Latest Updates
-
ഒളിമ്പിക് ദിനത്തിൽ തുടങ്ങാം; വെറും 12 മിനിറ്റ് കൊണ്ട് വയറിലെ കൊഴുപ്പ് കുറയ്ക്കുന്ന അത്ഭുത വർക്കൗട്ട്! -
ജൂൺ 23: ഇന്ന് വൈകുന്നേരം സംഭവിക്കുന്ന അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
മഴക്കാലത്ത് ചർമ്മം വിയർത്ത് നശിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്തെ ജലദോഷവും ചുമയും മാറ്റാൻ വീട്ടിലുണ്ട് അത്ഭുത പരിഹാരങ്ങൾ! -
നീറ്റ് പരീക്ഷാ സമ്മർദ്ദം അലട്ടുന്നുണ്ടോ? മനസ്സിനെ ശാന്തമാക്കാൻ ഈ 5 വഴികൾ പരീക്ഷിക്കൂ! -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്ത് പിസിഒഎസ് വേദനയും ഗർഭകാല അസ്വസ്ഥതകളും കുറയ്ക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ! -
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം
വസന്തപഞ്ചമിയില്‍ സരസ്വതിദേവിയെ ഇങ്ങനെ ആരാധിക്കൂ: സകലഐശ്വര്യവും പുനര്ജന്മസൂചനയും
വസന്ത പഞ്ചനി ദിനം ആഘോഷിക്കുന്നത് മാഘമാസത്തിലെ ശുക്ലപക്ഷത്തിലെ അഞ്ചാം നാള് ആണ്. ഈ ദിനത്തില്‍ സരസ്വതി ദേവിക്ക് വളരെയധികം പ്രാധാന്യം നല്‍കുന്നുണ്ട്. രാജ്യത്തെ ഒട്ടുമിക്ക ഇടങ്ങളിലും ഈ ദിനത്തില്‍ സരസ്വതി ദേവിയെ ആരാധിക്കുകയും പൂജിക്കുകയും ചെയ്യുന്നു. ഈ ആഘോഷത്തെ ചില ഇടങ്ങളില്‍ ശ്രീപഞ്ചമി എന്നും അറിയപ്പെടുന്നുണ്ട്. അറിവിന്റേയും ഞ്ജാനത്തിന്റേയും ദേവതയായാണ് സരസ്വതി ദേവിയെ കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ഈ ദിനത്തില്‍ സരസ്വതി ദേവിയെ ആരാധിക്കുന്നതിലൂടെ ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും ഭാഗ്യവും നിലനില്ക്കും എന്നാണ് വിശ്വാസം.

ഈ വര്‍ഷത്തെ വസന്ത പഞ്ചമി വരുന്നത് ജനുവരി 26-വ്യാഴാഴ്ചയാണ്. സരസ്വതി ദേവിയെ ഈ നാളില്‍ പ്രത്യേകം പൂജിക്കുകയും ആരാധിക്കുകയും ചെയ്യുന്നു. കേരളത്തില്‍ നവരാത്രിക്ക് തുടക്കം കുറിക്കുന്നതിന് സമാനമായി തന്നെ രാജ്യത്തെ വിവിധ ഇടങ്ങളില്‍ ഈ ദിനത്തില്‍ ആഘോഷം നടക്കുന്നു. ശുഭകാര്യങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതിന് ഏറ്റവും അനുയോജ്യമായ ദിനമായാണ് വസന്ത പഞ്ചമി കണക്കാക്കുന്നത്. ഈ ദിനത്തില്‍ നാം ചെയ്യേണ്ടതും ചെയ്യാന്‍ പാടില്ലാത്തതുമായ ചില കാര്യങ്ങള്‍ ഉണ്ട്. സരസ്വതി ദേവിയുടെ അനുഗ്രഹത്തിനും ജീവിതത്തില്‍ സര്വ്വസൗഭാഗ്യത്തിനും വേണ്ടി എന്തൊക്കെയാണ് ചെയ്യേണ്ടതെന്നും എന്തൊക്കെയാണ് ചെയ്യാന്‍ പാടില്ലാത്തത് എന്നും നമുക്ക് നോക്കാം.

വസ്ത്രധാരണം ശ്രദ്ധിക്കണം
വസന്ത പഞ്ചമി ദിനത്തില്‍ നാം ധരിക്കുന്ന വസ്ത്രങ്ങള്‍ പോലും വളരെ പ്രധാനപ്പട്ടതാണ്. മഞ്ഞയോ പച്ചയോ നിറമുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നത് വളരെയധികം ശുഭകരമായി കാണപ്പെടുന്നു. കാരണം ഈ ദിനത്തില്‍ ഈ നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നവരില്‍ വളരെയധികം നേട്ടങ്ങളും മാറ്റങ്ങളും ഐശ്വര്യങ്ങളും നിലനില്ക്കുന്നു എന്നാണ് വിശ്വാസം. എന്നാല്‍ ഒരിക്കലും കറുപ്പ് നിറത്തിലുള്ള വസ്ത്രം ധരിക്കരുത്. ഇത് ദോഷഫലങ്ങള്‍ നല്‍കുന്നതാണ് എന്നാണ് പറയുന്നത്. എന്നാല്‍ കറുപ്പിന് പകരം വെള്ള നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നതും സരസ്വതി ദേവിയുടെ അനുഗ്രഹം നിങ്ങളില്‍ ഉണ്ട് എന്ന് സൂചിപ്പിക്കുന്നു.

മനസ്സിന്റെ ശുദ്ധി
ശരീര ശുദ്ധി പോലെ തന്നെ പ്രധാനപ്പെട്ടതാണ് മനശുദ്ധിയും. അതുകൊണ്ട് തന്നെ ഈ ദിനത്തില്‍ സരസ്വതി ദേവിയുടെ പ്രാര്‍ത്ഥനക്കായി തയ്യാറെടുക്കുന്നത് കൊണ്ട് തന്നെ ഒരിക്കലും മനസ്സില്‍ ആരോടും ദേഷ്യമോ വെറുപ്പോ വിദ്വേഷമോ പാടില്ല. മാത്രമല്ല ആരോടും തര്‍ക്കത്തില്‍ ഏര്‍പ്പെടാതിരിക്കുന്നതിനും ശ്രദ്ധിക്കണം. ഈ ദിനത്തില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ പിതൃക്കള്‍ക്ക് വേണ്ടിയുള്ള കര്‍മ്മങ്ങളും അനുഷ്ഠിക്കാവുന്നതാണ്. അതുകൊണ്ട് തന്നെയാണ് കലഹങ്ങള്‍ ഈ ദിനത്തില്‍ പാടില്ല എന്ന് പറയുന്നത്. ഇത് പിതൃക്കളെ കോപാകുലരാക്കുന്നു എന്നാണ് വിശ്വാസം. അതുകൊണ്ട് എല്ലാവരോടും നല്ല സ്നേഹത്തോടും ഒത്തൊരുമയോടെയും പെരുമാറുന്നതിന് ശ്രദ്ധിക്കണം.

ദേവികോപം ഇപ്രകാരം
ശാന്തസ്വരൂപ ഭാവത്തിലാണ് നാം സരസ്വതി ദേവിയുടെ ചിത്രങ്ങള്‍ കണ്ടിട്ടുള്ളത്. എന്നാല്‍ വസന്ത പഞ്ചമി ദിനത്തില്‍ നാം മരങ്ങളും ചെടികളും നശിപ്പിക്കുകയോ മുറിക്കുകയോ അവക്ക് വേണ്ടത്ര പരിഗണന നല്കാതിരിക്കുകയോ ചെയ്യുമ്പോള്‍ അത് സരസ്വതി ദേവിയുടെ കോപത്തിന് ഇടയാക്കും എന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ ഈ ദിനത്തില്‍ ചെടികള്‍ക്കും മരങ്ങള്‍ക്കും ജലം അര്‍പ്പിക്കുകയും അവയെ പൂജിക്കുകയും ചെയ്യുക. ഇത്തരത്തില്‍ ചെയ്യുന്നതിലൂടെ നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും നിലനില്ക്കുന്നു.

ദേഹശുദ്ധിക്ക് ശേഷം
വസന്ത പഞ്ചമി ദിനത്തില്‍ അതിരാവിലെ എഴുന്നേറ്റ് ദേഹശുദ്ധി വരുത്തി മുകളില്‍ പറഞ്ഞ തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ച് സരസ്വതി ദേവിയെ ആരാധിക്കണം. അതിന് ശേഷം മാത്രമേ മറ്റ് കര്‍മ്മങ്ങളിലേക്ക് കടക്കാവൂ. അല്ലാത്ത പക്ഷം അത് ദേവീ കോപം ഉണ്ടാക്കും എന്നാണ് പറയുന്നത്. മാത്രമല്ല ദേഹശുദ്ധി വരുത്തേണ്ടതിന് ഒരു കുറവും വരുത്തരുത്. ഇത് ജീവിതത്തില്‍ ഐശ്വര്യക്കേട് ഉണ്ടാക്കുന്നു. മാത്രമല്ല ഈ ദിനത്തില്‍ കുളിക്കാതെ ആഹാരം കഴിക്കരുത്. ഇത് ജീവിതത്തിലേക്ക് ഐശ്വര്യക്കേട് കൊണ്ട് വരുന്നു എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ ദേഹശുദ്ധി വരുത്തി ദേവിയെ പ്രാര്‍ത്ഥിച്ച ശേഷം മാത്രം ഇത്തരം കാര്യങ്ങള്‍ ചെയ്യുക.

മത്സ്യമാംസാഹാരം
സരസ്വതി പൂജ ദിനത്തില്‍ മത്സ്യമാംസാഹാരങ്ങള്‍ പൂര്‍ണമായും ഒഴിവാക്കണം. അത് മാത്രമല്ല മദ്യം, പുകവലി തുടങ്ങി യാതൊരു വിധത്തിലുള്ള ദു:ശ്ശീലങ്ങളും അരുത്. ഇതെല്ലാം ദേവി കോപം നിങ്ങളിലേക്ക് എത്തിക്കുന്നതിന് കാരണമാകുന്നു. സസ്യാഹാരം കഴിച്ച് ദേവിയെ ആരാധിച്ച് വേണം ഈ ദിനം കഴിച്ച് കൂട്ടാന്‍. കൂടാതെ ഈ ദിനത്തില്‍ ദേവിക്ക് മഞ്ഞ മനിറത്തിലുള്ള പൂക്കളും വസ്ത്രങ്ങളും മധുരപലഹാരങ്ങളും എല്ലാം സമര്‍പ്പിക്കുന്നു, കൂടാതെ സരസ്വതി സ്തോത്രങ്ങള്‍ ഉരുവിടുന്നതും നിങ്ങളുടെ ജീവിതത്തിലെ തടസ്സങ്ങളെ ഇല്ലാതാക്കുന്നു. സരസ്വതി ദേവിയെ വസന്ത പഞ്ചമിയില്‍ ലാഭേച്ഛയില്ലാതെ ആരാധിക്കുന്നവര്‍ക്ക് പുനര്ജന്മമുണ്ടാകുമെന്നും ഇവര്‍ മഹാപണ്ഡിതന്മാരായി ജനിക്കും എന്നുമാണ് വിശ്വാസം. അതുകൊണ്ട് തന്നെ ഐശ്വര്യത്തിന് വേണ്ടി ഈ ദിനത്തില്‍ ദേവിയെ ഇപ്രകാരം ആരാധിക്കൂ.



Click it and Unblock the Notifications