For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സമ്പത്തും സമൃദ്ധിയും ഫലം; വെള്ളിയാഴ്ച ഇങ്ങനെ ചെയ്യൂ

|

ആഴ്ചയിലെ അഞ്ചാമത്തെ ദിവസമായ വെള്ളിയാഴ്ചയുമായി ബന്ധപ്പെട്ടിരിക്കുന്ന ഗ്രഹമാണ് ശുക്രന്‍. സൗരയൂഥത്തിലെ ഏറ്റവും തിളക്കമുള്ള ഗ്രഹമായ ശുക്രന്‍ സൗന്ദര്യത്തിന്റെയും പ്രണയത്തിന്റെയും പ്രതിരൂപമാണ്. ആകാശത്ത് നഗ്നനേത്രങ്ങളാല്‍ കാണാവുന്ന ഗ്രഹമാണിത്. ഹിന്ദു ഐതീഹ്യമനുസരിച്ച് ശുക്രനെ ശുക്രാചാര്യരായി കണക്കാക്കപ്പെടുന്നു. അതായത് അസുരന്‍മാരുടെയും ദേവന്‍മാരുടെയും ഗുരു.

Most read: മണി ഫ്രോഗ് വീട്ടില്‍ ഇങ്ങനെയെങ്കില്‍ സമ്പത്ത് കുമിഞ്ഞുകൂടുംMost read: മണി ഫ്രോഗ് വീട്ടില്‍ ഇങ്ങനെയെങ്കില്‍ സമ്പത്ത് കുമിഞ്ഞുകൂടും

ശുക്രന്‍ അടിസ്ഥാനപരമായി പ്രണയത്തെയും ബന്ധങ്ങളെയും പ്രതിനിധീകരിക്കുന്നു. ജ്യോതിഷമനുസരിച്ച് വൈവാഹിക ബന്ധങ്ങളെ നിയന്ത്രിക്കുകയും ആനന്ദം നിലനിര്‍ത്തുകയും ചെയ്യുന്നത് ശുക്രനാണ്.

ജാതകത്തില്‍ ശുക്രന്‍ അനുകൂലമായാല്‍

ജാതകത്തില്‍ ശുക്രന്‍ അനുകൂലമായാല്‍

ഒരാളുടെ ജാതകത്തില്‍ ശുക്രന്‍ അനുകൂലമായിരിക്കുമ്പോള്‍, അത് നിങ്ങള്‍ക്ക് വിജയവും മനോഹരമായ കുടുംബജീവിതവും സമ്മാനിക്കുന്നു. ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള ബന്ധത്തെ തൃപ്തിപ്പെടുത്തുകയും ചെയ്യുന്നത് ശുക്രനാണ്.

 ശുക്രന്‍ മോശം സ്ഥാനത്ത് തുടര്‍ന്നാല്‍

ശുക്രന്‍ മോശം സ്ഥാനത്ത് തുടര്‍ന്നാല്‍

മനുഷ്യശരീരത്തെ ത്വക്ക് കണ്ണുകള്‍, കവിള്‍ എന്നിവ പോലുള്ള അവയവങ്ങളെ ശുക്രന്‍ ഭരിക്കുന്നതിനാല്‍, ഒരാളുടെ ജാതകത്തില്‍ മോശം സ്ഥാനത്ത് തുടരുന്ന ശുക്രന്‍ ചര്‍മ്മരോഗങ്ങള്‍ക്കും മറ്റ് രോഗങ്ങള്‍ക്കും കാരണമാകുന്നു. കൂടാതെ കുടുംബ ബന്ധങ്ങളിലും വിയോജിപ്പുണ്ടാക്കുന്നു.

Most read:വ്യാഴമാറ്റം; ഈ 15 നക്ഷത്രക്കാര്‍ക്ക് രാജയോഗംMost read:വ്യാഴമാറ്റം; ഈ 15 നക്ഷത്രക്കാര്‍ക്ക് രാജയോഗം

ശുക്രദശ

ശുക്രദശ

ജ്യോതിഷത്തില്‍, ശുക്ര ദശ എന്നറിയപ്പെടുന്ന ഒരു ദശ അല്ലെങ്കില്‍ ഗ്രഹ കാലഘട്ടമുണ്ട്. അത് ഒരു വ്യക്തിയുടെ ജാതകത്തില്‍ 20 വര്‍ഷം സജീവമായി തുടരുന്നു. കൂടാതെ ജാതകത്തിലെ ഒരു പ്രധാന ഗുണ ഗ്രഹമാണ് ശുക്രന്‍. ഹിന്ദു കലണ്ടറിലെ തൃക്കേട്ട മാസവുമായി ശുക്രന്‍ ബന്ധപ്പെട്ടിരിക്കുന്നു. ഈ ഗ്രഹവുമായി ബന്ധപ്പെട്ട രത്‌നം വജ്രമാണ്. ലക്ഷ്മി ദേവിക്ക് സമമാണ് ശുക്രന്‍. അതിനാല്‍ ശുക്രന്റെ ദോഷഫലങ്ങള്‍ അകറ്റാന്‍ ലക്ഷ്മി ദേവിയോട് പ്രാര്‍ത്ഥിക്കുന്നതും നല്ലതാണ്.

ശുക്ര പൂജയുടെ പ്രാധാന്യം

ശുക്ര പൂജയുടെ പ്രാധാന്യം

ജാതകത്തില്‍ ശുക്രന്റെ ദോഷമുള്ളവര്‍ക്ക് ശുക്ര പൂജ ശുപാര്‍ശ ചെയ്യുന്നു. ഇത് എല്ലാ ശുക്ര ദോഷങ്ങളെയും നീക്കംചെയ്യുകയും മറ്റ് ഗ്രഹങ്ങളുടെ ദോഷകരമായ ഫലങ്ങള്‍ കുറയ്ക്കുകയും ശുക്രന്റെ നല്ല ഫലങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

Most read:ഉദ്ദിഷ്ടകാര്യസിദ്ധിക്ക് ഈ മന്ത്രം 108 തവണ ചൊല്ലാംMost read:ഉദ്ദിഷ്ടകാര്യസിദ്ധിക്ക് ഈ മന്ത്രം 108 തവണ ചൊല്ലാം

ശുക്രപൂജയുടെ ആചാരം

ശുക്രപൂജയുടെ ആചാരം

വെള്ളിയാഴ്ചകളില്‍ നോമ്പ് അനുഷ്ഠിക്കുക എന്നതാണ് ശുക്രനെ പൂജിക്കാനും പ്രീതിപ്പെടുത്താനുമുള്ള ഏറ്റവും നല്ല മാര്‍ഗം. ഗണപതിയെയും പരമശിവനെയും ആരാധിക്കുന്നതും ശുക്രനെ പ്രസാദിപ്പിക്കാന്‍ സഹായിക്കുന്ന വഴികളാണ്. പൂജ നടത്തുമ്പോള്‍ ശുക്ര ശാന്തി മന്ത്രം ചൊല്ലുക. ഒരു ഹോമവും നിങ്ങള്‍ക്ക് നടത്താവുന്നതാണ്. വെള്ളിയാഴ്ച ദിവസം ദരിദ്രരായ പെണ്‍കുട്ടികള്‍ക്ക് വെളുത്ത വസ്ത്രങ്ങളും ആഭരണങ്ങളും നല്‍കുന്നതും ഗുണം ചെയ്യും.

ശുക്രപൂജ നടത്തുന്നതിന്റെ ഗുണങ്ങള്‍

ശുക്രപൂജ നടത്തുന്നതിന്റെ ഗുണങ്ങള്‍

* ദാമ്പത്യ ഐക്യം വര്‍ദ്ധിക്കുകയും കുടുംബത്തിലെ എല്ലാത്തരം അഭിപ്രായവ്യത്യാസങ്ങള്‍ കുറയ്ക്കുകയും ചെയ്യുന്നു

* നിങ്ങളുടെ ജീവിതത്തില്‍ അപകടങ്ങളോ അപകടങ്ങള്‍ നേരിടാനുള്ള സാധ്യതയോ കുറയ്ക്കുന്നു.

Most read:സമ്പത്തും അഭിവൃദ്ധിയും ഫലം; മഞ്ഞള്‍ കൊണ്ട് ഇത് ചെയ്യൂMost read:സമ്പത്തും അഭിവൃദ്ധിയും ഫലം; മഞ്ഞള്‍ കൊണ്ട് ഇത് ചെയ്യൂ

ശുക്രപൂജ നടത്തുന്നതിന്റെ ഗുണങ്ങള്‍

ശുക്രപൂജ നടത്തുന്നതിന്റെ ഗുണങ്ങള്‍

* ആത്മീയ ആനന്ദം നേടാന്‍ നിങ്ങളെ സഹായിക്കുന്നു.

* തിന്മയില്‍ നിന്നും ദൃഷ്ടി ദോഷങ്ങളില്‍ നിന്നും നിങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്നു.

ശുക്രദോഷത്തിന് ലാല്‍ കിതാബ് പരിഹാരങ്ങള്‍

ശുക്രദോഷത്തിന് ലാല്‍ കിതാബ് പരിഹാരങ്ങള്‍

* ഒരു ചതുരകഷ്ണം വെള്ളി നിങ്ങളുടെ പക്കല്‍ സൂക്ഷിക്കുക. നിങ്ങളുടെ പേഴ്സില്‍ ഒരു വെള്ളി ഇനം സൂക്ഷിക്കുന്നത് ശുക്രന്റെ ദോഷകരമായ ഫലങ്ങള്‍ കുറയ്ക്കും.

* കറുത്ത കുതിരയ്‌ക്കോ പശുവിനോ ഒരു വെള്ളിയാഴ്ച ദിവസം അരിയും വെളുത്ത പഴങ്ങളും നല്‍കുന്നത് ശുക്ര ഗ്രഹത്തിന്റെ ദോഷങ്ങള്‍ കുറയ്ക്കുന്നതിന് ഫലമാണെന്ന് പറയപ്പെടുന്നു.

* ഏതെങ്കിലും തരത്തിലുള്ള വജ്ര ആഭരണങ്ങള്‍ ധരിക്കുന്നത് ശുക്രന്റെ ദോഷം കുറയ്ക്കുന്നു.

* ശുക്ര ബീജ മന്ത്രം ചൊല്ലുന്നതും നിങ്ങള്‍ക്ക് പ്രയോജനകരമാണ്.

Most read:ലാല്‍കിതാബ് പ്രകാരം 2021 വര്‍ഷം 12 രാശിക്കും പരിഹാരമാര്‍ഗംMost read:ലാല്‍കിതാബ് പ്രകാരം 2021 വര്‍ഷം 12 രാശിക്കും പരിഹാരമാര്‍ഗം

English summary

Benefits Of Worshipping Venus On Friday in Malayalam

According to the Vedic Hindu myth the planet Venus, is also known as Shukrachaya, and hence the teacher or gurus of Demon or evil forces. Read on the benefits of worshipping venus on friday.
Story first published: Friday, April 9, 2021, 10:32 [IST]
X
Desktop Bottom Promotion