For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോടി പുണ്യവും സമ്പത്തും സമൃദ്ധിയും; വിഷ്ണു സഹസ്രനാമം ചൊല്ലേണ്ടത് ഇങ്ങനെ

|

ആരാധനയുടെ കാര്യത്തില്‍ ഏറെ പ്രത്യേകതകളുള്ള മതമാണ് ഹിന്ദുമതം. ഒരു ഭക്തന് തന്റെ ഇഷ്ത ദേവതയെയോ ദേവനെയോ ആരാധിക്കാനുള്ള സ്വാതന്ത്ര്യം ഹിന്ദുമതത്തിലുണ്ട്. സൃഷ്ടി, നിലനില്‍പ്, സംഹാരം എന്നിവ യഥാക്രമം പ്രതിനിധീകരിക്കുന്ന ബ്രഹ്‌മാവ്, വിഷ്ണു, മഹേശ്വരന്‍ എന്നിവരാണ് ഹിന്ദുമതത്തിലെ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് ദേവന്‍മാര്‍. ഇതില്‍, എല്ലാവരേയും സംരക്ഷിക്കുന്നവനായി അറിയപ്പെടുന്ന ദേവനാണ് മഹാവിഷ്ണു.

Most read: വ്യാഴമാറ്റം: 27 നക്ഷത്രത്തിനും ഗുണദോഷ ഫലങ്ങള്‍

പ്രപഞ്ചത്തെ ഭരിക്കുന്ന പരമശക്തിയെ ആരാധിക്കുന്നതിലൂടെ ഒരുപാട് നേട്ടങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ കൈവരുന്നു. മന്ത്രങ്ങള്‍, സ്‌തോത്രങ്ങള്‍, ശ്ലോകങ്ങള്‍ എന്നിവ വളരെ ഭക്തിയോടെ പാരായണം ചെയ്യുന്നതിലൂടെ ദൈവങ്ങളെ എളുപ്പത്തില്‍ പ്രീതിപ്പെടുത്താവുന്നതാണ്. വിഷ്ണുവിനെ ആരാധിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണ് വിഷ്ണു സഹസ്രനാമം ചൊല്ലുക എന്നത്.

എന്താണ് വിഷ്ണു സഹസ്രനാമം?

എന്താണ് വിഷ്ണു സഹസ്രനാമം?

മഹാവിഷ്ണുവിന്റെ ആയിരം നാമങ്ങളുടെ പട്ടികയെ വിഷ്ണു സഹസ്രനാമം എന്ന് വിളിക്കുന്നു ('സഹസ്ര' എന്നാല്‍ ആയിരം എന്നും 'നാമം' എന്നാല്‍ പേര് എന്നും അര്‍ത്ഥം). ഇതിഹാസകാവ്യമായ മഹാഭാരതത്തിന്റെ അനുശാസന പര്‍വത്തിന്റെ ഭാഗമാണിത്. മഹാഭാരതം, ഭഗവത്ഗീത തുടങ്ങിയ ഇതിഹാസങ്ങള്‍ രചിച്ച സംസ്‌കൃത പണ്ഡിതനായ മുനി വ്യാസനാണ് വിഷ്ണു സഹസ്രനാമം എഴുതിയത്. വിഷ്ണു സഹസ്രനാമം ചൊല്ലുന്നത് ഒരാള്‍ക്ക് ജീവിതത്തില്‍ വളരെയധികം ഗുണം ചെയ്യും.

വിഷ്ണു സഹസ്രനാമം ചൊല്ലുന്നതിന്റെ ഗുണങ്ങള്‍

വിഷ്ണു സഹസ്രനാമം ചൊല്ലുന്നതിന്റെ ഗുണങ്ങള്‍

ആത്മാര്‍ത്ഥമായ ഭക്തി ഉണ്ടാകുന്നത് ദൈവികശക്തിയിലുള്ള സമ്പൂര്‍ണ്ണ വിശ്വാസത്തില്‍ നിന്നാണ്. അതിനാല്‍, പരമശക്തിയെ ആരാധിക്കുകയും സത്യസന്ധതയോടെ നാമ ജപം ചെയ്യുകയും ചെയ്യുന്നത് അത്ഭുതകരമായ ഫലങ്ങള്‍ നിങ്ങള്‍ക്ക് നല്‍കുന്നു. കാരണം, പ്രാര്‍ത്ഥനകള്‍ പ്രതീക്ഷിച്ചതിലും വേഗത്തില്‍ ദൈവത്തിന്റെ പക്കല്‍ എത്തിച്ചേരുന്നു. ശ്രീ ഹരി വിഷ്ണുവിന്റെ സഹസ്രനാമം ചൊല്ലുന്നത് നന്മയും ആനന്ദവും സമാധാനവും എല്ലാറ്റിനുമുപരിയായി അദ്ദേഹത്തിന്റെ അനുഗ്രഹങ്ങളും നേടിത്തരുന്നു.

Most read:സ്വപ്‌നത്തില്‍ ദൈവം പ്രത്യക്ഷപ്പെട്ടാല്‍ അതിനര്‍ത്ഥം ഇതാണ്

ഏകാഗ്രത

ഏകാഗ്രത

മന്ത്രങ്ങള്‍, ശ്ലോകങ്ങള്‍, സ്‌തോത്രങ്ങള്‍ എന്നിവ ചൊല്ലുന്നത് ജീവിതത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ നിങ്ങളെ സഹായിക്കുന്നു. ഓരോ വാക്കും ശരിയായി ഉച്ചരിക്കുമ്പോള്‍ നിങ്ങളുടെ ഉള്ളില്‍ ഊര്‍ജ്ജം ഉല്‍പാദിപ്പിക്കുന്നു. ഈ ഊര്‍ജ്ജം ശരീരത്തിലെ കോശങ്ങളെ ഉത്തേജിപ്പിക്കുകയും നമ്മുടെ ഏകാഗ്രത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

നല്ല ആരോഗ്യം

നല്ല ആരോഗ്യം

ആരോഗ്യമുള്ള ശരീരത്തിന് നല്ല മനസ്സ് അത്യാവശ്യമാണ്, അത് തിരിച്ചും അങ്ങനെത്തന്നെ. അതിനാല്‍, മാനസികവും ശാരീരികവുമായ ആരോഗ്യത്തിനായി സമ്മര്‍ദ്ദവും അസുഖവും ഇല്ലാതെ തുടരണം. വിഷ്ണു സഹസ്രനാമം പതിവായി ചൊല്ലുകയോ ദിവസവും കേള്‍ക്കുകയോ ചെയ്യുന്നത് നല്ല ആരോഗ്യം നിലനിര്‍ത്താന്‍ ഒരാളെ സഹായിക്കുന്നു.

Most read:ഉദ്ദിഷ്ടകാര്യസിദ്ധിക്ക് ഈ മന്ത്രം 108 തവണ ചൊല്ലാം

പഠനമികവ്

പഠനമികവ്

പഠനത്തില്‍ ദുര്‍ബലരായവര്‍ അല്ലെങ്കില്‍ പഠന ശേഷി മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ എല്ലാ ദിവസവും വിഷ്ണു സഹസ്രനാമം ചൊല്ലുന്നത് ഗുണം ചെയ്യും.

സമ്പത്ത്

സമ്പത്ത്

വിഷ്ണു സഹസ്രനാമം ചൊല്ലുന്നത് നിങ്ങള്‍ നേരിടുന്ന എല്ലാ സാമ്പത്തിക പ്രതിസന്ധികളെയും തരണം ചെയ്യാനും നല്ല സമ്പത്ത് കൈവരിക്കാനും സഹായിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.

Most read:ശനിദോഷം നീക്കാന്‍ ഉത്തമ നാള്‍; ശനി അമാവാസിയില്‍ ചെയ്യേണ്ടത്

ഉറക്കമില്ലായ്മക്ക് പരിഹാരം

ഉറക്കമില്ലായ്മക്ക് പരിഹാരം

നിങ്ങള്‍ ഉറക്കമില്ലായ്മ അനുഭവിക്കുകയാണെങ്കിലോ, അല്ലെങ്കില്‍ എല്ലാ രാത്രിയിലും ദുസ്വപ്നങ്ങള്‍ കാണുകയോ അല്ലെങ്കില്‍ നിങ്ങളുടെ മനസ്സില്‍ അജ്ഞാതമായ ഭയം ഉണ്ടെങ്കിലോ വിഷ്ണു സഹസ്രനാമം പാരായണം ചെയ്യുന്നത് ഏറെ ഗുണം ചെയ്യും. ഇത് വായിക്കുന്നത് മനസ്സില്‍ സമാധാനം നേടാന്‍ നിങ്ങളെ സഹായിക്കുന്നു.

സൂര്യന്റെ അനുഗ്രഹം

സൂര്യന്റെ അനുഗ്രഹം

മക്കളില്ലാതെ ബുദ്ധിമുട്ടുന്നവര്‍ എല്ലാ ദിവസവും വിഷ്ണു സഹസ്രനാമം വായിക്കണം. ഒരു വ്യക്തിയുടെ ജാതകത്തില്‍ സൂര്യന്‍ ദുര്‍ബലമായ സ്ഥാനത്ത് തുടരുന്നുവെങ്കില്‍ വിഷ്ണു സഹസ്രനാമം വായിക്കുന്നത് ഗുണം ചെയ്യും.

വിഷ്ണു സഹസ്രനാമം വായിക്കാന്‍ ശരിയായ സമയം

വിഷ്ണു സഹസ്രനാമം വായിക്കാന്‍ ശരിയായ സമയം

രാവിലെ കുളി കഴിഞ്ഞശേഷം വിഷ്ണു സഹസ്രനാമം വായിക്കുന്നതാണ് ഏറ്റവും നല്ലത്. എന്നിരുന്നാലും, നിങ്ങള്‍ മറ്റു സമയത്ത് ഇത് വായിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഏറ്റവും നല്ല സമയം വൈകുന്നേരം 5 മുതല്‍ 7 വരെ ആയിരിക്കും. ഉറങ്ങുന്നതിനുമുമ്പ് സ്‌ത്രോത്രം ചൊല്ലുന്നതും ഗുണം ചെയ്യും.

Most read:വീട്ടില്‍ ഗണേശ വിഗ്രഹം ഈ സ്ഥലത്തെങ്കില്‍ ഭാഗ്യം

മഞ്ഞ നിറത്തിലുള്ള വസ്ത്രം

മഞ്ഞ നിറത്തിലുള്ള വസ്ത്രം

ഏതു നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ചും നിങ്ങള്‍ക്ക് സ്‌തോത്രം ചൊല്ലാന്‍ കഴിയുമെങ്കിലും മഞ്ഞ നിറത്തിലുള്ള വസ്ത്രം ധരിക്കുന്നതാണ് ഏറ്റവും നല്ലത്. കാരണം, മഞ്ഞ നിറമാണ് വിഷ്ണുവിന്റെ പ്രിയപ്പെട്ടതെന്ന് വിശ്വസിക്കപ്പെടുന്നു. ഇത് ചൊല്ലുമ്പോള്‍, നിങ്ങള്‍ ഒരു കമ്പിളി വിരപ്പില്‍ ഇരുന്ന് ചൊല്ലുക.

English summary

Benefits Of Chanting Vishnu Sahasranama in malayalam

The Vishnu Sahasranama has 108 shlokas and chanting them everyday is believed to bring numerous benefits. Take a look.
X