For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വീട്ടിലൊരു അശോക മരം; ഐശ്വര്യങ്ങള്‍ ഫലം

|

ഹിന്ദുമതത്തില്‍ വൃക്ഷങ്ങളെ ആരാധിക്കുന്നത് കണ്ടുവരുന്നു. വൃക്ഷങ്ങള്‍ ദേവതാ സങ്കല്‍പങ്ങളായിക്കരുതി ക്ഷേത്രങ്ങളില്‍ പരിപാലിച്ചുപോരുന്നു. അത്തരത്തിലൊരു പുണ്യവൃക്ഷമാണ് അശോകം. ഹിന്ദു സംസ്‌കാരത്തിലെ ഏറ്റവും പവിത്രമായ വൃക്ഷങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നതാണ് ഈ വൃക്ഷം. ഹിന്ദു പുരാണങ്ങളിലും രാമായണത്തിലും അശോക വൃക്ഷത്തിന് പ്രാധാന്യം നല്‍കിയിട്ടുണ്ട്. സീതാദേവിയെ ലങ്കയിലെത്തിച്ച് രാവണന്‍ പാര്‍പ്പിച്ചത് അശോക വൃക്ഷത്തിന്‍ ചുവട്ടിലാണെന്ന് പരാമര്‍ശിക്കുന്നു. ലുംബിനിയില്‍ അശോക വൃക്ഷത്തിന്‍ കീഴിലാണ് ഗൗതമ ബുദ്ധന്‍ ജനിച്ചതെന്ന് പറയപ്പെടുന്നതിനാല്‍ ഈ വൃക്ഷം ബുദ്ധമതത്തിനും പവിത്രമാണ്.

Most read: വീട്ടിലെ ഈ കാര്യം ശ്രദ്ധിക്കൂ; സമ്പത്ത് ഒഴുകുംMost read: വീട്ടിലെ ഈ കാര്യം ശ്രദ്ധിക്കൂ; സമ്പത്ത് ഒഴുകും

ഹിമാലയം, ഡെക്കാന്‍ പീഠഭൂമി, പശ്ചിമഘട്ടം എന്നിവയുടെ താഴ്‌വരയിലാണ് അശോക മരങ്ങള്‍ കൂടുതലായും കാണപ്പെടുന്നത്. ഇന്ത്യ, നേപ്പാള്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ അശോക വൃക്ഷത്തെ ഒരു പുണ്യവൃക്ഷമായി കണക്കാക്കുന്നു. ഇന്ത്യന്‍ പാരമ്പര്യമനുസരിച്ച് ഹിന്ദു കലണ്ടറിന്റെ ആദ്യ മാസമായ ചൈത്ര മാസത്തിലാണ് അശോക വൃക്ഷത്തെ ആരാധിക്കുന്നത്. വീടുകളില്‍ അശോക വൃക്ഷം നട്ടുവളര്‍ത്തുന്നത് നിരവധി നേട്ടങ്ങള്‍ വീട്ടുകാര്‍ക്ക് കൈവരുത്തുന്നു. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

നെഗറ്റീവ് എനര്‍ജി നീക്കംചെയ്യുന്നു

നെഗറ്റീവ് എനര്‍ജി നീക്കംചെയ്യുന്നു

വീടിന്റെ വടക്കുവശത്ത് അശോക വൃക്ഷം നട്ടുപിടിപ്പിക്കുന്നത് പോസിറ്റീവിറ്റി നല്‍കുന്നു. ദിവസവും ഇതിന് വെള്ളം നല്‍കാനും ഓര്‍മ്മിക്കുക. മരത്തിനു ചുവട്ടില്‍ ദിവസവും കര്‍പൂര ദീപം തെളിക്കുന്നത് ആ വ്യക്തിയുടെ ജീവിതത്തില്‍ നല്ല ഭാഗ്യം നല്‍കുന്നുവെന്നു പറയപ്പെടുന്നു. വീട്ടിലെ ഏതെങ്കിലും വാസ്തു ദോഷം നീക്കംചെയ്യാന്‍, ഗംഗാ ജലം ഉപയോഗിച്ച് അശോക മരത്തിന്റെ വേരുകള്‍ വൃത്തിയാക്കി നിങ്ങളുടെ പൂജാമുറിയില്‍ സൂക്ഷിക്കുക.

ദാമ്പത്യ ജീവിതത്തില്‍

ദാമ്പത്യ ജീവിതത്തില്‍

നിങ്ങളുടെ തലയിണയുടെ അടിയില്‍ അശോക വൃക്ഷത്തിന്റെ വേര് സൂക്ഷിക്കുന്നത് നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ സ്‌നേഹം വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകും. അശോക മരത്തിന്റെ ഇലകള്‍ നിരവധി മതപരമായ ചടങ്ങുകളിലും ശുഭസൂചകങ്ങളിലും ഉപയോഗിക്കുന്നു. ജ്യോതിഷത്തിന്റെയും വാസ്തുവിന്റെയും പുരാതന ശാസ്ത്രം ഈ ചെടിയുടെ പല ഗുണങ്ങളും വിവരിച്ചിട്ടുണ്ട്.

Most read:ദാമ്പത്യം സന്തുഷ്ടമാക്കാന്‍ ഫെങ് ഷൂയി വിദ്യകള്‍Most read:ദാമ്പത്യം സന്തുഷ്ടമാക്കാന്‍ ഫെങ് ഷൂയി വിദ്യകള്‍

ദാമ്പത്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം

ദാമ്പത്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം

ഞായറാഴ്ച ദിവസം മരത്തിന്റെ വേരുകളില്‍ ഗംഗാജലം അഭിഷേകം ചെയ്ത് സുരക്ഷിതമായ സ്ഥലത്ത് സൂക്ഷിക്കുന്നതിലൂടെ ഒരു വ്യക്തിക്ക് വിജയത്തിന്റെ വഴി തുറക്കപ്പെടുമെന്ന് വിശ്വസിക്കുന്നു. ദാമ്പത്യ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ജ്യോതിഷികള്‍ പറയുന്നത്, അശോക വൃക്ഷത്തിന്റെ 7 ഇലകള്‍ വീടിന്റെ പൂജാമുറിയില്‍ സൂക്ഷിക്കുകയും അതില്‍ ചന്ദന വെള്ളം തളിക്കുകയും ചെയ്യുക എന്നതാണ്. ഇലകള്‍ അടുത്ത ദിവസം പീപ്പല്‍ മരത്തിന്റെ ചുവട്ടില്‍ സൂക്ഷിക്കണം. ഇതിനുശേഷം, നിങ്ങള്‍ അടുത്ത ഏഴ് ഇലകള്‍ എടുക്കുകയും, ഈ പ്രക്രിയ 40 ദിവസത്തേക്ക് തുടരുകയും ചെയ്യണം. ഇത് ചെയ്യുന്നതിലൂടെ നിങ്ങളുടെ ദാമ്പത്യ ജീവിതത്തിലെ മാറ്റം അല്ലെങ്കില്‍ ദാമ്പത്യത്തിന്റെ കാലതാമസം പരിഹരിക്കാനാകും.

സാമ്പത്തിക പ്രശ്‌നങ്ങള്‍ നീക്കാന്‍

സാമ്പത്തിക പ്രശ്‌നങ്ങള്‍ നീക്കാന്‍

ഇന്ത്യന്‍ ജ്യോതിഷം അനുസരിച്ച്, അശോക വൃക്ഷം ഒരാളുടെ വേദനയും ദു:ഖവും നീക്കി അവന്റെ ജീവിതത്തില്‍ പേരും പ്രശസ്തിയും സമൃദ്ധിയും നല്‍കുന്നു. സാമ്പത്തിക പ്രശ്‌നങ്ങള്‍, വിവാഹപ്രശ്‌നം എന്നിവ പരിഹരിക്കാനും മാംഗല്യദോഷം കുറയ്ക്കാനും അശോക വൃക്ഷം ഉപയോഗിക്കുന്നു. സാമ്പത്തിക പ്രശ്‌നം നേരിടുന്നവര്‍ക്കുള്ള പരിഹാര മാര്‍ഗമായി ജ്യോതിഷം നിര്‍ദേശിക്കുന്നത് വീടിന്റെ തൊടിയില്‍ അശോക മരം വളര്‍ത്തി ദിവസവും വെള്ളം ഒഴിക്കുക എന്നതാണ്. ഇങ്ങനെ ചെയ്യുന്നതിലൂടെ പണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയും.

Most read:വീട്ടിലെ ഈ കാര്യം ശ്രദ്ധിക്കൂ; സമ്പത്ത് ഒഴുകുംMost read:വീട്ടിലെ ഈ കാര്യം ശ്രദ്ധിക്കൂ; സമ്പത്ത് ഒഴുകും

ചൊവ്വാദോഷം നീക്കാന്‍

ചൊവ്വാദോഷം നീക്കാന്‍

എല്ലാ ചൊവ്വാഴ്ചയും അശോക വൃക്ഷത്തിന്റെ പുറംതൊലി ഹനുമാന്‍ സ്വാമിക്ക് സമര്‍പ്പിക്കുന്നത് ഒരു വ്യക്തിയുടെ ജാതകത്തിലെ ചൊവ്വാ ദോഷം കുറയ്ക്കാന്‍ ഗുണം ചെയ്യും. അശോക വൃക്ഷത്തിന്‍ കീഴില്‍ കിഴക്ക് ദിശയില്‍ ഇരുന്ന് ധ്യാനിക്കുന്നത് നിങ്ങള്‍ക്ക് ജീവിതത്തില്‍ വിജയം കൈവരുത്തും. ഈ വൃക്ഷത്തിന്‍ കീഴില്‍ നിങ്ങള്‍ ഒരു നെയ്യ് വിളക്ക് കത്തിച്ചാല്‍, അത് നിങ്ങളുടെ ജീവിതത്തില്‍ നല്ല ആരോഗ്യവും സമ്പത്തും ആകര്‍ഷിക്കും. അശോക ഇലകളുടെ വീടിന്റെ പ്രധാന വാതിലില്‍ തൂക്കിയിടുന്നത് നിങ്ങളുടെ വീട്ടില്‍ നല്ല അന്തരീക്ഷമുണ്ടാക്കും.

സ്ത്രീകള്‍ക്കുള്ള നേട്ടങ്ങള്‍

സ്ത്രീകള്‍ക്കുള്ള നേട്ടങ്ങള്‍

ഈ വൃക്ഷം സ്ത്രീകള്‍ക്ക് പ്രത്യേകമായി പ്രയോജനകരമാണെന്ന് പറയപ്പെടുന്നു. ജ്യോതിഷം അനുസരിച്ച്, അശോക മരത്തിന് വെള്ളം നല്‍കുന്നത് മാനസികവും ശാരീരികവുമായ ക്ഷേമം വര്‍ദ്ധിപ്പിക്കുന്നു. ശാസ്ത്രീയമായി, അതിന്റെ പുറംതൊലി ഡിസ്മനോറിയയെ (ക്രമരഹിതമായ ആര്‍ത്തവചക്രം) ചികിത്സിക്കാന്‍ നല്ലതാണെന്ന് കണക്കാക്കുന്നു. സ്ത്രീകളുടെ പാദസ്പര്‍ശത്താല്‍ അശോകം പുഷ്പിക്കുമെന്ന് വൃക്ഷായുര്‍വേദത്തില്‍ പറയുന്നു. പദ്മ പുരാണത്തിലും, മത്സ്യ പുരാണത്തിലും, ബ്രഹ്മാവൈവര്‍ത്ത പുരാണത്തിലും അശോക മരം സന്തോഷം പ്രദാനം ചെയ്യുന്ന മരമായി പരാമര്‍ശിക്കുന്നു. പ്രേമദേവനായ മദനന്റെ വില്ലിലെ അഞ്ചു പുഷ്പങ്ങളില്‍ ഒന്ന് അശോകത്തിന്റേതാണ്. ദുര്‍ഗ്ഗാ പൂജ നടത്തുമ്പോള്‍ ഉപയോഗിക്കുന്ന ഒന്‍പതു തരം ഇലകളില്‍ ഒന്ന് അശോകമാണ്.

Most read:പല്ലി ദേഹത്തു വീണാല്‍ മരണം അടുത്തോ?Most read:പല്ലി ദേഹത്തു വീണാല്‍ മരണം അടുത്തോ?

അശോകത്തിന്റെ ഔഷധ ഗുണങ്ങള്‍

അശോകത്തിന്റെ ഔഷധ ഗുണങ്ങള്‍

അശോക മരത്തിന്റെ ഔഷധഗുണങ്ങളെ പറ്റി പ്രതിപാദിക്കുന്ന ഏറ്റവും പ്രാചീനരേഖ ചരക സംഹിതയിലാണുള്ളത്. ആയുര്‍വേദ ഔഷധ വര്‍ഗ്ഗീകരണ പ്രകാരം ശിംബികുലത്തില്‍ ഉള്‍പ്പെട്ട ഔഷധ സസ്യമാണ് അശോകം. പ്രസവസംബന്ധമായ പ്രശ്‌നങ്ങള്‍, ആര്‍ത്തവ സംബന്ധമായ അസുഖങ്ങള്‍, ആന്തരിക രക്തസ്രാവം, രക്തസ്രാവം, പ്രമേഹം എന്നിവ ചികിത്സിക്കുന്നതിനും വയറുവേദന, സന്ധി വേദന എന്നിവയ്ക്കും ഈ വൃക്ഷം ഉപയോഗപ്രദമാണ്.

അശോകത്തിന്റെ ഔഷധ ഗുണങ്ങള്‍

അശോകത്തിന്റെ ഔഷധ ഗുണങ്ങള്‍

അശോക മരത്തിന്റെ ഉണങ്ങിയ തണ്ട്, പുറംതൊലി, പൂക്കള്‍ എന്നിവയുടെ പ്രയോഗം വേദനയെയും മറ്റു രോഗങ്ങളെയും സുഖപ്പെടുത്താന്‍ ഉപയോഗിക്കുന്നു. വൃക്ഷത്തിന്റെ വിത്തുകള്‍, പൂക്കള്‍, പുറംതൊലി എന്നിവ വിവിധതരം രോഗങ്ങള്‍ ചികിത്സിക്കുന്നതിനായി ഇന്ത്യയില്‍ ധാരാളം ടോണിക്കുകളിലും കാപ്‌സ്യൂളുകളിലും വ്യാപകമായി ഉപയോഗിക്കുന്നു. ഇതിന്റെ ഇലകള്‍ക്ക് ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ ഉണ്ട്, പനി, ജലദോഷം, അണുബാധ തുടങ്ങിയ രോഗങ്ങളെ നീക്കാനും ഇത് സഹായിക്കുന്നു.

Most read:കറുത്ത ചരട് കെട്ടിയാല്‍ പേടി നീങ്ങുമോ ?Most read:കറുത്ത ചരട് കെട്ടിയാല്‍ പേടി നീങ്ങുമോ ?

അശോകത്തിന്റെ ഔഷധ ഗുണങ്ങള്‍

അശോകത്തിന്റെ ഔഷധ ഗുണങ്ങള്‍

ഫംഗസ് അണുബാധ, പുഴു അണുബാധ, ചര്‍മ്മത്തിലെ പൊള്ളല്‍, അലര്‍ജികള്‍, ശരീരത്തിലെ രക്തം ശുദ്ധീകരിക്കല്‍, വയറിളക്കം ഭേദമാക്കല്‍, വൃക്കയിലെ കല്ല് ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കല്‍ തുടങ്ങിയവയ്ക്ക അശോക വൃക്ഷം ഗുണം ചെയ്യും. ചര്‍മ്മത്തിന്റെ നിറം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന വ്യത്യസ്ത സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ തയ്യാറാക്കാന്‍ മരത്തിന്റെ പുറംതൊലി ഉപയോഗിക്കുന്നു. പ്രമേഹത്തെ സുഖപ്പെടുത്തുന്നതിന് കാപ്‌സ്യൂളുകള്‍ നിര്‍മ്മിക്കാന്‍ അശോകത്തിന്റെ ഉണങ്ങിയ പൂക്കള്‍ ഉപയോഗിക്കുന്നു.

Most read:മൃതദേഹങ്ങള്‍ സ്വപ്‌നം കാണാറുണ്ടോ നിങ്ങള്‍ ?Most read:മൃതദേഹങ്ങള്‍ സ്വപ്‌നം കാണാറുണ്ടോ നിങ്ങള്‍ ?

English summary

Benefits of Ashoka Tree in House

Ashoka tree is a sacred tree in Hindu culture and used to solve the money problem, marriage problem and minimize Mangal dosha. Read on to know more.
X
Desktop Bottom Promotion