Latest Updates
-
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും -
മീനത്തില്‍ ആരംഭമായി ഗ്രഹമാറ്റങ്ങള്‍: ഈ നക്ഷത്രക്കാരില്‍ വെച്ചടി വെച്ചടി കയറ്റം, ധനം കൈനിറയ്ക്കും -
Rashiphalam: ഇന്ന് ശുക്ലയോഗം, അറിയണം 12 രാശിക്കാര്‍ക്കും ഇന്നത്തെ ദിവസം എപ്രകാരമെന്ന് -
Rashiphalam: നേട്ടങ്ങളിലേക്ക് ഇന്ന് ഈ രാശിക്കാര്‍, അറിയാം 12 രാശിക്കാര്‍ക്കും ഗുണദോഷഫലങ്ങള്‍
കലിയുഗാവസാനം: ഭഗവാന്റെ പ്രവചനം അടുത്തോ?
ഹൈന്ദവ വിശ്വാസപ്രകാരം ഇപ്പോള്‍ നമ്മള്‍ ജീവിയ്ക്കുന്ന കാലഘട്ടമാണ് കലിയുഗം. കലിയുഗം ആരംഭിച്ചിട്ടാകട്ടെ ഏകദേശം അയ്യായിരത്തിലേറെ വര്‍ഷങ്ങളായി എന്നാണ് കരുതപ്പെടുന്നത്. ഭഗവാന്‍ ശ്രീകൃഷ്ണന്റഎ സ്വര്‍ഗ്ഗാരോഹണത്തിനു ശേഷമാണ് കലിയുഗം ആരംഭിച്ചത്.
5000 വര്‍ഷങ്ങള്‍ക്കു മുന്‍പേ കലിയുഗാവസനാത്തെക്കുറിച്ച് ഭഗവാന്‍ കൃഷ്ണന്‍ പ്രവചിച്ചിരുന്നു. 5000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ മനുഷ്യകുലത്തിന്റെ ഭാവിയും കലിയുഗാവസാനത്തെക്കുറിച്ചും ഭഗവത് ഗീതയില്‍ കൃത്യമായി പറഞ്ഞിരുന്നു എന്നതാണ് സത്യം.
മഹാഭാരത യുദ്ധ സമയത്ത് തന്റെ സ്വന്തം ചോരയില്‍ പെട്ടവരെ വധിയ്‌ക്കേണ്ട അവസ്ഥയില്‍ തളര്‍ന്നിരുന്ന അര്‍ജ്ജുനന് ഭഗവാന്‍ ഗീതോപദേശം നല്‍കുകയും ചെയ്തു. 5000 വര്‍ഷങ്ങള്‍ക്കിപ്പുറം ഭഗവത് ഗീതയില്‍ പ്രവചിച്ച ചില കാര്യങ്ങള്‍ ലോകാവസാനത്തിന് കാരണമാകുകും ഇതോടെ കലിയുഗം അവസാനിയ്ക്കുകയും ചെയ്യും.

കലിയുഗവും മനുഷ്യത്വവും
മനുഷ്യരില്‍ കാണുന്ന ദയ, ക്ഷമ, ശീലം എന്നിവയെല്ലാം വളരെയധികം പ്രാധാന്യം അര്‍ഹിക്കുന്നത് തന്നെയാണ് എന്ന് നമുക്കെല്ലാം അറിയാം. ഉള്ളവന്‍ ഇല്ലാത്തവന് നല്‍കുന്നത് പോലെ സുഖമില്ലാത്തവരെ സഹായിക്കുന്നത് എല്ലാം മനുഷ്യന്റെ നന്മയാണ്. എന്നാല്‍ കലിയുഗം അടുക്കുന്നതോടെ ഇത്തരം ഗുണങ്ങളെല്ലാം മനുഷ്യനില്‍ നിന്ന് ഇല്ലാതാവുന്നു.കലിയും ശക്തി പ്രാപിയ്ക്കുന്നതോടു കൂടി മനുഷ്യരില്‍ ദയ, ക്ഷമ, ശാരീരിക ബലം, മാനസിക ബലം എന്നിവയെല്ലാം നഷ്ടപ്പെട്ട് വരുന്നു.

പണത്തിനോടുള്ള ആര്‍ത്തി
പണമാണ് എല്ലാത്തിനും വലുത് എന്ന ചിന്ത എന്ന് വരുന്നോ അന്ന് ലോകം നശിക്കും എന്നാണ് പല മഹാന്മാരും പറഞ്ഞ് നാം കേട്ടിട്ടുള്ളത്. നമ്മുടെ നിലനില്‍പ്പിന് പണം അത്യാവശ്യമെങ്കിലും അതിനോടുള്ള ആര്‍ത്തി നമ്മളെ വളരെയധികം ദോഷത്തിലേക്ക് എത്തിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. മനുഷ്യത്വത്തിന് സ്ഥാനമില്ലാതെ പണത്തിന് പിറകേ പായുന്നവരുടെ നാശം അടുത്താണ്.ഇനിയുള്ള കാലങ്ങളില്‍ പണം എല്ലാത്തിനും മുകളില്‍ എന്ന അവസ്ഥ വരും. നിയവും നീതിയും എല്ലാം ഇതിനെ അടിസ്ഥാനപ്പെടുത്തി മാത്രമായി മാറും.

സ്‌നേഹത്തിനു പുറകില്‍
സ്‌നേഹത്തിന് പല നിര്‍വ്വചനങ്ങളും ഉണ്ടെങ്കിലും ഇതിന്റെയെല്ലാം അന്തിമമായ അര്‍ത്ഥം എന്ന് പറയുന്നത് ഒന്ന് തന്നെയാണ്. എന്നാല്‍ കലിയുഗത്തില്‍ സ്‌നേഹത്തിന് ശരീരം എന്ന ലക്ഷ്യം മാത്രമേ ഉള്ളൂ എന്നാണ് പറയുന്നത്. പരസ്പര സ്‌നേഹത്തിനും വിശ്വാസത്തിനും വില കൊടുക്കാത്ത സമൂഹത്തിന്റെ കാലം വിദൂരമല്ല.സ്ത്രീ-പുരുഷ സ്‌നേഹത്തിനു പുറകില്‍ ശരീരം എന്ന ലക്ഷ്യം മാത്രമേ ഉണ്ടാവൂ. പരസ്പരമുള്ള സ്‌നേഹത്തിനും വിശ്വാസത്തിനും യാതൊരു വിധ പ്രാധാന്യവും ഉണ്ടാവില്ല.

ആള്‍ദൈവങ്ങള്‍
ആള്‍ദൈവങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ഒരു സമൂഹമാണ് നമ്മുടെ എന്ന് സംശയമേതുമില്ലാതെ ഉറപ്പിച്ച് പറയാന്‍ സാധിക്കുന്നുണ്ട്. എന്നാല്‍ ഇതില്‍ നിന്ന് കിട്ടുന്നത് ശരിക്കുള്ള ഭക്തിയാണോ എന്നുള്ളത് സംശയമാണ്. ഭക്തി എന്നാല്‍ അതിന് ഇടനിലക്കാരുടെ ആവശ്യമില്ല എന്നുള്ളത് തന്നെയാണ്. എന്നാല്‍ കലികാലത്തില്‍ ആള്‍ദൈവങ്ങള്‍ക്ക് ദിവസം ചെല്ലുന്തോറും പ്രാധാന്യം വര്‍ദ്ധിച്ചു വരുന്ന അവസ്ഥയായിരിക്കും ഉണ്ടാവുക. പുറം മോടിയ്ക്കനുസരിച്ചും മനുഷ്യന്റെ ഭക്തിയും ആത്മീയതയും ഓരോ ദിവസം ചെല്ലുന്തോറും മാറി മാറി വരുന്ന കാഴ്ചയാണ് കാണാന്‍ കഴിയുക.

വിവാഹമെന്ന് വാഗ്ദാനം
വിവാഹമെന്നാല്‍ അത് രണ്ട് വ്യക്തികള്‍ തമ്മിലല്ല, രണ്ട് കുടുംബങ്ങള്‍ തമ്മില്‍ ഉടലെടുക്കുന്ന ബന്ധമാണ്. ഓരോ കുടുംബത്തിന്റേയും പ്രാധാന്യവും നമുക്ക് തന്നെ അറിയാവുന്നതാണ്. എന്നാല്‍ കലികാലത്തില്‍ വിവാഹത്തിന് പ്രാധാന്യം എന്നത് വളരെ കുറവായിരിക്കും.പലപ്പോഴും വിവാഹത്തെ വെറുമൊരു വാക്ക് കൊണ്ടുള്ള കരാര്‍ എന്ന തലത്തിലേക്ക് മാറ്റപ്പെടുന്നു. കുടുംബത്തിനും ഭാര്യയ്ക്കും പ്രാധാന്യം നല്‍കാത്ത സമൂഹമായി മാറും.

അഴിമതിയ്ക്കായി ഒരു സമൂഹം
രാഷ്ട്രീയ അഴിമതികള്‍ രാജ്യത്തിന്റെ മാത്രമല്ല ലോകത്തിന്റെ പല കോണുകളിലും ഉണ്ട് എന്ന് നമുക്കെല്ലാം അറിയാം. എന്നാല്‍ കുറച്ച് കാലം കൂടി കഴിയുന്നതോടെ അഴിമതികള്‍ നിറയുന്ന ഒരു കാലമായി മാറുന്നു നമ്മുടെ ലോകം. ഇതെല്ലാം സൂചിപ്പിക്കുന്നത് കലിയുഗാവസാനമാണ് എന്നത് തന്നെയാണ്.രാഷ്ട്രീയ ശക്തികള്‍ അഴിമതിയില്‍ നീന്തിക്കുളിക്കും. സമൂഹത്തിന്റെ താഴെത്തട്ടു മുതല്‍ ഉന്നതങ്ങളില്‍ വരെ അഴിമതി മാത്രമാകും ഉണ്ടാവുക.

ക്ഷാമവും നികുതിയും
ലോകത്ത് വിശപ്പ് ബാധിച്ച് ധാരാളം പേര്‍ മരിക്കുന്നു. മനുഷ്യന്റെ ആര്‍ത്തിയും ആവാസവ്യവസ്ഥയോടുള്ള പെരുമാറ്റവും എല്ലാം ദാരിദ്ര്യത്തിലേക്ക് നമ്മളെ എത്തിക്കുന്നു എന്നുള്ളതാണ്. മനുഷ്യന് ജീവിക്കാന്‍ പറ്റാത്ത അവസ്ഥ മനുഷ്യന്‍ തന്നെ ഉണ്ടാക്കിയെടുക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നുണ്ട്.ഭൂമിയിലാകമാനം ക്ഷാമവും അമിതമായ നികുതി കൊണ്ടും മനുഷ്യര്‍ കഷ്ടപ്പെടും. മനുഷ്യര്‍ ഇലകളും, വേരുകളും, മാംസവും, കാട്ടു തേനും, കാട്ടുപഴങ്ങളും, പൂവും, വിത്തും കഴിച്ച് വിശപ്പടക്കേണ്ട അവസ്ഥവരും.

തണുപ്പും ചൂടും
കാലാവസ്ഥയില്‍ പെട്ടെന്നുണ്ടാവുന്ന വ്യതിയാനം നമ്മളെല്ലാം കാണുന്നതാണ്. എന്തുകൊണ്ട് ഇത്തരത്തില്‍ സംഭവിക്കുന്നു എന്നതിനെക്കുറിച്ച് ഇന്നും കൃത്യമായ ഒരു ഉത്തരം നല്‍കാന്‍ നമ്മുടെ ശാസ്ത്ര ലോകത്തിന് കഴിഞ്ഞിട്ടില്ല. പ്രളയവും, വരള്‍ച്ചയും, ക്ഷാമവും എല്ലാം സൂചിപ്പിക്കുന്നത് വരാന്‍ പോവുന്ന ദുരന്തത്തെ തന്നെയാണ്.മനുഷ്യകുലത്തിന് താങ്ങാനാവാത്ത രീതിയിലുള്ള തണുപ്പും അതേപോലുള്ള ചൂടും കൊണ്ട് നട്ടം തിരിയും. ഇത് പല തരത്തിലുള്ള മാറാവ്യാധികള്‍ക്കും മാറാത്ത ഉത്കണ്ഠകള്‍ക്കും കാരണമാകും.

ആയുര്‍ദൈര്‍ഘ്യം കുറയുന്നു
മനുഷ്യന്റെ ആയുര്‍ദൈര്‍ഘ്യത്തിന് കാര്യമായ മാറ്റം സംഭവിയ്ക്കുന്നു. 50 വയസ്സുവരെ മാത്രമേ ആയുസ്സുണ്ടാവുകയുള്ളൂ.

മാതാപിതാക്കള്‍ ഉപേക്ഷിക്കപ്പെടുന്നു
അനാഥാലയങ്ങളും ആതുരാലയങ്ങളും വൃദ്ധസദനങ്ങളും എല്ലാം കൂടുന്ന കാഴ്ച നാം കണ്ടിട്ടുണ്ട്. കലിയുഗാവസാനത്തില്‍ ഇതിന്റെ എണ്ണം ഇനിയും വര്‍ദ്ധിക്കും. നൊന്ത് പ്രസവിച്ച കുഞ്ഞിനെ ഉപേക്ഷിക്കുന്ന മാതാപിതാക്കളും അവരെ ഉപേക്ഷിക്കുന്ന മക്കളുടേയും എണ്ണം കൂടിത്തന്നെ വരും.വയസ്സായ മാതാപിതാക്കളെ മക്കള്‍ ഉപേക്ഷിക്കുന്നു. ഇവരെ നോക്കാനോ ഇവരുടെ ആവശ്യങ്ങള്‍ക്കോ മക്കള്‍ വില നല്‍കില്ല.

സ്വന്തക്കാരെ വരെ കൊല്ലുന്നു
അമ്മ കുഞ്ഞിനെ കൊല്ലുന്നു, അച്ഛന്‍ മകളെ കൊല്ലുന്നു, മക്കള്‍ മാതാപിതാക്കളെ കൊല്ലുന്നു. ഇതെല്ലാം നാം ദിവസവും വായിച്ച് കൊണ്ടിരിക്കുന്ന കാര്യങ്ങള്‍ തന്നെയാണ്. എന്തുകൊണ്ട് ഈ ലോകം ഇങ്ങനെയായി എന്നുള്ളത് പലര്‍ക്കും അതിശയമുണ്ടാക്കുന്നത് തന്നെയാണ്.രക്തബന്ധം നോക്കാതെ പലപ്പോഴും പണത്തിനും സുഖസൗകര്യങ്ങള്‍ക്കുമായി സ്വന്തക്കാരെയും ബന്ധുക്കളേയും വരെ പരസ്പരം കൊല്ലുന്നു.

കറവ വറ്റിയ പശുവിനെ കൊല്ലുന്നു
ഗോവധം പാപമാണെന്നിരിയ്‌ക്കെ കറവ വറ്റിയ പശുവിനെ യാതൊരു വിധ ദയയുമില്ലാതെ കൊന്നു തള്ളുന്നു.

ബലാല്‍സംഗങ്ങള്‍ വര്‍ദ്ധിക്കുന്നു
കൈക്കുഞ്ഞുങ്ങള്‍ മുതല്‍ പ്രായമായവര്‍ വരെ ബലാല്‍സംഗം ചെയ്യപ്പെടുന്ന അവസ്ഥയുണ്ടാകും.

ഗര്‍ഭപാത്രം പോലും സംരക്ഷിക്കപ്പെടുന്നില്ല
ഗര്‍ഭപാത്രത്തില്‍ വെച്ച് തന്നെ കുഞ്ഞുങ്ങള്‍ നശിപ്പിക്കപ്പെടുന്നു. പരസ്പരം ഒരു കാര്യത്തിലും വിശ്വാസമില്ലായ്മ തുടങ്ങിയവയെല്ലാം കലിയുഗത്തിന്റെ ലക്ഷണങ്ങളാണ്.

സ്ത്രീത്വം വില്‍ക്കപ്പെടുന്നു
സ്ത്രീത്വം വില്‍ക്കപ്പെടുന്ന അവസ്ഥയുണ്ടാകുന്നു. കച്ചവടം വിപുലമാക്കാന്‍ എന്തിനും ഇറങ്ങിപ്പുറപ്പെടാന്‍ പുരുഷന്‍മാരും സ്ത്രീകളും തയ്യാറാകുന്നു.



Click it and Unblock the Notifications











