For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Bhairav Chalisa in Malayalam: ശത്രുക്കളില്‍ നിന്നും ദുരാത്മാക്കളില്‍ നിന്നും മുക്തിനേടാന്‍ ഭൈരവ ചാലിസ

|

വിവിധ സിദ്ധികള്‍ നേടുന്നതിനായി ഭഗവാന്‍ ഭൈരവനെ യോഗികള്‍ പോലും ആരാധിക്കുന്നു. ലോകത്തിന്റെ സംരക്ഷകനായി ഭൈരവനെ കണക്കാക്കപ്പെടുന്നു. ജ്യോതിഷത്തില്‍ ഭൈരവന്‍ രാഹുവാണ് (ഗ്രഹം), അതിനാല്‍ രാഹുവിന്റെ പരമാവധി നേട്ടങ്ങള്‍ നേടാന്‍ ആളുകള്‍ ഭൈരവനെ ആരാധിക്കുന്നു. ശിവന്റെ ഉഗ്രരൂപമാണ് ഭൈരവന്‍. നിങ്ങളുടെ ശത്രുക്കളെ ജയിക്കുന്നതിനും വിജയിക്കുന്നതിനും എല്ലാ ഭൗതിക സുഖസൗകര്യങ്ങള്‍ക്കും ഭൈരവനെ ആരാധിക്കുന്നത് വളരെ ഉപയോഗപ്രദമാണ്. ദിവസവും സാധാരണ പൂജകള്‍ നടത്തി ഭൈരവനെ പ്രീതിപ്പെടുത്തുന്നത് വളരെ എളുപ്പമാണ്. നാളികേരം, പൂവ്, സിന്ദൂരം, കടുകെണ്ണ, കറുപ്പ് മുതലായവ ദൈവത്തിന് സമര്‍പ്പിച്ച് അനുഗ്രഹം നേടാം.

Most read: ധനികനാകാണോ? ഈ മന്ത്രം ചൊല്ലൂMost read: ധനികനാകാണോ? ഈ മന്ത്രം ചൊല്ലൂ

ഭൈരവ ചാലിസ എന്നത് നാല്‍പത് വാക്യങ്ങള്‍ (40 ഖണ്ഡങ്ങള്‍) അടങ്ങിയ പ്രാര്‍ത്ഥനയാണ്. ഇതില്‍ ഭൈരവനെ ഭക്തിയോടെ സ്തുതിക്കുന്ന വാക്യങ്ങള്‍ അടങ്ങിയിരിക്കുന്നു. ഭൈരവ ചാലിസ മന്ത്രം പതിവായി ചൊല്ലുന്നത് ഒരാളുടെ ജീവിതത്തില്‍ നിന്ന് എല്ലാ പ്രശ്നങ്ങളും ഇല്ലാതാക്കുകയും ശക്തിയും സമൃദ്ധിയും സിദ്ധികളും കൊണ്ടുവരുകയും ചെയ്യുന്നു. ഭൈരവ ചാലിസ പതിവായി ജപിച്ചാല്‍ ശത്രുക്കളില്‍ നിന്നും ദുരാത്മാക്കളില്‍ നിന്നും നിങ്ങള്‍ക്ക് മുക്തി നേടാം. ഭൈരവനെ സമയത്തിന്റെയും മരണത്തിന്റെയും അധിപന്‍ എന്ന് വിളിക്കുന്നു. ഭയത്തെ നശിപ്പിക്കുന്ന ശിവന്റെ ഒരു രൂപമാണ് ഭൈരവന്‍. ഭൈരവന്‍ തന്റെ ഭക്തരെ അത്യാഗ്രഹത്തില്‍ നിന്നും കാമത്തില്‍ നിന്നും കോപത്തില്‍ നിന്നും മോചിപ്പിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ഭൈരവ ചാലിസ പതിവായി ചൊല്ലിയാലുള്ള നേട്ടങ്ങള്‍ എന്തൊക്കെയെന്ന് ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് വായിച്ചറിയാം.

ഭൈരവന്റെ 64 രൂപങ്ങള്‍

ഭൈരവന്റെ 64 രൂപങ്ങള്‍

ഭഗവാന്‍ ഭൈരവന്റെ 64 രൂപങ്ങളുണ്ട്, ഈ രൂപങ്ങളെല്ലാം അഷ്ടഭൈരവന്മാര്‍ എന്ന് വിളിക്കപ്പെടുന്ന 8 വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു.

അസിദംഗ ഭൈരവന്‍

ഗുരു ഭൈരവന്‍

ഭീഷണ ഭൈരവന്‍

സംഹാര ഭൈരവന്‍

ചണ്ഡ ഭൈരവന്‍

ക്രോധ ഭൈരവന്‍

ഉന്മത്ത ഭൈരവന്‍

കപാല ഭൈരവന്‍

ഭൈരവ ചാലിസ വായിക്കുന്നതിന്റെ പ്രയോജനങ്ങള്‍

ഭൈരവ ചാലിസ വായിക്കുന്നതിന്റെ പ്രയോജനങ്ങള്‍

ദിവസവും ഭൈരവനെ ആരാധിക്കുന്നത് ഒരു വ്യക്തിക്ക് അവന്റെ വഴിയില്‍ വരുന്ന തടസ്സങ്ങളില്‍ നിന്നും നിഷേധാത്മകതയില്‍ നിന്നും സംരക്ഷിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ഭഗവാന്‍ ഭൈരവന്റെ ചാലിസ ജപിക്കുന്നത് അദ്ദേഹത്തിനെ ആരാധിക്കാനും അര്‍പ്പിക്കാനും അനുഗ്രഹം നേടാനുമുള്ള ഏറ്റവും നല്ല മാര്‍ഗമാണ്. ഭൈരവ ചാലിസ ദിവസവും വായിക്കുന്നതിന്റെ ചില നേട്ടങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

Most read:ഭാഗ്യം തേടിവരും, തീര്‍ച്ച; വീട്ടില്‍ ഇതൊക്കെ സൂക്ഷിക്കൂMost read:ഭാഗ്യം തേടിവരും, തീര്‍ച്ച; വീട്ടില്‍ ഇതൊക്കെ സൂക്ഷിക്കൂ

ആസക്തികളെ മറികടക്കുന്നു

ആസക്തികളെ മറികടക്കുന്നു

ഭൈരവ ചാലിസ വായിക്കുന്നത് ജീവിതത്തിലെ ആസക്തികളെ മറികടക്കാന്‍ സഹായിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ആസക്തികള്‍ ധാരാളം ആളുകളെ ബാധിക്കുകയും അപകടകരമായ പ്രത്യാഘാതങ്ങളിലേക്ക് നയിക്കുകയും ചെയ്യും. ദൈവത്തോടുള്ള ചായ്വ് ഒരാളെ ആസക്തിയെ മറികടക്കാന്‍ സഹായിക്കും, പ്രത്യേകിച്ച് ഭഗവാന്‍ ഭൈരവന്‍.

കഷ്ടതകളില്‍ നിന്ന് മോചനം ലഭിക്കുന്നു

കഷ്ടതകളില്‍ നിന്ന് മോചനം ലഭിക്കുന്നു

ഭഗവാന്‍ ഭൈരവന്‍ ഒരാളുടെ ജീവിതത്തില്‍ നിന്ന് ഏത് തടസ്സങ്ങളെയും നിഷേധാത്മകതയെയും ഇല്ലാതാക്കുമെന്ന് പറയപ്പെടുന്നു. മാനസികമോ ശാരീരികമോ ആയ എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ ദിവസവും ഭൈരവ ചാലിസ വായിക്കണം.

Most read:കൈയിലെ ഈ രേഖ പറയും നിങ്ങളുടെ പല അസുഖവുംMost read:കൈയിലെ ഈ രേഖ പറയും നിങ്ങളുടെ പല അസുഖവും

സുരക്ഷിത യാത്ര ഉറപ്പാക്കുന്നു

സുരക്ഷിത യാത്ര ഉറപ്പാക്കുന്നു

ഒരു യാത്ര ആരംഭിക്കുന്നതിന് മുമ്പ് ഭൈരവ് ചാലിസ വായിക്കുന്നത് എല്ലായ്‌പ്പോഴും സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നു, കാരണം ശിവനെപ്പോലെ അദ്ദേഹം ഈ ലോകത്തിന്റെ സംരക്ഷകനാണ്. ഭൈരവന്‍ അകാല മരണവും അപകടങ്ങളും തടയുന്നു.

ദാരിദ്ര്യം ഇല്ലാതാക്കുന്നു

ദാരിദ്ര്യം ഇല്ലാതാക്കുന്നു

ഏതൊരു വ്യക്തിയുടെയും ഏറ്റവും വലിയ വെല്ലുവിളിയാണ് ദാരിദ്ര്യം. ഭൈരവനെ ആരാധിക്കുന്നത് വീട്ടില്‍ നിന്ന് ദാരിദ്ര്യം അകറ്റാനും സമ്പത്തിനെ സ്വാഗതം ചെയ്യാനും സഹായിക്കുന്നു. ഭൈരവന്‍ വളരെ ദയയുള്ളവനാണെന്നാണ് വിശ്വാസം. അദ്ദേഹം തന്റെ ഭക്തര്‍ക്ക് സമ്പത്തും ഐശ്വര്യവും എളുപ്പത്തില്‍ നല്‍കുമെന്ന് പറയപ്പെടുന്നു. ഭൈരവനെ ആരാധിക്കുന്നത് എല്ലാത്തരം ബാധ്യതകളില്‍ നിന്നും കടങ്ങളില്‍ നിന്നും കരകയറാന്‍ നിങ്ങളെ സഹായിക്കും.

Most read:നിങ്ങളുടെ കൈ എങ്ങനെ? നിറം പറയും ഭാവിയും ആരോഗ്യവുംMost read:നിങ്ങളുടെ കൈ എങ്ങനെ? നിറം പറയും ഭാവിയും ആരോഗ്യവും

അഹന്തയെ നിയന്ത്രിക്കുന്നു

അഹന്തയെ നിയന്ത്രിക്കുന്നു

ക്ഷേത്രത്തിലെ ഭൈരവന്റെ വിഗ്രഹം നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടെങ്കില്‍, അദ്ദേഹം എപ്പോഴും ബ്രഹ്‌മാവിന്റെ തലയോട്ടി കൈകളില്‍ പിടിച്ചിരിക്കും. ഭഗവാന്‍ ഭൈരവന്‍ തന്റെ നഖം കൊണ്ട് ബ്രഹ്‌മാവിന്റെ ശിരസ്സ് മുറിച്ച്, അഹംഭാവം നശിപ്പിച്ച് അദ്ദേഹത്തെ പ്രകാശിപ്പിച്ചു. ഒരാളുടെ അഹംഭാവം നിയന്ത്രിക്കാന്‍ ഭഗവാന്‍ ഭൈരവന്‍ സഹായിക്കുന്നു എന്ന് പറയപ്പെടുന്നു.

ശത്രുക്കളോട് പോരാടാന്‍ സഹായിക്കുന്നു

ശത്രുക്കളോട് പോരാടാന്‍ സഹായിക്കുന്നു

നമുക്ക് ചുറ്റുമുള്ള ശത്രുക്കള്‍ മാത്രമല്ല, നമ്മുടെ ഉള്ളിലും ഭൈരവന്‍ അത്ഭുതങ്ങള്‍ തീര്‍ക്കുന്നു. ഭൈരവ ചാലിസ നമ്മുടെ ദിനചര്യയുടെ ഭാഗമാക്കിയാല്‍ അത്യാഗ്രഹം, മോഹം, കോപം തുടങ്ങിയ സ്വന്തം ശത്രുക്കളില്‍ നിന്ന് നമ്മെ മോചിപ്പിക്കുന്നു.

Most read:ഈ ദിവസം ഇരുമ്പ് വസ്തുക്കള്‍ വാങ്ങരുത്; ദാരിദ്ര്യം ഫലംMost read:ഈ ദിവസം ഇരുമ്പ് വസ്തുക്കള്‍ വാങ്ങരുത്; ദാരിദ്ര്യം ഫലം

ഭൈരവനെ എപ്പോള്‍ ആരാധിക്കണം?

ഭൈരവനെ എപ്പോള്‍ ആരാധിക്കണം?

ഞായറാഴ്ച വൈകുന്നേരം 4.30 മുതല്‍ 6 വരെയുള്ള രാഹുകാലമാണ് ഭൈരവനെ ആരാധിക്കാന്‍ ഏറ്റവും നല്ല സമയം. ഭൈരവ ചാലിസ ദിവസവും വീട്ടില്‍ വെച്ച് ആരാധിക്കാനും വായിക്കാനും നിങ്ങള്‍ക്ക് സാധിക്കും.

ഭൈരവന്റെ അനുഗ്രഹം നേടാനുള്ള മറ്റ് പ്രതിവിധികള്‍

ഭൈരവന്റെ അനുഗ്രഹം നേടാനുള്ള മറ്റ് പ്രതിവിധികള്‍

* ഭൈരവന്റെ വാഹനം നായയാണ്. നായ്ക്കള്‍ക്ക് ഭക്ഷണം കൊടുക്കുന്നതും അവയെ സേവിക്കുന്നതും ഭൈരവനെ പ്രീതിപ്പെടുത്താനുള്ള മികച്ച മാര്‍ഗമാണെന്ന് വിശ്വസിക്കപ്പെടുന്നു.

*നായ്ക്കള്‍ ഭക്ഷണം കഴിച്ചാല്‍ ഭൈരവന്റെ അനുഗ്രഹം ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്. പ്രത്യേകിച്ച് എല്ലാ ആഴ്ചയും വ്യാഴാഴ്ച നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുന്നത് ധാരാളം ഗുണങ്ങള്‍ നല്‍കുമെന്ന് പറയപ്പെടുന്നു.

* ശനിയാഴ്ചകളില്‍ പാവപ്പെട്ടവര്‍ക്ക് വറുത്ത ഭക്ഷണങ്ങള്‍ വിതരണം ചെയ്യുന്നത് ഗുണം ചെയ്യും.

* ഭൈരവന് ജിലേബിയും തേങ്ങയും സമര്‍പ്പിക്കുന്നതും ഐശ്വര്യമായി കണക്കാക്കുന്നു.

English summary

Bhairav Chalisa in Malayalam: Lyrics, Meaning, Chanting, Importance and Benefits

Bhairav Chalisa in Malayalam: Know slokas, mantras, lyrics, meaning, chanting importance and benefits of Bhairav Chalisa in Malayalam.
Story first published: Monday, March 7, 2022, 9:44 [IST]
X
Desktop Bottom Promotion