For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അക്ഷയതൃതീയ, ശ്രേഷ്ഠദാനം ഇവ

അക്ഷയ തൃതീയ ശുഭകാര്യങ്ങള്‍ക്കു യോജിച്ച ദിനമാണ്. എന്നാല്‍ ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത ദാനധര്‍മങ്ങ

|

അക്ഷയതൃതീയയാണ് ഇന്ന്. വൈശാഖമാസത്തില്‍ വന്നുചേരുന്ന ഒരു ശുഭദിനം.

സ്വര്‍ണവുമായി ബന്ധപ്പെട്ടുത്തിയാണ് ഇപ്പോള്‍ പലരും അക്ഷയതൃതീയയെ കാണുന്നത്. ഇത് ജ്വല്ലറികളുടെ വിപണനതന്ത്രമാണെന്നു പറഞ്ഞാലും തെറ്റില്ല.

ദ്രൗപിയ്ക്ക് കൃഷ്ണന്‍ അക്ഷയപാത്രം നല്‍കിയതും കുചേലനെ കൃഷ്ണന്‍ പണക്കാരനാക്കിയതുമെല്ലാ ഈ ദിവസമാണെന്നാണ് വിശ്വാസം.

അക്ഷക്ഷതൃതീയ ശുഭകാര്യങ്ങള്‍ക്കു യോജിച്ച ദിനമാണ്. എന്നാല്‍ ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത ദാനധര്‍മങ്ങള്‍ നടത്തണമെന്നതുതന്നെയാണ്.

അക്ഷയതൃതീയ ദിവസം ദാനം ചെയ്യാന്‍ ശുഭകരമായ പല വസ്തുക്കളുമുണ്ട്. ഇവയില്‍ ചിലതിനെക്കുറിച്ചറിയൂ,

 അക്ഷയതൃതീയ, ശ്രേഷ്ഠദാനം ഇവ

അക്ഷയതൃതീയ, ശ്രേഷ്ഠദാനം ഇവ

അക്ഷയതൃതീയ ദിവസം ജലദാനം നല്‍കാം. ശുദ്ധവെള്ളത്തില്‍ അടയ്ക്കയിട്ട് ബ്രാഹ്മണന് നല്‍കുന്നത് ധനം നല്‍കുമെന്നാണ് സങ്കല്‍പ്പം.

 അക്ഷയതൃതീയ, ശ്രേഷ്ഠദാനം ഇവ

അക്ഷയതൃതീയ, ശ്രേഷ്ഠദാനം ഇവ

കുങ്കുമദാനമാണ് മറ്റൊന്ന്. ഇത് ദാനം നല്‍കുന്നത് ഭര്‍ത്താവിന് ദീര്‍ഘായുസും നല്ല ജീവിതവും നല്‍കുമെന്നാണ് വിശ്വാസം.

 അക്ഷയതൃതീയ, ശ്രേഷ്ഠദാനം ഇവ

അക്ഷയതൃതീയ, ശ്രേഷ്ഠദാനം ഇവ

ചന്ദനം ദാനം ചെയ്യുന്നത് അപകടങ്ങള്‍ ഒഴിവാക്കുമെന്നാണ് വിശ്വാസം.

 അക്ഷയതൃതീയ, ശ്രേഷ്ഠദാനം ഇവ

അക്ഷയതൃതീയ, ശ്രേഷ്ഠദാനം ഇവ

ഇന്നേ ദിവസം വെറ്റിലദാനം നടത്തുന്നത് ഒരാളെ രാജാവിനു തുല്യനാക്കും.

 അക്ഷയതൃതീയ, ശ്രേഷ്ഠദാനം ഇവ

അക്ഷയതൃതീയ, ശ്രേഷ്ഠദാനം ഇവ

നാളികേരദാനം നടത്തുന്ന വ്യക്തിയ്ക്ക് അയാളുടെ കഴിഞ്ഞ ഏഴു തലമുറയെ നരകത്തില്‍ നിന്നും മോചിപ്പിയ്ക്കാനാകുമെന്നാണ് വിശ്വാസം.

 അക്ഷയതൃതീയ, ശ്രേഷ്ഠദാനം ഇവ

അക്ഷയതൃതീയ, ശ്രേഷ്ഠദാനം ഇവ

സംഭാരം, മോര് ദാനം ചെയ്യുന്നത് വിദ്യാഭ്യാസകാര്യത്തില്‍ ഉന്നതിയുണ്ടാക്കുമെന്നാണ് വിശ്വാസം.

 അക്ഷയതൃതീയ, ശ്രേഷ്ഠദാനം ഇവ

അക്ഷയതൃതീയ, ശ്രേഷ്ഠദാനം ഇവ

പിച്ചള, വെള്ളിപ്പാത്രത്തില്‍ വെള്ളം നിറച്ച് കര്‍പ്പൂരം, കുങ്കുമം, തുളസി, അടയ്ക്ക എന്നിവയിട്ടു ദാനം നല്‍കുന്നത് കുട്ടികളുണ്ടാകാത്തവര്‍ക്കും പെട്ടെന്നു വിവാഹം നടക്കാനും പിതൃശാപം നീക്കാനും ഏറെ പ്രധാനമാണ്.

 അക്ഷയതൃതീയ, ശ്രേഷ്ഠദാനം ഇവ

അക്ഷയതൃതീയ, ശ്രേഷ്ഠദാനം ഇവ

ചെരിപ്പു ദാനം ചെയ്യുന്നത് നരകത്തില്‍ പോകുന്നതു തടയുമെന്നാണ് വിശ്വാസം.

 അക്ഷയതൃതീയ, ശ്രേഷ്ഠദാനം ഇവ

അക്ഷയതൃതീയ, ശ്രേഷ്ഠദാനം ഇവ

കിടക്ക ദാനം ചെയ്യുന്നത് ആഗ്രഹിയ്ക്കുന്ന സന്തോഷം നല്‍കുമെന്നാണ് വിശ്വാസം.

 അക്ഷയതൃതീയ, ശ്രേഷ്ഠദാനം ഇവ

അക്ഷയതൃതീയ, ശ്രേഷ്ഠദാനം ഇവ

വസ്ത്രദാനം ആയുസു നീട്ടിത്തരുമെന്നും വിശ്വസിയ്ക്കപ്പെടുന്നു.

English summary

Best Things To Donate On Akshaya Tritiya

Best Things To Donate On Akshaya Tritiya, Read more to know about,
X
Desktop Bottom Promotion