Latest Updates
-
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം -
ചന്ദ്രൻ ധനു രാശിയിലേക്ക്: ഇന്നത്തെ ഗ്രഹനിലയിൽ വരാനിരിക്കുന്ന അപ്രതീക്ഷിത മാറ്റങ്ങൾ -
രാജയോഗം തെളിയുമോ? ഏപ്രിൽ 9-ലെ ഈ മാറ്റം ഞെട്ടിക്കും! -
രവി യോഗം: ഇന്നത്തെ ഈ സമയം നിങ്ങളുടെ ഭാഗ്യം മാറ്റുമോ? -
രാശിഫലം ഏപ്രിൽ 9: കരിയറിൽ വൻ കുതിപ്പ്, ഈ 3 രാശിക്കാർക്ക് ധനയോഗം -
നക്ഷത്രഫലം 2026 ഏപ്രിൽ 9: ജീവിതത്തിൽ വരാനിരിക്കുന്ന അപ്രതീക്ഷിത മാറ്റങ്ങൾ ഇവരോ? -
രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ -
രാശിഫലം: ഇന്ന് ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ, ജീവിതത്തിൽ വൻ മാറ്റങ്ങൾ -
വേനൽച്ചൂട് കടുക്കുന്നു; ശരീരത്തെ തണുപ്പിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ -
ബുധൻ വക്രഗതി അവസാനിക്കുന്നു: ഡിജിറ്റൽ ഇടപാടുകളിലും യാത്രകളിലും വൻ മാറ്റം
സന്താന സൗഭാഗ്യം 2022-ല്‍ ഈ രാശിക്കാര്‍ക്ക് സുനിശ്ചിതം
മാതൃത്വത്തിന്റെ സന്തോഷം പറഞ്ഞറിയിക്കാനാവാത്തതാണ്. വിവാഹ ശേഷം ഗര്‍ഭധാരണത്തിന് പലരും തിരഞ്ഞെടുക്കുന്ന സമയം അവരുടെ ജീവിതത്തില്‍ വളരെ വിലപ്പെട്ടതാണ്. അതുകൊണ്ട് തന്നെ നാം ശ്രദ്ധിക്കേണ്ടതും അറിഞ്ഞിരിക്കേണ്ടതുമായ ചില പ്രധാന കാര്യങ്ങളും ഉണ്ട്. വിവാഹശേഷമുള്ള ജീവിതത്തിലെ സവിശേഷ നിമിഷങ്ങളില്‍ ഒന്നാണ് ഒരു കുട്ടി ജനിക്കുന്നത് എന്ന് നമുക്കെല്ലാം അറിയാം. ചിലര്‍ക്ക് വിവാഹശേഷം ഉടനെ തന്നെ കുട്ടി വേണമെന്നുണ്ടെങ്കില്‍ ചിലര്‍ക്കത് അല്പം കഴിഞ്ഞ് മതി എന്നതാവും. എന്നാല്‍ ഇതെല്ലാം പങ്കാളികളുടെ പരസ്പര ധാരണയുടേയും സ്നേഹത്തിന്റേയും കാര്യത്തില്‍ തീരുമാനിക്കപ്പെടുന്നതാണ്. എന്നാല്‍ അറിഞ്ഞിരിക്കേണ്ടതായ ചില കാര്യങ്ങള്‍ ഇതിന് പിന്നിലുണ്ട്.

നിങ്ങള്‍ ഒരു കുഞ്ഞിന് വേണ്ടി ശ്രമിക്കുകയാണെങ്കില്‍, ഈ വര്‍ഷമോ അടുത്ത വര്‍ഷമോ കുഞ്ഞിന്റെ ജനന സാധ്യതകള്‍ അറിയാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഈ ലേഖനം അത് അറിയാന്‍ നിങ്ങളെ സഹായിക്കും. കാരണം എല്ലാ രാശികളിലെയും ഗ്രഹ ചലനങ്ങളെ അടിസ്ഥാനമാക്കി, 2022-ല്‍ നിങ്ങള്‍ക്ക് ഒരു കുഞ്ഞ് ഉണ്ടാകുമോ എന്ന് നമുക്ക് ജ്യോതിഷപ്രകാരം മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്.

മേടം രാശി
മേടം രാശിയുടെ പതിനൊന്നാം ഭാവത്തിലാണ് വ്യാഴം വരുന്നത്. 2022-ല്‍ വ്യാഴം മീനരാശിയില്‍ പ്രവേശിക്കുന്നതിനാല്‍, മേടരാശിയിലെ സ്ത്രീകള്‍ക്ക് ഗര്‍ഭധാരണത്തിന് അനുയോജ്യമായ സമയമായിരിക്കും. പ്രത്യേകിച്ച് മെയ് മാസത്തില്‍ ഇവര്‍ക്ക് ഗര്‍ഭധാരണത്തിന് അനുകൂലസമയമായിരിക്കും ഉണ്ടായിരിക്കുക. അതുകൊണ്ട് തന്നെ ഇവര്‍ ആഗ്രഹിക്കുന്ന സമയത്ത് മിടുക്കനോ മിടുക്കിയോ ആയ ഒരു കുഞ്ഞിനെ നിങ്ങള്‍ക്ക് ലഭിക്കുന്നു.

ഇടവം രാശി
ഇടവം രാശിക്കാരുടെ ലഗ്നത്തില്‍ രാഹുവും കേതുവും ഉള്ളത് ഇടവം രാശിക്കാര്‍ക്ക് പ്രസവം വൈകുന്നതിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. 2022 മെയ് 13 ന് ശേഷം ഇടവം രാശിക്കാര്‍ക്ക് ഗര്‍ഭധാരണത്തിനുള്ള സാധ്യതയുണ്ട്. കുഞ്ഞിനെ പ്രതീക്ഷിക്കുന്നവര്‍ക്ക് എന്തുകൊണ്ടും മികച്ച സമയമാണ് എന്നതാണ് സത്യം. അവര്‍ക്ക് ഒരു കുട്ടിയെ പ്രതീക്ഷിക്കാം എന്നതാണ്. ഈ ഘട്ടത്തില്‍ വ്യാഴം ശുഭകരമായിരിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ അടുത്ത വര്‍ഷം പകുതിയോ അടുത്ത വര്‍ഷാവസാനമോ നിങ്ങള്‍ക്ക് കുട്ടികളുണ്ടാകുന്നതിനുള്ള സാധ്യതയുണ്ട്.

മിഥുനം രാശി
മിഥുന രാശിക്കാര്‍ക്ക് 2022-ന് മുമ്പാണ് പ്രസവത്തിനുള്ള സാധ്യത കാണുന്നത്. ഈ സമയം കഴിഞ്ഞാല്‍, അവര്‍ക്ക് ഒരു കുഞ്ഞ് ജനിക്കാനുള്ള സാധ്യത കുറവാണ്. എന്നാല്‍ 2022-നെ പൂര്‍ണമായും തള്ളിക്കളയേണ്ടതില്ല. കാരണം ഈ വര്‍ഷവും കുഞ്ഞുങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യത ഇവരിലുണ്ട് എന്നുള്ളതാണ് സത്യം. എങ്കിലും 2022-ല്‍ അല്പം ശ്രദ്ധി്ച്ചാല് സന്താനഭാഗ്യം ഉണ്ടാവുന്നുണ്ട്.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് കുഞ്ഞ് ജനിക്കുന്നതിന് ഏതാണ് മികച്ച മാസ് എന്ന് നോക്കാവുന്നതാണ്. അതിനാല്‍, മെയ് അല്ലെങ്കില്‍ ജൂണ്‍ കഴിഞ്ഞ് ഗര്‍ഭം ധരിക്കാന്‍ ശ്രമിക്കുക. 2023-ന്റെ ആരംഭം നിങ്ങള്‍ക്ക് നല്ല വാര്‍ത്തകള്‍ നല്‍കും. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടതാണ്.

ചിങ്ങം രാശി
ചിങ്ങം രാശിക്കാരുടെ ഗര്‍ഭധാരണത്തിനുള്ള സാധ്യത 2022-ല്‍ മികച്ചതാണ്. കാരണം ചിങ്ങം രാശിക്കാര്‍ക്ക് 2022-ല്‍ പ്രസവത്തിന് സാധ്യതയുണ്ട്. എന്നിരുന്നാലും 2022 മെയ് മാസത്തില്‍ ഒരു കുട്ടി ജനിച്ചാല്‍ അത് തന്നെയായിരിക്കും നിങ്ങളുടെ ജീവിതത്തില്‍ മികച്ച സമയവും ഇത് തന്നെയായിരിക്കും.

കന്നി രാശി
2022 ജൂണിന് ശേഷം കന്നി രാശിക്കാര്‍ക്ക് കുഞ്ഞ് ജനിക്കുന്നതിനുള്ള സാധ്യത വളരെ ശക്തമാണ്. എന്നാല്‍ ശനി അഞ്ചാം ഭാവത്തില്‍ ഇരിക്കുന്നതിനാല്‍ പ്രതീക്ഷിച്ചതിലും അല്‍പ്പം കൂടുതല്‍ സമയം എടുത്തേക്കാം. അതിനാല്‍ കുറച്ച് ക്ഷമ കാണിക്കേണ്ടത് അത്യാവശ്യമാണ്. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടത്തിലേക്കാണ് നിങ്ങളുടെ പ്രസവത്തെ എത്തിക്കുന്നത്.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഈ വര്‍ഷാവസാനം കുട്ടികളുണ്ടാകാന്‍ സാധ്യതയുണ്ട്. 2022 ഏപ്രില്‍-മെയ് മാസമാകുമ്പോഴേക്കും പ്രസവത്തിനുള്ള സാധ്യതകള്‍ ശക്തമാണ്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ഈ വര്‍ഷമോ അടുത്ത വര്‍ഷമോ നിങ്ങള്‍ക്ക് സന്താനസൗഭാഗ്യത്തെക്കുറിച്ചുള്ള നല്ല വാര്‍ത്തകള്‍ പ്രതീക്ഷിക്കാവുന്നതാണ്. ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഈ കുഞ്ഞ് ജനിക്കുന്നതിലൂടെ ഇവര്‍ക്ക് ഉണ്ടാവുന്നു.

വൃശ്ചികം രാശി
ഒരു കുഞ്ഞിന് വേണ്ടി ശ്രമിക്കുന്ന വൃശ്ചിക രാശിക്കാര്‍ അല്പസമയം കാത്തിരിക്കുന്നത് നല്ലതാണ്. കാരണം 2022 ഇവര്‍ക്ക് അത്ര ശരിയായ സമയമല്ല. ഈ സമയം കഴിഞ്ഞാല്‍, പ്രസവയോഗം ഐശ്വര്യപ്രദമാണ്. അതുകൊണ്ട് തന്നെ 2022- മെയ്മാസത്തിന് ശേഷം സന്താനത്തെക്കുറിച്ച് ചിന്തിക്കുന്നതാണ് നല്ലത്. ഇത് ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നു. അതുകൊണ്ട് തന്നെ ഐശ്വര്യത്തോടെയാണ് ഇവര്‍ക്ക് കുഞ്ഞ് ജനിക്കുന്നത്.

ധനു രാശി
നിങ്ങള്‍ ഒരു ധനു രാശിക്കാരനാണെങ്കില്‍ ദീര്‍ഘനാളായി ഒരു കുഞ്ഞിനായി കാത്തിരിക്കുകയും ചെയ്യുന്നുവെങ്കില്‍, 2021-ഉം 2022-ഉം സന്താനലബ്ധിക്ക് അനുകൂല സമയമല്ല. കാരണം അല്പ സമയം കൂടി കാത്തിരിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് ജീവിതത്തില്‍ മികച്ച സൗഭാഗ്യത്തിലേക്കുള്ള കാത്തിരിപ്പാണ് എന്ന് നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. ശരിയായ സമയത്തിനായി കാത്തിരിക്കുക എന്നതാണ് ഇവിടെ പ്രധാന കാര്യം. നിങ്ങളുടെ ക്ഷമ ഒടുവില്‍ നിങ്ങള്‍ക്ക് മികച്ച ഫലം നല്കുന്നു.

മകരം രാശി
2022 ഇവര്‍ക്ക് സന്താന സൗഭാഗ്യത്തിന് മികച്ച സമയമാണ്. മെയ് മാസത്തിന് മുമ്പ് ഒരു കുഞ്ഞ് ജനിക്കുമെന്ന് ഉറപ്പാക്കുന്നതിന് മകരം രാശിക്കാര്‍ ശ്രദ്ധിക്കണം. കുട്ടിക്കായി കാത്തിരിക്കുന്ന സ്ത്രീകള്‍ക്ക് 2022 മെയ് മാസത്തിന് മുമ്പ് ഗര്‍ഭം ധരിക്കാം. ഇത് നിങ്ങളുടെ കുഞ്ഞിന് സര്‍വ്വൈശ്വര്യങ്ങള്‍ നല്കുന്നു. ഏറ്റവും അനുകൂല സമയത്ത് ഒരു കുഞ്ഞ് ജനിക്കുക എന്നത് തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം

കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഈ വര്‍ഷം അവസാനമോ അടുത്ത വര്‍ഷത്തിന്റെ തുടക്കമോ ആയിരിക്കും ഗര്‍ഭധാരണത്തിന് വേണ്ടി തിരഞ്ഞെടുക്കേണ്ടത്. ഗര്‍ഭധാരണത്തിനുള്ള ശരിയായ സമയം ഏപ്രിലിന് മുമ്പാണ്. അടുത്ത വര്‍ഷാവസാനം പോലും കുട്ടികളുമായി ബന്ധപ്പെട്ട ഗ്രഹങ്ങള്‍ അനുകൂലമാണ്. അതുകൊണ്ട് ഇവര്‍ക്ക് 2022 സന്താന സൗഭാഗ്യത്തിന് മികച്ച വര്‍ഷമായിരിക്കും.

മീനം രാശി
കുഞ്ഞിന് വേണ്ടി ശ്രമിക്കുന്ന മീനം രാശിക്കാര്‍ ഏപ്രില്‍-മെയ് മാസം വരെ കാത്തിരിക്കണം. ഇതിനുശേഷം, വ്യാഴം സന്താനസൗഭാഗ്യത്തിന്റെ ഭാവത്തിലേക്ക് മാറുന്നതിനാല്‍ അടുത്ത വര്‍ഷം നിങ്ങള്‍ക്ക് നല്ല വാര്‍ത്തകള്‍ ലഭിക്കും. ഗര്‍ഭധാരണത്തിനുള്ള ശരിയായ സമയം അടുത്ത വര്‍ഷം സെപ്റ്റംബറില്‍ ആയിരിക്കുന്നതാണ് എന്തുകൊണ്ടും നല്ലത്. ഇത് സര്വ്വൈശ്വര്യത്തോടെയുള്ള ഒരു കുഞ്ഞിനെ സമ്മാനിക്കുന്നു.



Click it and Unblock the Notifications











