For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വായിച്ചാലും ശ്രവിച്ചാലും നേട്ടം മാത്രം; മുന്‍ജന്‍മ പാപങ്ങള്‍ നീക്കും രാമായണ പാരായണം

|

കര്‍ക്കിടക മാസാരംഭത്തിന്റെ പടിവാതില്‍ക്കലാണ് ഹിന്ദു വിശ്വാസികള്‍. വളരെ പുണ്യം നല്‍കുന്ന ഒരു മാസമായി കര്‍ക്കിടകത്തെ കണക്കാക്കുന്നു. കേരളത്തില്‍ ഇത് രാമായണ മാസം എന്നും അറിയപ്പെടുന്നു. സൂര്യന്‍ മിഥുന രാശിയില്‍ നിന്ന് കര്‍ക്കിടകം രാശിയിലേക്ക് കടക്കുന്ന കാലമാണിത്. ജ്യോതിഷപരമായി ഇതിന് വളരെ പ്രാധാന്യമുണ്ട്. കര്‍ക്കിടക മസം അവസാനിച്ചയുടന്‍ ചിങ്ങമാസം ആരംഭിക്കുന്നു. ഓണം തുടങ്ങി നിരവധി ഉത്സവങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്ന കാലഘട്ടവുമാണിത്. കേരളത്തിലെ വിളവെടുപ്പുമായി ബന്ധപ്പെട്ട ഇല്ലം നിറ ഉത്സവവും പ്രസിദ്ധമാണ്. ഇത് അഭിവൃദ്ധിക്കായുള്ള പ്രാര്‍ത്ഥനയാണ്. പുതുതായി വിതച്ച നെല്ല് സമൃദ്ധമായി വളരുന്നതിനായി ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകള്‍ നടത്തുകയും ചെയ്യുന്നു.

Most read: ഹിന്ദു വിശ്വാസങ്ങളിലെ പുണ്യമാസം; ദോഷങ്ങള്‍ നീക്കുന്ന കര്‍ക്കിടക സംക്രാന്തിMost read: ഹിന്ദു വിശ്വാസങ്ങളിലെ പുണ്യമാസം; ദോഷങ്ങള്‍ നീക്കുന്ന കര്‍ക്കിടക സംക്രാന്തി

കേരളത്തില്‍ കര്‍ക്കിടക മാസം രാമായണ മാസം കൂടിയാണെന്ന് പറഞ്ഞുവല്ലോ? സന്ധ്യാനേരങ്ങളില്‍ വീടുകളില്‍ വിളക്കുകള്‍ കത്തിച്ച് മുതിര്‍ന്നവര്‍ രാമായണം വായിക്കുന്നു. രാമായണ പാരായണത്തിലൂടെ ഒരു വ്യക്തിക്ക് ലഭിക്കുന്ന നേട്ടങ്ങള്‍ എന്തൊക്കെയെന്ന് ഈ ലേഖനത്തില്‍ വായിച്ചറിയാം.

രാമായണ മഹത്വം

രാമായണ മഹത്വം

ഇരുപതിനായിരം ശ്ലോകങ്ങളോടെയാണ് വാത്മീകി മഹര്‍ഷി രാമായണ കഥ കാവ്യരൂപത്തില്‍ എഴുതിത്തീര്‍ത്തത്. അഞ്ഞൂറ് അദ്ധ്യായങ്ങള്‍ ഇതിലുണ്ട്. ബാലകാണ്ഡം, അയോദ്ധ്യാകാണ്ഡം, ആരണ്യകാണ്ഡം, കിഷ്‌കിന്ധാകാണ്ഡം, സുന്ദരകാണ്ഡം, യുദ്ധകാണ്ഡം, ഉത്തരകാണ്ഡം എന്നിങ്ങനെ ഏഴു കാണ്ഡങ്ങളിലായാണ് രാമായണം രചിച്ചത്. ഇതില്‍ ബാലകാണ്ഡവും ഉത്തരകാണ്ഡവും വാത്മീകി മഹര്‍ഷി എഴുതിയതല്ലെന്നും പിന്നീട് കൂട്ടിച്ചേര്‍ത്തതാണെന്നും പറയപ്പെടുന്നു.

കര്‍ക്കിടകത്തില്‍ എന്തുകൊണ്ട് രാമായണം ചൊല്ലുന്നു?

കര്‍ക്കിടകത്തില്‍ എന്തുകൊണ്ട് രാമായണം ചൊല്ലുന്നു?

കാലവര്‍ഷം കലിതുള്ളുന്ന സമയമാണ് കര്‍ക്കിടകം. പ്രകൃതിയുടെ നെഗറ്റീവ് എനര്‍ജിയില്‍ നിന്ന് ഒരാളുടെ കുടുംബത്തില്‍ ഉണ്ടാകാനിടയുള്ള പ്രത്യാഘാതങ്ങള്‍ ഒഴിവാക്കാന്‍ കാലങ്ങളായി പിന്തുടരുന്ന രീതിയാണ് കര്‍ക്കിടകത്തിലെ രാമായണ പാരായണം. കേരളീയരെ സംബന്ധിച്ചിടത്തോളം, രാമായണം വായിക്കുന്നത് ഒരു ആത്മീയ ശുദ്ധീകരണമാണ്. അത് അവരുടെ കുടുംബാംഗങ്ങളുമായി, പ്രത്യേകിച്ച് കുട്ടികളുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ കഴിയുന്ന ഒരുതരം പാരമ്പര്യമാണ്. രാമായണ പാരായണം ഒരു മനുഷ്യനെന്ന നിലയില്‍ അവതാര യാത്രയിലൂടെ നിങ്ങളെ കൊണ്ടുപോകുന്നു. ഒരു കുടുംബത്തിലെ സംഘര്‍ഷങ്ങള്‍ എന്തുതന്നെയായാലും ഒരു മനുഷ്യന്‍ എങ്ങനെ സദ്ഗുണങ്ങളെ ഉയര്‍ത്തിപ്പിടിക്കണം എന്ന് ശ്രീരാമന്‍ നിങ്ങളെ പഠിപ്പിക്കുന്നു.

Most read:ഈ ദിവസം മറ്റുള്ളവരുമായി ഭക്ഷണം പങ്കിടുന്നത് ദോഷം; സ്‌കന്ദപുരാണം പറയുന്നത്

കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പ്

കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പ്

ഓരോ വീട്ടിലും രാമായണ പാരായണം കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പ് നിലനിര്‍ത്തുന്നു. നല്ലതിനെ ബഹുമാനിക്കുകയും നേട്ടങ്ങള്‍ക്കായി മോശം മാര്‍ഗം സ്വീകരിക്കാതിരിക്കുകയും കുടുംബത്തിന്റെ അന്തസ്സ് സംരക്ഷിക്കാനായി നിങ്ങളെ പഠിപ്പിക്കുകയും ചെയ്യുന്നു. സഹോദരങ്ങളുമായുള്ള ബന്ധം എങ്ങനെയായിരിക്കണമെന്ന് രാമായണം നമ്മെ പഠിപ്പിക്കുന്നു. ഭാര്യാഭര്‍ത്താക്കന്മാര്‍ എന്ന നിലയില്‍ എങ്ങനെ സ്‌നേഹിക്കണം, ബഹുമാനിക്കണം എന്നെല്ലാം പഠിപ്പിക്കുന്നു. ഒരു പിതാവും മകനും, ഭര്‍ത്താവും ഭാര്യയും, സഹോദരങ്ങള്‍, ഭരണാധികാരികളും പൗരന്മാരും തമ്മിലുള്ള ബന്ധം എന്നിങ്ങനെയെല്ലാമുള്ള ബന്ധങ്ങളുടെ വില എന്താണെന്ന് രാമായണം നിങ്ങളെ ബോധവാന്‍മാരാക്കുന്നു.

രാമായണം വായിക്കുന്നതിന്റെ ഗുണങ്ങള്‍

രാമായണം വായിക്കുന്നതിന്റെ ഗുണങ്ങള്‍

രാമായണത്തിലെ ബാലകാണ്ഡത്തില്‍ ശ്രീരാമന്റെ കഥ പ്രതിപാദിക്കുന്നു. ഇത് പാരായണം ചെയ്യുന്നതിലൂടെ ലഭിക്കുന്ന ഗുണങ്ങള്‍ നാരദ മഹര്‍ഷി പരാമര്‍ശിക്കുന്നുണ്ട്.

* ഒരു വ്യക്തിക്ക് ഉത്കണ്ഠ അകലുകയും ആനന്ദം ലഭിക്കുകയും ചെയ്യുന്നു.

* ധര്‍മ്മം വളര്‍ത്തുകയും ജീവിതത്തിലെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുന്നതിന് ഇത് സഹായകമാവുകയും ചെയ്യുന്നു.

* രോഗങ്ങളില്‍ നിന്നും മാനസിക വിഷമങ്ങളില്‍ നിന്നും മോചനം ലഭിക്കുന്നു.

* ജീവിതത്തില്‍ നിന്ന് ഭയം വിട്ടകലുന്നു.

Most read:ഈ ദിക്കാണ് സമ്പത്തിന്റെ വഴി; അബദ്ധത്തില്‍ പോലും ഇത്‌ ചെയ്യരുത്Most read:ഈ ദിക്കാണ് സമ്പത്തിന്റെ വഴി; അബദ്ധത്തില്‍ പോലും ഇത്‌ ചെയ്യരുത്

രാമായണം വായിക്കുന്നതിന്റെ ഗുണങ്ങള്‍

രാമായണം വായിക്കുന്നതിന്റെ ഗുണങ്ങള്‍

* കുടുംബത്തില്‍ കുട്ടികളുടെ മരണമുണ്ടാകില്ല.

* ഭര്‍ത്താക്കന്മാര്‍ ഭാര്യമാരോട് വിശ്വസ്തരായിരിക്കും.

* ഭര്‍ത്താക്കന്‍മാര്‍ക്ക് അപകടമുണ്ടാവില്ല

* വെള്ളപ്പൊക്കം, തീ, കാറ്റ് എന്നിവ മൂലം നാശനഷ്ടമുണ്ടാകില്ല.

രാമായണം വായിക്കുന്നതിന്റെ ഗുണങ്ങള്‍

രാമായണം വായിക്കുന്നതിന്റെ ഗുണങ്ങള്‍

* രാമായണം വായിക്കുകയോ ശ്രവിക്കുകയോ ചെയ്യുന്നത് ഈ ജന്‍മത്തിലെയും മുന്‍ ജന്‍മത്തിലെയും പാപങ്ങളെ നശിപ്പിക്കുന്നു.

* ശ്രീരാമന്റെ കഥ വായിക്കുന്നത് ശുഭകരവും വേദങ്ങള്‍ വായിക്കുന്നതിന് തുല്യവുമാണ്.

* രാമായണം വായിക്കുന്ന ഒരു വ്യക്തിക്ക് ഭാര്യയോടും മക്കളോടും പേരക്കുട്ടികളോടും ഒപ്പം ദീര്‍ഘകാല ജീവിതം നയിക്കാന്‍ സാധിക്കും.

Most read:എല്ലാവര്‍ക്കും ശനി ദോഷമല്ല; 12 രാശിക്കും ശനിയുടെ ദശാകാല ഫലം ഇങ്ങനെMost read:എല്ലാവര്‍ക്കും ശനി ദോഷമല്ല; 12 രാശിക്കും ശനിയുടെ ദശാകാല ഫലം ഇങ്ങനെ

രാമായണം വായിക്കുന്നതിന്റെ ഗുണങ്ങള്‍

രാമായണം വായിക്കുന്നതിന്റെ ഗുണങ്ങള്‍

* സമൂഹത്തില്‍ പ്രശസ്തിയും ബഹുമാനവും ഉണ്ടാകും.

* മരണശേഷം, ഒരു വ്യക്തിക്ക് പരമമായ മോക്ഷം ലഭിക്കുന്നു.

* രാമായണം വായിക്കുന്നതിലൂടെ ഒരാളുടെ സംസാരരീതി വളരുകയും ധര്‍മ്മത്തിലൂടെ സ്വത്തും സമ്പത്തും നേടുകയും അധ്വാനത്തിന്റെ ഫലം നേടുകയും ചെയ്യുന്നു.

രാമായണം ചൊല്ലേണ്ടതെങ്ങനെ ?

രാമായണം ചൊല്ലേണ്ടതെങ്ങനെ ?

കുളിച്ച് ശുദ്ധിവരുത്തി വെളുത്തവസ്ത്രം ധരിച്ച് ഭസ്മമോ ചന്ദനമോ തൊട്ട് നിലവിളക്കു കൊളുത്തുക. കിഴക്കോ, വടക്കോ ദിക്ക് അഭിമുഖമായി ഇരുന്നു വേണം രാമായണം വായിക്കാന്‍. വെറും നിലത്തിരുന്ന് വായിക്കരുത്, പായയോ തുണിയോ ഉപയോഗിക്കാം. തറയില്‍ രാമായണം, ഭാഗവതം തുടങ്ങിയ ഗ്രന്ഥങ്ങള്‍ വയ്ക്കരുതെന്നാണ് വിശ്വാസം. അക്ഷരശുദ്ധിയോടെ വേണം രാമായണ പാരായണം ചെയ്യാന്‍. രാമായണം പാരായണം ചെയ്യുമ്പോള്‍ ഏകാഗ്രതയും ശ്രദ്ധയും കൈവിടരുത്.

Most read:ജാതകത്തില്‍ കേതുദോഷം അറിയാതെ പിന്തുടരും; ലാല്‍ കിതാബിലുണ്ട് പരിഹാരംMost read:ജാതകത്തില്‍ കേതുദോഷം അറിയാതെ പിന്തുടരും; ലാല്‍ കിതാബിലുണ്ട് പരിഹാരം

രാമായണം ചൊല്ലേണ്ടതെങ്ങനെ ?

രാമായണം ചൊല്ലേണ്ടതെങ്ങനെ ?

ബാലകാണ്ഡത്തിലെ 'ശ്രീരാമ രാമ രാമ' എന്ന ഭാഗത്തില്‍ നിന്നുവേണം പാരായണം തുടങ്ങാന്‍. രാമായണത്തിലെ ഏതൊരു ഭാഗം വായിക്കുന്നതിനുമുന്‍പും ഈ ഭാഗം പാരായണം ചെയ്യണം. അശുഭ സംഭവങ്ങള്‍ വരുന്ന ഭാഗം പാരായണം ചെയ്ത് വായന നിര്‍ത്തരുത്, ആ ഭാഗത്തില്‍ പാരായണം തുടങ്ങുകയും ചെയ്യരുത്. ഒരു സന്ദര്‍ഭത്തിന്റെ മധ്യത്തില്‍ വച്ച് പാരായണം നിറുത്തരുത്. ശ്രീരാമപട്ടാഭിഷേകം വരെയാണ് വായിച്ച് സമര്‍പ്പിക്കേണ്ടത്. യുദ്ധം, കലഹം, മരണം തുടങ്ങിയവ വര്‍ണ്ണിക്കുന്നിടത്തു നിന്ന് ആരംഭിക്കുകയോ അവസാനിപ്പിക്കുകയോ ചെയ്യരുത്. മംഗളകരമായ ഭാഗത്ത് വായന നിര്‍ത്തുന്നതാണ് ഉത്തമം.

English summary

Benefits Of Reading Ramayana in Malayalam

It is said that reading the Ramayana brings auspiciousness to those who read it. Read on the benefits of reading Ramayana.
X
Desktop Bottom Promotion