ്ടി ചതുര്ത്ഥി - സമയം
ചതുര്ത്ഥി തിഥി ആരംഭിക്കുന്നത് - 2024, മാര്ച്ച് 28 06:56 PM
ചതുര്ത്ഥി തിഥി അവസാനിക്കുന്നത് - 2024 മാര്ച്ച് 29 08:20 PM
ചന്ദ്രനുദിക്കുന്ന സമയം - 2024 മാര്ച്ച് 29 08:37 PM
ഭലചന്ദ്ര സങ്കഷ്ടി ചതുര്ത്ഥിയുടെ പ്രാധാന്യം
ചതുര്ത്ഥികളില് ഏറെ വിശേഷപ്പെട്ടതാണ് ഭലചന്ദ്ര സങ്കഷ്ടി ചതുര്ത്ഥി. ഗണപതിക്ക് ശിവ ഭഗവാന്റെ അനുഗ്രഹം ലഭിച്ചത് ഈ ദിനമാണെന്ന് കരുതപ്പെടുന്നു. വിഘ്ന വിനാശകനായാണ് ഗണപതി അറിയപ്പെടുന്നത്. അതായത് ഭക്തരുടെ ജീവിതത്തിലെ എല്ലാ തടസ്സങ്ങളും മാറ്റാന് കെല്പ്പുള്ളവന്. വിഘ്നങ്ങളില് നിന്ന് മോചനം എന്നാണ് സങ്കഷ്ടിയുടെ അര്ത്ഥം. സങ്കഷ്ടി ചതുര്ത്ഥി ദിവസം ജീവിതത്തിലെ തടസ്സങ്ങള് നീങ്ങുന്നതിനായി ഭക്തരെല്ലാം പ്രഭാതം മുതല് പ്രദോഷം വരെ വ്രതമാചരിക്കുന്നു. ഇന്നേദിവസം വ്രതമാചരിക്കുന്നവര്ക്ക് വിവേകം, സമൃദ്ധി, സൗഭാഗ്യം എന്നിവയെല്ലാം കൈവരുമെന്നാണ് വിശ്വാസം.
പൂജാവിധി
*അതിരാവിലെ എഴുന്നേറ്റ് കുളിക്കുക.
*വീടും പൂജാമുറിയും വൃത്തിയാക്കുക.
*പൂജാമുറിയില് ഗണേശ വിഗ്രഹം വയ്ക്കുക.
*വിഗ്രഹത്തിന് മുന്നിലായി വിളക്ക് കൊളുത്തി മഞ്ഞ നിറത്തിലുള്ള പുഷ്പങ്ങള് അര്പ്പിക്കുകയും മഞ്ഞഹാരം അണിയിക്കുകയും തിലകക്കുറി ചാര്ത്തുകയും ചെയ്യുക.
*മോദകം, ലഡു പോലുള്ള വീട്ടില് തയ്യാറാക്കിയ മധുരപലഹാരങ്ങളോ പഞ്ചാമൃതമോ നെയ്പ്പായസമോ സമര്പ്പിക്കുക.
*108 തവണ ഏകാഗ്രതയോടെ ഓം ഭലചന്ദ്രയേ നമഃ ജപിക്കുക.
*ഗണപതി ഭഗവാനെ മനസ്സിരുത്തി പ്രാര്ത്ഥിച്ച് അനുഗ്രഹം തേടുക.
സങ്കഷ്ടി ചതുര്ത്ഥിയുടെ പ്രാധാന്യം
ജീവിതത്തിലെ വിഘ്നങ്ങള് മാറിക്കിട്ടാനാണ് ഭക്തര് സങ്കഷ്ടി ചതുര്ത്ഥി വ്രതം ആചരിക്കുന്നത്. ജീവിതത്തില് ഏതെങ്കിലും രീതിയിലുള്ള പ്രശ്നങ്ങള് നേരിടുന്നവര് ചതുര്ത്ഥി ദിനത്തില് വ്രതമെടുത്താല് പ്രശ്നങ്ങള് നീങ്ങുകയും സൗഭാഗ്യവും സമ്പത്തും ഐശ്വര്യവും വന്നുചേരുകയും ഭക്തരുടെ സകല ആഗ്രഹങ്ങളും സാധിക്കുമെന്നുമാണ് വിശ്വാസം.
ഗണേശ മന്ത്രങ്ങള്
ഓം ഗം ഗണപതയേ നമഃ
ഓം ശ്രീ ഗണേശായ നമഃ
ഓം ഭലചന്ദ്രായേ നമഃ



Click it and Unblock the Notifications
