Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
ഹനുമാന് ചാലിസ ഇങ്ങനെ ജപിച്ചാല്‍ ഇരട്ടി ഫലം
ഹനുമാന് ചാലിസ ഇങ്ങനെ ജപിച്ചാല്‍ ഇരട്ടി ഫലം
ഹനുമാന് ഹൈന്ദവരുടെ വിശ്വാസങ്ങളില്‍ പെട്ട ഒന്നു തന്നെയാണ്. കരുത്തനായ ദൈവം, ശ്രീരാമ ഭക്തന് എന്നിങ്ങനെ പോകുന്നു, ഹനുമാനെ കുറിച്ചുള്ള വിവരണം.
ഹനുമാനെ പ്രസാദിപ്പിയ്ക്കുന്നത് ഏറെ ഗുണങ്ങള്‍ നല്കുന്ന ഒന്നാണ്. അപകടങ്ങളില്‍ നിന്നും മറ്റും ഹനുമാന് നമ്മെ കാത്തു സംരക്ഷിയ്ക്കുന്നുവെന്നതാണ് പൊതുവേയുള്ള വിശ്വാസം. വാഹനങ്ങളുടെ മുന്നില്‍ ഹനുമാന്റെ രൂപം സൂക്ഷിച്ചിരിയ്ക്കുന്നതിനു കാരണം ഇതാണ്.
ഹനുമാനെ പ്രസാദിപ്പിയ്ക്കുവാന്‍ പല വഴികളുമുണ്ട്. ഇതില്‍ നിവേദ്യങ്ങളും വഴിപാടുകളും കൂടാതെ ചില പ്രത്യേക മന്ത്രങ്ങളും ഉള്‍പ്പെടുന്നു. ഹനമാനെ പ്രസാദിപ്പിയ്ക്കാനുളള മന്ത്രങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഹനുമാന് ചാലി. ഇതു ജപിയ്ക്കുന്നതും ജപിച്ചു കേള്‍ക്കുന്നതുമെല്ലാം ഏറെ നല്ലതാണെന്നാണ് വിശ്വാസം.

ചൊവ്വാഴ്ച
ഹൈന്ദവ വിശ്വാസ പ്രകാരം ചൊവ്വാഴ്ച ഹനുമാനെ പ്രാര്‍ത്ഥിയ്ക്കാനുള്ള ദിവസമാണെന്നാണ് വിശ്വാസം. രാവിലെ നേരത്തെ ഭക്ഷണമൊന്നും കഴിയ്ക്കാതെ കുളിച്ചു ശുചിയായി ഹനുമാന് ചാലിസ ജപിയ്ക്കുന്നത് ഏറെ നല്ലതാണ്. ചൊവ്വാഴ്ച ദിവസം പുറത്തിറങ്ങുന്നതിന് മുന്‍പായി മധുരമുളള എന്തെങ്കിലും കഴിയ്ക്കുന്നതും ഏറെ നല്ലതാണ്.

രാവിലെ
രാവിലെ ഹനുമാന് ചാലിസ ജപിയ്ക്കുന്നത് ആ ദിവസം നല്ലതാകാനും സ്ട്രെസ്, ടെന്‍ഷന്‍ എന്നിവ ഒഴിവാക്കാനും സഹായിക്കും. ശാന്തത അനുഭവപ്പെടുകയും ജീവിതം നിയന്ത്രണത്തിലാണന്ന് തോന്നുകയും ചെയ്യും. ഹനുമാന് ചാലിസ ജപിക്കുന്നതിലൂടെ ദൈവികമായ ശക്തി ഉള്ളില്‍ നിറയും.

ലെ പാപങ്ങളില്‍ നിന്നും മോചനം
ജന്മജന്മാന്തരങ്ങളിലെ പാപങ്ങളില്‍ നിന്നും മോചനം നല്കാന് ഹനുമാന് ചാലിസയ്ക്കു കഴിയും. ഹിന്ദു മതവിശ്വാസങ്ങള്‍ അനുസരിച്ച് ജനന മരണ ചക്രത്തില്‍ നമ്മള് ബന്ധിതരാകുന്നത് നമ്മുടെ പാപങ്ങളുടെ ഫലമായിട്ടാണ് എന്നാണ്. പാപ കര്‍മങ്ങളുടെ ബന്ധനങ്ങളില്‍ നിന്നും നമ്മെ മോചിപ്പിയ്ക്കുന്ന ഒന്നാണ് ഹനുമാന് ചാലിസ.

രാത്രിയില്‍ ഉറക്കത്തില്‍
രാത്രിയില്‍ ഉറക്കത്തില്‍ ദുസ്വപ്നങ്ങള്‍ ഭയപ്പെടുത്തുന്നുവെങ്കില്‍ പരിഹാരമാണ് ഹനുമാന് ചാലിസ ജപിയ്ക്കുന്നത്. രാത്രിയില്‍ ദുസ്വപ്നങ്ങള്‍ വിഷമിപ്പിക്കാറുണ്ടെങ്കില്‍ തലയിണയുടെ അടിയില്‍ ഹനുമാന് ചാലിസ വച്ചാല്‍ ശാന്തമായി ഉറങ്ങാന്‍ കഴിയുമെന്നാണ് വിശ്വാസം. ദുഷ്ടശക്തികളില്‍ നിന്നും അകന്നു നില്ക്കാന് സഹായിക്കുന്ന ദേവനാണ് ഹനുമാന് എന്നാണ് വിശ്വാസം

വിഘ്നങ്ങള്‍
വിഘ്നങ്ങള്‍ അകറ്റാനുള്ള നല്ലൊരു വഴി കൂടിയാണ് ഹനുമാന് ചാലിസ ജപിയ്ക്കുന്നത്. തന്റെ വിശ്വാസികള്‍ക്ക് ജീവിത്തില്‍ യാതൊരു തരത്തിലുള്ള വിഷമങ്ങളും നേരിടേണ്ടി വരുന്നില്ല എന്ന് ഭഗവാന് ഹനുമാന് ഉറപ്പു വരുത്തുമെന്നാണ് വിശ്വാസം. ഗണേശ ഭഗവാനെ പോലെ നമ്മുടെ എല്ലാ തടസ്സങ്ങളും നീക്കം ചെയ്യാന്‍ ഭഗവാന് ഹനുമാനും കഴിയുമെന്നാണ് വിശ്വാസം.

ഹനുമാന് ചാലിസ
ഹനുമാന് ചാലിസ ഉറക്കെ ജപിക്കുന്നതിലൂടെ ബുദ്ധിയും ശക്തിയും ലഭിക്കും. പോസിറ്റീവ് ഊര്‍ജ്ജം നിങ്ങളില്‍ നിറയുകയും ദിവസം മുഴുവന്‍ സമാധാനം അനുഭവപ്പെടുകയും ചെയ്യും. ഇത് അലസതയും മടിയും അകറ്റി കാര്യക്ഷമത കൂട്ടും. തലവേദന, ഉറക്കമില്ലായ്മ, ഉത്കണ്ഠ, വിഷാദം പോലുള്ള ജീവിത ശൈലീ രോഗങ്ങള്‍ ഭേദമാക്കാനും ഇത് സഹായിക്കും.

കുടുംബത്തില്‍
കുടുംബത്തില്‍ സമാധാന അന്തരീക്ഷം നില നിര്‍ത്തുന്നതിനും ഹനുമാന് ചാലിസ ഏറെ നല്ലതാണ്. പൂര്‍ണ മനസ്സോടെയും ഭക്തിയോടെയും എല്ലാ ദിവസവും ഹനുമാന് ചാലിസ ജപിച്ചാല്‍ കുടുംബത്തിലെ വിയോജിപ്പികളും തര്‍ക്കങ്ങളും ഇല്ലാതായി സന്തോഷവും സമാധാനവും ഐക്യവും നിറഞ്ഞ ജീവിതം ലഭിക്കും.

ഹനുമാന് ചാലിസ ജ
ഹനുമാന് ചാലിസ ജപിയ്ക്കുന്നത് ആഗ്രഹ പൂര്‍ത്തീകരണത്തിനു സഹായിക്കുന്നു. ചാലിസ പതിവായി ജപിക്കുകയണെങ്കില്‍ ഹനുമാന്റെ അനുഗ്രം എല്ലായ്പ്പോഴും ഉണ്ടാവുകയും ശ്രേഷ്ഠമായ ശക്തി ലഭിക്കുകയും ചെയ്യും.ചാലിസ ജപിക്കുന്നതും കേള്‍ക്കുന്നതും അവിശ്വസനീയമായ ഫലങ്ങള്‍ നല്‍കും.

രാവിലെ കുളി കഴിഞ്ഞ്
രാവിലെ കുളി കഴിഞ്ഞ് ചാലിസ ജപിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്. സൂര്യാസ്തമനത്തിന് ശേഷവും ജപിക്കണമെന്നുണ്ടെങ്കില്‍ ആദ്യം കൈയും കാലും മുഖവും തീര്‍ച്ചയായും കഴുകിയിട്ടു വേണം ജപിക്കാന്‍ .പ്രായഭേദമെന്യേ ആര്‍ക്കും ഈ നാല്പത് ശ്ലോകങ്ങളും ജപിക്കാം.



Click it and Unblock the Notifications
