For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തുലാഭാരം; ഓരോ ദ്രവ്യത്തിനും ഫലം വെവ്വേറെ

|

നിരവധി ഹൈന്ദവ ക്ഷേത്രങ്ങളില്‍ നടത്തിവരുന്ന ഒരു പ്രധാന ആചാരമോ അല്ലെങ്കില്‍ വഴിപാടോ ആണ് തുലാഭാരം. ഭക്തര്‍ ഒരു തുലാഭാര തട്ടിന്റെ ഒരുവശത്ത് ഇരിക്കുമ്പോള്‍ അവരുടെ ഭാരത്തിന് തുല്യമോ അതിലധികമോ ആയ പ്രത്യേക വസ്തുക്കള്‍ മറുതട്ടില്‍ തൂക്കി തുലാഭാരം കഴിക്കുന്നു. ഈ വസ്തുക്കള്‍ പിന്നീട് ക്ഷേത്രത്തിലേയ്ക്ക് സംഭാവനയും ചെയ്യുന്നു.

Most read: സര്‍വ്വൈശ്വര്യത്തിനായി ധരിക്കാം നവരത്‌നംMost read: സര്‍വ്വൈശ്വര്യത്തിനായി ധരിക്കാം നവരത്‌നം

തുലാഭാരം തൂക്കുന്ന ഭക്തരുടെ ആഗ്രഹത്തിനനുസരിച്ച് അവര്‍ക്ക് ഇഷ്ടമുള്ള വസ്തുക്കള്‍ കൊണ്ട് തുലാഭാരം നടത്താം. എന്നാല്‍ അവര്‍ സമര്‍പ്പിക്കുന്ന ഓരോ ദ്രവ്യത്തിനും വ്യത്യസ്ത ഫലമാണുള്ളത്. തുലാഭാരം തൂക്കാനുപയോഗിക്കുന്ന ദ്രവ്യങ്ങളും അവയുടെ നേട്ടങ്ങളും വായിക്കാം.

തുലാഭാരവും ഗുണഫലങ്ങളും

തുലാഭാരവും ഗുണഫലങ്ങളും

വിശ്വാസമനുസരിച്ച്, ഈ ആചാരത്തിലൂടെ ഭക്തര്‍ സ്വയം ദൈവത്തിന് കീഴടങ്ങുകയാണ്. എന്നിരുന്നാലും, ഈ വഴിപാടിലൂടെ ഭക്തര്‍ക്ക് അവരുടെ പല ആവശ്യങ്ങളും നിറവേറ്റാന്‍ സാധിക്കുന്നു. തുലാഭാരം തൂക്കുന്ന വസ്തുക്കള്‍ ഓരോരുത്തരുടെയും ആഗ്രഹം അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. അസുഖത്തില്‍ നിന്ന് മോചനം നേടുന്നതിനായോ ദുരിതത്തില്‍ നിന്ന് ശമനം തേടിയോ സര്‍വ്വൈശ്വര്യത്തിനായോ ഭക്തര്‍ തുലഭാരം നേരുന്നു.

കേരളത്തിലെ ക്ഷേത്രങ്ങളില്‍

കേരളത്തിലെ ക്ഷേത്രങ്ങളില്‍

കേരളത്തിലെ ഒട്ടുമിക്ക പ്രധാന ക്ഷേത്രങ്ങളിലും തുലാഭാരം വഴിപാടായുണ്ട്. ഈ വഴിപാടിന് ഏറെ പേരുകേട്ടതാണ് ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രം. രാജ്യത്തിനകത്തും പുറത്തും നിന്നുള്ള നിരവധി പ്രമുഖര്‍ ഇവിടെയെത്തി തുലാഭാരം നടത്താറുണ്ട്. പഞ്ചസാര, ശര്‍ക്കര, കദളിപ്പഴം, വെണ്ണ തുടങ്ങിയവ കൊണ്ടുള്ള തുലാഭാരങ്ങള്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രസിദ്ധമാണ്.

Most read:ശ്രീചക്രം വീട്ടില്‍ സൂക്ഷിച്ചാല്‍Most read:ശ്രീചക്രം വീട്ടില്‍ സൂക്ഷിച്ചാല്‍

ഓരോ വസ്തുക്കള്‍ക്കും ഓരോ ഫലങ്ങള്‍

ഓരോ വസ്തുക്കള്‍ക്കും ഓരോ ഫലങ്ങള്‍

സാധരണയായി, പഞ്ചസാര, പഴം, ശര്‍ക്കര, അരി, നെല്ല്, കയര്‍ എന്നീ ദ്രവ്യങ്ങളാണു തുലാഭാരത്തിനായി സമര്‍പ്പിക്കാറ്. വളരെ അപൂര്‍വ്വമായി, വെള്ളി, സ്വര്‍ണ്ണം തുടങ്ങിയവ കൊണ്ടുള്ള തുലാഭാരങ്ങളും നടത്താറുണ്ട്. എന്നാല്‍, ഭക്തര്‍ക്ക് ഇഷ്ടമുള്ള ഏതൊരു ശുഭ വസ്തുവും തുലാഭാരത്തിനായി ഉപയോഗിക്കാം. ഓരോ തുലാഭാര വസ്തുക്കളും വ്യത്യസ്ത ഫലം നല്‍കുന്നവയാണ്.

Most read:നിസാരക്കാരല്ല ജൂലൈയില്‍ ജനിച്ചവര്‍; കാരണങ്ങള്‍ ഇതാMost read:നിസാരക്കാരല്ല ജൂലൈയില്‍ ജനിച്ചവര്‍; കാരണങ്ങള്‍ ഇതാ

തൊഴില്‍ അഭിവൃദ്ധിക്ക് താമര

തൊഴില്‍ അഭിവൃദ്ധിക്ക് താമര

ജോലിയിലെ നേട്ടം, തൊഴിലില്‍ അഭിവൃദ്ധി, ദീര്‍ഘായുസ്സ്, ആത്മബലം എന്നിവയ്ക്കായി താമരപ്പൂവ് കൊണ്ട് തുലാഭാരം നടത്തുന്നു. ദാരിദ്ര്യത്തില്‍ നിന്ന് മോചനം നേടാനും സമൃദ്ധിക്കുമായും നെല്ല് ഉപയോഗിച്ച് തുലാഭാരം നേരുന്നു. ദീര്‍ഘായുസ്സ്, ശനിയുടെ ദോഷത്തില്‍ നിന്ന് പരിഹാരം എന്നിവയ്ക്കായി എള്ള് ഉപയോഗിക്കുന്നു.

ഉദര രോഗമുക്തിക്കായി മുല്ലപ്പൂ

ഉദര രോഗമുക്തിക്കായി മുല്ലപ്പൂ

മുല്ലപ്പൂ കൊണ്ട് തുലാഭാരം നടത്തിയാല്‍ ഉദര രോഗങ്ങളില്‍ നിന്ന് മോചനം നേടാനാവുമെന്ന് വിശ്വസിക്കപ്പെടുന്നു. പ്രമേഹത്തില്‍ നിന്ന് രക്ഷനേടാന്‍ പഞ്ചസാരയും മറ്റ് രോഗങ്ങളില്‍ നിന്നുള്ള ശാന്തിക്കായി കദളിപ്പഴവും തുലാഭാരത്തിനായി ഉപയോഗിക്കുന്നു. ചര്‍മ്മരോഗങ്ങളില്‍ നിന്ന് മോചനം നേടാന്‍ ഭക്തര്‍ തുലാഭാരത്തിനായി ചേന ഉപയോഗിക്കുന്നു.

ബിസിനസ്സിലെ വളര്‍ച്ചയ്ക്ക് നാണയം

ബിസിനസ്സിലെ വളര്‍ച്ചയ്ക്ക് നാണയം

മാനസിക സമാധാനം, ദീര്‍ഘായുസ്സ് എന്നിവ നേടാനായി മഞ്ചാടി ഉപയോഗിച്ച് തുലാഭാരം നടത്തുന്നു. സമൃദ്ധി, ചര്‍മ്മരോഗങ്ങളില്‍ നിന്ന് മുക്തി, കണ്ണേറില്‍ നിന്ന് രക്ഷ എന്നിവയ്ക്കായി ഉപ്പ് ഉപയോഗിച്ച് തുലാഭാരം നടത്തുന്നു. ബിസിനസ്സിലെ പുരോഗതിക്കായി തുലാഭാരത്തിന് നാണയങ്ങള്‍ ഉപയോഗിക്കുന്നു. ജീവിത പുരോഗതിക്ക് വെണ്ണ ഉപയോഗിച്ച് തുലാഭാരം നേരുന്നു.

Most read:സ്വപ്‌നത്തിലെ മൃഗങ്ങള്‍ നിങ്ങളോട് പറയുന്നത് ഇതാണ്Most read:സ്വപ്‌നത്തിലെ മൃഗങ്ങള്‍ നിങ്ങളോട് പറയുന്നത് ഇതാണ്

വാതരോഗ ശമനത്തിന് പൂവന്‍പഴം

വാതരോഗ ശമനത്തിന് പൂവന്‍പഴം

പല്ലുവേദന, മുഖത്തെ പാടുകള്‍ എന്നിവ അകറ്റാനായി നാളികേരം കൊണ്ടുള്ള വഴിപാടിലൂടെ സാധിക്കുന്നു. നീര്‍ക്കെട്ട്, വൃക്ക/ മൂത്രാശയ രോഗശമനത്തിനായി ഇളനീര്‍ വെള്ളം തുലാഭാരത്തിനായി ഉപയോഗിക്കുന്നു. ഉദരരോഗശമനത്തിന് ശര്‍ക്കര, തേന്‍ എന്നിവയും വാതരോഗ ശമനത്തിന് പൂവന്‍ പഴവും തുലാഭാരത്തിനായി ഉപയോഗിക്കുന്നു.

വിശ്വാസങ്ങളിലെ തുലാഭാരം

വിശ്വാസങ്ങളിലെ തുലാഭാരം

ഭാഗവത പുരാണത്തില്‍ പ്രതിപാദിക്കുന്നതനുസരിച്ച് ഭഗവാന്‍ ശ്രീകൃഷ്ണനോടുള്ള തന്റെ ഭക്തി തെളിയിക്കാന്‍ പത്‌നി രുക്മിണി ദേവിയാണ് ആദ്യമായി തുലാഭാരം നടത്തിയതെന്നാന്ന് വിശ്വാസം. ശ്രീകൃഷ്ണ ഭഗവാനെ തുലാഭാരത്തട്ടില്‍ ഇരുത്തി രത്‌നങ്ങളും സ്വര്‍ണ്ണങ്ങളുമൊക്കെ വച്ചെങ്കിലും ഭഗവാന്റെ തട്ട് താണുതന്നെ കിടന്നു. അവസാനം രുക്മിണി ദേവി സ്വയം സമര്‍പ്പണത്തോടുകൂടി നല്‍കിയ ഒരു തുളസി ദളത്തിനാണ് ഭഗവാന്റെ തട്ടിനെ ഉയര്‍ത്താന്‍ സാധിച്ചത്. തുലാഭാരത്തിനു സമര്‍പ്പിക്കുന്ന ദ്രവ്യങ്ങളിലല്ല, പകരം സമര്‍പ്പണത്തിലാണ് ഭഗവാന്റെ അനുഗ്രഹം കൈവരുന്നതെന്ന് ഇതിലൂടെ അര്‍ത്ഥമാക്കുന്നു.

Most read:വീട്ടിലൊരു വിന്‍ഡ് ചൈം; പണവും ഐശ്വര്യവും കൂടെMost read:വീട്ടിലൊരു വിന്‍ഡ് ചൈം; പണവും ഐശ്വര്യവും കൂടെ

English summary

Benefits of Offering Thulabharam

Thulabharam is offered seeking a relief from distress, for achieving a dream or deliverance from an ailment. Read on the benefits of thulabharam.
X
Desktop Bottom Promotion