Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
സരസ്വതി ദേവിയുടെ അനുഗ്രഹത്തിനായി ഓരോ രാശിക്കാരുടേയും ആരാധന ഇങ്ങനെ
സരസ്വതി ദേവി അറിവിന്റേയും വിജ്ഞാനത്തിന്റേയും ദേവിയാണ്. ദേവിയുടെ അനുഗ്രഹം ഉണ്ടെങ്കില്‍ ജീവിതത്തില്‍ വിജ്ഞാനവും അറിവും വര്‍ദ്ധിക്കുകയും അത് വഴി ഐശ്വര്യം നിലനില്ക്കുകയും ചെയ്യുന്നുണ്ട്. ഈ വര്‍ഷത്തെ സരസ്വതി പൂജ ദിനത്തില്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. മാഘമാസത്തിലെ ശുക്ല പക്ഷത്തിന്റെ അഞ്ചാം ദിവസം വസന്ത പഞ്ചമി ഉത്സവം ആഘോഷിക്കുന്നു.

അത്തരമൊരു സാഹചര്യത്തില്‍ വിദ്യയുടെ ദേവതയായ സരസ്വതി ദേവിയെ ഫെബ്രുവരി 5-ന് ആരാധിക്കുന്നു. ഈ പ്രത്യേക ദിനത്തിലെ ആരാധനക്ക് വേണ്ടി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. രാശി പ്രകാരം ഈ ദിവസം ദേവിയെ എങ്ങനെ ആരാധിക്കാമെന്ന് നമുക്ക് നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് നമുക്ക് നോക്കാം.

മേടം
മേടം രാശിക്കാര്‍ വസന്തപഞ്ചമിയില്‍ ദേവി സരസ്വതിയെ ആരാധിക്കുകയും സരസ്വതി കവചം പാരായണം ചെയ്യുകയും ചെയ്യുന്നു. ഇത് പഠനത്തിനും ജ്ഞാനത്തിനും ഇടയാക്കും. ഇത് കൂടാതെ വിദ്യയിലൂടെ അറിവ് നേടുന്നതിനും അതിലൂടെ ജീവിതത്തില്‍ വിജയം നേടുന്നതിനും കാരണമാകുന്നുണ്ട.

ഇടവം
ഇടവം രാശിക്കാര്‍ സരസ്വതി ദേവിയെ ആരാധിക്കുകയും ദേവിക്ക് മഞ്ഞള്‍ നിവേദ്യം നല്‍കുകയും ചെയ്യുന്നു. ഇത് വീട്ടില്‍ സന്തോഷത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കും. ഇത് കൂടാതെ ജീവിതത്തില്‍ വിദ്യയിലൂടെ ഇവര്‍ ഉയര്‍ച്ചയിലേക്കെത്തും.

മിഥുനം
മിഥുനം രാശിക്കാര്‍ സരസ്വതി ദേവിയെ ആരാധിച്ച ശേഷം ഗായത്രി മന്ത്രം ചൊല്ലുക. വീട്ടില്‍ പണത്തിന് ഒരു കുറവും ഉണ്ടാകില്ല. പണം സമ്പാദിക്കുന്നതിന് വേണ്ടി വിദ്യയെ ഉയര്‍ത്തുന്നതിന് ഇവര്‍ക്ക് സാധിക്കുന്നുണ്ട്.

കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ വസന്തപഞ്ചമി നാളില്‍ ദേവിയെ പൂജിച്ചതിന് ശേഷം വെള്ള ചന്ദനവും വെള്ള പൂക്കളും സമര്‍പ്പിക്കുക. ഇത് നിങ്ങളുടെ അറിവ് വര്‍ദ്ധിപ്പിക്കുകയും ജീവിതത്തില്‍ അറിവ് വര്‍ദ്ധിക്കുന്നതിലൂടെ മികച്ച ജോലിയെന്ന നിലയിലേക്ക് എത്തുകയും ചെയ്തു.

ചിങ്ങം
ചിങ്ങം രാശിക്കാര്‍ സരസ്വതി ദേവിയെ പൂജിച്ചതിന് ശേഷം പായസം സമര്‍പ്പിക്കുകയോ മഞ്ഞ നിറത്തിലുള്ള മധുരപലഹാരങ്ങള്‍ നല്‍കുകയോ ചെയ്യണം. ഇത് ജോലിയിലും ബിസിനസ്സിലുമുള്ള പ്രശ്നങ്ങള്‍ പരിഹരിക്കും.

കന്നി
കന്നിരാശിക്കാര്‍ വസന്ത പഞ്ചമിയില്‍ ദേവി സരസ്വതിക്ക് വെളുത്ത പൂക്കള്‍ അര്‍പ്പിക്കുകയും സരസ്വതി മന്ത്രം ജപിക്കുകയും ചെയ്യുക. ഇത് ഗുണകരമായ ഫലം നല്‍കും. നിങ്ങള്‍ക്ക് മികച്ച സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാവുകയും ചെയ്യും.

തുലാം
തുലാം രാശിക്കാര്‍ വസന്തപഞ്ചമി നാളില്‍ സരസ്വതി ദേവിയെ പൂജിച്ച് വെള്ളചന്ദനം പുരട്ടി ആ ചന്ദനം നെറ്റിയിലും പുരട്ടുക. ഇത് പ്രത്യേക അനുഗ്രഹം നിങ്ങള്‍ക്ക് നല്‍കുന്നുണ്ട്. ഇത് കൂടാതെ ജീവിതത്തില്‍ ഐശ്വര്യവും നേട്ടവും നിങ്ങള്‍ക്ക് നല്‍കുന്നുണ്ട്.

വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ സരസ്വതി മന്ത്രം ചൊല്ലുക. ഇത് നിങ്ങളുടെ ബുദ്ധി വികസിപ്പിക്കും. ഇത് കൂടാതെ പഠനത്തില്‍ അറിവ് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇത് കൂടാതെ ജീവിതത്തില്‍ വലിയ വിധത്തിലുള്ള മാറ്റങ്ങള്‍ക്ക് വിധേയമാവുകയും ചെയ്യുന്നുണ്ട്.

ധനു
ധനു രാശിക്കാര്‍ സരസ്വതി ദേവിയെ ആരാധിക്കുന്നതോടൊപ്പം ഗണപതിയെയും ആരാധിക്കണം. ഇത് നിങ്ങളുടെ അറിവ് വര്‍ദ്ധിപ്പിക്കും. ജീവിതത്തില്‍ മികച്ച ഫലങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നുണ്ട്.

മകരം
മകരം രാശിക്കാര്‍ വസന്തപഞ്ചമി നാളില്‍ ദേവി സരസ്വതിയെ ആരാധിക്കണം, തുടര്‍ന്ന് 5 പെണ്‍കുട്ടികള്‍ക്ക് മഞ്ഞ വസ്ത്രങ്ങളും പഴങ്ങളും സമര്‍പ്പിക്കണം. ഇത് എല്ലായിടത്തും ഇവരെ വിജയത്തിലേക്ക് നയിക്കും.

കുംഭം
കുംഭം രാശിക്കാര്‍ അഗതികള്‍ക്കും ദരിദ്രര്‍ക്കും ഭക്ഷണം ദാനം ചെയ്യണം. ഇത് നെഗറ്റീവ് എനര്‍ജി ഇല്ലാതാക്കുകയും വിജയത്തിലേക്ക് നയിക്കുകയും ചെയ്യും. ഇത് കൂടാതെ ജീവിതത്തില്‍ വിജയത്തിന്റെ പടവുകള്‍ ഇവര്‍ സ്വന്തമാക്കും.

മീനം
മീനം രാശിക്കാര്‍ സരസ്വതി ദേവിയുടെ അനുഗ്രഹം ലഭിക്കാന്‍ 108 തവണ വെള്ള ചന്ദനമുത്തുകള് ജപിക്കുക. ഇത് നിങ്ങള്‍ക്ക് അറിവും ജ്ഞാനവും നല്‍കും. ഇത് കൂടാതെ ജീവിതത്തില്‍ വിജയവും നേട്ടവും നിങ്ങളെ തേടിയെത്തുന്നു.



Click it and Unblock the Notifications
