Just In
Don't Miss
- News
ഷാജഹാൻ കൊലപാതകം; മുഴുവൻ പ്രതികളും പിടിയിൽ, ഒളിവിൽ കഴിഞ്ഞത് മലമ്പുഴയിൽ
- Sports
റിഷഭിനെ ഏകദിനത്തില്‍ ഓപ്പണറാക്കൂ, ഈ റെക്കോര്‍ഡുകള്‍ തകര്‍ത്തിരിക്കും!
- Movies
എന്റെ ശരീരഭാഗങ്ങള്‍ക്ക് പുരുഷന്റേതിനോട് സാമ്യമുണ്ടായിരിക്കാം!. പക്ഷെ ഞാന്‍ തളരില്ല: രഞ്ജു രഞ്ജിമാര്‍
- Automobiles
മഹീന്ദ്ര രണ്ടും കൽപ്പിച്ച് തന്നെ! പുത്തൻ ഇവി സെപ്റ്റംബറിൽ അവതരിപ്പിക്കും
- Finance
മുത്തൂറ്റ് ഉള്‍പ്പെടെ 3 ഓഹരികളുടെ റേറ്റിങ് പുനര്‍നിശ്ചയിച്ച് വിദേശ ബ്രോക്കറേജുകള്‍; ഇനി വാങ്ങാമോ?
- Travel
കുട്ടികള്‍ക്കൊപ്പമുള്ള യാത്രകള്‍ ലളിതമാക്കാം... ആഘോഷിക്കാം ഓരോ നിമിഷവും...ശ്രദ്ധിക്കാന്‍ അഞ്ച് കാര്യങ്ങള്‍
- Technology
സാംസങ് ഗാലക്സി Z ഫ്ലിപ്പ് 4, ഗാലക്സി Z ഫോൾഡ് 4 സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ; വില അറിയാം
ശിവലിംഗം വീട്ടില്‍ വച്ചാല്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണം; ഇല്ലെങ്കില്‍ ദോഷം
ലോകമെങ്ങും ഹിന്ദുവിശ്വാസികള്‍ പരമശിവനെ ആരാധിക്കുന്നു. ത്രിമൂര്‍ത്തികളില്‍ വച്ച് ഏറ്റവും ശക്തനായ സ്രഷ്ടാവാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ഏറ്റവും നിഷ്കളങ്കവും ലളിതവുമായ ജീവിതം മനുഷ്യജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്നു. ആഡംബരത്തിനും പണത്തിനും അത്യാഗ്രഹത്തിനും അദ്ദേഹത്തെ സ്വാധീനിക്കാന്‍ കഴിയില്ല, അദ്ദേഹത്തിന് വേണ്ടത് ലാളിത്യവും സൃഷ്ടികളും മാത്രമാണ്. പരമശിവനെ പല രീതിയില്‍ വിശ്വാസികള്‍ ആരാധിക്കുന്നു. ചിലര്‍ അവരുടെ വീട്ടില്‍ ശിവലിംഗവും സ്ഥാപിക്കുന്നു. എന്നാല്‍, വീട്ടില്‍ ശിവലിംഗം സ്ഥാപിക്കുമ്പോള്‍ ചില കാര്യങ്ങള്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
Most
read:
രാഹുദോഷം
നീക്കാനും
ഭാഗ്യം
നേടാനും
ലാല്‍
കിതാബ്
പറയും
പ്രതിവിധികള്‍
നിങ്ങളുടെ വീട്ടില്‍ ശിവലിംഗം സ്ഥാപിക്കുന്നതിനെക്കുറിച്ച് നിങ്ങള്‍ ചിന്തിക്കുകയാണെങ്കില്‍, അത് വാസ്തുവിന് യോജിച്ചതായിരിക്കണം. വീട്ടില്‍ ശിവലിംഗം സ്ഥാപിക്കുമ്പോള്‍ ചില അടിസ്ഥാന വസ്തുതകള്‍ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. മുറിയുടെ ഏതെങ്കിലും കോണില്‍ വയ്ക്കുന്നത് വീടിനും കുടുംബത്തിനും നെഗറ്റീവ് ഊര്‍ജം കൊണ്ടുവന്നേക്കാം. വാസ്തു പ്രകാരം അതിന്റെ ദിശയും സ്ഥാനവും ശ്രദ്ധിക്കേണ്ടതായുണ്ട്. അല്ലെങ്കില്‍ നിങ്ങള്‍ക്ക് ആരാധനയുടെ നല്ല ഫലങ്ങള്‍ക്ക് പകരം അശുഭകരമായ ഫലങ്ങളിലേക്ക് നയിച്ചേക്കാം. വീട്ടില്‍ ശിവലിംഗം സ്ഥാപിക്കുമ്പോള്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഇതാ.

ഈ ദിശ വളരെ നല്ലതാണ്
നിങ്ങള്‍ വീട്ടില്‍ ശിവലിംഗം സ്ഥാപിക്കാന്‍ പോകുകയാണെങ്കില്‍, നിങ്ങള്‍ ആരാധിക്കുമ്പോള്‍ നിങ്ങളുടെ മുഖം തെക്ക് ദിശയില്‍ വരുന്ന തരത്തില്‍ ശിവലിംഗം സ്ഥാപിക്കണം. ഇരുട്ടുള്ള സ്ഥലത്ത് ഇത് ഒരിക്കലും വയ്ക്കരുത്. തുറന്ന സ്ഥലത്ത് സ്ഥാപിക്കുന്നത് ഗുണം ചെയ്യും. ശിവലിംഗം സ്ഥാപിച്ചിരിക്കുന്ന സ്ഥലത്ത് നിന്ന് കിഴക്കോട്ട് ദര്‍ശനമായി ആരാധിക്കുന്നത് ശരിയല്ല. ശിവലിംഗത്തിന്റെ വടക്കുഭാഗത്ത് ഇരിക്കരുത്, കാരണം ഈ ദിശയില്‍ ഭഗവാന്റെ ഇടതുവശവും ശക്തിസ്വരൂപണിയായ ഉമാദേവിയുടെ സ്ഥാനവും ഉണ്ട്. അതേ സമയം, ശിവലിംഗത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് ഇരുന്നു പോലും ആരാധന നടത്തരുത്, കാരണം ഈ ദിശയില്‍ ആരാധിക്കുന്നത് അശുഭകരമായ ഫലങ്ങള്‍ നല്‍കും.

പതിവായി അഭിഷേകം ചെയ്യുക
വീട്ടില്‍ ശിവലിംഗം സ്ഥാപിച്ചുകഴിഞ്ഞാല്‍, പതിവായി അഭിഷേകം നടത്തേണ്ടത് പ്രധാനമാണ്. അങ്ങനെ ചെയ്യാതിരുന്നാല്‍ വീട്ടില്‍ അപാകതകള്‍ ഉണ്ടാകുകയും കുടുംബത്തിലെ അംഗങ്ങള്‍ പല പ്രശ്നങ്ങളും അഭിമുഖീകരിക്കുകയും ചെയ്യും.
Most
read:ഏകാദശി
വ്രതങ്ങളില്‍
വച്ച്
പ്രയാസമേറിയ
നിര്‍ജ്ജല
ഏകാദശി;
ഫലങ്ങള്‍
അത്യുത്തമം

ഈ മന്ത്രം ജപിക്കുക
പൂജ ആരംഭിച്ച ശേഷം ദിവസവും ഈ മന്ത്രം ജപിക്കുക.
'' സ്വസ്തി ന ഇന്ദ്രോ വൃദ്ധശ്രവഃ, സ്വസ്തി ന പുഷ വിശ്വവേദാഃ,
സ്വസ്തി ന താരാക്ഷയോ അരിഷ്ടനേമി സ്വസ്തി നോ ബൃഹസ്പതി ദധാതു''
ഇതിനുശേഷം, ശിവലിംഗത്തില്‍ പഞ്ചാമൃതം കൊണ്ട് അഭിഷേകം ചെയ്യുകയും കൂവള ഇല സമര്‍പ്പിക്കുകയും ചെയ്യുക, അവസാനം ശിവന്റെ ഏറ്റവും പ്രധാനപ്പെട്ട മന്ത്രമായ മഹാമൃത്യുഞ്ജയ മന്ത്രം ജപിക്കുക.

ഒഴുകുന്ന വെള്ളം
എല്ലാ സമയത്തും ശിവലിംഗത്തിലൂടെ ഊര്‍ജ്ജം പ്രവഹിക്കുന്നുവെന്ന് വാസ്തുവില്‍ പറഞ്ഞിട്ടുണ്ട്, അത്തരം ഊര്‍ജ്ജത്തിന്റെ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ ശിവലിംഗത്തില്‍ എപ്പോഴും ജലപ്രവാഹം നിലനിര്‍ത്തണം. വീട്ടില്‍ ശിവലിംഗം സ്ഥാപിച്ചിട്ടുണ്ടെങ്കില്‍, അതില്‍ ജലപ്രവാഹത്തിന് അനുസൃതമായി ക്രമീകരിക്കുക.
Most
read:ഈ
രാശിക്കാര്‍
ആരെയും
കേള്‍ക്കില്ല;
മറ്റുള്ളവരുടെ
നിയന്ത്രണത്തില്‍
ജീവിക്കില്ല

അലങ്കാരവും ആരാധനയും
ശിവലിംഗം ഒരേ സമയം മനോഹരമായ അലങ്കാരമായും പ്രാര്‍ത്ഥനാ വിഗ്രഹമായും സ്ഥാപിക്കാം. വീട്ടില്‍ നല്ല പോസിറ്റീവ് സ്പന്ദനങ്ങള്‍ കൊണ്ടുവരാന്‍ 'ഓം' ചിഹ്നം പ്രവേശന കവാടത്തില്‍ സ്ഥാപിക്കണം. തിന്മകളെ വീട്ടില്‍ നിന്ന് അകറ്റി നിര്‍ത്തുക. കൂടാതെ ദേഷ്യവും സങ്കടവും ഉണ്ടാക്കുന്ന ചിത്രങ്ങള്‍ ഒഴിവാക്കുക. ശിവന്റെ ധ്യാനചിത്രങ്ങള് വീട്ടില്‍ സ്ഥാപിക്കേണ്ട ഏറ്റവും മികച്ച ചിത്രമാണ്.

ആഗ്രഹങ്ങള്‍ സഫലമാകാന്‍
പരമശിവനെ മറ്റൊരു രൂപത്തില്‍ ആരാധിക്കുന്നുവെന്നും അത് ലിംഗരൂപത്തിലാണെന്നും നമുക്കറിയാം. പുരാണ ഗ്രന്ഥങ്ങള്‍ അനുസരിച്ച്, ശിവനെ ഈ രൂപത്തില്‍ ആരാധിക്കുന്നതിനുള്ള കാരണം, അദ്ദേഹം പ്രപഞ്ച ചൈതന്യവും ഏത് രൂപവും സ്വീകരിക്കാന്‍ കഴിവുള്ളവനുമാണ്. അതിനാല്‍ ലോകമെമ്പാടും ഈ രൂപത്തില്‍ അദ്ദേഹത്തെ ആരാധിക്കുന്നു. ശിവനെ ആരാധിക്കുന്നത് ജീവിതത്തില്‍ സന്തോഷം നല്‍കുമെന്നും സ്വപ്നങ്ങളെല്ലാം സഫലമാകുമെന്നും വിശ്വസിക്കുന്നു. ശിവലിംഗം വീട്ടില്‍ സൂക്ഷിക്കാനും ആരാധിക്കാനും ആളുകള്‍ തിരഞ്ഞെടുക്കുന്നതിന്റെ കാരണം ഇതാണ്.