Latest Updates
-
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
12 രാശിക്കാരില്‍ ഓരോരുത്തരും അണിയേണ്ട രുദ്രാക്ഷം
രുദ്രാക്ഷം പലരുടേയും കഴുത്തില്‍ ഉണ്ട്. എന്നാല്‍ ഇത് എങ്ങനെ ധരിക്കണം, എന്തൊക്കെയാണ് ധരിക്കേണ്ടത് എന്നുള്ളത് പലര്‍ക്കും അറിയില്ല എന്നുള്ളതാണ് സത്യം. എന്നാല്‍ രുദ്രാക്ഷം ശിവനുമായി ബന്ധമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. മതവിശ്വാസമനുസരിച്ച്, ഇത് ശിവന്റെ കണ്ണുനീര് കൊണ്ട് നിര്‍മ്മിച്ചതാണ് എന്നാണ് പറയപ്പെടുന്നത്. ഇത് ധരിക്കുന്നത് ശിവന്റെ കൃപയും അനുഗ്രഹവും നല്‍കുന്നുണ്ട് എന്നാണ് വിശ്വാസം. വളരെ ശുഭകരമായ ഈ സ്പന്ദനങ്ങളിലൂടെ ഒരു വ്യക്തിക്ക് ജീവിതത്തിലെ ഏത് ബുദ്ധിമുട്ടും ഒഴിവാക്കാനാകും. ജ്യോതിഷത്തില്‍ മാത്രമല്ല, പലതരം ശാസ്ത്ര ഗവേഷണങ്ങളിലും, രുദ്രാക്ഷം വളരെ ശുഭസൂചകമാണെന്ന് പരാമര്‍ശിക്കപ്പെടുന്നു.
രുദ്രാക്ഷം ധരിക്കുന്നത് സമ്മര്‍ദ്ദവും ഉത്കണ്ഠയും കുറയ്ക്കുകയും അസുഖത്തില്‍ നിന്നും പിരിമുറുക്കത്തില്‍ നിന്നും നിങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നു എന്നാണ് പറയുന്നത്. പല സാഹചര്യങ്ങളിലും, സാധാരണ കാണുന്ന ഈ സ്പന്ദനങ്ങള്‍ വ്യക്തിപരവും തൊഴില്‍പരവുമായ ജീവിതത്തില്‍ അത്ഭുതകരമായി പ്രവര്‍ത്തിക്കും. എന്നിരുന്നാലും, നിങ്ങളുടെ രാശിചിഹ്നവും രുദ്രാക്ഷയും തമ്മില്‍ ആഴത്തിലുള്ള ബന്ധമുണ്ട്. നിങ്ങളുടെ ചിഹ്നത്തിന്റെ അടിസ്ഥാനത്തില്‍ നിങ്ങള്‍ക്ക് ഏറ്റവും മികച്ച രുദ്രാക്ഷം ഏതെന്ന് നമുക്ക് നോക്കാം.

മേടം രാശി
മേടം രാശി എന്ന് പറയുന്നത് അഗ്നി മൂലകത്തിന്റെ അടയാളമാണ്. ചൊവ്വയാണ് ഈ ചിഹ്നത്തിന്റെ ദേവന്. ശുഭകരമായ ഫലങ്ങള്‍ നേടുന്നതിന് ഈ രാശിക്കാര്‍ മൂന്ന് മുഖമുള്ള രുദ്രാക്ഷമാണ് ധരിക്കേണ്ടത്. ഇത് ഇവരില്‍ നല്ല ഫലവും ക്ഷേമവും ഐശ്വര്യവും നിറക്കും എന്നാണ് വിശ്വാസം.

ഇടവം രാശി
ഈ രാശിചക്രത്തിലെ ആളുകള്‍ ഭൂമിയുടെ അംഗമാണ് എന്നാണ് പറയുന്നത്. ഇവരുടെ ഗ്രഹം ശുക്രനാണ്. ഈ രാശിചക്രത്തിലുള്ളവര് 6 മുഖമുള്ള രുദ്രാക്ഷം ധരിക്കണം. ഇത് ധരിക്കുന്നതിലൂടെ, ഇടവം രാശിക്കാര്‍ക്ക് എളുപ്പത്തില്‍ തടസ്സങ്ങളില്‍ നിന്ന് മുക്തി നേടാനാകും.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ രുദ്രാക്ഷം ധരിക്കുന്നത് ഇവര്‍ക്ക് ഐശ്വര്യമായാണ് കണക്കാക്കുന്നത്. ഇതിനൊപ്പം ഈ രാശിചക്രത്തിലുള്ളവര്ക്ക് അഞ്ച് മുഖ രുദ്രാക്ഷവും 13 മുഖമുള്ള രുദ്രാക്ഷവും ധരിക്കാവുന്നതാണ്. ഇവ ധരിക്കുന്നതിലൂടെ അവര്‍ക്ക് അനുകൂലമായ നിരവധി ഫലങ്ങള്‍ നേടാന്‍ കഴിയും.

കര്‍ക്കിടകം രാശി
ഈ രാശിചക്രത്തിന്റെ അധിപന് ചന്ദ്രനാണ്. കര്‍ക്കിടകം രാശിക്കാര്‍ 2 മുഖമുള്ള രുദ്രാക്ഷം ധരിച്ചാല്‍, ജീവിതത്തിന്റെ എല്ലാ മേഖലകളിലും അവര്‍ക്ക് വിജയം ലഭിക്കുന്നു. ഇതോടെ അവര്‍ക്ക് മനസ്സിനെയും നിയന്ത്രിക്കാന്‍ കഴിയും. അതുകൊണ്ട് ഇവര്‍ക്ക് ഏറ്റവും അനുയോജ്യമായത് എപ്പോഴും രണ്ട് മുഖമുള്ള രുദ്രാക്ഷമാണ്.

ചിങ്ങം രാശി
ചിങ്ങം രാശിക്കാരുടെ ഗ്രഹം എന്ന് പറയുന്നത് സൂര്യനാണ്. വിദഗ്ദ്ധരായ ജ്യോതിഷികള്‍ പറയുന്നതനുസരിച്ച്, 12 മുഖമുള്ള രുദ്രാക്ഷമാണ് ഈ രാശിക്കാര്‍ ധരിക്കേണ്ടത്. ഇത് ധരിക്കുന്നതിലൂടെ ആരോഗ്യത്തില്‍ ചില നല്ല മാറ്റങ്ങളോടൊപ്പം ഇത് ജീവിതത്തില്‍ മികച്ച വിജയം നേടാന്‍ കഴിയും.

കന്നി രാശി
ഈ രാശിചിഹ്നത്തിന്റെ അധിപന് വ്യാഴമാണ്. ഇവര്‍ നാല് മുഖമുള്ള രുദ്രാക്ഷമാണ് ധരിക്കേണ്ടത്. ഈ രാശിചക്രത്തിലുള്ളവര് എന്തെങ്കിലും ചര്മ്മരോഗമുണ്ടെങ്കില് അവര്‍ ഈ രുദ്രാക്ഷം ധരിച്ചാല്‍ അതില്‍ നിന്ന് മുക്തി നേടുന്നു. സ്പന്ദനത്തിന്റെ നേരിട്ടുള്ള ഊര്‍ജ്ജം ഒരു വ്യക്തിയെ സുഖപ്പെടുത്തുന്നു.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് 6 മുഖരുദ്രാക്ഷവും 7 മുഖ രുദ്രാക്ഷവും ധരിക്കാവുന്നതാണ്. ഇവരുടെ അധിപന് എന്ന് പറയുന്നത് ശുക്രനാണ്. ഇവയിലേതെങ്കിലും രുദ്രാക്ഷം ധരിക്കുന്നത് ജീവിതത്തിലെ പല പ്രതിസന്ധികളില്‍ നിന്നും അവരെ രക്ഷിക്കുന്നു. കൂടാതെ, ഇത് സമൃദ്ധിയും ആരോഗ്യവും നല്കുന്നു.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് അധിപനായി വരുന്നത് ചൊവ്വയാണ്. ഈ രാശിക്കാര്‍ 3 മുഖമുള്ള രുദ്രാക്ഷം ധരിക്കുന്നത് ശുഭമായി കണക്കാക്കപ്പെടുന്നു. ഈ രുദ്രാക്ഷം ധരിക്കുന്നതിലൂടെ അവര്‍ക്ക് ധാരാളം ശുഭ ഫലങ്ങള്‍ ലഭിക്കും. ജീവിതത്തില്‍ ഐശ്വര്യവും വരുന്നു എന്നാണ് വിശ്വാസം.

ധനു രാശി
ധനു ചിഹ്നത്തിലെ ആളുകള്‍ എല്ലാ ഗ്രഹങ്ങളുടെയും ഗുരു വ്യാഴത്തിന്റെ ഭരണത്തിന് കീഴിലാണ്. ഈ ചിഹ്നത്തിലുള്ളവര് പഞ്ചമുഖ രുദ്രാക്ഷം ധരിക്കണം. ഇത് അവര്‍ക്ക് ഏറ്റവും ശുഭമായി കണക്കാക്കപ്പെടുന്നു. എല്ലാ പ്രയാസങ്ങളും പ്രതിസന്ധികളും ഇവര്‍ക്ക് നീങ്ങുന്നുണ്ട്. ഇതെല്ലാം ജീവിതത്തില്‍ നേട്ടങ്ങള്‍ കൊണ്ട് വരുന്നു.

മകരം രാശി
മകരം രാശിക്കാര്‍ക്ക് അവരുടെ ഗ്രഹം എന്ന് പറയുന്നത് ശനിയുടെ ഭരണത്തിന് കീഴിലാണ്. 7 മുഖവും 14 മുഖവും തന്നെയാണ് ഇവര്‍ക്ക് ധരിക്കേണ്ട രുദ്രാക്ഷം. ഈ ചിഹ്നത്തിലുള്ള ആളുകള്‍ക്ക് ഈ രുദ്രാക്ഷങ്ങളിലൊന്ന് ധരിച്ചുകൊണ്ട് നല്ല ഫലങ്ങള്‍ ലഭിക്കും. അതുകൊണ്ട് തന്നെ മകരം രാശിക്കാര്‍ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം.

കുംഭം രാശി
ഈ രാശിചക്രത്തിന് കീഴില്‍ വരുന്നവര്‍ക്ക് ശനിയുടെ ഭരണത്തിന് കീഴിലാണ്. ഈ ആളുകള്‍ക്ക് 14 മുഖവും 7 മുഖവും ഉള്ള രുദ്രാക്ഷം ശുഭമാണ്. അത് ധരിക്കുന്നതിലൂടെ അവര്‍ക്ക് സമൃദ്ധിയും ആരോഗ്യവും നേടാന്‍ കഴിയും. ഇത് കൂടാതെ ജീവിതത്തില്‍ ഐശ്വര്യവും വരുന്നു എന്നാണ് വിശ്വാസം.

മീനം
രാശിചക്രത്തിന്റെ അവസാന ചിഹ്നമാണ് മീനം. അങ്ങനെ, മറ്റ് 11 അടയാളങ്ങളില്‍ എല്ലാ നല്ലതും ചീത്തയും ഇതില്‍ ഉള്‍പ്പെടുന്നു. വ്യാഴത്തിന്റെ ഭരണത്തിന് കീഴില്‍, ഈ ചിഹ്നത്തിന് കീഴില്‍ ജനിക്കുന്ന ആളുകള്‍ ലജ്ജയും സൗമ്യതയും ഉള്ളവരായിരിക്കും. അവരെ സംബന്ധിച്ചിടത്തോളം മികച്ച രുദ്രാക്ഷം പഞ്ചമുഖം ആയിരിക്കും നിങ്ങളുടെ ചിഹ്നമനുസരിച്ച് കല്ലോ മറ്റേതെങ്കിലും ജ്യോതിഷ വസ്തുവോ ധരിക്കുകയാണെങ്കില്‍, അനുഗ്രഹം ലഭിക്കും. മേല്‍പ്പറഞ്ഞ നിര്‍ദ്ദേശങ്ങളെല്ലാം ശിവന്റെ അനുഗ്രഹങ്ങളാണ്, മാത്രമല്ല ജീവിതത്തിന്റെ പല മേഖലകളിലും നിങ്ങള്‍ക്ക് നല്ല ഫലങ്ങള്‍ ലഭിക്കും.



Click it and Unblock the Notifications
