Latest Updates
-
ഡൽഹിയിലെ കടുത്ത ചൂട്; വിയർപ്പുകുരുവും ചൊറിച്ചിലും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി! -
ജൂലൈ 15 രാശിഫലം: ചന്ദ്രൻ വൃശ്ചികത്തിൽ, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ് -
ജൂലൈ 16: ശുക്രൻ പൂരം നക്ഷത്രത്തിലേക്ക്; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
ജൂലൈ 15 ബുധ പുഷ്യ യോഗം: സാമ്പത്തിക നേട്ടത്തിന് ഈ സമയം പ്രയോജനപ്പെടുത്തൂ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഗുരു അസ്തമയത്തിലും ഭാഗ്യം തെളിയും: ഇന്ന് സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും കാത്തിരിക്കുന്ന 5 രാശിക്കാർ -
ജൂലൈ 15 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ശുഭമുഹൂർത്തവും ഭാഗ്യനക്ഷത്രങ്ങളും അറിയാം! -
ജൂലൈ 14 രാശിഫലം: കരിയറിൽ വൻ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
കർക്കടക മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? തിളക്കം നിലനിർത്താൻ ഈ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി -
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി!
27 നക്ഷത്രക്കാരില്‍ ഈ 7 നക്ഷത്രക്കാരോട് പെരുമാറുന്നത് ശ്രദ്ധിച്ച് വേണം
നക്ഷത്രവും രാശിയും എല്ലാവരും നോക്കിയാണ് പലപ്പോഴും പലരും പല കാര്യങ്ങളും തീരുമാനിക്കുന്നത്. ജ്യോതിശാസ്ത്രത്തിൽ ഇത്തരത്തിലുള്ള പല കാര്യങ്ങളും നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നു. പലതും മുന്‍കൂട്ടി മനസ്സിലാക്കാൻ ജ്യോതിശാസ്ത്രം നമ്മെ സഹായിക്കുന്നു. ഇത് പല വിധത്തിലുള്ള പ്രതിസന്ധികള്‍ പരിഹാരം കാണുന്നതിനും നമ്മെ സഹായിക്കുന്നുണ്ട്. എന്നാൽ ചില നക്ഷത്രക്കാർക്ക് അൽപം ശ്രദ്ധിക്കാവുന്നതാണ്. കാരണം ഇവർക്ക് പല വിധത്തില്‍ വിചിത്ര സ്വഭാവങ്ങൾ ഉണ്ട്. ഇത് ആര്‍ക്കൊക്കെ എന്ന് മനസ്സിലാക്കാൻ ആഗ്രഹമില്ലേ?
ഇത്തരക്കാരോട് അൽപം ശ്രദ്ധയോടെ മാത്രമേ പെരുമാറാൻ പാടുകയുള്ളു. അല്ലെങ്കിൽ അത് അൽപം പ്രശ്നം ഉണ്ടാക്കുന്നു. ഏതൊക്കെ നക്ഷത്രക്കാരാണ് എന്ന കാര്യം ആദ്യം മനസ്സിലാക്കണം. അല്ലെങ്കിൽ അത് പല വിധത്തിലുള്ള പ്രതിസന്ധികളിലേക്ക് നിങ്ങളെ നയിക്കുന്നു. പലപ്പോഴും ബന്ധം പോലും പ്രശ്നത്തിലേക്ക് എത്തിക്കുന്നതിന് കാരണമാകുന്നു. അതുകൊണ്ട് ഏതൊക്കെ നക്ഷത്രക്കാരോട് ഇടപെടുമ്പോൾ അൽപം ശ്രദ്ധിക്കണം എന്ന് നോക്കാം.

ഭരണി
ഭരണി നക്ഷത്രക്കാരും അല്‍പം പിശകായിരിക്കും, കാരണം ഏത് സമയത്താണ് ഇവരുടെ സ്വഭാവത്തിൽ മാറ്റം വരുന്നത് എന്ന് പറയാൻ സാധിക്കില്ല. ഇത് പലപ്പോഴും നിങ്ങളിൽ നിരാശ ഉണ്ടാക്കുന്നതിന് കാരണമാകുന്നു. അതുകൊണ്ട് ഇവരോട് അടുത്തിടപഴകുന്നവർ അൽപം ശ്രദ്ധിക്കണം. അല്ലെങ്കില്‍ പണി കിട്ടുന്നതിനുള്ള സാധ്യതയുണ്ട്.

കാർത്തിക
കാർത്തിക നക്ഷത്രക്കാർ പല വിധത്തിൽ നല്ല സ്വഭാവക്കാരാണ്. എന്നാൽ ഇവർക്ക് അൽപം ശ്രദ്ധ അത്യാവശ്യമാണ്. കാരണം ഏത് സമയത്താണ് ഇവരുടെ സ്വഭാവം മാറുന്നത് എന്ന് പറയാന്‍ സാധിക്കില്ല. അതുകൊണ്ട് തന്നെ അൽപം ഇടവിട്ട് പെരുമാറുന്നതാണ് ഏറ്റവും നല്ലത്. സാമ്പത്തികം, പ്രണയം എന്നീ രണ്ട് കാര്യങ്ങളിൽ ഇവരോട് പെരുമാറുമ്പോൾ വളരെയധികം ശ്രദ്ധിക്കണം.

തിരുവാതിര
തിരുവാതിര നക്ഷത്രക്കാരും അൽപം ശ്രദ്ധിക്കേണ്ടവരാണ്. ഏത് കാര്യത്തിനും അങ്ങേയറ്റം പരിശ്രമിക്കുമെങ്കിലും അത് പലപ്പോഴും ഫലവത്താകാത്തത് പല വിധത്തിലുള്ള മാനസിക സംഘർഷങ്ങളിലേക്ക് ഇവരെ എത്തിക്കുന്നു. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം. ഇത് ഇവരിൽ അമിത ദേഷ്യം എന്ന അവസ്ഥയിലേക്ക് എത്തിക്കുന്നു. അതുകൊണ്ട് ഇവരോട് ഇടപെടുന്നതും വളരെയധികം സൂക്ഷിച്ച് വേണം. അല്ലെങ്കിൽ അത് പലപ്പോഴും പ്രതിസന്ധികൾ വർദ്ധിപ്പിക്കുകയും നിങ്ങളുടെ ബന്ധത്തിൽ തന്നെ വിള്ളൽ വീഴ്ത്തുന്നതിന് കാരണമാകുകയും ചെയ്യുന്നു.

ആയില്യം
ആയില്യം നക്ഷത്രക്കാർ നമ്മളോടുള്ള ദേഷ്യം മനസ്സിൽ സൂക്ഷിക്കുന്ന സ്വഭാവക്കാരാണ്. അതുകൊണ്ട് തന്നെ ജീവിതത്തിൽ ഇവരോട് ദ്രോഹം ചെയ്താൽ അതൊരിക്കലും ഇവർ മറക്കുകയില്ല. മാത്രമല്ല ജീവിതത്തിൽ ഇത് പലപ്പോഴും പല വിധത്തിലുള്ള പ്രതിസന്ധികളിലേക്കും നിങ്ങളെ കൊണ്ട് ചെന്നെത്തിക്കുന്നുണ്ട്. അതുകൊണ്ട് ഓരോഇടപെടലും വളരെയധികം ശ്രദ്ധിച്ച് വേണം എന്നതാണ് അറിഞ്ഞിരിക്കേണ്ടത്.

അത്തം
ചിരിച്ച് കൊണ്ട് കഴുത്തറക്കുന്ന സ്വഭാവക്കാരായിരിക്കും ഇവർ. ഇത് തന്നെയാണ് ഇവരിലുള്ള ഏറ്റവും വിചിത്ര സ്വഭാവവും. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിച്ച് വേണം ഇവരോട് സാമ്പത്തിക ഇടപാടുകളും മറ്റും നടത്തുന്നതിന്. അല്ലെങ്കില്‍ അത് പല വിധത്തിലുള്ള പ്രതിസന്ധികൾ നിങ്ങളുടെ ജീവിതത്തിലും അവരോട് ഇടപെടുന്നവരിലും ഉണ്ടാക്കുന്നുണ്ട് എന്ന കാര്യം മറക്കേണ്ടതില്ല. അവരുടെ കാര്യസാധ്യത്തിനായി ഏതറ്റം വരേയും പോവാൻ ഇവർ തയ്യാറാവുന്നു.

മൂലം
മൂലം നക്ഷത്രക്കാരും അൽപം അകറ്റി നിര്‍ത്തേണ്ട സ്വഭാവക്കാരാണ്. കാരണം പലപ്പോഴും കാര്യകാരണമില്ലാതെ തന്നെ ഇവർ പല വിധത്തിൽ അനാവശ്യമായി ദേഷ്യം പിടിക്കുന്നതിന് സാധ്യതയുണ്ട്. നല്ല സ്വഭാവത്തിൽ ഇരിക്കുമ്പോഴായിരിക്കും പലപ്പോഴും ഇവർ പെട്ടെന്ന് പ്രകോപിതരാവുന്നത്. ഇത് ബന്ധങ്ങളിൽ വിള്ളൽ വീഴ്ത്തുന്നതിനും മറ്റ് പ്രതിസന്ധികൾ ഉണ്ടാക്കുന്നതിനും കാരണമാകുന്നു. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കുക.

അവിട്ടം
അവിട്ടം നക്ഷത്രക്കാരും നമ്മുടെ ഒരു കൈയ്യകലം നിര്‍ത്തേണ്ടവരാണ്. അല്ലെങ്കിൽ അത് പലപ്പോഴും നിങ്ങളുടെ ബാധ്യതയായി മാറുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. പലപ്പോഴും ഇത്തരം അവസ്ഥകളിൽ ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കിൽ പ്രശ്നങ്ങൾ വർദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇത്തരക്കാരെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത് കൂടുതൽ പ്രതിസന്ധികൾ ഇല്ലാതിരിക്കുന്നതിനുള്ള മുൻകരുതൽ എടുക്കുന്നതിന് സഹായിക്കുന്നു.



Click it and Unblock the Notifications