For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

21 ചൊവ്വാഴ്ച വ്രതം; ജീവിതസൗഭാഗ്യം കൂടെ

|

ഹിന്ദു ആചാരപ്രകാരം ഓരോ വ്രതവും, ഉത്സവവും, പൂജാ വിധിയുമൊക്കെ ഒരോ പ്രത്യേകതകളും നിറഞ്ഞതാണ്. അത് ആ വ്രതത്തിന്റെ അല്ലെങ്കില്‍ ആചാരത്തിന്റെ ഗുണങ്ങള്‍ കാണിക്കുന്നു. ആഴ്ചയില്‍ ഓരോ ദിവസവും ഉപവസിക്കുന്നതിലൂടെ ഒരാള്‍ക്ക് ജീവിതത്തില്‍ പല നേട്ടങ്ങളും കൈവരുത്തുന്നു. അത്തരത്തിലല്‍, നിങ്ങളുടെ ഐശ്വര്യങ്ങള്‍ക്കും ജീവിതാഭിവൃദ്ധിക്കുമായി അനുഷ്ഠിക്കാവുന്ന വ്രതമാണ് ചൊവ്വാഴ്ച വ്രതം. ചൊവ്വാഴ്ച ഉപവസിക്കുന്നതിലൂടെ ഒരാള്‍ക്ക് ഗണപതി, ദുര്‍ഗ, കാളി ദേവി, ഹനുമാന്‍ എന്നിവരെ പ്രീതിപ്പെടുത്താന്‍ സാധിക്കുന്നു.

Most read: ആരോഗ്യവും കരുത്തും ഈ രാശിക്കാരുടെ കൂടപ്പിറപ്പ്Most read: ആരോഗ്യവും കരുത്തും ഈ രാശിക്കാരുടെ കൂടപ്പിറപ്പ്

ഉത്തരേന്ത്യയില്‍ ചൊവ്വാഴ്ച ദിവസം കൂടുതലും ആരാധിക്കുന്നത് ഹനുമാനെയാണ്. എന്നാല്‍, ദക്ഷിണേന്ത്യയില്‍, ഈ ദിവസം ദുര്‍ഗാ ദേവിയുടെ രൂപമായ മാരിയമ്മനായി സമര്‍പ്പിച്ചിരിക്കുന്നു. സുബ്രഹ്മണ്യസ്വാമിയെ പ്രീതിപ്പെടുത്തുന്നതിനായും ദമ്പതികള്‍ ഈ ദിവസം വ്രതം അനുഷ്ഠിക്കുന്നു. ഹനുമാനെ പ്രീതിപ്പെടുത്തുന്നതിലൂടെ ചൊവ്വയുടെ ദോഷഫലങ്ങള്‍ ഇല്ലാതാക്കാനും ഒരാള്‍ക്ക് സാധിക്കുന്നതാണ്. ഈ ലേഖനത്തില്‍ ചൊവ്വാഴ്ച വ്രതത്തിന്റെ നേട്ടങ്ങളും വ്രതത്തിന്റെ ചടങ്ങുകളും വായിച്ചറിയാം.

സന്താനഭാഗ്യം

സന്താനഭാഗ്യം

നമ്മുടെ പുരാണങ്ങള്‍ അനുസരിച്ച്, ഓരോ വ്രതവും, ഉത്സവവും, പൂജാ വിധിയും ഒരു പ്രത്യേക കഥയുമായി ബന്ധപ്പെട്ടിരിക്കുന്നു. അത് ആ വ്രതത്തിന്റെ അല്ലെങ്കില്‍ ആചാരത്തിന്റെ ഗുണങ്ങള്‍ കാണിക്കുന്നു. ചൊവ്വാഴ്ച വ്രതത്തിന്റെ പ്രാധാന്യങ്ങളില്‍ ചിലത് ഇതാ.

* കുട്ടികളില്ലാത്ത ദമ്പതികള്‍ക്ക് കുഞ്ഞ് പിറക്കാനായി ദൈവാനുഗ്രഹം തേടാനുള്ള ആത്യന്തിക മാര്‍ഗമാണ് ഹനുമാനെ പ്രീതിപ്പെടുത്തുക എന്നത്. ചൊവ്വാഴ്ച ദിവസത്തെ വ്രതത്തിലൂടെ ഒരാള്‍ക്ക് ഹനുമാന്‍ സ്വാമിയെ പ്രീതിപ്പെടുത്താവുന്നതാണ്.

* വളരെ ചിട്ടയോടും പൂര്‍ണ്ണ മനസ്സോടും ചൊവ്വാഴ്ച ദിവസം വ്രതമെടുത്താല്‍ ഒരാള്‍ക്ക് ജീവിതത്തില്‍ ആത്മീയ പുരോഗതി കൈവരിക്കാവുന്നതാണ്.

ചൊവ്വാദോഷം നീക്കാന്‍

ചൊവ്വാദോഷം നീക്കാന്‍

* ചൊവ്വാഴ്ച വ്രതം എടുക്കുന്നതിലൂടെ ഹനുമാന്റെ കൃപ നേടാന്‍ സഹായിക്കുമെന്നും ചൊവ്വാദോഷം കുറയ്ക്കുമെന്നും പറയപ്പെടുന്നു.

* ഗണപതി ഭഗവാന്റെ അനുഗ്രഹം നേടുന്നതിനും യോജിച്ച ജീവിത പങ്കാളിയെ നേടുന്നതിനുമായി ചൊവ്വാഴ്ച വിശ്വാസികള്‍ ഉപവസിക്കുന്നു.

* ഭയങ്ങള്‍ നീങ്ങാനും ദുഷ്ടശക്തികളില്‍ നിന്ന് രക്ഷനേടുമായി ഒരാള്‍ക്ക് ചൊവ്വാഴ്ച വ്രതം നോല്‍ക്കാവുന്നതാണ്.

Most read:ദാരിദ്ര്യം ഫലം; സന്ധ്യാനേരം ചെയ്യരുത് ഇവMost read:ദാരിദ്ര്യം ഫലം; സന്ധ്യാനേരം ചെയ്യരുത് ഇവ

ചൊവ്വാഴ്ച വ്രതം: ചടങ്ങുകള്‍

ചൊവ്വാഴ്ച വ്രതം: ചടങ്ങുകള്‍

ചൊവ്വാഴ്ച വ്രതമെടുക്കുന്നതിനുള്ള നടപടിക്രമം വളരെ ലളിതമാണ്. ചൊവ്വാഴ്ച വ്രതം പൂര്‍ണ്ണ ഭക്തിയോടെ അനുഷ്ഠിക്കാന്‍ ഒരാള്‍ ചുവടെ സൂചിപ്പിച്ച ഘട്ടങ്ങള്‍ പാലിക്കണം.

* ചൊവ്വാഴ്ച വ്രതത്തിന്റെ പ്രയോജനം ലഭിക്കാന്‍ തുടര്‍ച്ചയായി 21 ചൊവ്വാഴ്ചകളില്‍ വ്രതമനുഷ്ഠിക്കണം.

* ഈ ദിവസം സൂര്യോദയത്തിനു മുമ്പായി കുളിച്ച് ദിവസം മുഴുവന്‍ ഉപവസിക്കുക.

* കുളികഴിഞ്ഞാല്‍, വീടിന്റെ വടക്കുകിഴക്കന്‍ മൂലയില്‍ ഹനുമാന്റെ വിഗ്രഹം സ്ഥാപിച്ച് മുറിയില്‍ കുറച്ച് ഗംഗാജലം തളിക്കുക.

* സാധ്യമെങ്കില്‍ ഈ ദിവസം ചുവന്ന വസ്ത്രം ധരിക്കുകയും ലൗകികമായ കാര്യങ്ങള്‍ ഒഴിവാക്കുകയും ലളിതമായ ജീവിതം പിന്തുടരുകയും ചെയ്യുക.

ചൊവ്വാഴ്ച വ്രതം: ചടങ്ങുകള്‍

ചൊവ്വാഴ്ച വ്രതം: ചടങ്ങുകള്‍

* ഹനുമാന്റെ വിഗ്രഹത്തിന് മുന്നില്‍ നെയ്യ് ഉപയോഗിച്ച് ഒരു വിളക്ക് കത്തിച്ച് ചുവന്ന പൂക്കളോ പുഷ്പമാലയോ അര്‍പ്പിക്കുക

* ഹനുമാന് എണ്ണ സമര്‍പ്പിക്കുക.

* ചൊവ്വാഴ്ച ദിവസം ഹനുമാന്‍ സ്വാമിക്ക് എണ്ണ സമര്‍പ്പിക്കുന്നതിലൂടെ ജ്യോതിഷമനുസരിച്ച് ചൊവ്വയുടെ ദോഷഫലങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു.

* ഹനുമാനെ പ്രീതിപ്പെടുത്താന്‍ വ്രത കഥയും ഹനുമാന്‍ ചാലിസയും പാരായണം ചെയ്യുക

* പ്രാര്‍ത്ഥനയ്ക്ക് ശേഷം പ്രസാദം നിങ്ങളുടെ കുടുംബാംഗങ്ങളുമായി പങ്കിടുക.

Most read:മരിച്ചവരുടെ ചിത്രമുണ്ടോ പൂജാമുറിയില്‍? ദോഷം ഫലംMost read:മരിച്ചവരുടെ ചിത്രമുണ്ടോ പൂജാമുറിയില്‍? ദോഷം ഫലം

 ഉപ്പ് കഴിക്കരുത്

ഉപ്പ് കഴിക്കരുത്

* വ്രതമെടുക്കുന്നവര്‍ ഈ ദിവസം ഉപ്പ് കഴിക്കരുത്

* വീടിന്റെ അടുക്കളയില്‍ പച്ചക്കറിയോ മറ്റു ഭക്ഷണമോ പാകം ചെയ്യരുത്.

* വീട്ടില്‍ മാംസം പാകം ചെയ്യരുത്.

* ഹനുമാന്‍ സ്വാമിക്ക് വെല്ലവും എണ്ണയും നേദിക്കുക

ഗോക്കളെ പരിപാലിക്കല്‍

ഗോക്കളെ പരിപാലിക്കല്‍

* പശുക്കള്‍ക്ക് വെല്ലം നല്‍കുന്നത് ഹനുമാനെ പ്രസാദിപ്പിക്കുന്നു

* ദരിദ്രര്‍ക്ക് മധുരപലഹാരങ്ങളും ഭക്ഷണവും നല്‍കുക.

* ഒരു നേരം ഭക്ഷണത്തില്‍ വെല്ലവും ഗോതമ്പും കഴിക്കുക. ധാന്യങ്ങളും പയറുവര്‍ഗങ്ങളും കഴിക്കരുത്

Most read:പാമ്പിനെ സ്വപ്‌നം കാണുന്നത് നിസ്സാരമാക്കല്ലേ ..!Most read:പാമ്പിനെ സ്വപ്‌നം കാണുന്നത് നിസ്സാരമാക്കല്ലേ ..!

ഗണപതിയെ പ്രീതിപ്പെടുത്താന്‍

ഗണപതിയെ പ്രീതിപ്പെടുത്താന്‍

ചിലര്‍ ചൊവ്വാഴ്ച ദിവസം ഗണപതി ഭഗവാനെ സ്മരിക്കാനുള്ള നല്ല ദിവസമായി കണക്കാക്കുന്നു. ഈ ദിവസം വിഘ്‌നേശ്വര പ്രീതിക്കായി വ്രതം അനുഷ്ഠിക്കുന്നു. ഉപവാസത്തിന്റെ ചടങ്ങുകളും രീതികളുമെല്ലാം ഗണേശ വ്രതത്തിന് തുല്യമാണ്. ചൊവ്വാഴ്ച ദിവസം വിഘ്‌നേശ്വരനെ ആരാധിക്കുന്നതിലൂടെ അദ്ദേഹത്തെ സന്തോഷിപ്പിക്കാനാകുമെന്നും ജീവിതത്തില്‍ ഗണപതിയുടെ അനുഗ്രഹം ലഭിക്കുമെന്നും വിശ്വസിക്കപ്പെടുന്നു. അനുയോജ്യ ജീവിത പങ്കാളിയെ ലഭിക്കുന്നതിനായി സ്ത്രീകള്‍ ഈ ദിനം ഗണേശപ്രീതിക്കായി വ്രതം നോല്‍ക്കുന്നു.

Most read:പാപഗ്രഹങ്ങളുടെ ദോഷമുണ്ടോ ജാതകത്തില്‍? പരിഹാരംMost read:പാപഗ്രഹങ്ങളുടെ ദോഷമുണ്ടോ ജാതകത്തില്‍? പരിഹാരം

English summary

Benefits of Fasting on Tuesdays in Malayalam

Observing Vrat, Fasting on Tuesday is considered very auspicious. Read more to know about the importance, how to observe and benefits of fasting on Tuesdays.
X
Desktop Bottom Promotion