Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
ഒറ്റ നാരങ്ങ വഴിപാടിന്‍റെ ഫലം ഇഷ്ടകാര്യ സിദ്ധി
വഴിപാടുകൾ ധാരാളം ചെയ്യുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ഇതിന്‍റെ ഫലം നമ്മൾ പ്രതീക്ഷിക്കുന്നത് പോലെ നടക്കുന്നുണ്ടോ? എന്നാൽ ഇഷ്ടകാര്യ സിദ്ധിക്കായി പലരും പല വഴിപാടുകളും സമർപ്പിക്കുന്നുണ്ട്. പാർവ്വതി പരമേശ്വര പുത്രനായ സുബ്രഹ്മണ്യ സ്വാമിക്ക് ഒറ്റ നാരങ്ങ വഴിപാട് നടത്തുന്നത് നിങ്ങളുടെ എല്ലാ വിധത്തിലുള്ള പ്രശ്നങ്ങൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. സന്താനഭാഗ്യം, മംഗല്യ ഭാഗ്യം, ഇഷ്ട കാര്യ സിദ്ധി എന്നിവക്കെല്ലാം ഈ ഒറ്റനാരങ്ങ വഴിപാട് മികച്ചതാണ്.
ആഗ്രഹപൂർത്തീകരണത്തിന് വേണ്ടിയാണ് ഭഗവാന് ഈ വഴിപാട് സമർപ്പിക്കുന്നത്. ഇത് നിങ്ങള്‍ക്ക് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് എന്ന കാര്യത്തിൽ സംശയം വേണ്ട. ഭഗവാന് വഴിപാട് സമർപ്പിക്കുന്നതിന് വേണ്ടി എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്നും എങ്ങനെ ഒറ്റ നാരങ്ങ സമര്‍പ്പിക്കണം എന്നും നമുക്ക് നോക്കാവുന്നതാണ്.

ആഗ്രപൂർത്തീകരണം ഫലം
ആഗ്രഹപൂർത്തീകരണത്തിനായാണ് ഒറ്റനാരങ്ങ വഴിപാട് സമർപ്പിക്കുന്നത്. ഇത് ചെയ്യുന്നതിലൂടെ ഏത് നടക്കാത്ത ആഗ്രഹവും നടക്കും എന്നാണ് വിശ്വാസം. ജ്യോതിശാസ്ത്രപ്രകാരം ചൊവ്വാ ഗ്രഹ ദോഷമുള്ളവർക്ക് ഈ വഴിപാട് നടത്താവുന്നതാണ്. ചൊവ്വയുടെ ദേവനാണ് സുബ്രഹ്മണ്യ സ്വാമി ആഗ്രഹ പൂർത്തീകരണത്തിന് വേണ്ടി മാത്രമല്ല മറ്റ് പല നേട്ടങ്ങളും ഈ വഴിപാട് നടത്തുന്നതിലൂടെ ഉണ്ടാവുന്നുണ്ട്.

ഒറ്റ നാരങ്ങ വഴിപാട്
ഉദ്ദിഷ്ട കാര്യത്തിനായാണ് ഒറ്റ നാരങ്ങ വഴിപാട് സമർപ്പിക്കുന്നത്. ആറ് ചൊവ്വാഴ്ച സ്ഥിരമായി ഒറ്റനാരങ്ങ വഴിപാട് സമർപ്പിക്കേണ്ടതാണ്. അതിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതെല്ലമാണ്. ഒരു വാഴയുടെ ഇലയിൽ ഒരു നാരങ്ങയും ഒറ്റ രൂപ നാണയവും വെളുത്ത പുഷ്പവും എടുക്കണം. ഇതിന് ശേഷം ഇത് കൈയ്യിൽ വെച്ച് ഭഗവാനെ ആറ് തവണ പ്രദക്ഷിണം വെക്കണം. ഇതിന് ശേഷം ഈ ഇല ക്ഷേത്രത്തിൽ സമർപ്പിക്കണം. ആറ് ചൊവ്വാഴ്ചയോളം ഇത് സ്ഥിരമായി ചെയ്യാൻ ശ്രദ്ധിക്കണം.

ഗണപതിഭഗവാനെയും പ്രാര്‍ത്ഥിക്കുക
വിഘ്നങ്ങൾ ജീവിതത്തിൽ ഇല്ലാതാക്കുന്നതിന് വേണ്ടി വിഘ്നേശ്വരന്റെ അനുഗ്രഹം അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ സമർപ്പണത്തിന് മുൻപായി ഗണപതിഭഗവാനേയും പ്രാർത്ഥിക്കേണ്ടതാണ്. ഇതേ വഴിപാട് തന്നെ ഭഗവാനും സമർപ്പിക്കണം. ഇതിലൂടെ നമുക്ക് ചുറ്റും ഉണ്ടാവുന്ന എല്ലാ വിധത്തിലുള്ള വിഘ്നങ്ങൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

നാരങ്ങ മാല സമർപ്പണം
നാരങ്ങ മാല സമർപ്പിക്കുന്നതിന് വേണ്ടി ശ്രദ്ധിക്കണം. വഴിപാടിന്റെ ആറാമത്തെ ദിവസം ആണ് മുരുകന്‍ ഭഗവാന് നാരങ്ങ മാല സമർപ്പിക്കേണ്ടത്. ഇത് ഫലം വർദ്ധിപ്പിക്കുകയും നിങ്ങൾക്ക് നേട്ടങ്ങൾ നൽകുകയും ചെയ്യുന്നുണ്ട്. ഇത് പെട്ടെന്ന് ഫലസിദ്ധിക്ക് സഹായിക്കുന്നുണ്ട്. ചൊവ്വാഴ്ച തന്നെയാണ് നാരങ്ങ മാല സമർപ്പിക്കേണ്ടതും.

മംഗല്യ സിദ്ധിക്ക്
മംഗല്യ സിദ്ധിക്ക് സഹായിക്കുന്നുണ്ട് ഈ ഒറ്റ നാരങ്ങ വഴിപാട്. ഇത് മംഗല്യ തടസ്സങ്ങൾ മാറ്റുകയും ജാതകത്തിലെ ചൊവ്വാ ദോഷത്തെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ മംഗല്യ തടസ്സങ്ങൾക്ക് പരിഹാരം കാണുന്നതിനും ഒറ്റ നാരങ്ങ വഴിപാട് നടത്തുന്നത് നല്ലതാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ക്ക് വേണ്ടി ഒറ്റ നാരങ്ങ വഴിപാട് സമർപ്പിക്കാവുന്നതാണ്.

സന്താനസൗഭാഗ്യത്തിന്
സന്താന സൗഭാഗ്യത്തിന് മികച്ച ഫലം നല്‍കുന്നുണ്ട് ഒറ്റ നാരങ്ങ വഴിപാട്. ഇത് നിങ്ങൾക്ക് സന്താനസൗഭാഗ്യം നൽകുന്നുണ്ട്. സുബ്രഹ്മണ്യ സ്വാമിയോട് പ്രാർത്ഥിക്കുന്നതിലൂടെ ജീവിതത്തിൽ ഉണ്ടാവുന്ന പല ദുരിതങ്ങൾക്കും നമുക്ക് പരിഹാരം കാണാന്‍ സാധിക്കുന്നുണ്ട്. ആഗ്രഹപൂര്‍ത്തീകരണം ഇത്തരത്തില്‍ എല്ലാം ഒറ്റ നാരങ്ങ വഴിപാട് നൽകുന്ന ഗുണങ്ങളിൽ ഒന്നാണ്.

മൂല മന്ത്രം
സുബ്രഹ്മണ്യ സ്വാമിയെ പ്രാർത്ഥിക്കുന്നതിലൂടെ അത് നിങ്ങൾക്ക് എന്തൊക്കെ നേട്ടങ്ങൾ നൽകുന്നുണ്ട് എന്ന കാര്യത്തിൽ സംശയം വേണ്ട. ക്ഷിപ്രപ്രസാദിയാണ് സുബ്രഹ്മണ്യ സ്വാമി. സുബ്രഹ്മണ്യ ഭജനത്തിന് വേണ്ടി ഓം ശരവണ ഭവ എന്ന് ജപിക്കുന്നത് നല്ലതാണ്. ഇത് എല്ലാ വിധത്തിലും നിങ്ങളുടെ കഷ്ടതകൾ ഇല്ലാതാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ജീവിതത്തിൽ ഉണ്ടാക്കുന്ന അസ്വസ്ഥതകൾക്കും കഷ്ടപ്പാടുകൾക്കും ഒറ്റ നാരങ്ങ വഴിപാട് നടത്തുന്നത് നല്ലതാണ്.



Click it and Unblock the Notifications
