Latest Updates
-
Rashiphalam: നേട്ടങ്ങളിലേക്ക് ഇന്ന് ഈ രാശിക്കാര്‍, അറിയാം 12 രാശിക്കാര്‍ക്കും ഗുണദോഷഫലങ്ങള്‍ -
അതിപ്രധാനമായ ശിവയോഗം: നേട്ടങ്ങളുടെ നെറുകയില്‍ ഈ രാശിക്കാര്‍, ഉന്നതിയിലേക്ക് മണിക്കൂറുകള്‍ മാത്രം -
വേനല്‍ ഉഷാറാക്കാം നിര്‍ജ്ജലീകരണത്തെ ഇല്ലാതാക്കാം: തേങ്ങാവെള്ളത്തില്‍ ഇവ മാത്രം ചേര്‍ത്താല്‍ മതി -
ബുധാദിത്യ രാജയോഗം: സ്വന്തം നേട്ടങ്ങളില്‍ അഭിമാനം വാനോളം, സമ്പത്താകട്ടെ ദിനവും ഇരട്ടിയാവും രാശിക്കാര്‍ -
വഴിക്ക് കുറുകെ അപശകുനം പൂച്ച മാത്രമല്ല ഇവയേയും ജാഗ്രതയോടെ കാണണം -
ബുധന്‍ മീനത്തിലെത്തുന്നു: ബിസിനസ്, ധനം, കരിയര്‍ എല്ലാം സുരക്ഷിതം, 12 രാശിക്കും സമ്പൂര്‍ണഫലം -
മഞ്ഞള്‍പ്പാല്‍ കുടിക്കുന്നവരാണോ? എന്നാല്‍ ഈ പ്രശ്നങ്ങളെങ്കില്‍ കുടിക്കരുത് -
വിഷയോഗവും സമസപ്തകയോഗവും: ശനിയോടൊപ്പം ചേരുന്നത് സൂര്യനും ചന്ദ്രനും, കരുതിയിരിക്കണം ഈ രാശിക്കാര്‍ -
Rashiphalam: ഇന്ന് ആരംഭമായി ധനയോഗം, 12 രാശിക്കാര്‍ക്കും അറിയാം സമ്പൂര്‍ണഫലം -
പോഷക കലവറ ഈ ഭക്ഷണങ്ങള്‍: സ്ഥിരമാക്കണം ബദാം, ബീറ്റ്റൂട്ട്, ചീര ഉള്‍പ്പടെയുള്ളവ
രാശിപ്രകാരം നെറ്റിയില്‍ തിലകം ചാര്‍ത്തൂ: ഫലവും നേട്ടവും പുറകേ പുറകേ
രാശിപ്രകാരം പല കാര്യങ്ങളും ചെയ്യുന്നവരാണ് നമ്മളില്‍ പലരും. ഇതില്‍ ദൈനംദിന കാര്യങ്ങള്‍ പോലും പലപ്പോഴും രാശിപ്രകാരം പലരും ചെയ്യുന്നുണ്ട്. നെറ്റിയില്‍ തിലകം ചാര്‍ത്തുമ്പോള്‍ പോലും ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കണം. കാരണം നെറ്റിയില്‍ തിലകം ചാര്‍ത്തുന്നത് രാശിപ്രകാരമെങ്കില്‍ ഐശ്വര്യം നിങ്ങളെ തേടി വരും എന്നാണ് ജ്യോതിഷം പറയുന്നത്. പൂജ കഴിഞ്ഞ് തിലകം ചാര്‍ത്തുന്നത് നിങ്ങളില്‍ പോസിറ്റീവ് എനര്‍ജി നിറക്കും എന്നാണ് പറയുന്നത്. വാസ്തവത്തില്‍, നെറ്റിയുടെ ഇടയിലുള്ള സ്ഥലം വളരെ പ്രാധാന്യമുള്ളതായി കണക്കാക്കപ്പെടുന്നതാണ്. കാരണം ഊര്‍ജത്തിന്റെ കേന്ദ്രമായാണ് ഈ സ്ഥലം കണക്കാക്കപ്പെടുന്നത്.

അതുകൊണ്ട് തന്നെ തിലകം ചാര്‍ത്തുന്നത് ഇത്തരത്തില്‍ നിങ്ങള്‍ക്ക് മികച്ച ഫലങ്ങള്‍ ആണ് നല്‍കുന്നത് എന്നാണ് കാണിക്കുന്നത്. ഈ തിലകം ചാര്‍ത്തുന്നതിലൂടെ നിങ്ങളുടെ കാല്‍പ്പനിക ചക്രം പ്രവര്‍ത്തനക്ഷമമാകും എന്നും അതുമൂലം ഒരു വ്യക്തിയുടെ മനസ്സ് ശാന്തവും ഏകാഗ്രവുമാകും എന്നുമാണ് പറയുന്നത്. രാശി അനുസരിച്ച് തിലകം ചാര്‍ത്തുന്നത് എന്തുകൊണ്ടും നല്ലതാണ് എന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ രാശിപ്രകാരം തിലകം ചാര്‍ത്തുമ്പോള്‍ നാം ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കണം. 12 രാശിക്കും ഫലങ്ങള്‍ നോക്കാം.

മേടംരാശി
മേടം രാശിക്കാകര്‍ക്ക് മികച്ച ഫലങ്ങളാണ് കാത്തിരിക്കുന്നത്. ഈ രാശിക്കാരുടെ അധിപന്‍ ചൊവ്വയാണ്. അതുകൊണ്ട് തന്നെ ഇവര്‍ എപ്പോഴും കുങ്കുമം കൊണ്ട് വേണം തിലകം ചാര്‍ത്തുന്നതിന്. ഈ രാശിക്കാര്‍ എപ്പോഴും കുങ്കുമത്തിനോ ചുവന്ന പൊട്ടിനോ തന്നെ വേണം പ്രാധാന്യം നല്‍കേണ്ടത്. ചൊവ്വയുടെ നിറം ചുവപ്പായി കണക്കാക്കപ്പെടുന്നത് കൊണ്ടാണ് ഇത്. ചുവന്ന പൊട്ട് അതുകൊണ്ട് തന്നെ ഇവരില്‍ മികച്ച ഫലങ്ങള്‍ കൊണ്ട് വരുന്നു എന്നാണ് വിശ്വാസം.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് അവരുടെ ഗ്രഹമായി വരുന്നത് ശുക്രനാണ്. ഇത്തരക്കാര്‍ നെറ്റിയില്‍ വെള്ള നിറത്തിലുള്ള ചന്ദനം പുരട്ടണം. വെള്ള ചന്ദനം ഇല്ലെങ്കില്‍ തൈരില്‍ തിലകം ചാര്‍ത്തുന്നതും ഇവര്‍ക്ക് ഐശ്വര്യം വര്‍ദ്ധിപ്പിക്കുന്നതാണ്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ ഈ രാശിക്കാര്‍ക്ക് ഐശ്വര്യം നേടുന്നതിന് വേണ്ടി വെളുത്ത ചന്ദനം പുരട്ടാവുന്നതാണ്.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ അഷ്ടഗന്ധ തിലകം പുരട്ടുന്നത് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നതാണ്. എട്ട് ഗന്ധങ്ങളുടെ ശേഖരമാണ് അഷ്ടഗന്ധം എന്ന് പറയുന്നത്. ശൈവരും വൈഷ്ണവരും രണ്ടുതരമുണ്ട്. ഗൃഹസ്ഥര്‍ ശൈവ അഷ്ടഗന്ധം ഉപയോഗിക്കണം എന്നാണ് പറയുന്നത്. ഇത് ചെയ്യുന്നതിലൂടെ ദോഷങ്ങള്‍ എല്ലാം തന്നെ ഇല്ലാതാവുന്നു എന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ കൂടുതല്‍ സന്തോഷം നിലനില്‍ക്കുന്നതിന് വേണ്ടി നമുക്ക് രാശിപ്രകാരം അഷ്ടഗന്ധം പുരട്ടാവുന്നതാണ്.

കര്‍ക്കടകം രാശി
ഈ രാശിയുടെ അധിപന്‍ ചന്ദ്രനാണ്. ചന്ദ്രന്റെ നിറം വെള്ളയായതു കൊണ്ട് തന്നെ ഇത്തരക്കാര്‍ വെള്ള നിറമുള്ള ചന്ദനം തലയില്‍ പുരട്ടേണ്ടതാണ്. ഇത് നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങളും ഐശ്വര്യവും വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഇതിലൂടെ ജീവിതത്തില്‍ കൂടുതല്‍ നേട്ടങ്ങളും നിങ്ങളെ തേടി വരുന്നുണ്ട്. അതുകൊണ്ട് കര്‍ക്കിടകം രാശിക്കാര്‍ അവരുടെ ജീവിതത്തില്‍ നേട്ടങ്ങള്‍ ഉണ്ടാവുന്നതിന് വേണ്ടി ചന്ദനമാണ് തിലകമായി ചാര്‍ത്തേണ്ടത്.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ നേട്ടങ്ങള്‍ ഉണ്ടാക്കുന്നതിന് വേണ്ടി സൂര്യനെയാണ് ആരാധിക്കേണ്ടത്. ഇവര്‍ക്ക് ജീവിതത്തില്‍ അവര്‍ അര്‍ഹിക്കുന്നതിനേക്കാള്‍ നേട്ടങ്ങള്‍ ഉണ്ടാവുന്നു. രാശിപ്രകാരം ചിങ്ങം രാശിക്കാര്‍ കുങ്കുമത്തിന്റെ തിലകമോ ചുവന്ന നിറത്തിലുള്ള പൊട്ടോ ആണ് ധരിക്കേണ്ടത്. ഇത് ഇവര്‍ക്ക് നേട്ടങ്ങള്‍ കൊണ്ട് വരുന്നുണ്ട്.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് അവരുടെ നേട്ടങ്ങള്‍ക്കും ഐശ്വര്യങ്ങള്‍ക്കും വേണ്ടി ബുധനെയാണ് ആരാധിക്കേണ്ടത്. ബുധനാണ് ഇവരുടെ ഗ്രഹം എന്നതാണ്. ഇവരും ജീവിതത്തിലുണ്ടാവുന്ന നേട്ടങ്ങള്‍ക്ക് വേണ്ടി അഷ്ടഗന്ധ തിലകം പുരട്ടേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത് ജീവിതത്തില്‍ കൂടുതല്‍ നേട്ടങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ജീവിതത്തിലുണ്ടാവുന്ന നേട്ടങ്ങള്‍ക്ക് തിലകം ചാര്‍ത്തുന്നതും ഒരു പങ്ക് വഹിക്കുന്നുണ്ട് എന്നതാണ് സത്യം.

തുലാം രാശി
തുലാം രാശിയുടെ അധിപന്‍ ശുക്രനാണ്. ഈ രാശിക്കാരും വെള്ള ചന്ദനം അല്ലെങ്കില്‍ തൈര് തിലക രൂപത്തില്‍ പുരട്ടുന്നു. ഇത് ജീവിതത്തില്‍ കൂടുതല്‍ നേട്ടങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. പല വിധത്തിലാണ് ജീവിതത്തില്‍ ഇവരെ തേടി പ്രശ്‌നങ്ങള്‍ വരുന്നത്. അതിനെയെല്ലാം ഇല്ലാതാക്കുന്നതിനും ജീവിതത്തില്‍ നേട്ടങ്ങള്‍ ഉണ്ടാക്കുന്നതിനും എല്ലാം തുലാം രാശിക്കാര്‍ക്ക് വെള്ള നിറത്തിലുള്ള ചന്ദനം പുരട്ടാവുന്നതാണ്.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് അവരുടെ അധിപന്‍ എന്ന് പറയുന്നത് ചൊവ്വയാണ്. അതുകൊണ്ട് തന്നെ ചൊവ്വാഗ്രഹത്തെ പ്രീതിപ്പെടുത്തുന്നതിനും ചൊവ്വയുടെ ദോഷങ്ങളെ ഇല്ലാതാക്കുന്നതിനും വേണ്ടി നമുക്ക് ചുവന്ന നിറത്തിലുള്ള തിലകം തൊടേണ്ടതാണ്. ഇതിലൂടെ ജീവിതത്തില്‍ ഉണ്ടാവുന്ന പല അവസ്ഥകള്‍ക്കും നമുക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നുണ്ട്. ചൊവ്വ തിലകം ചാര്‍ത്തുന്നതിലൂടെ അത് നിങ്ങളില്‍ പല വിധത്തിലുള്ള നേട്ടങ്ങളും ചൊവ്വാ ദോഷത്തെ പാടേ നീക്കുന്നതിനും സഹായിക്കുന്നു.

ധനു രാശി
ധനു രാശിയുടെ അധിപന്‍ വ്യാഴമാണ്. അതുകൊണ്ട് തന്നെ ധനുരാശിക്കാര്‍ ഇനി അങ്ങോട്ട് മഞ്ഞ ചന്ദനമോ മഞ്ഞളോ ആണ് നെറ്റിയില്‍ ധരിക്കേണ്ടത്. അതുകൊണ്ട് തന്നെ ഇവരെ തേടി പല വിധത്തിലുള്ള നേട്ടങ്ങളും ഉണ്ടാവുന്നതാണ്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ പല വിധത്തിലുള്ള തടസ്സങ്ങളെ എല്ലാം ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട് ഈ തിലകം ചാര്‍ത്തല്‍.

മകരം രാശി
മകരം രാശിയുടെ അധിപന്‍ ശനി ദേവനാണ്. അതുകൊണ്ട് തന്നെ ഇവര്‍ക്കുണ്ടാവുന്ന ശനിദോഷത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി ഇവര്‍ ഭസ്മം ധരിക്കേണ്ടതാണ്. ഇത് എല്ലാ വിധത്തിലുള്ള തടസ്സങ്ങളേയും ഇല്ലാതാക്കുകയും ജീവിതത്തില്‍ പല വിധത്തിലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു. ഇത് കൂടാതെ ശനിദേവന്റെ അനുഗ്രഹം ഇവരെ തേടി എത്തുന്നുണ്ട്.

കുംഭം രാശി
കുംഭം രാശിയുടെ അധിപനും ശനി ദേവന്‍ തന്നെയാണ്. അതുകൊണ്ട് തന്നെ ശനിദേവനെ പ്രീതിപ്പെടുത്തുന്നതിന് വേണ്ടിയാണ് നാം ശ്രമിക്കേണ്ടത്. ശനിദോഷത്തെ അകറ്റുന്നതിനും ശനിദോഷത്തിന് പരിഹാരം കാണുന്നതിനും വേണ്ടി നാം എപ്പോഴും ഭസ്മമാണ് തിലകമായി ധരിക്കേണ്ടത്. ഇത് നമ്മുടെ ജീവിതത്തില്‍ പല വിധത്തിലുള്ള അസ്വസ്ഥതകളേയും ഭസ്മം പോലെ തന്നെ ഇല്ലാതാക്കുന്നുണ്ട്.

മീനം രാശി
മീനം രാശിക്കാര്‍ക്ക് വ്യാഴമാണ് രാശ്യാധിപനായി വരുന്നത്. ഇവര്‍ തടസ്സങ്ങളും പ്രശ്‌നങ്ങളും മാറി ജീവിതത്തില്‍ മികച്ച നേട്ടങ്ങള്‍ക്ക് വേണ്ടി നമുക്ക് ചന്ദനം നെറ്റിയില്‍ ചാര്‍ത്താവുന്നതാണ്. ഇതല്ലെങ്കില്‍ മഞ്ഞള്‍ തിലകവും നമുക്ക് ചാര്‍ത്താവുന്നതാണ്. ഇതിലൂടെ ജീവിതത്തില്‍ ഉണ്ടാവുന്ന തടസ്സങ്ങളെ എല്ലാം നമുക്ക് ഇല്ലാതാക്കുന്നതിന് സാധിക്കുന്നുണ്ട്. അതിനെല്ലാം മഹാവിഷ്ണുവിന്റെ അനുഗ്രഹം നിങ്ങളെ സഹായിക്കുന്നു.



Click it and Unblock the Notifications











