Latest Updates
-
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും
കൃഷ്ണവിഗ്രഹം വീട്ടിലുണ്ടെങ്കില്‍ ശ്രദ്ധിക്കണം ഇവ
ഭഗവാന്‍ വിഷ്ണുവിന്റെ ഒമ്പതാമത്തെ അവതാരമാണ് ശ്രീകൃഷ്ണന്‍. ഹിന്ദു പുരാണപ്രകാരം, ശ്രീകൃഷ്ണന് നിരവധി രൂപങ്ങളുണ്ട്. ഇവയൊക്കെ വീട്ടില്‍ വച്ച് ആരാധിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ജീവിതത്തില്‍ പല നല്ല നേട്ടങ്ങളും ലഭിക്കുന്നു. ശ്രീകൃഷ്ണന്റെ വിവിധ തരത്തിലുള്ള ചിത്രങ്ങളും വിഗ്രഹങ്ങളും വീട്ടില്‍ സൂക്ഷിക്കുന്നതിലൂടെ ജീവിതത്തില്‍ നിങ്ങള്‍ക്ക് നിരവധി നേട്ടങ്ങള്‍ ഉണ്ടാകുമെന്ന് വിശ്വസിക്കപ്പെടുന്നു. അതുപോലെ തന്നെയാണ് അവയുടെ പരിപാലനവും ശ്രീകൃഷ്ണ വിഗ്രഹം നിങ്ങളുടെ വീട്ടിലുണ്ടെങ്കില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇത്തരം കാര്യങ്ങള്‍ ആചാരപ്രകാരം ചെയ്യുന്നതിലൂടെ കൃഷ്ണാരാധനയില്‍ പൂര്‍ണമായ ഫലപ്രാപ്തി നിങ്ങള്‍ക്ക് നേടാവുന്നതാണ്.

ശ്രീകൃഷ്ണനും നേട്ടങ്ങളും
വെണ്ണ തിന്നുന്ന കൃഷ്ണന്‍- സന്താന ഭാഗ്യത്തിന്
ആലിലയില്‍ കിടക്കുന്ന ശ്രീകൃഷ്ണന്‍- കുട്ടികളുടെ ദുരിതങ്ങള്‍ക്ക് പരിഹാരം
പശുവില്‍ നിന്ന് പാല്‍ കുടിക്കുന്ന ശ്രീകൃഷ്ണന്‍ - വീട്ടിലെ കുട്ടികളുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കാന്‍
പുല്ലാങ്കുഴല്‍ വായിക്കുന്ന കൃഷ്ണന്‍ - കുടുംബത്തില്‍ ഐശ്വര്യത്തിനും സമാധാനത്തിനും

കൃഷ്ണനും രാധയും
കൃഷ്ണനും രാധയും - സന്തോഷകരമായ ദാമ്പത്യ ജീവിതത്തിന്
കാളിയമര്‍ദ്ദനം - ശത്രുക്കളെ ജയിക്കാനും നാഗശാപം ഒഴിവാക്കാനും
ഗോവര്‍ദ്ധനം വഹിക്കുന്ന കൃഷ്ണന്‍- കഷ്ടപ്പാടുകളും തടസ്സങ്ങളും തീരാന്‍
രുക്മിണി സ്വയംവരം - വിവാഹത്തിന്.

ഗുരുവായൂരപ്പന്‍
കൃഷ്ണയും കുചേലനും - ദാരിദ്ര്യം ഒഴിവാക്കാനും കടങ്ങളില്‍ നിന്ന് മുക്തി നേടാനും സൗഹൃദം നിലനിര്‍ത്താനും.
പാര്‍ത്ഥസാരഥി - അറിവ് വര്‍ദ്ധിപ്പിക്കുന്നതിനും ശത്രുക്കളെ ജയിക്കാനും
ഗുരുവയൂരപ്പന്‍ - മൊത്തത്തിലുള്ള ജീവിതാഭിവൃദ്ധി.
സുദര്‍ശനചക്രം ഏന്തിയ കൃഷ്ണന്‍ - ശത്രുക്കളെ ജയിക്കാന്‍
ലക്ഷ്മീ നാരായണന്‍ - കുടുംബത്തിന്റെ അഭിവൃദ്ധിക്കും സന്തോഷത്തിനും

വീട്ടില്‍ ഒരു കൃഷ്ണ വിഗ്രഹമുണ്ടെങ്കില്‍
സര്‍വ്വദുരിതങ്ങളും തീര്‍ക്കാന്‍ ആര്‍ക്കും ആരാധിക്കാവുന്ന സ്‌നേഹത്തിന്റെ ആള്‍രൂപമായാണ് ശ്രീകൃഷ്ണന്‍ അറിയപ്പെടുന്നത്. എന്നിരുന്നാലും, ഒരു കൃഷ്ണ വിഗ്രഹം വീട്ടില്‍ സൂക്ഷിക്കുന്നത് മറ്റ് ദൈവങ്ങളുടെ വിഗ്രഹങ്ങള്‍ സൂക്ഷിക്കുന്നതില്‍ നിന്ന് വ്യത്യസ്തമാണ്. കൃഷ്ണന്റെ വിഗ്രഹത്തിനുപുറമെ നിങ്ങളുടെ വീട്ടിലെ പൂജാമുറിയില്‍ മറ്റുചില വസ്തുക്കള്‍ കൂടി സൂക്ഷിക്കേണ്ടതായുണ്ട്.

ഓടക്കുഴല്‍
ശ്രീകൃഷ്ണന്റെ രൂപത്തോടൊപ്പം തന്നെ മനസ്സില്‍ തെളിയുന്ന ഒന്നാണ് ഓടക്കുഴല്‍. പുല്ലാങ്കുഴല്‍ വായിക്കുന്നതില്‍ സമര്‍ത്ഥനായിരുന്നു ശ്രീകൃഷ്ണന്‍. ഭഗവാന്റെ പുല്ലാങ്കുഴല്‍ നാദം കേട്ട് എല്ലാ ഗോപികമാരും അദ്ദേഹത്തോടൊപ്പം നൃത്തം ചെയ്തിരുന്നുവെന്ന് പുരാണങ്ങള്‍ പറയുന്നു. ഒരു പുല്ലാങ്കുഴല്‍ ആളുകളെ ഒരുമിപ്പിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. അതിനാല്‍ കൃഷ്ണവിഗ്രഹത്തോടൊപ്പം തന്നെ നിങ്ങളുടെ പൂജാമുറിയില്‍ ഒരു ഓടക്കുഴല്‍ കൂടി സൂക്ഷിക്കുക.

പശുവിന്റെ പ്രതിമ
ഹിന്ദു പുരാണ പ്രകാരം, ഹിന്ദുമതത്തിലെ 33 കോടി ദൈവങ്ങളുടെ ഒരു രൂപമാണ് പശു. പാല്‍, വെണ്ണ, പാല്‍ ഉല്‍പന്നങ്ങള്‍ എന്നിവയെല്ലാം ശ്രീകൃഷ്ണന്റെ ഇഷ്ട വിഭവങ്ങളാണ്. അതിനാല്‍, ഒരു പശുവിന്റെയും കാളക്കുട്ടിയുടെയും പ്രതിമയും നിങ്ങളുടെ പൂജാമുറിയില്‍ സൂക്ഷിക്കേണ്ടതായുണ്ട്.

മയില്‍പ്പീലി
സൗന്ദര്യത്തിന്റെ പ്രതീകമാണ് ഒരു മയില്‍പ്പീലി. ഒരു വ്യക്തിയുടെ കാന്തിക വ്യക്തിത്വത്തെ ഇത് പ്രതീകപ്പെടുത്തുന്നു. മയില്‍പ്പീലി ചൂടാത്ത ശ്രീകൃഷ്ണന്റെ മുഖം ഒരിക്കലും മനസ്സില്‍ തെളിയില്ല. നിങ്ങളുടെ പൂജാമുറിയില്‍ ഒരു മയില്‍പ്പീലി സൂക്ഷിക്കുന്നത് ജീവിതത്തില്‍ നിങ്ങള്‍ക്ക് സന്തോഷം നല്‍കുമെന്ന് പറയപ്പെടുന്നു.

താമര
ജീവിതത്തിലെ പോരാട്ടങ്ങളെ ചിത്രീകരിക്കുന്നതാണ് താമര. കാരണം അത് ചെളി നിറഞ്ഞ വെള്ളത്തില്‍ വളര്‍ന്ന് ശുദ്ധവും സുഗന്ധവുമായി തുടരുന്നു. താമര ഒരു വ്യക്തിക്ക് ജീവിതത്തില്‍ സ്ഥിരത കൈവരുത്തുമെന്ന് പറയപ്പെടുന്നു. അതിനാല്‍ നിങ്ങളുടെ പൂജാമുറിയില്‍ ഒരു താമര സൂക്ഷിക്കുക. ദിവസവും പഴയത് മാറ്റി പുതിയത് വയ്ക്കുക.

കൃഷ്ണ വിഗ്രഹത്തെ പരിപാലിക്കാന്‍
നിങ്ങളുടെ വീട്ടില്‍ കൃഷ്ണ വിഗ്രഹം ഉണ്ടെങ്കില്‍ അത് പരിപാലിക്കാന്‍ ചില വിധികളുണ്ട്. ഇത് മാത്രമല്ല, നിങ്ങളുടെ വീട്ടില്‍ കൃഷ്ണനും രാധയും ഒന്നിച്ചുള്ള വിഗ്രഹമാണെങ്കില്‍ ചില പ്രത്യേക നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതുണ്ട്. ഇത്തരം പ്രതിമയില്‍ ഒരിക്കലും തുളസി ഇലകള്‍ നേരിട്ട് സമര്‍പ്പിക്കരുത്. എന്നിരുന്നാലും, നിങ്ങള്‍ക്ക് ചില തുളസി ഇലകള്‍ രാധയുടെ കൈയില്‍ വയ്ക്കാം, അതുവഴി കൃഷ്ണന് അര്‍പ്പിക്കാന്‍ കഴിയും.

ശുചിത്വം
രാധാകൃഷ്ണ വിഗ്രഹം വീട്ടിലുണ്ടെങ്കില്‍ വീട് ശുചിത്വത്തോടെ പരിപാലിക്കേണ്ടത് അത്യാവശ്യമാണ്. ശാരീരികമായി മാത്രമല്ല, നിങ്ങളുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും നിങ്ങള്‍ ശുചിത്വം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. ഇവരുടെ പ്രീതിക്കായി ഒരാള്‍ ആത്മീയമായും ശുദ്ധീകരിക്കപ്പെടണം.

ലോഹ വിഗ്രഹം
കുളിക്കാതെ ഒരു മൂര്‍ത്തീ വിഗ്രഹവും തൊടരുതെന്നു പറയാറുണ്ട്. കൃഷ്ണനെ സംബന്ധിച്ചിടത്തോളം ഇത് പ്രധാനമാണ്. കുളിച്ച് ശുദ്ധിയോടെയല്ലാതെ ഒരിക്കലും കൃഷ്ണവിഗ്രഹത്തെ ആരാധിക്കരുത്. ഇവ കൂടാതെ, ഒരിക്കലം വീട്ടിലെ തറ, കിടക്ക, മേശ തുടങ്ങിയ സ്ഥലങ്ങളില്‍ ഒരിക്കലും കൃഷ്ണവിഗ്രഹം വയ്ക്കരുത്. നിങ്ങളുടെ വീട്ടിലെ കൃഷ്ണ വിഗ്രഹം ലോഹത്താല്‍ നിര്‍മ്മിച്ചതായിരിക്കണം. ദിവസവും ഇത് വൃത്തിയാക്കുകയും വേണം, പ്രത്യേകിച്ച് ഏകാദശി പോലുള്ള വേളകളില്‍.



Click it and Unblock the Notifications











