Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
പണം വന്ന് നിറയും, കന്നിരാശിയില്‍ ഭദ്ര രാജയോഗം; അപാരമായ സമ്പത്താല്‍ അനുഗ്രഹിക്കുന്ന 4 രാശി
ജ്യോതിഷത്തില്‍ ബുദ്ധിയുടെയും ബിസിനസ്സിന്റെയും ഗ്രഹമായി ബുധനെ കണക്കാക്കുന്നു. ഒക്ടോബര്‍ ഒന്നിന് രാത്രി 8:29ന് ബുധന്‍ കന്നി രാശിയിലേക്ക് പ്രവേശിക്കുന്നു. കന്നി രാശിയില്‍ ബുധന്റെ പ്രവേശനം പല രാശിക്കാരുടെയും ജീവിതത്തില്‍ ശുഭ ഫലങ്ങള്‍ കൊണ്ടുവരും. ജ്യോതിഷ പ്രകാരം, ജാതകത്തില്‍ ബുധന്‍ കന്നിയിലോ മിഥുനത്തിലോ, ലഗ്നത്തിലോ, ചന്ദ്രനില്‍ നിന്ന് 1, 4, 7 അല്ലെങ്കില്‍ 10 ഭാവങ്ങളിലോ നില്ക്കുമ്പോള് ഭദ്ര രാജയോഗം രൂപപ്പെടുന്നു. ഭദ്ര രാജയോഗം മംഗളകരമായ യോഗങ്ങളില്‍ ഒന്നായി കണക്കാക്കപ്പെടുന്നു. ഭദ്ര രാജയോഗത്തിന്റെ രൂപീകരണം 4 രാശിക്കാരുടെ ജീവിതത്തില്‍ സന്തോഷം നല്‍കും. ആ രാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

മിഥുനം
ഒന്നും നാലും ഭാവങ്ങളുടെ അധിപനായ ബുധന്‍ നിങ്ങളുടെ നാലാം ഭാവത്തില്‍ നില്ക്കാന് പോകുന്നു. ഇത്തരമൊരു അവസ്ഥയില്‍ മിഥുന രാശിക്കാര്‍ക്ക് ഭദ്ര രാജയോഗം രൂപപ്പെടുന്നതുകൊണ്ട് പ്രത്യേക നേട്ടങ്ങള്‍ ലഭിക്കും. പുതിയ വസ്തുക്കളില്‍ നിക്ഷേപിക്കുന്നതിലൂടെ വലിയ നേട്ടങ്ങള്‍ ലഭിക്കും. കരിയറിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് നേട്ടങ്ങള്‍ ലഭിക്കും. ജോലിസ്ഥലത്തെ നിങ്ങളുടെ ജോലിയില്‍ മേലുദ്യോഗസ്ഥര്‍ സന്തുഷ്ടരായിരിക്കാം.
അത്തരമൊരു സാഹചര്യത്തില്‍ നിങ്ങള്‍ക്ക് അതിന്റെ ഫല ജോലിയില്‍ ലഭിച്ചേക്കാം. ബിസിനസ്സില്‍ വലിയ വിജയത്തോടെ നിങ്ങള്‍ക്ക് സാമ്പത്തിക നേട്ടങ്ങളും ലഭിക്കും. ബിസിനസ്സില്‍ നിക്ഷേപിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കില്‍, അത് പ്രയോജനകരമാണെന്ന് തെളിയും. ഇത് ഭാവിയില്‍ ഒരുപാട് നേട്ടങ്ങള്‍ ഉണ്ടാക്കും.
ചിങ്ങം
ചിങ്ങം രാശിയില്‍ രണ്ടാം ഭാവത്തില്‍ ഭദ്രരാജയോഗം രൂപപ്പെടുന്നു. അത്തരമൊരു സാഹചര്യത്തില്‍ ഈ രാശിക്കാര്‍ക്ക് പ്രത്യേക നേട്ടങ്ങള്‍ ലഭിക്കും. നിങ്ങളുടെ ജീവിതത്തിലെ പല ആഗ്രഹങ്ങളും ഈ സമയം സഫലമായേക്കാം. ഈ സമയം കരിയറിന് അനുകൂലമാണെന്ന് തെളിഞ്ഞേക്കാം. ചില ജോലികളുമായി ബന്ധപ്പെട്ട് യാത്ര ചെയ്യേണ്ടി വന്നേക്കാം. ബിസിനസ്സിലും ലാഭം ലഭിക്കാനുള്ള മുഴുവന്‍ സാധ്യതകളുമുണ്ട്.
സാമ്പത്തിക സ്ഥിതിയും ശക്തമാകും. എന്നാല്‍ അനാവശ്യ ചെലവുകള്‍ ചില ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കും. അതിനാല്‍ നിങ്ങളുടെ പണം വിവേകത്തോടെ ചെലവഴിക്കുക. കുടുംബാന്തരീക്ഷവും സുഖകരമായിരിക്കും. ദാമ്പത്യ ജീവിതത്തില്‍ മധുരം ഉണ്ടാകും. ബന്ധങ്ങളില്‍ മാധുര്യം വരും. ഈ സമയത്ത് നിങ്ങളുടെ ഏത് പദ്ധതിയും വിജയിച്ചേക്കാം. നിങ്ങളുടെ സംസാരത്തില്‍ സ്വാധീനം ദൃശ്യമാകും, അതിനാല്‍ ആളുകള്‍ നിങ്ങളില്‍ മതിപ്പുളവാക്കും.

കന്നി
കന്നി രാശിയില്‍ ഒന്നാം ഭാവത്തില്‍ ഭദ്രരാജയോഗം രൂപപ്പെടുകയാണ്. അത്തരമൊരു സാഹചര്യത്തില്‍, കന്നി രാശിക്കാര്‍ക്കും ഈ സമയം നേട്ടങ്ങള്‍ ലഭിക്കും. പണം സമ്പാദിക്കാനുള്ള പല വഴികളും തുറന്നുവരാം. എന്നാല്‍ വരുമാനത്തില്‍ കുറച്ച് നഷ്ടം ഉണ്ടായേക്കാം. അതിനാല്‍ നിങ്ങള്‍ അല്‍പ്പം വിഷമിക്കും. കുടുംബത്തോടൊപ്പം നല്ല സമയം ആസ്വദിക്കാം. കാലങ്ങളായി മുടങ്ങിക്കിടന്നിരുന്ന ജോലികള്‍ ഇപ്പോള്‍ കൃത്യമായി നീങ്ങിത്തുടങ്ങും.
മകരം
ജ്യോതിഷമനുസരിച്ച് ബുധന്റെ സ്വന്തം രാശിയായ കന്നിരാശിയില്‍ സംക്രമിക്കുന്നതു കൊണ്ടാണ് ഭദ്രരാജയോഗം രൂപപ്പെടുന്നത്. ബുധന്‍ നിങ്ങളുടെ രാശിയിലെ ഒന്‍പതാം ഭാവത്തില്‍ സന്ദര്‍ശിക്കാന്‍ പോകുന്നു. മകരം രാശിയുടെ അധിപനായ ശനിയുമായി ബുധന്‍ സൗഹൃദ ബോധമുണ്ട്. അത്തരമൊരു സാഹചര്യത്തില്‍ മകരം രാശിക്കാര്‍ ഈ സമയം അവരുടെ ഭാഗ്യത്തില്‍ വര്‍ദ്ധനവ് കാണും.
ബിസിനസുകാര്‍ക്ക് ബിസിനസ്സില്‍ വളര്‍ച്ചയുടെ സാധ്യതകള്‍ കാണുന്നു. ജോലി ചെയ്യുന്നവര്‍ക്കും സ്ഥാനക്കയറ്റം ലഭിച്ചേക്കാം. ഈ സമയത്ത് നിങ്ങള്‍ക്ക് കുടുങ്ങിക്കിടക്കുന്ന പണം തിരികെ ലഭിക്കാന്‍ സാധ്യതയുണ്ട്. പൂര്‍വിക സ്വത്തുക്കളില്‍ നിന്ന് നിങ്ങള്‍ക്ക് പ്രയോജനം ലഭിക്കും. ജോലിയ്ക്കോ ബിസിനസ്സിനോ വേണ്ടിയുളള യാത്രകള്‍ ശുഭകരമാകും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
