Latest Updates
-
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ
ജനനത്തീയതി പ്രകാരം ഇവ സൂക്ഷിയ്ക്കൂ, സമ്പത്തു ഫലം
നിങ്ങളുടെ ജനനത്തീയതിയനുസരിച്ച് നിങ്ങള്‍ക്കു ഭാഗ്യം നല്കുന്ന വസ്തുക്കള്‍ എതെല്ലാമെന്നു കണ്ടെത്തൂ,
ജനനത്തീയതിയ്ക്കു നമ്മുടെ ജീവിതത്തില്‍ പ്രധാന സ്ഥാനമുണ്ട്. നാം ജനിച്ച തീയതി, സമയം എല്ലാം പല വിധത്തില്‍ നമ്മുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തുകയും ചെയ്യും.
ജനനത്തീയതി പ്രകാരം ചില പ്രത്യേക വസ്തുക്കള്‍ സൂക്ഷിയ്ക്കുന്നത് സമ്പത്തും ഐശ്വര്യവും നല്‍കുമെന്നാണ് പറയപ്പെടുന്നത്. ഓരോ ജനനത്തീയതിയ്ക്കനുസരിച്ചും ഇതു വ്യത്യാസപ്പെടുകയും ചെയ്യും.
നിങ്ങളുടെ ജനനത്തീയതിയനുസരിച്ച് നിങ്ങള്‍ക്കു ഭാഗ്യം നല്കുന്ന വസ്തുക്കള്‍ എതെല്ലാമെന്നു കണ്ടെത്തൂ, രണ്ടക്ക നമ്പറില്‍ ജനിച്ചവരെങ്കില്‍ അക്കങ്ങള്‍ കൂട്ടിക്കിട്ടുന്ന സംഖ്യയാണ് കണക്കാക്കേണ്ടത്.

ജനിച്ച തീയതി പ്രകാരം ഇവ വീട്ടില്‍ സൂക്ഷിയ്ക്കൂ,
1, 10, 19, 28 തീയതികളില്‍ ജനിച്ചവരെങ്കില്‍ 1 ആയി സംഖ്യയെടുക്കാം. ഇവര്‍ മരം കൊണ്ടുള്ള ഓടക്കുഴല്‍ വീട്ടില്‍ സൂക്ഷിയ്ക്കുന്നതു ഭാഗ്യവും ഐശ്വര്യവുമെല്ലാം കൊണ്ടുവരും.

ജനിച്ച തീയതി പ്രകാരം ഇവ വീട്ടില്‍ സൂക്ഷിയ്ക്കൂ,
2, 11. 29 തീയതികളില്‍ ജനിച്ചവരെങ്കില്‍ 2 ആണ് സംഖ്യ. ഇത്തരക്കാര്‍ വെളുത്ത നിറത്തിലെ ഷോപീസ് വടക്കുതെക്കു ഭാഗത്തായി സൂക്ഷിയ്ക്കുന്നത് നല്ലതാണ്. പൊസറ്റീവ് തരത്തിലുള്ള ഷോപീസാകണമെന്നു മാത്രം.

ജനിച്ച തീയതി പ്രകാരം ഇവ വീട്ടില്‍ സൂക്ഷിയ്ക്കൂ,
3, 12, 21, 30 3 ആണ് തീയതി. തീയതികളിലാണ് ജനനമെങ്കില്‍ ഒരു രുദ്രാക്ഷമാല വീടിന്റെ വടക്കുകിഴക്കു ദിശയില്‍ സൂക്ഷിയ്ക്കുന്നത് ഗുണം ചെയ്യും.

ജനിച്ച തീയതി പ്രകാരം ഇവ വീട്ടില്‍ സൂക്ഷിയ്ക്കൂ,
4, 13, 22 തീയതികളിലാണ് ജനനമെങ്കില്‍ 4 ആണ് ജനനസംഖ്യയായി എടുക്കേണ്ടത്. പൊട്ടാത്ത ഒരു കഷ്ണം ഗ്ലാസ് തെക്കു പടിഞ്ഞാറു ദിശയില്‍ സൂക്ഷിയ്ക്കുന്നതു ഗുണം നല്‍കും.

ജനിച്ച തീയതി പ്രകാരം ഇവ വീട്ടില്‍ സൂക്ഷിയ്ക്കൂ,
5, 14, 23 തീയതികളിലാണ് ജനനമെങ്കില്‍ 5 ആണ് ജന്മസംഖ്യ. കുബേരന്, ലക്ഷ്മീദേവി എന്നിവരുടെ ഒരുമിച്ചുള്ളതോ വെവ്വേറെയുള്ളതോ ആയ ചിത്രങ്ങള്‍ വീടിന്റെ വടക്കുദിശയില്‍ സൂക്ഷിയ്ക്കുന്നതു ഗുണം ചെയ്യും.

ജനിച്ച തീയതി പ്രകാരം ഇവ വീട്ടില്‍ സൂക്ഷിയ്ക്കൂ,
6, 15, 24 തീയതികളിലാണ് ജനനമെങ്കില്‍ ജനനത്തീയതി 6 ആയെടുക്കാം. വീടിന്റെ തെക്കുകിഴക്കു ദിശയിലായി ഒരു മയില്‍പ്പീലി സൂക്ഷിയ്ക്കുന്നതു ഗുണം ചെയ്യും.

ജനിച്ച തീയതി പ്രകാരം ഇവ വീട്ടില്‍ സൂക്ഷിയ്ക്കൂ,
7, 16,. 25 തീയതികളിലാണ് ജനനമെങ്കില്‍ 7 ആണ് സംഖ്യയായി എടുക്കേണ്ടത്. ഇരുണ്ട ബ്രൗണ്‍ നിറമുള്ള രുദ്രാക്ഷം തെക്കുകിഴക്കു ദിശയില്‍ സൂക്ഷിയ്ക്കുന്നതു ഗുണം ചെയ്യും.

ജനിച്ച തീയതി പ്രകാരം ഇവ വീട്ടില്‍ സൂക്ഷിയ്ക്കൂ,
8, 17, 267 തീയതികളാണ് ജനനമെങ്കില്‍ സംഖ്യ 8 ആണ്. ഇവര്‍ കറുത്ത ക്രിസ്റ്റല്‍ വീടിന്റെ തെക്കുദിശയില് സൂക്ഷിയ്ക്കുന്നതു ഗുണം ചെയ്യും.

ജനിച്ച തീയതി പ്രകാരം ഇവ വീട്ടില്‍ സൂക്ഷിയ്ക്കൂ,
9, 18, 27 തീയതികളില്‍ ജനിച്ചവര്‍ ചെറിയ രണ്ടു പിരമിഡുകള്‍ തെക്കു ദിശയില്‍ സൂക്ഷിയ്ക്കുന്നതു ഗുണം ചെയ്യും.



Click it and Unblock the Notifications
