Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ഒരു രാശിയില്‍ 18 മാസം തുടരുന്ന നിഴല്‍ഗ്രഹം; രാഹുദോഷത്തിന്റെ ഫലങ്ങള്‍ കഠിനം
ഹിന്ദു ഗ്രന്ഥങ്ങളില്‍ പരാമര്‍ശിച്ചിരിക്കുന്ന നവഗ്രഹങ്ങളില്‍ ഒന്നാണ് രാഹു. എന്നിരുന്നാലും, രാഹു ജ്യോതിഷത്തിലെ സാധാരണ ഗ്രഹങ്ങളെപ്പോലെയല്ല. ജ്യോതിഷത്തില്‍ രാഹുവിനെ ഒരു നിഴല്‍ ഗ്രഹമായി കണക്കാക്കുന്നു. രാഹു ഒരു രാശിയില്‍ 18 മാസം നില്ക്കും. ജ്യോതിഷം അനുസരിച്ച് രാഹു ഭയം, ഭൗതികത, ആശയക്കുഴപ്പം, അഭിനിവേശം, അസംതൃപ്തി എന്നിവയുടെ കാരണ ഗ്രഹമാണ്. മിക്കവാറും ഒരു വ്യക്തിയുടെ ജീവിതത്തിലെ എല്ലാ പ്രതികൂല മേഖലകള്‍ക്കും കാരണക്കാരനാണ് രാഹു.
ഒരു വ്യക്തിയുടെ ജാതകത്തില്‍ തെറ്റായ സ്ഥാനത്ത് നില്ക്കുന്ന രാഹു ദോഷഫലങ്ങള്‍ നല്‍കുമെന്ന് വിശ്വസിക്കപ്പെടുന്നു. രാഹു ഒരു രാശിയില്‍ 18 മാസം തുടരുകയും അതിന്റെ നിഴല്‍ പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു. അതിനാല്‍, രാഹുവിന്റെ പ്രതികൂല സ്ഥാനമുള്ള ആളുകള്‍ക്ക് ദോഷ ഫലങ്ങള്‍ 18 മാസത്തേക്ക് നിലനില്ക്കുകയും ചെയ്യും. ജാതകത്തില്‍ ഇവ ദശയിലോ മഹാദശയിലോ ആണെങ്കില്‍, ദോഷഫലങ്ങള്‍ കാരണം ഒരു വ്യക്തിക്ക് ധാരളം കഷ്ടതകള്‍ നേരിടേണ്ടിവരും. എന്നാല്‍ ഒരു വ്യക്തിയുടെ ജാതകത്തില്‍ രാഹു ശുഭസ്ഥാനത്ത് ഇരിക്കുകയാണെങ്കില്‍ ഭാഗ്യം ശോഭിക്കും. ജാതകത്തില്‍ രാഹു ദോഷസ്ഥാലത്ത് തുടര്‍ന്നാല്‍ നിങ്ങളുടെ ജീവിതത്തില്‍ നേരിടേണ്ടിവരുന്ന കഷ്ടതകള്‍ എന്തൊക്കെയെന്ന് ഇവിടെ വായിച്ചറിയാം.

ജാതകത്തില്‍ രാഹുദോഷമുണ്ടെങ്കില്‍
* രാഹു നിങ്ങളുടെ രാശിയില്‍ വന്നാലുടന്‍ അതിന്റെ പ്രഭാവം പ്രത്യക്ഷപ്പെടാന്‍ തുടങ്ങും. ഇത് ആശയക്കുഴപ്പം, വാക്ക് തര്‍ക്കം, വൈകാരികത എന്നിവ സൃഷ്ടിക്കും.
* ആശയക്കുഴപ്പം കാരണം വ്യക്തികള്‍ക്ക് മോശം സാഹചര്യങ്ങളിലൂടെ കടന്നുപോകേണ്ടിവരും. തെറ്റായ കാര്യങ്ങള്‍ മാത്രം കേള്‍ക്കുകയും ശരിയായ കാര്യങ്ങള്‍ അവഗണിക്കുകയും ചെയ്യും.

മോശം സംസാരശീലം
* രാഹു കാരണം നിങ്ങളുടെ നാവിന്റെ നിയന്ത്രണം നഷ്ടപ്പെട്ടേക്കാം. ബന്ധങ്ങള്‍ വഷളാക്കുന്ന തരത്തില്‍ കാര്യങ്ങള്‍ സംസാരിക്കും. സ്വന്തം തത്ത്വങ്ങള്‍ മറക്കുകയും അത് ഒരാളെ മോശം കാര്യങ്ങളിള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുകയും ചെയ്യും.
* രാഹു ദോഷകരമായ സ്ഥാനത്ത് തുടര്‍ന്നാല്‍ ഒരു വ്യക്തിക്ക് ഏതെങ്കിലും തീരുമാനം എടുക്കുന്നതില്‍ പരാജയപ്പെട്ടേക്കാം അല്ലെങ്കില്‍ ആവര്‍ത്തിച്ച് തീരുമാനങ്ങള്‍ മാറ്റിക്കൊണ്ടിരിക്കും. അത്തരക്കാര്‍ ഒരിക്കലും മറ്റുള്ളവരെ വിശ്വസിക്കില്ല.

വഞ്ചന, നുണ
* രാഹുദോഷം കാരണം വഞ്ചന, സത്യസന്ധതയില്ലായ്മ, നുണകള്‍ എന്നിവ കടന്നുവരാന്‍ തുടങ്ങുന്നു
* രാഹു മോശം സ്ഥാനത്ത് തുടര്‍ന്നാല്‍ ഒരു വ്യക്തിക്ക് സാമ്പത്തിക നഷ്ടവും ഉണ്ടായേക്കാം.

ജാതകത്തില്‍ രാഹുദോഷം ഉള്ളതിന്റെ ചില പൊതു ലക്ഷണങ്ങള്‍
അലസത, എല്ലാത്തിലും കാലതാമസം, ജോലിയില്‍ തടസ്സങ്ങള്‍, പെട്ടെന്നുള്ള നഷ്ടങ്ങള്‍, വീട്ടില്‍ നിന്ന് അകന്നുനില്‍ക്കേണ്ട അവസ്ഥ, ആരോഗ്യ പ്രശ്നങ്ങള്‍, കലങ്ങിയ മനസ്സ്, അമിതമായ ചിന്തകള്‍, നെഗറ്റീവുകളോടുള്ള ആസക്തി, അതിയായ ആഗ്രഹങ്ങള്‍, കുടുംബ ജീവിതത്തില്‍ പ്രശ്നങ്ങള്‍, അനാവശ്യ ചെലവുകള്‍, പണനഷ്ടം

രാഹു അനുകൂലമായാല്‍ നേട്ടങ്ങള്‍
രാഹു എല്ലായ്പ്പോഴും നെഗറ്റീവ് ഫലങ്ങള്‍ മാത്രം നല്കുന്ന ഒരു ഗ്രഹമല്ല. രാഹു അനുകൂല സ്ഥാനത്ത് വന്നാല്‍ അത് ഒരു വ്യക്തിക്ക് നല്ല ഫലങ്ങള്‍ നല്‍കും. ഏത് മേഖലയിലും മികച്ച വിജയം കൈവരിക്കാനാകും. നല്ല സാമ്പത്തിക ലാഭം ഉണ്ടാക്കാന്‍ കഴിയും. വിദേശത്ത് നിന്ന് ധാരാളം അവസരങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. അത്തരം വ്യക്തികള്‍ക്ക് ലോകമെമ്പാടും ധാരാളം സഞ്ചരിക്കാന്‍ കഴിയും. ജാതകത്തില്‍ രാഹു നല്ല സ്ഥാനത്ത് ഉള്ളവര്‍ നല്ല നേതാക്കളായി മാറും. രാഷ്ട്രീയത്തില്‍ ശോഭിക്കാനാകും. മറ്റെല്ലാ ഗ്രഹങ്ങളും അനുകൂലമാണെങ്കില്‍ അവര്‍ക്ക് രാഷ്ട്രീയ ലോകത്ത് ഉയരങ്ങള്‍ കീഴടക്കാനാകും. ശുഭസ്ഥാനത്ത് നില്ക്കുന്ന രാഹു ഒരു വ്യക്തിക്ക് വളരെയധികം പ്രശസ്തി നേടിത്തരും. രാഹു ഒരു ശുഭസ്ഥാനത്ത് ആയിരിക്കുമ്പോള്‍, അത് നിങ്ങള്‍ക്ക് എല്ലാ ഭൗതിക സുഖങ്ങളും ജീവിതത്തില്‍ എല്ലാ സുഖസൗകര്യങ്ങളും നല്‍കും.

രാഹുവിന്റെ പ്രതികൂല ഫലങ്ങള്‍ തടയാന്‍ ജ്യോതിഷ പരിഹാരങ്ങള്‍
* നിങ്ങളുടെ വീട്ടില്‍ നിങ്ങള്‍ ഉപയോഗിക്കാത്തതോ പ്രവര്‍ത്തിക്കാത്തതോ ആയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉണ്ടെങ്കില്‍ അവ നീക്കുക.
* കഴിയുന്നത്ര തവണ നിങ്ങള്‍ നായ്ക്കള്‍ക്ക് ഭക്ഷണം കൊടുക്കുക.
* നിങ്ങളുടെ വീടിന്റെ പ്രധാന വാതില്‍ എപ്പോഴും വൃത്തിയുള്ളതായിരിക്കണം. വീടിന്റെ പ്രധാന വാതിലിനു ചുറ്റും ഒന്നും വയ്ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.
* എല്ലാ ദിവസവും രാവിലെ നിങ്ങളുടെ വീടിന്റെ പ്രധാന വാതിലിനു മുകളില്‍ ശുദ്ധജലം തളിക്കുക.
* എല്ലായ്പ്പോഴും സ്വയം വൃത്തിയായി ഇരിക്കുക. നിങ്ങളുടെ കൈകളും കാലുകളും ശുദ്ധമായിരിക്കണം. നിങ്ങളുടെ നഖം കൃത്യസമയത്ത് മുറിക്കുക.
* കറുത്ത നിറത്തിലുള്ള വസ്ത്രങ്ങള്‍ ആവശ്യക്കാര്‍ക്ക് ദാനം ചെയ്യുക. ജാതകത്തില്‍ രാഹുദോഷം ഉള്ളവര്‍ക്ക് മികച്ച പരിഹാരമാണ് ഇത്.



Click it and Unblock the Notifications
