Latest Updates
-
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത -
ശുക്ര മൗഢ്യം 2026: ഒക്ടോബർ 18 മുതൽ ശുഭകാര്യങ്ങൾ ഒഴിവാക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
രാജയോഗം, ധനയോഗം, ഗജകേസരി യോഗം: നിങ്ങളുടെ ജാതകത്തിൽ ഈ ഭാഗ്യയോഗങ്ങളുണ്ടോ? സ്വയം പരിശോധിക്കാം -
കൊൽക്കത്ത ദുരന്തത്തിന് പിന്നാലെ ജാഗ്രത; പൂജാ പന്തലുകളിൽ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ഒക്ടോബർ 18 നക്ഷത്രഫലം: ഇന്ന് ഭാഗ്യദിനം ആർക്കൊക്കെ? 27 നക്ഷത്രങ്ങളുടെ സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും
ജീവിതം പുതുവഴിയില്, വച്ചടി കയറ്റം; വസന്തപഞ്ചമി നാളില് രാശിപ്രകാരം ഈ പ്രതിവിധി
എല്ലാ വര്ഷവും മാഘ മാസത്തിലെ ശുക്ല പക്ഷത്തിലെ അഞ്ചാം ദിവസമാണ് വസന്ത പഞ്ചമി ഉത്സവം ആഘോഷിക്കുന്നത്. ഈ വര്ഷം ഫെബ്രുവരി 14 നാണ് വസന്തപഞ്ചമി വരുന്നത്. വസന്തപഞ്ചമിയുടെ പുണ്യദിനത്തില് ഭക്തര് സരസ്വതി ദേവിയെ ആരാധിക്കുന്നു. അറിവിന്റെയും ജ്ഞാനത്തിന്റെയും സംസാരത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും ദേവതയാണ് സരസ്വതി. വസന്തപഞ്ചമി നാളില് സരസ്വതി ദേവിയെ ആരാധിക്കുന്നത് വിദ്യാഭ്യാസ സംബന്ധമായ എല്ലാ പ്രശ്നങ്ങളും അകറ്റുന്നു.
കൂടാതെ, ഈ ദിവസം രാശി പ്രകാരം ചില കര്മ്മങ്ങള് ചെയ്യുന്നതിലൂടെ, സരസ്വതി ദേവിയുടെയും സമ്പത്തിന്റെ ദേവതയായ ലക്ഷ്മി ദേവിയുടെ അനുഗ്രഹവുവും നിങ്ങള്ക്ക് ലഭിക്കുന്നു. ജീവിതത്തിലെ പലവിധ പ്രശ്നങ്ങളില് നിന്ന് മോചനം നേടാന് ഈ പരിഹാരങ്ങള് നിങ്ങളെ സഹായിക്കുന്നു. ജീവിതത്തില് ഐശ്വര്യത്തിനായി വസന്തപഞ്ചമി നാളില് രാശി പ്രകാരം ചെയ്യേണ്ട പ്രതിവിധികള് എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

മേടം
വസന്തപഞ്ചമി നാളില് വെള്ള വസ്ത്രം ധരിച്ച് സരസ്വതി ദേവിയെ ആരാധിക്കുകയും സരസ്വതീ കവചം പാരായണം ചെയ്യുകയും ചെയ്യുക. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങള്ക്ക് അറിവും ഏകാഗ്രതയും ലഭിക്കും.
ഇടവം
സരസ്വതി ദേവിയെ പ്രീതിപ്പെടുത്താന് ഇടവ രാശിക്കാര് ദേവിക്ക് ചന്ദന തിലകം ചാര്ത്തി വെള്ള പുഷ്പങ്ങള് അര്പ്പിക്കണം. ഇങ്ങനെ ചെയ്താല് നിങ്ങളുടെ അറിവ് വര്ദ്ധിക്കും. നിങ്ങള്ക്ക് എന്ത് പ്രശ്നങ്ങളുണ്ടെങ്കിലും അതില് നിന്നെല്ലാം മുക്തി ലഭിക്കും.
മിഥുനം
മിഥുനം രാശിക്കാര് സരസ്വതി ദേവിക്ക് പച്ച മഷിയിലുള്ള പേന സമര്പ്പിക്കണം. നിങ്ങളുടെ എഴുത്തുമായി ബന്ധപ്പെട്ട പ്രശ്നങ്ങള് ഇല്ലാതാക്കാന് ഈ പരിഹാരം സഹായകമാകും.
കര്ക്കടകം
കര്ക്കടക രാശിയിലുള്ളവര് സരസ്വതി ദേവിക്ക് പായസം സമര്പ്പിക്കണം. സംഗീത മേഖലയിലുള്ള വിദ്യാര്ത്ഥികള്ക്ക് ഇത് ചെയ്യുന്നതിലൂടെ വളരെയധികം പ്രയോജനം ലഭിക്കും.
ചിങ്ങം
സരസ്വതി ദേവിയെ ആരാധിക്കുമ്പോള് ചിങ്ങം രാശിക്കാര് നിര്ബന്ധമായും ഗായത്രി മന്ത്രം ചൊല്ലണം. വിദ്യാര്ത്ഥികളുടെ ആഗ്രഹങ്ങള് ഇതിലൂടെ സഫലമാകും.
കന്നി
കന്നി രാശിക്കാര് പാവപ്പെട്ട കുട്ടികള്ക്കായി പേന, പെന്സില്, പുസ്തകങ്ങള് തുടങ്ങിയവ ഉള്പ്പെടുന്ന വായനാ സാമഗ്രികള് വിതരണം ചെയ്യുക. നിങ്ങള് ഇത് ചെയ്താല് പഠനത്തിലെ നിങ്ങളുടെ പ്രശ്നങ്ങള് പരിഹരിക്കപ്പെടുമെന്ന് വിശ്വസിക്കപ്പെടുന്നു.
തുലാം
തുലാം രാശിക്കാര് ബ്രാഹ്മണന് വെള്ള വസ്ത്രം ദാനം ചെയ്യണം. വിദ്യാര്ത്ഥികള് ഇത് ചെയ്താല് സംസാര സംബന്ധമായ ഏത് പ്രശ്നത്തില് നിന്നും അവര്ക്ക് ആശ്വാസം ലഭിക്കും.
വൃശ്ചികം
ഓര്മ സംബന്ധമായ എന്തെങ്കിലും പ്രശ്നങ്ങള് ഉണ്ടെങ്കില് സരസ്വതി ദേവിയെ ആരാധിച്ചാല് പരിഹാരം ലഭിക്കും. സരസ്വതി ദേവിയെ ആരാധിച്ച ശേഷം ചുവന്ന നിറത്തിലുള്ള പേന സമര്പ്പിക്കുക.
ധനു
സരസ്വതി ദേവിക്ക് മഞ്ഞ നിറത്തിലുള്ള മധുരപലഹാരങ്ങള് സമര്പ്പിക്കുക. ഇത് നിങ്ങളുടെ തീരുമാനമെടുക്കാനുള്ള കഴിവ് വര്ദ്ധിപ്പിക്കും. ഉന്നത വിദ്യാഭ്യാസത്തിനായി ശ്രമിക്കുന്നവര്ക്കും ഈ പരിഹാരം ഗുണം ചെയ്യും.
മകരം
മകരം രാശിക്കാര് വെളുത്ത നിറമുള്ള ധാന്യങ്ങള് ദരിദ്രര്ക്ക് ദാനം ചെയ്യണം. ഇത് ചെയ്യുന്നതിലൂടെ നിങ്ങള്ക്ക് സരസ്വതി ദേവിയുടെ അനുഗ്രഹം ലഭിക്കുകയും നിങ്ങളുടെ ബുദ്ധിശക്തി വളരുകയും ചെയ്യും.
കുംഭം
കുംഭം രാശിക്കാര് പാവപ്പെട്ട കുട്ടികള്ക്ക് സ്കൂള് ബാഗുകളും മറ്റ് വസ്തുക്കളും ദാനം ചെയ്യണം. ഇത് ചെയ്യുന്നതിലൂടെ, സരസ്വതി ദേവിയുടെ അനുഗ്രഹം നിങ്ങളുടെമേല് നിലനില്ക്കും, നിങ്ങളുടെ ആത്മവിശ്വാസവും വര്ദ്ധിക്കും.
മീനം
മീനം രാശിക്കാര് വസന്ത പഞ്ചമി ദിവസം പെണ്കുട്ടികള്ക്ക് മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങള് ദാനം ചെയ്യണം. ഇത് നിങ്ങളുടെ കരിയറില് വരുന്ന പ്രശ്നങ്ങള് പരിഹരിക്കും.



Click it and Unblock the Notifications
