For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശ്രാവണമാസത്തില്‍ രുദ്രാഭിഷേകം ഈവിധം ചെയ്താല്‍ ജീവിതത്തില്‍ സര്‍വ്വസൗഭാഗ്യം ഫലം

|

ശിവന്റെ പ്രിയപ്പെട്ട മാസമാണ് ശ്രാവണ മാസം. ഹിന്ദു വിശ്വാസമനുസരിച്ച് ശ്രാവണ മാസം വളരെ പവിത്രമായി കണക്കാക്കുന്നു. ശ്രാവണ മാസത്തില്‍ ഭക്തര്‍ പ്രത്യേകമായി ശിവനെ ആരാധിക്കുന്നു. ശ്രാവണ മാസത്തില്‍ ശിവഭക്തര്‍ ശിവക്ഷേത്രത്തില്‍ പോയി പരമശിവന് ജലാഭിഷേകം നടത്തുന്നു. ശ്രാവണമാസത്തില്‍ പരമശിവന് ജലാഭിഷേകം നടത്തുന്നതിലൂടെ ശിവന്‍ പ്രസാദിക്കുകയും ഭക്തരുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റുകയും ചെയ്യുമെന്നാണ് വിശ്വാസം. ഇക്കാരണത്താല്‍, ശ്രാവണ മാസത്തിലെ രുദ്രാഭിഷേകത്തിന് പ്രത്യേക പ്രാധാന്യമുണ്ട്.

Most read: ദോഷങ്ങള്‍ നീങ്ങി ഐശ്വര്യത്തിന് നാഗപഞ്ചമിയില്‍ ഇക്കാര്യങ്ങള്‍ ചെയ്യൂMost read: ദോഷങ്ങള്‍ നീങ്ങി ഐശ്വര്യത്തിന് നാഗപഞ്ചമിയില്‍ ഇക്കാര്യങ്ങള്‍ ചെയ്യൂ

രുദ്രാഭിഷേക പൂജ ഒരു പരമപ്രധാനമായ ആചാരമാണ്. ഹിന്ദുമതത്തിലെ ഏറ്റവും വിശുദ്ധമായ ആചാരങ്ങളിലൊന്നായി ഇത് കണക്കാക്കപ്പെടുന്നു. പുഷ്പങ്ങളും പൂജാ സാമഗ്രികളും സഹിതം ശിവന് സ്നാനം ചെയ്താണ് രുദ്രാഭിഷേക പൂജ നടത്തുന്നത്. രുദ്രാഭിഷേകം നടത്തുന്ന വസ്തുക്കള്‍ അനുസരിച്ച് ഭക്തര്‍ക്ക് വ്യത്യസ്തങ്ങളായ ഫലങ്ങള്‍ ലഭിക്കുന്നു. ശ്രാവണ മാസത്തില്‍ രുദ്രാഭിഷേകം ചെയ്യുന്നതിലൂടെ ഭക്തര്‍ക്ക് കൈവരുന്ന ഫലങ്ങള്‍ എന്തൊക്കെയെന്ന് അറിയാന്‍ ലേഖനം വായിക്കൂ.

പാല്‍ കൊണ്ട് രുദ്രാഭിഷേകം

പാല്‍ കൊണ്ട് രുദ്രാഭിഷേകം

ശ്രാവണ മാസമാണ് ശിവന് ഏറ്റവും പ്രിയപ്പെട്ടത്. ഈ മാസത്തിലെ എല്ലാ തിങ്കളാഴ്ചയും, ശിവനെ പാല്‍ കൊണ്ട് അഭിഷേകം ചെയ്യുന്നവര്‍ക്ക് പരമേശ്വരന്‍ അനുഗ്രഹം നല്‍കുന്നു. ശിവന്‍ തന്റെ ഭക്തരുടെ സന്താനസൗഭാഗ്യ ആഗ്രഹം നിറവേറ്റുകയും ചെയ്യുന്നു.

തൈരുകൊണ്ടുള്ള രുദ്രാഭിഷേകം

തൈരുകൊണ്ടുള്ള രുദ്രാഭിഷേകം

ശിവന് തൈര് അഭിഷേകം ചെയ്താല്‍ നിങ്ങളുടെ ജോലിയില്‍ വരുന്ന തടസ്സങ്ങള്‍ നീങ്ങുകയും എല്ലാവിധ നേട്ടങ്ങളും നിങ്ങള്‍ക്ക് ലഭിക്കുകയും ചെയ്യുമെന്ന് വിശ്വാസിക്കുന്നു. ശ്രാവണ മാസത്തില്‍ ശിവനെ തൈര് കൊണ്ട് അഭിഷേകം ചെയ്യുന്നത് നിങ്ങള്‍ക്ക് എല്ലാവിധ സന്തോഷവും നല്‍കുന്നു.

Most read:പാഴ്‌ചെലവുകളും സാമ്പത്തിക പ്രശ്‌നങ്ങളും നീക്കാന്‍ തേന്‍ ഉപയോഗിച്ച് ഈ ജ്യോതിഷ പരിഹാരംMost read:പാഴ്‌ചെലവുകളും സാമ്പത്തിക പ്രശ്‌നങ്ങളും നീക്കാന്‍ തേന്‍ ഉപയോഗിച്ച് ഈ ജ്യോതിഷ പരിഹാരം

തേന്‍ കൊണ്ട് രുദ്രാഭിഷേകം

തേന്‍ കൊണ്ട് രുദ്രാഭിഷേകം

ശിവന്റെ പ്രിയപ്പെട്ട വസ്തുക്കളില്‍ ഒന്നായ തേന്‍ കൊണ്ടുള്ള രുദ്രാഭിഷേകത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. തേന്‍ കൊണ്ട് ശിവനെ രുദ്രാഭിഷേകം ചെയ്യുന്നതിലൂടെ ഒരു വ്യക്തിക്ക് ബഹുമാനവും ഉയര്‍ന്ന പദവിയും ലഭിക്കും. പരമശിവനെ തേന്‍ കൊണ്ട് അഭിഷേകം ചെയ്യുന്നതോടെ ശുക്രന്റെ ദോഷഫലങ്ങളും അവസാനിക്കുന്നു.

സുഗന്ധദ്രവ്യങ്ങളോടുകൂടിയ രുദ്രാഭിഷേകം

സുഗന്ധദ്രവ്യങ്ങളോടുകൂടിയ രുദ്രാഭിഷേകം

ഉറക്ക പ്രശ്നത്താല്‍ വിഷമിക്കുന്നവരോ, എന്തെങ്കിലും തരത്തിലുള്ള മാനസികരോഗമോ അല്ലെങ്കില്‍ ജീവിതത്തില്‍ എന്തെങ്കിലും തരത്തിലുള്ള പിരിമുറുക്കമോ ഉള്ളവരോ ആണെങ്കില്‍, അത്തരക്കാര്‍ ശ്രാവണമാസത്തില്‍ സുഗന്ധതൈലം ഉപയോഗിച്ച് ശിവന് രുദ്രാഭിഷേകം നടത്തണം. സുഗന്ധദ്രവ്യങ്ങള്‍ ഉപയോഗിച്ച് രുദ്രാഭിഷേകം നടത്തുന്നതിലൂടെ നിങ്ങളുടെ ജീവിതത്തില്‍ സമാധാനം കൈവരും.

Most read:ബുധന്‍ ചിങ്ങം രാശിയില്‍; ഈ 5 രാശിക്ക് ഭാഗ്യത്തിന്റെ പിന്തുണMost read:ബുധന്‍ ചിങ്ങം രാശിയില്‍; ഈ 5 രാശിക്ക് ഭാഗ്യത്തിന്റെ പിന്തുണ

നെയ്യ് കൊണ്ടുള്ള രുദ്രാഭിഷേകം

നെയ്യ് കൊണ്ടുള്ള രുദ്രാഭിഷേകം

ശ്രാവണ മാസത്തില്‍ നെയ്യ് ഉപയോഗിച്ച് ശിവന് രുദ്രാഭിഷേകം നടത്തുന്നത് വളരെ ഐശ്വര്യപ്രദമാണ്. നെയ്യ് കൊണ്ട് രുദ്രാഭിഷേകം നടത്തുന്നത് ഭക്തര്‍ക്ക് നല്ല ആരോഗ്യം നല്‍കുമെന്നാണ് വിശ്വാസം. ഒരു വ്യക്തി ദീര്‍ഘകാലമായി ഏതെങ്കിലും രോഗബാധിതനാണെങ്കില്‍ എല്ലാ തിങ്കളാഴ്ചയും പരമശിവന് സുഗന്ധദ്രവ്യങ്ങള്‍ സമര്‍പ്പിക്കണം. ഇത് ചെയ്യുന്നതിലൂടെ രോഗിയുടെ അവസ്ഥ ക്രമേണ മെച്ചപ്പെടാന്‍ തുടങ്ങുമെന്ന് വിശ്വസിക്കപ്പെടുന്നു.

ഗംഗാജലത്തോടുകൂടിയ രുദ്രാഭിഷേകം

ഗംഗാജലത്തോടുകൂടിയ രുദ്രാഭിഷേകം

ശ്രാവണ മാസത്തില്‍ ഗംഗാജലം കൊണ്ട് രുദ്രാഭിഷേകം നടത്തുന്നതിലൂടെ ഭക്തരുടെ എല്ലാ ആഗ്രഹങ്ങളും സഫലമാകും. ഗംഗാജലം ഉപയോഗിച്ച് രുദ്രാഭിഷേകം നടത്തുന്നതിലൂടെ ഒരാള്‍ക്ക് മോക്ഷം ലഭിക്കുകയും ജനനമരണ ചക്രത്തില്‍ നിന്ന് മോചനം ലഭിക്കുകയും ചെയ്യുമെന്നാണ് വിശ്വാസം.

Most read:ഫ്രണ്ട്ഷിപ്പ് ഡേ, സ്വാതന്ത്ര്യദിനം; 2022 ഓഗസ്റ്റിലെ പ്രധാന ദിവസങ്ങളും ആഘോഷ ദിനങ്ങളുംMost read:ഫ്രണ്ട്ഷിപ്പ് ഡേ, സ്വാതന്ത്ര്യദിനം; 2022 ഓഗസ്റ്റിലെ പ്രധാന ദിവസങ്ങളും ആഘോഷ ദിനങ്ങളും

പഞ്ചാമൃതത്തോടുകൂടിയ രുദ്രാഭിഷേകം

പഞ്ചാമൃതത്തോടുകൂടിയ രുദ്രാഭിഷേകം

ശ്രാവണ മാസത്തില്‍ ശിവന് പഞ്ചാമൃതം സമര്‍പ്പിക്കുന്നത് വളരെ ഐശ്വര്യപ്രദമാണെന്നാണ് വിശ്വാസം. ഏതെങ്കിലും ആഗ്രഹം മനസ്സില്‍ വിചാരിച്ച് പഞ്ചാമൃതം കൊണ്ട് ശിവന്റെ രുദ്രാഭിഷേകം നടത്തിയാല്‍ ഭക്തരുടെ എല്ലാ ആഗ്രഹങ്ങളും സഫലമാകുമെന്നാണ് വിശ്വാസം.

കരിമ്പ് നീര് കൊണ്ട് രുദ്രാഭിഷേകം

കരിമ്പ് നീര് കൊണ്ട് രുദ്രാഭിഷേകം

സാമ്പത്തിക പ്രശ്നത്താല്‍ വലയുകയോ കൈയില്‍ പണം നില്‍ക്കാതിരിക്കുകയോ ചെയ്യുന്നവര്‍ ശ്രാവണ മാസത്തില്‍ ശിവന് കരിമ്പിന്‍നീര് കൊണ്ട് അഭിഷേകം ചെയ്താല്‍ ഐശ്വര്യം ലഭിക്കും.

Most read:ഓഗസ്റ്റ് മാസത്തിലെ പ്രധാന ഉത്സവങ്ങളും വ്രത ദിനങ്ങളുംMost read:ഓഗസ്റ്റ് മാസത്തിലെ പ്രധാന ഉത്സവങ്ങളും വ്രത ദിനങ്ങളും

വെള്ളം കൊണ്ട് രുദ്രാഭിഷേകം

വെള്ളം കൊണ്ട് രുദ്രാഭിഷേകം

ശ്രാവണ മാസത്തില്‍ പരമേശ്വരനെ വെള്ളം കൊണ്ട് രുദ്രാഭിഷേകം ചെയ്താല്‍, ആ വ്യക്തിക്ക് ജീവിതത്തില്‍ വളരെ മംഗളകരമായ ഫലങ്ങള്‍ ലഭിക്കുമെന്നാണ് വിശ്വാസം. ശ്രാവണ മാസത്തില്‍ വെള്ളം കൊണ്ട് രുദ്രാഭിഷേകം ചെയ്താല്‍ പനി മാറുമെന്നാണ് വിശ്വാസം.

കടുകെണ്ണ കൊണ്ട് രുദ്രാഭിഷേകം

കടുകെണ്ണ കൊണ്ട് രുദ്രാഭിഷേകം

ശ്രാവണ മാസത്തില്‍ രുദ്രാഭിഷേകത്തിന് കടുകെണ്ണ ഉപയോഗിക്കുന്നതും വളരെ വിശേഷപ്പെട്ടതായി കണക്കാക്കപ്പെടുന്നു. കടുകെണ്ണ ഉപയോഗിച്ച് രുദ്രാഭിഷേകം നടത്തുന്നതിന് മുമ്പ് ഒരു ജ്യോതിഷിയുടെ ഉപദേശം സ്വീകരിക്കണമെന്നാണ് വിശ്വാസം. ശ്രാവണ മാസത്തില്‍ കടുകെണ്ണ ഉപയോഗിച്ച് രുദ്രാഭിഷേകം നടത്തുന്നത് ശനിയുടെ ദോഷഫലങ്ങളില്‍ നിന്ന് ആശ്വാസം നല്‍കുമെന്ന് വിശ്വസിക്കപ്പെടുന്നു.

English summary

Benefits of Doing Rudrabhishek Puja in Shravan Month in Malayalam

It is said that Shiva worship in the month of shravan is the one who fulfills the desire. Here are the benefits of doing Rudrabhishek Puja in shravan month.
Story first published: Wednesday, August 3, 2022, 9:56 [IST]
X
Desktop Bottom Promotion