Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
സർവ്വവും നേടുന്നതിനുള്ള മന്ത്രങ്ങൾ
നിങ്ങളുടെ ആഗ്രഹങ്ങൾ സത്യമായതും ഭൂമിക്കും ഒരു ജീവജാലങ്ങൾക്കും ദോഷം ചെയ്യാത്തതുമാണെങ്കിൽ ഭക്തി, വിശ്വാസം, ഏകാക്രത എന്നിവ കൊണ്ട് മന്ത്രം ജപിച്ചു നിങ്ങളുടെ ആഗ്രഹങ്ങൾ സഫലീകരിക്കാം.

അത്ഭുതകരമായ പല തരം മന്ത്ര ശേഖരമാണ് താഴെ കൊടുത്തിരിക്കുന്നത്.

ശിവന്റെ അനുഗ്രഹത്തിന് വേണ്ടിയുള്ള മന്ത്രം
"ഓം നമ ശിവായ ശിവായ നമ ഓം"
അർത്ഥം: ശിവൻ എല്ലാ ദൈവങ്ങളിലും വച്ച് ഏറ്റവും കരുണയുള്ളവനാണ്. ശിവ മന്ത്രം തുടർച്ചയായി ജപിക്കുന്നത്, കഷ്ടതകളിൽ നിന്നും സങ്കടങ്ങളിൽ നിന്നും ഒരു മനുഷ്യനെ മുക്തനാക്കി അവനെ അമരത്വത്തിലേക് നയിക്കുന്നു. ഒരു മനുഷ്യന്റെ എല്ലാ തരത്തിലുമുള്ള ഭീതികളെയും മറികടന്ന്, ജീവിതത്തിലെ മുന്നോട്ടുള്ള ഓരോ പടികളിലും ഉൽപാദനക്ഷമതയും നേട്ടങ്ങളും വർദ്ധിപ്പിക്കാൻ ശിവ മന്ത്രങ്ങൾ സഹായിക്കുന്നു.

ഭൂമിയിൽ എല്ലാവരുടെയും ക്ഷേമത്തിനും ആയുരാരോഗ്യ സൗഖ്യത്തിനുമുള്ള ഏറ്റവും മികച്ച മന്ത്രം
"ലോക സമസ്ത സുഖിനോ ഭവന്തു"
അർത്ഥം: "ലോകത്തിലെ എല്ലാ ജീവികൾക്കും എല്ലായിടത്തും സന്തോഷവും ശാന്തതയും ഉണ്ടാകട്ടെ" എന്നാണ് ഈ മന്ത്രം അർത്ഥമാക്കുന്നത്. ഈ ലോകത്തിലെ സകല ജീവികളുടെയും ക്ഷേമത്തിനും സന്തുഷ്ടിക്കും വേണ്ടി നമ്മൾ പ്രാർഥിക്കുമ്പോൾ, സ്വാഭാവികമായും നമ്മുടെ മനസ്സ് വളരെ വിശാലമാകുകയും നമ്മുടെ ജീവിതത്തിന് ദൈവിക പരിരക്ഷ ലഭിക്കുകയും ചെയ്യുന്നു. യോഗങ്ങൾ, സഭകൾ, പൂജകൾ, പ്രാർഥനകൾ എന്നിവ അവസാനിപ്പിക്കുമ്പോൾ ഈ മന്ത്രം ജപിക്കുക.

പെട്ടെന്ന് അസുഖം മാറി സുഖം പ്രാപിക്കുന്നതിനുള്ള മന്ത്രം
"ടയട്ടെ ഓം ബേക്കൻസി ബേക്കൻസി മഹാ ബേക്കൻസി റെഡ്‌സ സാമുദ്ഗടെ സോഹ"
അർത്ഥം: ബുദ്ധനെ ജപിക്കുന്ന ഈ മന്ത്രങ്ങൾ വിജയത്തിനും സന്തോഷത്തിനും രോഗശാന്തിക്കും വേണ്ടിയുള്ളതാണ്. എല്ലാ സാഹചര്യങ്ങളിലും ഏതു സമയത്തും മനുഷ്യർക്കും മൃഗങ്ങൾക്കും ഒരുപോലെ ഈ മന്ത്രം പ്രയോജനപ്പെടുത്താം.

തടസ്സങ്ങൾ നീങ്ങി വിജയം നേടുന്നതിനുള്ള മന്ത്രം
"ഓം ഗം ഗണപതയെ നമ"
അർത്ഥം: ഈ ഗണപതി മന്ത്രം അതിശക്തമായ മന്ത്രങ്ങളിൽ ഒന്നാണ്. ഇതിൽ ഭീജ (വിത്ത്) ശബ്ദം അടങ്ങിയിരിക്കുന്നു. ഈ മന്ത്രത്തിന് ജീവിതത്തിലെ എല്ലാ തടസ്സങ്ങളെയും നീക്കം ചെയ്യാൻ കഴിയും, കൂടാതെ ഇത് മാനസികരോഗങ്ങളും തെറ്റിദ്ധാരണകളും മാറ്റും. ജീവിതത്തിന്റെ എല്ലാ മേഖലയിലും വിജയം നേടാൻ ഈ മന്ത്രം വഴിയൊരുക്കും.

അഭിവൃദ്ധിക്കും സമ്പത്തിനും ഉത്തമമായ ലക്ഷ്മി മന്ത്രം
"ഓം ശ്രിം മഹാ ലക്ഷ്‌മിയായ് നമഹ"
അർത്ഥം: ലക്ഷ്മി ദേവി എല്ലാത്തരം സമ്പത്തും, സന്തോഷവും, സമൃദ്ധിയും, നന്മയും നൽകുന്നവളാണ്. മഹാലക്ഷ്മി മന്ത്രം ജപിക്കുന്നത് ദേവിയെ പ്രീതിപ്പെടുത്തുന്നതിനും സമ്പത്തിനും കുടുംബത്തിൻറെ സന്തുഷ്ടിയും നേടാനും കഴിയും.

പണം നേടുന്നതിനുള്ള ബുദ്ധമത മന്ത്രം
"ഓം വസുധരെ സ്വാഹാ"
അർത്ഥം: ശ്രീബുദ്ധൻ അനുകമ്പയുള്ള ദൈവമാണ്. ബുദ്ധമതത്തിലെ ഈ മന്ത്രം ജപിക്കുന്ന ആൾക്ക് ധാരാളമായി സമ്പത്തും സമൃദ്ധിയും ലഭിക്കുമെന്നാണ് വിശ്വാസം. ഭൂമിയിൽ മാന്യമായ ഒരു ജീവിതം നയിക്കാനും ജീവന്റെ പരിസമാപ്തി വരെ സുരക്ഷിതമായ ജീവിതത്തിനുമുള്ള അടിസ്ഥാനപരമായ ഒരാവശ്യം പണമാണ്. എല്ലാ മനുഷ്യരുടെയും അടിസ്ഥാന ആവശ്യങ്ങളിലൊന്നാണ് സാമ്പത്തിക സുരക്ഷ. കഴിയുന്നത്ര തവണ ഈ മന്ത്രം ജപിക്കുക, നിങ്ങളുടെ ജീവിതത്തിൽ മാറ്റങ്ങൾ വരുന്നത് കാണാം.

അഭിമുഖസംഭാഷണം അല്ലെങ്കിൽ വാചാ പരീക്ഷയ്ക്ക് മുൻപുള്ള മന്ത്രം
"പ്രവിസി നഗർ കിജൽ സബ് കാജാ ഹൃദയ രാഖി കോസൽപുർ രാജ"
അർത്ഥം: ഈ മന്ത്രജപം ഭഗവാൻ ശ്രീരാമന് സമർപ്പിക്കപ്പെട്ടതാണ്.
ഒരു അഭിമുഖ സംഭാഷണത്തിന് മുൻപോ അല്ലെങ്കിൽ നിങ്ങളുടെ കുടുംബമോ ബിസിനസ്സുമായോ ബന്ധപ്പെട്ടിരിക്കുന്ന പ്രധാനപ്പെട്ട ഒരു ചുമതല ഏറ്റെടുക്കുന്നതിന് മുൻപ് ഈ മന്ത്രം ജപിക്കുക. നിങ്ങളുടെ കാര്യങ്ങൾ വിജയകരമാക്കുന്നതിന് സാർവത്രിക ശക്തികൾ നിങ്ങൾക്ക് അനുകൂലമായി പ്രവർത്തിക്കാൻ ഈ മന്ത്രങ്ങൾ സഹായിക്കും.

എല്ലാ രീതിയിലും പൂർണമായ വിജയത്തിന് വേണ്ടിയുള്ള മന്ത്രം
"കൃഷ്ണ കൃഷ്ണ മഹായോഗിൻ ഭക്താനാം ഭയങ്കര ഗോവിന്ദ പ്രേമാനന്ദ സർവ്വേ മേ വാഷ് മാനായ"
അർത്ഥം: ഭഗവാൻ ശ്രീകൃഷ്ണനെ പ്രീതിപ്പെടുത്തുന്നതിനുള്ള ഈ മന്ത്രം ജപിക്കുന്നത് അദ്ധേഹത്തിന്റെ അനുഗ്രഹത്തിനും ഏറ്റെടുക്കുന്ന ഏതു കാര്യത്തിലും വിജയവും ഉറപ്പാക്കുന്നു. നിങ്ങളുടെ ജീവിതത്തിലെ നിർണായക നിമിഷങ്ങളിൽ ഈ മന്ത്രം ജപിക്കുക, നിങ്ങൾക്ക് മുന്നിൽ വേഗം തന്നെ വിജയം കീഴടങ്ങും.



Click it and Unblock the Notifications