For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൃഷ്ണവിഗ്രഹം വീട്ടിലുണ്ടെങ്കില്‍ ശ്രദ്ധിക്കണം ഇവ

|

ഭഗവാന്‍ വിഷ്ണുവിന്റെ ഒമ്പതാമത്തെ അവതാരമാണ് ശ്രീകൃഷ്ണന്‍. ഹിന്ദു പുരാണപ്രകാരം, ശ്രീകൃഷ്ണന് നിരവധി രൂപങ്ങളുണ്ട്. ഇവയൊക്കെ വീട്ടില്‍ വച്ച് ആരാധിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ജീവിതത്തില്‍ പല നല്ല നേട്ടങ്ങളും ലഭിക്കുന്നു. ശ്രീകൃഷ്ണന്റെ വിവിധ തരത്തിലുള്ള ചിത്രങ്ങളും വിഗ്രഹങ്ങളും വീട്ടില്‍ സൂക്ഷിക്കുന്നതിലൂടെ ജീവിതത്തില്‍ നിങ്ങള്‍ക്ക് നിരവധി നേട്ടങ്ങള്‍ ഉണ്ടാകുമെന്ന് വിശ്വസിക്കപ്പെടുന്നു. അതുപോലെ തന്നെയാണ് അവയുടെ പരിപാലനവും ശ്രീകൃഷ്ണ വിഗ്രഹം നിങ്ങളുടെ വീട്ടിലുണ്ടെങ്കില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇത്തരം കാര്യങ്ങള്‍ ആചാരപ്രകാരം ചെയ്യുന്നതിലൂടെ കൃഷ്ണാരാധനയില്‍ പൂര്‍ണമായ ഫലപ്രാപ്തി നിങ്ങള്‍ക്ക് നേടാവുന്നതാണ്.

Most read: ഉദ്ദിഷ്ടകാര്യലബ്ധിക്ക് ദുര്‍ഗാ ആരാധന ഇങ്ങനെMost read: ഉദ്ദിഷ്ടകാര്യലബ്ധിക്ക് ദുര്‍ഗാ ആരാധന ഇങ്ങനെ

ശ്രീകൃഷ്ണനും നേട്ടങ്ങളും

ശ്രീകൃഷ്ണനും നേട്ടങ്ങളും

വെണ്ണ തിന്നുന്ന കൃഷ്ണന്‍- സന്താന ഭാഗ്യത്തിന്

ആലിലയില്‍ കിടക്കുന്ന ശ്രീകൃഷ്ണന്‍- കുട്ടികളുടെ ദുരിതങ്ങള്‍ക്ക് പരിഹാരം

പശുവില്‍ നിന്ന് പാല്‍ കുടിക്കുന്ന ശ്രീകൃഷ്ണന്‍ - വീട്ടിലെ കുട്ടികളുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കാന്‍

പുല്ലാങ്കുഴല്‍ വായിക്കുന്ന കൃഷ്ണന്‍ - കുടുംബത്തില്‍ ഐശ്വര്യത്തിനും സമാധാനത്തിനും

കൃഷ്ണനും രാധയും

കൃഷ്ണനും രാധയും

കൃഷ്ണനും രാധയും - സന്തോഷകരമായ ദാമ്പത്യ ജീവിതത്തിന്

കാളിയമര്‍ദ്ദനം - ശത്രുക്കളെ ജയിക്കാനും നാഗശാപം ഒഴിവാക്കാനും

ഗോവര്‍ദ്ധനം വഹിക്കുന്ന കൃഷ്ണന്‍- കഷ്ടപ്പാടുകളും തടസ്സങ്ങളും തീരാന്‍

രുക്മിണി സ്വയംവരം - വിവാഹത്തിന്.

Most read:പ്രശ്‌നങ്ങള്‍ വിട്ടകലുന്നില്ലേ? ഈ പരിഹാരങ്ങള്‍Most read:പ്രശ്‌നങ്ങള്‍ വിട്ടകലുന്നില്ലേ? ഈ പരിഹാരങ്ങള്‍

ഗുരുവായൂരപ്പന്‍

ഗുരുവായൂരപ്പന്‍

കൃഷ്ണയും കുചേലനും - ദാരിദ്ര്യം ഒഴിവാക്കാനും കടങ്ങളില്‍ നിന്ന് മുക്തി നേടാനും സൗഹൃദം നിലനിര്‍ത്താനും.

പാര്‍ത്ഥസാരഥി - അറിവ് വര്‍ദ്ധിപ്പിക്കുന്നതിനും ശത്രുക്കളെ ജയിക്കാനും

ഗുരുവയൂരപ്പന്‍ - മൊത്തത്തിലുള്ള ജീവിതാഭിവൃദ്ധി.

സുദര്‍ശനചക്രം ഏന്തിയ കൃഷ്ണന്‍ - ശത്രുക്കളെ ജയിക്കാന്‍

ലക്ഷ്മീ നാരായണന്‍ - കുടുംബത്തിന്റെ അഭിവൃദ്ധിക്കും സന്തോഷത്തിനും

വീട്ടില്‍ ഒരു കൃഷ്ണ വിഗ്രഹമുണ്ടെങ്കില്‍

വീട്ടില്‍ ഒരു കൃഷ്ണ വിഗ്രഹമുണ്ടെങ്കില്‍

സര്‍വ്വദുരിതങ്ങളും തീര്‍ക്കാന്‍ ആര്‍ക്കും ആരാധിക്കാവുന്ന സ്‌നേഹത്തിന്റെ ആള്‍രൂപമായാണ് ശ്രീകൃഷ്ണന്‍ അറിയപ്പെടുന്നത്. എന്നിരുന്നാലും, ഒരു കൃഷ്ണ വിഗ്രഹം വീട്ടില്‍ സൂക്ഷിക്കുന്നത് മറ്റ് ദൈവങ്ങളുടെ വിഗ്രഹങ്ങള്‍ സൂക്ഷിക്കുന്നതില്‍ നിന്ന് വ്യത്യസ്തമാണ്. കൃഷ്ണന്റെ വിഗ്രഹത്തിനുപുറമെ നിങ്ങളുടെ വീട്ടിലെ പൂജാമുറിയില്‍ മറ്റുചില വസ്തുക്കള്‍ കൂടി സൂക്ഷിക്കേണ്ടതായുണ്ട്.

Most read:നിഗൂഢ സ്വഭാവം സൂക്ഷിക്കുന്നവര്‍ ഈ രാശിക്കാര്‍Most read:നിഗൂഢ സ്വഭാവം സൂക്ഷിക്കുന്നവര്‍ ഈ രാശിക്കാര്‍

ഓടക്കുഴല്‍

ഓടക്കുഴല്‍

ശ്രീകൃഷ്ണന്റെ രൂപത്തോടൊപ്പം തന്നെ മനസ്സില്‍ തെളിയുന്ന ഒന്നാണ് ഓടക്കുഴല്‍. പുല്ലാങ്കുഴല്‍ വായിക്കുന്നതില്‍ സമര്‍ത്ഥനായിരുന്നു ശ്രീകൃഷ്ണന്‍. ഭഗവാന്റെ പുല്ലാങ്കുഴല്‍ നാദം കേട്ട് എല്ലാ ഗോപികമാരും അദ്ദേഹത്തോടൊപ്പം നൃത്തം ചെയ്തിരുന്നുവെന്ന് പുരാണങ്ങള്‍ പറയുന്നു. ഒരു പുല്ലാങ്കുഴല്‍ ആളുകളെ ഒരുമിപ്പിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. അതിനാല്‍ കൃഷ്ണവിഗ്രഹത്തോടൊപ്പം തന്നെ നിങ്ങളുടെ പൂജാമുറിയില്‍ ഒരു ഓടക്കുഴല്‍ കൂടി സൂക്ഷിക്കുക.

പശുവിന്റെ പ്രതിമ

പശുവിന്റെ പ്രതിമ

ഹിന്ദു പുരാണ പ്രകാരം, ഹിന്ദുമതത്തിലെ 33 കോടി ദൈവങ്ങളുടെ ഒരു രൂപമാണ് പശു. പാല്‍, വെണ്ണ, പാല്‍ ഉല്‍പന്നങ്ങള്‍ എന്നിവയെല്ലാം ശ്രീകൃഷ്ണന്റെ ഇഷ്ട വിഭവങ്ങളാണ്. അതിനാല്‍, ഒരു പശുവിന്റെയും കാളക്കുട്ടിയുടെയും പ്രതിമയും നിങ്ങളുടെ പൂജാമുറിയില്‍ സൂക്ഷിക്കേണ്ടതായുണ്ട്.

Most read:നായ്ക്കളെ സ്വപ്‌നം കാണാറുണ്ടോ നിങ്ങള്‍ ? എങ്കില്‍Most read:നായ്ക്കളെ സ്വപ്‌നം കാണാറുണ്ടോ നിങ്ങള്‍ ? എങ്കില്‍

മയില്‍പ്പീലി

മയില്‍പ്പീലി

സൗന്ദര്യത്തിന്റെ പ്രതീകമാണ് ഒരു മയില്‍പ്പീലി. ഒരു വ്യക്തിയുടെ കാന്തിക വ്യക്തിത്വത്തെ ഇത് പ്രതീകപ്പെടുത്തുന്നു. മയില്‍പ്പീലി ചൂടാത്ത ശ്രീകൃഷ്ണന്റെ മുഖം ഒരിക്കലും മനസ്സില്‍ തെളിയില്ല. നിങ്ങളുടെ പൂജാമുറിയില്‍ ഒരു മയില്‍പ്പീലി സൂക്ഷിക്കുന്നത് ജീവിതത്തില്‍ നിങ്ങള്‍ക്ക് സന്തോഷം നല്‍കുമെന്ന് പറയപ്പെടുന്നു.

താമര

താമര

ജീവിതത്തിലെ പോരാട്ടങ്ങളെ ചിത്രീകരിക്കുന്നതാണ് താമര. കാരണം അത് ചെളി നിറഞ്ഞ വെള്ളത്തില്‍ വളര്‍ന്ന് ശുദ്ധവും സുഗന്ധവുമായി തുടരുന്നു. താമര ഒരു വ്യക്തിക്ക് ജീവിതത്തില്‍ സ്ഥിരത കൈവരുത്തുമെന്ന് പറയപ്പെടുന്നു. അതിനാല്‍ നിങ്ങളുടെ പൂജാമുറിയില്‍ ഒരു താമര സൂക്ഷിക്കുക. ദിവസവും പഴയത് മാറ്റി പുതിയത് വയ്ക്കുക.

Most read:വീട്ടില്‍ കണ്ണാടി ഒരിക്കലും ഇങ്ങനെ പാടില്ലMost read:വീട്ടില്‍ കണ്ണാടി ഒരിക്കലും ഇങ്ങനെ പാടില്ല

കൃഷ്ണ വിഗ്രഹത്തെ പരിപാലിക്കാന്‍

കൃഷ്ണ വിഗ്രഹത്തെ പരിപാലിക്കാന്‍

നിങ്ങളുടെ വീട്ടില്‍ കൃഷ്ണ വിഗ്രഹം ഉണ്ടെങ്കില്‍ അത് പരിപാലിക്കാന്‍ ചില വിധികളുണ്ട്. ഇത് മാത്രമല്ല, നിങ്ങളുടെ വീട്ടില്‍ കൃഷ്ണനും രാധയും ഒന്നിച്ചുള്ള വിഗ്രഹമാണെങ്കില്‍ ചില പ്രത്യേക നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതുണ്ട്. ഇത്തരം പ്രതിമയില്‍ ഒരിക്കലും തുളസി ഇലകള്‍ നേരിട്ട് സമര്‍പ്പിക്കരുത്. എന്നിരുന്നാലും, നിങ്ങള്‍ക്ക് ചില തുളസി ഇലകള്‍ രാധയുടെ കൈയില്‍ വയ്ക്കാം, അതുവഴി കൃഷ്ണന് അര്‍പ്പിക്കാന്‍ കഴിയും.

ശുചിത്വം

ശുചിത്വം

രാധാകൃഷ്ണ വിഗ്രഹം വീട്ടിലുണ്ടെങ്കില്‍ വീട് ശുചിത്വത്തോടെ പരിപാലിക്കേണ്ടത് അത്യാവശ്യമാണ്. ശാരീരികമായി മാത്രമല്ല, നിങ്ങളുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും നിങ്ങള്‍ ശുചിത്വം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. ഇവരുടെ പ്രീതിക്കായി ഒരാള്‍ ആത്മീയമായും ശുദ്ധീകരിക്കപ്പെടണം.

Most read:ദു:സ്വപ്‌നം കാണാറുണ്ടോ? ഇനി കാണില്ലMost read:ദു:സ്വപ്‌നം കാണാറുണ്ടോ? ഇനി കാണില്ല

ലോഹ വിഗ്രഹം

ലോഹ വിഗ്രഹം

കുളിക്കാതെ ഒരു മൂര്‍ത്തീ വിഗ്രഹവും തൊടരുതെന്നു പറയാറുണ്ട്. കൃഷ്ണനെ സംബന്ധിച്ചിടത്തോളം ഇത് പ്രധാനമാണ്. കുളിച്ച് ശുദ്ധിയോടെയല്ലാതെ ഒരിക്കലും കൃഷ്ണവിഗ്രഹത്തെ ആരാധിക്കരുത്. ഇവ കൂടാതെ, ഒരിക്കലം വീട്ടിലെ തറ, കിടക്ക, മേശ തുടങ്ങിയ സ്ഥലങ്ങളില്‍ ഒരിക്കലും കൃഷ്ണവിഗ്രഹം വയ്ക്കരുത്. നിങ്ങളുടെ വീട്ടിലെ കൃഷ്ണ വിഗ്രഹം ലോഹത്താല്‍ നിര്‍മ്മിച്ചതായിരിക്കണം. ദിവസവും ഇത് വൃത്തിയാക്കുകയും വേണം, പ്രത്യേകിച്ച് ഏകാദശി പോലുള്ള വേളകളില്‍.

English summary

Benefits Of Placing Krishna Idol At Home

It is believed several benefits accrue if certain icons of Krishna are kept in your home. Take a look.
X
Desktop Bottom Promotion