Latest Updates
-
ഇന്ന് പണം, ഭാഗ്യം ഒരുമിച്ച്! ഈ രാശിക്കാര്‍ക്ക് വമ്പൻ നേട്ടം; നിങ്ങളുടെ രാശിഫലം അറിയാം -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; ചിലർക്ക് പണനഷ്ടം സംഭവിക്കാം -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം -
ചന്ദ്രൻ ധനു രാശിയിലേക്ക്: ഇന്നത്തെ ഗ്രഹനിലയിൽ വരാനിരിക്കുന്ന അപ്രതീക്ഷിത മാറ്റങ്ങൾ -
രാജയോഗം തെളിയുമോ? ഏപ്രിൽ 9-ലെ ഈ മാറ്റം ഞെട്ടിക്കും! -
രവി യോഗം: ഇന്നത്തെ ഈ സമയം നിങ്ങളുടെ ഭാഗ്യം മാറ്റുമോ? -
രാശിഫലം ഏപ്രിൽ 9: കരിയറിൽ വൻ കുതിപ്പ്, ഈ 3 രാശിക്കാർക്ക് ധനയോഗം -
നക്ഷത്രഫലം 2026 ഏപ്രിൽ 9: ജീവിതത്തിൽ വരാനിരിക്കുന്ന അപ്രതീക്ഷിത മാറ്റങ്ങൾ ഇവരോ? -
രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ -
രാശിഫലം: ഇന്ന് ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ, ജീവിതത്തിൽ വൻ മാറ്റങ്ങൾ
വിളിച്ചാല്‍ വിളിപ്പുറത്തെത്തും, ഏത് ആഗ്രഹവും സാധിച്ചുതരുന്ന ദേവി; ഭദ്രകാളി ജയന്തി ആരാധനയും ശുഭമുഹൂര്‍ത്തവും
ഹിന്ദുമത വിശ്വാസപ്രകാരം, ജ്യേഷ്ഠമാസത്തില് വരുന്ന രണ്ട് ഏകാദശികള്‍ക്കും പ്രത്യേക പ്രാധാന്യമുണ്ട്. കൃഷ്ണ പക്ഷത്തിലെ അപര ഏകാദശിയിലാണ് ഭദ്രകാളി ജയന്തി ആഘോഷിക്കുന്നത്. ഈ ദിവസം ഭദ്രകാളിയെ കാളിയുടെ രൂപത്തില്‍ ആരാധിക്കുന്നു. ഈ ദിവസത്തിന് ദക്ഷിണേന്ത്യയില്‍ വളരെയേറെ പ്രാധാന്യമുണ്ട്. ഭദ്രകാളിയെ ആരാധിക്കുന്നതിലൂടെ എല്ലാ രോഗങ്ങളും ദോഷങ്ങളും ദുഃഖങ്ങളും അവസാനിക്കുമെന്നാണ് വിശ്വാസം.
ദേവിയുടെ അവതാരത്തിന്റെ പ്രധാന ലക്ഷ്യം ഭൂമിയിലെ എല്ലാ അസുരന്മാരെയും നശിപ്പിക്കുക എന്നതായിരുന്നു. ഭദ്രകാളി ജയന്തി ഹിന്ദുക്കളുടെ ഒരു പ്രധാന ആരാധനാ ദിനമാണ്. ആര്യ സാരസ്വത ബ്രാഹ്മണരുടെ പ്രധാന ആഘോഷങ്ങളില്‍ ഒന്നാണിത്. ഹരിയാന, ഹിമാചല്‍ പ്രദേശ്, കാശ്മീര്‍ എന്നീ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഈ ഉത്സവം വളരെ പ്രസിദ്ധമാണ്. ഭദ്രകാളി ജയന്തിയുടെ തീയതിയും പൂജാ മുഹൂര്‍ത്തവും ആരാധനാ രീതിയും എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം

ഭദ്രകാളി ജയന്തി 2023
ഈ വര്‍ഷത്തെ ഭദ്രകാളി ജയന്തി വരുന്നത് മെയ് 15 തിങ്കളാഴ്ചയാണ്. അപര ഏകാദശി, ഇടവ സംക്രാന്തി എന്നിവയും ഈ ദിവസം തന്നെ ആഘോഷിക്കും. ഏകാദശി വ്രതാനുഷ്ഠാനത്തില്‍ മഹാവിഷ്ണുവിനെ ആരാധിക്കുന്നത് ശുഭകരമാണ്. അപര ഏകാദശി നാളില്‍ ഭദ്രകാളി വ്രതവും ആചരിക്കാറുണ്ട്. പഞ്ചാംഗം അനുസരിച്ച്, ജ്യേഷ്ഠ മാസത്തിലെ അപര ഏകാദശി മെയ് 15 ന് പുലര്‍ച്ചെ 02.46 ന് ആരംഭിച്ച് അടുത്ത ദിവസം 16 മെയ് 2023 പുലര്‍ച്ചെ 01.03 ന് അവസാനിക്കും.

ഭദ്രകാളി ജയന്തി പ്രാധാന്യം
കാളി, മഹാകാളി, സ്മശാന കാളി, ദക്ഷിണ കാളി, മാതൃകാളി, ഗുഹ്യ കാളി, അഷ്ടകാളി, ഭദ്രകാളി എന്നിങ്ങനെ പല രൂപങ്ങളുണ്ട്. എല്ലാ രൂപങ്ങള്‍ക്കും വ്യത്യസ്തമായ ആരാധനയും ആരാധനാ രീതികളും ഉണ്ട്. ഇതില്‍ ഭദ്രകാളിയെ ശാന്തിയുടെ ദേവതയായി കണക്കാക്കുന്നു.
ഐതിഹ്യം അനുസരിച്ച്, ഭദ്രകാളി ദേവി ശിവന്റെ മുടിയില്‍ നിന്നാണ് ഉത്ഭവിച്ചത്. ഭദ്രകാളി എന്നാല്‍ നല്ല കാളി എന്നാണ് അര്‍ത്ഥമാക്കുന്നത്. അത് ഭക്തര്‍ക്ക് അനുഗ്രഹങ്ങള്‍ നല്കുന്നു. ഭദ്രകാളി ജയന്തി ദിനത്തില്‍ ദേവിയെ ആരാധിക്കുന്നത് നിങ്ങളുടെ ദുഃഖങ്ങള്‍ നശിപ്പിക്കുകയും ജീവിതത്തില്‍ സന്തോഷം നല്‍കുകയും ചെയ്യുന്നു.

ഭദ്രകാളി ജയന്തി പൂജാവിധി
ഭദ്രകാളി ജയന്തി ദിനത്തില്‍ വ്രതമനുഷ്ഠിക്കുക. ചന്ദനം, കുങ്കുമം, മഞ്ഞള്‍, മെഹന്ദി, പൂക്കള്‍ എന്നിവ കാളി ക്ഷേത്രത്തില്‍ ദേവിക്ക് സമര്‍പ്പിക്കുക. ''ഭദ്രം മംഗളം സുഖം വാ കല്യാതി സ്വീക്രോതി ഭക്തേഭ്യോദതും ഇതി ഭദ്രകാളി സുഖപ്രദാ'' എന്ന മന്ത്രം 108 തവണ ജപിക്കുക. നിങ്ങള്‍ക്ക് കാളി ചാലിസയും വായിക്കാവുന്നതാണ്. അവസാനമായി ഒരു പെണ്‍കുട്ടിക്ക് ഭക്ഷണം നല്‍കുക. തുടര്‍ന്ന് വ്രതം അവസാനിപ്പിച്ച് വൈകുന്നേരം ഭക്ഷണം കഴിക്കുക.

ഭദ്രകാളിയുടെ സ്വരൂപം
യുദ്ധത്തിന്റെ ദേവത എന്നറിയപ്പെടുന്ന ഭദ്രകാളി ദേവി ശക്തിയുടെയും ആദി പരാശക്തിയുടെയും ഉഗ്രരൂപങ്ങളില് ഒന്നാണ്. ശക്തിയുടെയും ഉഗ്രതയുടെയും പ്രതീകം കൂടിയാണ് ദേവി. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ വിവിധ ഭദ്രകാളി ക്ഷേത്രങ്ങളുണ്ട്. വിവിധ പ്രദേശങ്ങളില്‍ വ്യത്യസ്ത പേരുകളില്‍ ഇത് നിലവിലുണ്ട്.
ദുര്‍ഗ്ഗാ ദേവി, ശക്തി ദേവി, മഹാദേവി എന്നിങ്ങനെ ദേവിയുടെ വിവിധ രൂപങ്ങള്‍ കാണാം. ശംഖ്, വില്ല്, കുന്തം മുതലായവ ആയുധങ്ങള്‍ ദേവി ധരിക്കുന്നു. ചാമുണ്ഡിയെയും കാളിയെയും വിഗ്രഹങ്ങളായി ആരാധിക്കുന്നു. ഭദ്രകാളിയുടെ രൂപം മൂന്ന് കണ്ണുകളും നാലോ പതിനാറോ പതിനെട്ടോ കൈകളോടെയുമായാണ് ചിത്രീകരിച്ചിരിക്കുന്നത്. ദേവി ത്രിശൂലം, വാള്, അമ്പ്, ചക്രം എന്നിവ കൈയ്യിലേന്തുന്നു.

ഭദ്രകാളി ക്ഷേത്രങ്ങള്‍
നേപ്പാള്‍ മുതല്‍ ദക്ഷിണേന്ത്യയിലെ കേരളം വരെയും പശ്ചിമ ഇന്ത്യയിലെ ഗുജറാത്ത് വരെയും കിഴക്കേ ഇന്ത്യയിലെ പശ്ചിമ ബംഗാള്‍ വരെയും എല്ലായിടത്തും ഭദ്രകാളി ക്ഷേത്രങ്ങളുണ്ട്. എന്നാല്‍ ഇവ പ്രധാനമായും ഇന്ത്യയുടെ തെക്ക് ഭാഗത്താണ്. പ്രത്യേകിച്ച് കേരളത്തിലും തമിഴ്നാട്ടിലുമാണ് ഭദ്രകാളിയുടെ പ്രശസ്തമായ ചില ക്ഷേത്രങ്ങള്‍ സ്ഥിതി ചെയ്യുന്നത്.

ഭദ്രകാളി പൂജാമന്ത്രം
ഓം ജയന്തി മംഗള കാളി ഭദ്രകാളി കപാലിനി,
ദുര്‍ഗാ ക്ഷാമ ശിവ ധാത്രീ സ്വാഹാ സ്വധാ നമോസ്തുതേ
ഈ മന്ത്രം ഉച്ചരിച്ച് കറുത്ത നിറത്തിലുള്ള വസ്ത്രങ്ങള്‍ ദേവിക്ക് സമര്‍പ്പിക്കുക. നിങ്ങള്‍ ആഗ്രഹിക്കുന്ന ഫലങ്ങള്‍ ലഭിക്കും. ഇതോടൊപ്പം സ്ത്രീകള്‍ക്ക് ചുവന്ന മേക്കപ്പ് സാധനങ്ങളും അര്‍പ്പിക്കാവുന്നതാണ്.

വ്രതനിയമങ്ങള്‍
ഈ ദിവസം ദരിദ്രര്‍ക്ക് മധുരമുള്ള ഭക്ഷണവും കടുകെണ്ണ കൊണ്ടുള്ള ഭക്ഷണവും നല്‍കുകയും ബ്രാഹ്മണര്‍ക്ക് ഭക്ഷണം നല്‍കുകയും ചെയ്യുന്നത് വീട്ടില്‍ സന്തോഷവും ഐശ്വര്യവും കൊണ്ടുവരുന്നു. അറിഞ്ഞും അറിയാതെയും ചെയ്ത പാപങ്ങളെല്ലാം നശിക്കുന്നു. ഈ ദിവസം പടിഞ്ഞാറോട്ട് അഭിമുഖമായി കാളി ദേവിയെ ധ്യാനിക്കുകയും വൈകുന്നേരം പടിഞ്ഞാറ് ദിശയില്‍ കടുകെണ്ണ വിളക്ക് തെളിയിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക. ഈ ദിവസം മഞ്ഞള്‍പ്പൊടി, ചന്ദനം, അരി എന്നിവ പുരട്ടി ദേവിയെ ആരാധിക്കുക.



Click it and Unblock the Notifications












