Latest Updates
-
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ -
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ് -
അമാവാസി ഇന്ന്: 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, ഒപ്പം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം -
2026 സെപ്റ്റംബർ 10 നക്ഷത്രഫലം: വ്യാഴാഴ്ചത്തെ ഭാഗ്യനിറവും നിർദ്ദേശങ്ങളും, നിങ്ങളുടെ നക്ഷത്രമേത്? -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഈ ബുധനാഴ്ച ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം -
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി: സ്വർണം വാങ്ങാൻ തിരക്കിടുമ്പോൾ ഇന്നത്തെ വില അറിയാം; കേരളത്തിലെയും മെട്രോ നഗരങ്ങളിലെയും നിരക്കുകൾ
ഈ നക്ഷത്രക്കാര്‍ നല്ല ഭര്ത്താക്കന്മാര്
ഈ നക്ഷത്രക്കാര്‍ നല്ല ഭര്ത്താക്കന്മാര്
നക്ഷത്രം നമുക്കു പ്രധാനപ്പെട്ടതാണ്. പ്രത്യേകിച്ചും ഹിന്ദു വിശ്വാസത്തില്‍. ജനിച്ച മലയാള മാസ പ്രകാരം 27 നാളുകളില്‍ ഒന്നാണ് നമ്മുടെ നാള്.
നാള് പ്രകാരം നല്ലതും ചീത്തയും ഗുണങ്ങളും ദോഷങ്ങളുമെല്ലാമുണ്ടാകും. ചില നക്ഷത്രക്കാര്‍ക്ക് ഭാഗ്യവും ചില നക്ഷത്രങ്ങള്‍ക്കു ദോഷവും ഫലമാകും.
ചില പ്രത്യേക നക്ഷത്രക്കാര്‍ നല്ല ഭാര്യമാരാണ്. അതായത് നല്ല ഭാഗ്യയ്ക്കുണ്ടാകുന്ന ഗുണഗണങ്ങള്‍ പ്രധാനം. ഇതുപോലെ നല്ല ഭര്‍ത്താക്കന്മാരാകുന്ന നാളുകാരുമുണ്ട്. എന്നാല്‍ ഗ്രഹനിലയും പ്രധാനമാണെന്ന കാര്യം ഓര്‍ത്തിരിയ്ക്കുക. അഞ്ചാം ഭാവത്തിലും ഏഴാം ഭാവത്തിലും ദോഷങ്ങള്‍ ഇല്ലാതിരിയ്ക്കുക കൂടി ചെയ്താലേ പൂര്‍ണ ഗുണം ലഭിയ്ക്കൂ.
എന്നിരുന്നാലും താഴെ പറയുന്ന നാളുകാര്‍ പൊതുവേ നല്ല ഭര്ത്താക്കന്മാരാകാന് സാധ്യതയുള്ള നാളുകാരാണ്.

രോഹിണി
രോഹിണി പൊതുവേ നല്ല ഭര്ത്താക്കന്മാരാകാന് സാധ്യതയുള്ള നാളുകാരാണ്. ഭാര്യയോട് സ്നേഹവും അടുപ്പവും ഉള്ള നാളുകാര്‍. അതേ സമയം ചെറിയ രീതിയില്‍ ഭാര്യയെ പറ്റിയ്ക്കാനും ഇവര്‍ മിടുക്കരാണ്. എന്നാല്‍ ഇത് ദോഷം വരുത്തുന്ന രീതിയിലാകില്ല..

തിരുവോണവും
ഇതുപോലെ തിരുവോണവും നല്ല ഭര്ത്താക്കന്മാരാകാന് ഏറെ സാധ്യതയുള്ളവരാണ്. നല്ല മനസുള്ള ഇവരെ സ്നേഹിച്ചു പോകുക തന്നെ ചെയ്യും. ബുദ്ധിയുള്ളവരുമാണ് ഈ നാളുകാര്‍.

അത്തവും
അത്തവും നല്ല ഭര്ത്താക്കന്മാര് എന്ന ലിസ്റ്റില്‍ വരുന്നവരാണ്. രൂപഭംഗി കൂടി ഉള്ളവരാകും, ഇവര്‍. ആത്മാര്‍ത്ഥതയും സനേഹവും കൈമുതലായവര്‍. റൊമാന്റിക് ഗണത്തില്‍ പെടുന്നവര്‍.

അവിട്ടം
പൊതുവെ രോഹിണി, അത്തം, തിരുവോണം എന്നീ മൂന്നു നാളുകളാണ് നല്ല ഭര്ത്താക്കന്മാര് എന്ന ലിസ്റ്റില്‍ മികച്ചു നില്ക്കുന്നവര്. ഇതല്ലാതെയും പല നാളുകാരും ഈ ലിസ്റ്റില്‍ വരുന്നു. ഇതില്‍ ഒരു കൂട്ടരാണ് അവിട്ടം നാളുകാര്‍. ഭാര്യയെ ഏറെ സ്നേഹിയ്ക്കുന്ന ഇവര്‍ അഭിനയിക്കാനും മിടുക്കരാണെന്നു വേണം, പറയാന്‍.

പൂയം, പുണര്‍തം
പൂയം, പുണര്‍തം നാളുകാരും നല്ല ഭര്ത്താക്കന്മാരാകുന്നവരാണ്. പുണര്‍തം നാളുകാര്‍ സാമ്പത്തിക കാര്യത്തില്‍ അല്പം കര്‍ക്കശക്കാരാണ്. ആവശ്യമെങ്കില്‍,അതായത് എന്തു വേണം എന്നു ചോദിച്ചു നല്കുന്നവര്. പൂയവും പൊതുവേ ചഞ്ചല ചിത്തരാണ്. അധികം കയ്യയച്ചു ചെലവു ചെയ്യില്ല. എന്നു കരുതി നല്ല ഭര്ത്താക്കന്മാരുമാണ്.

പൂരം
പൂരം പിറന്ന പുരുഷന് എന്ന ചൊല്ലു തന്നെയുണ്ട്. ഇവര്‍ നല്ല ഭര്ത്താക്കന്മാരുമാണ്. റൊമാന്റിക്കായ ഭര്ത്താക്കന്മാര് എന്നു പറയാം. ഇതുപോലെ തൃക്കേട്ട, പൂരാടം, ഉത്രാടം എന്നീ നക്ഷത്രങ്ങളും നല്ല ഭര്ത്താക്കന്മാര് എന്ന ലിസ്റ്റില്‍ പെടുന്നവര്‍ തന്നെയാണ്.

ചതയവും
ചതയവും വളരെ സാധുക്കളായ, ബന്ധുക്കളേയും ഭാര്യയേയുമെല്ലാം സ്നേഹിയ്ക്കുന്ന നാളുകാരാണ്. ഇവര്‍ പൊതുവേ ചതിയ്ക്കപ്പെടാനും സാധ്യതയുള്ള ഒരു കൂട്ടരാണ്.

പൂരോരുട്ടാതി, ഉത്രട്ടാതി
പൂരോരുട്ടാതി, ഉത്രട്ടാതി നക്ഷത്രങ്ങളും നല്ല ഭര്ത്താക്കന്മാര് എന്ന നക്ഷത്രങ്ങളില്‍ വരുന്നു. പൂരോരുട്ടാതിക്കാരും സ്നേഹമുള്ളവരാമ്. ഉത്രട്ടാതിക്കാര്‍ കലാ വാസനയുള്ള, അല്പം സ്ത്രൈണതയുള്ള കൂട്ടരാണ്. എങ്കിലും നല്ല സ്നേഹമുള്ള ഭര്ത്താക്കന്മാര് തന്നെ.

വിശാഖം
വിശാഖം നാളുകാരും നല്ല ഭര്ത്താക്കന്മാരാണ്. സ്നേഹത്തിനു പുറകേ പോകുന്നവര്‍, ഇവരെ സ്നേഹിച്ചാല്‍ തിരിച്ച് ഇരട്ടിയായി സ്നേഹിയ്ക്കുകയും ചെയ്യും.

ചിത്തിര
ചിത്തിര നക്ഷത്രവും നല്ല ഭര്‍ത്താവ് നക്ഷത്ര ലിസ്റ്റില്‍ വരുന്നു. അപൂര്‍വങ്ങളില്‍ അപൂര്‍വ നക്ഷത്രം എന്ന ഗണത്തില്‍ പെടുന്ന ഒന്നു കൂടിയാണ്. അനിഴവും ചോതിയും നല്ല ഭര്‍ത്താവ് ഗണത്തില്‍ പെടുന്ന നക്ഷത്രങ്ങളാണ്.



Click it and Unblock the Notifications
