Latest Updates
-
ആപ്പിൾ പേ ഇന്ത്യയിൽ: ഒക്ടോബറിൽ വരുന്നു, ഐഫോൺ ഉപയോക്താക്കൾക്ക് ഇനി ടാപ്പ് ആൻഡ് പേ സൗകര്യം -
മുംബൈയിൽ യെല്ലോ അലർട്ട്; വിയർപ്പും ഫംഗൽ ആക്നെയും അകറ്റാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
പിതൃപക്ഷത്തിൽ വീട് ഇങ്ങനെ ക്രമീകരിച്ചാൽ ഐശ്വര്യം; വാസ്തു പറയുന്ന ഈ മാറ്റങ്ങൾ ശ്രദ്ധിക്കൂ -
പരിവർത്തിനി ഏകാദശി: പൂജാമുറിയിലും അടുക്കളയിലും ഈ മാറ്റങ്ങൾ വരുത്തിയാൽ ഐശ്വര്യം കൂടും! -
കേരളത്തിൽ കനത്ത മഴയും ഇടിമിന്നലും; വരും ദിവസങ്ങളിൽ ജാഗ്രത, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് -
ഗണപതി വിസർജനം 2026: വിസർജനത്തിന് ഏറ്റവും അനുയോജ്യമായ സമയം ഏത്? ഈ തെറ്റുകൾ ഒഴിവാക്കാം -
ഡൽഹിയിൽ വായുനിലവാരം മോശമാകുന്നു; ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
കത്രീന കൈഫിന്റെ ശരീരത്തെ പരിഹസിച്ചവർക്ക് മറുപടിയുമായി സൽമാൻ; പ്രസവശേഷം ഭാരം കുറയ്ക്കാൻ ശാസ്ത്രീയ വഴികൾ ഇതാ -
ചൊവ്വ കർക്കടക രാശിയിലേക്ക്: ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ എന്ത് മാറ്റം കൊണ്ടുവരും? -
ബുധാദിത്യ യോഗം: കന്നി രാശിയിൽ സൂര്യനും ബുധനും; ഇന്നത്തെ ദിവസം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
പൂക്കള്‍ അര്‍പ്പിക്കുന്നതിലൂടെ വരും ഐശ്വര്യം
ക്ഷേത്ര ദര്‍ശനത്തിന് പോവുമ്പോള്‍ പുഷ്പാഞ്ജലി നടത്തുക എന്നത് സാധാരണമാണ്. എന്നാല്‍ ഏത് തരം പൂവ് ഭഗവാന് അര്‍പ്പിക്കണം എന്നത് ഒരു പ്രധാനപ്പെട്ട കാര്യം തന്നെയാണ്. ഏറ്റവും ഉത്തമമായ പൂക്കള്‍ വേണം ഭഗവാന് അര്‍പ്പിക്കുന്നതിന്. അല്ലെങ്കില്‍ അത് നെഗറ്റീവ് ഫലമാണ് നിങ്ങള്‍ക്ക് നല്‍കുന്നത്. എന്നാല്‍ എങ്ങനെ ഭഗവാന് പൂക്കള്‍ അര്‍പ്പിക്കണം എന്നത് പലര്‍ക്കും അറിയാത്ത ഒരു കാര്യമാണ്.
അതിന് വേണ്ടി ആദ്യം ശ്രദ്ധിക്കേണ്ടത് സ്വന്തം വീട്ടിലെ പൂക്കളാണെങ്കില്‍ അത് ശ്രേഷ്ഠമാണ് എന്നതാണ്.നമ്മുടെ മനസ്സില്‍ നിന്ന് ശുദ്ധിയോടെ അര്‍പ്പിക്കുന്ന ഒരു പൂവ് മതി ഭഗവാനെ പ്രസാദിപ്പിക്കുന്നതിനായി. എന്നാല്‍ ഓരോ ദേവീ ദേവന്മാര്ക്ക് ഓരോ തരത്തിലുള്ള പൂക്കളാണ് പ്രിയം. അത് ഏതൊക്കെയെന്ന് പുഷ്പാര്‍ച്ചനയിലൂടെ എന്തൊക്കെ ഗുണഫലങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നുണ്ട് എന്നും നോക്കാം.

തുളസി പ്രധാനം
വിഷ്ണു പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളില്‍ തുളസിയാണ് പ്രധാനം. ഇത് കൂടാതെ നിരവധി പുഷ്പങ്ങള്‍ ഭഗവാന് വിഷ്ണുവിന് അര്‍പ്പിക്കാവുന്നതാണ്. അവയില്‍ ചിലതാണ് തെച്ചി, മന്ദാരം, താമര, മുല്ല, പിച്ചകം, നന്ത്യാര്‍വട്ടം എന്നിവ. ഇത്തരം പൂക്കള്‍ നിങ്ങള്‍ അര്‍പ്പിക്കുന്നതിലൂടെ ഭഗവാന് നിങ്ങളില്‍ പ്രസീതനാവുകയും നിങ്ങളില്‍ അനുഗ്രഹവും ഐശ്വര്യവും ചൊരിയുകയും ചെയ്യും എന്നാണ് വിശ്വാസം.

ശിവഭഗവാന്
ദേവന്മാരുടെ ദേവനായ മഹാദേവന് എപ്പോഴും ശാക്തേയ പുഷ്പങ്ങളോടാണ് പ്രിയം. കൂവളത്തില ഇതില്‍ പെട്ടതാണ്. കൂടാതെ എരിക്കിന് പൂന്, നന്ത്യാര്‍വട്ടം, മന്ദാരം, മുല്ല, തുമ്പ എന്നിവയും ശിവന് അര്‍പ്പിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യവും പോസിറ്റീവ് എനര്‍ജിയും നിറക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ഇത്തരം പൂക്കള്‍ നിങ്ങള്‍ക്ക് ശിവന് അര്‍പ്പിക്കാവുന്നതാണ്.

ദേവിക്ക് ചാര്‍ത്താന്‍
ചുവന്ന പുഷ്പങ്ങളാണ് പൊതുവേ ദേവിക്ക് പ്രിയം. ചെമ്പരത്തി, തെച്ചി എന്നിവയെല്ലാം ഇവയില്‍ പ്രധാനപ്പെട്ടതാണ്. അതിലൂടെ നിങ്ങള്‍ക്ക് ജീവിതത്തില്‍ പോസിറ്റീവ് ഊര്‍ജ്ജം ലഭിക്കുന്നു. ഇതെല്ലാം ജീവിതത്തില്‍ ഉണ്ടാക്കുന്ന നേട്ടങ്ങള്‍ ചില്ലറയല്ല. ഭഗവാന്റെ മനസ്സറിഞ്ഞ് വേണം പുഷ്പങ്ങള്‍ അര്‍പ്പിക്കാന്‍. എന്നാല്‍ മാത്രമേ അത് നിങ്ങളിലേക്ക് അനുഗ്രഹങ്ങള്‍ നല്‍കുകയുള്ളൂ.

ഗണപതിക്ക്
ഗണപതി ഭഗവാന് കറുകപ്പൂ വളരെയധികം പ്രധാനപ്പെട്ടതാണ്. കറുകമാലയും മുക്കുറ്റി മാലയും ഗണപതിഭഗവാന് ചാര്‍ത്തുന്നതിലൂടെ നിങ്ങളുടെ ജീവിതത്തിലെ എല്ലാ തടസ്സങ്ങളും മാറി ജീവിതം ഉയരത്തില്‍ എത്തുന്നതിന് സാധിക്കുന്നു. ഒരു തടസ്സവും ഒരു കാര്യത്തിലും നിങ്ങള്‍ക്ക് നേരിടുകയില്ല. മാത്രമല്ല ജീവിതത്തില്‍ എന്തിനും ഏതിനും നിങ്ങളോടൊപ്പം അനുഗ്രഹവുമായി ഭഗവാന് ഉണ്ടാവും എന്ന് തന്നെയാണ് വിശ്വാസം.

ശ്രദ്ധിക്കണം ഇവയെല്ലാം
എത്രയൊക്കെ പുഷ്പങ്ങള്‍ ഭഗവാന് അര്പ്പിക്കുന്നുവെങ്കിലും ചില കാര്യങ്ങള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ടതുണ്ട്. അവയില്‍ ചിലതാണ് ഇനി പറയുന്നത്. ഒരു പൂവാണെങ്കില്‍ പോലും വളരെയധികം ശരീര ശുദ്ധിയോടെയും മനശുദ്ധിയോടെയും വേണം പുഷ്പങ്ങള്‍ അര്‍പ്പിക്കാന്‍. അല്ലെങ്കില്‍ അത് നിങ്ങളില്‍ നെഗറ്റീവ് ഫലമാണ് നല്‍കുക. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ വളരെയധികം ശ്രദ്ധിക്കണം.

പൂക്കള്‍ പറിക്കുമ്പോള്‍
പൂക്കള്‍ പറിക്കുമ്പോഴും വളരെയധികം ശ്രദ്ധിക്കണം. ഒരിക്കലും തുളസിയിലയും കൂവളത്തിലയും ഇതളുകളായി പറിക്കരുത്. കാരണം ഇത് ഭഗവാന് അര്പ്പിക്കാനുള്ളവയാണ്. ഭഗവാന് ഏറെ പ്രിയപ്പെട്ടവയും ആണ്. അതുകൊണ്ട് തന്നെ ഇവയെ ഇതളുകളായി പറിക്കാതിരിക്കാന് ശ്രദ്ധിക്കണം.

തുളസിയിറുക്കുമ്പോള്
ചില പ്രത്യേക സമയങ്ങളില്‍ തുളസി പറിക്കാതിരിക്കുന്നതിനും ശ്രദ്ധിക്കണം, സന്ധ്യക്കും, ഏകാദശി ചൊവ്വ, വെള്ളം, സൂര്യ ചന്ദ്രഗ്രഹണ സമയം എന്നീ സമയങ്ങളിലും ഒരു കാരണവശാലും തുളസി നുള്ളരുത്. ഇത് ഐശ്വര്യക്കേടിനും ദാരിദ്ര്യത്തിനും കാരണമാകുന്നു.

കൂവളം പറിക്കുമ്പോള്‍
കൂവളം പറിക്കുമ്പോള്‍ ഒരു കാരണവശാലും തല്ലിക്കൊഴിക്കരുത്. കാരണം ഇത് നല്ലതല്ല. മാത്രമല്ല തോട്ടി കൊണ്ട് ഒടിച്ചെടുക്കാതിരിക്കുന്നതിനും ശ്രദ്ധിക്കണം. മരത്തില്‍ കയറി പറിക്കുന്നതാണ് എന്തുകൊണ്ടും ഉത്തമം.

വാടിയാലും കുഴപ്പമില്ല
തുളസി കൂവളത്തിന്റെ ഇല എന്നിവ വാടിയാലും പൂജക്ക് ഉപയോഗിക്കാവുന്നതാണ്. ഇത് വാടിയാലും ക്ഷേത്രങ്ങളിലും വീട്ടിലും പൂജക്കെടുക്കുന്നതില് യാതൊരു പ്രശ്നവും ഇല്ല എന്നതാണ്.

ഉച്ചക്ക്ശേഷം വേണ്ട
ഒരിക്കലും ഉച്ചക്ക് ശേഷം പൂജക്കുള്ള പുഷ്പങ്ങള്‍ പറിക്കാന്‍ ശ്രമിക്കരുത്. ഇത് നിങ്ങള്‍ക്ക് ദോഷം ചെയ്യുന്നു. മാത്രമല്ല തറയില്‍ വീണു കിടക്കുന്ന പുഷ്പങ്ങള്‍, പുഴുക്കുത്തുള്ളവ, അഴുക്ക് പുരണ്ടവ എന്നിവയൊന്നും പൂജക്ക് എടുക്കരുത്.



Click it and Unblock the Notifications
