Latest Updates
-
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം!
ലക്ഷ്മീകൃപയാല്‍ ധനധാന്യസമൃദ്ധിയോടെ ജീവിതം; ആയുഷ്മാന്‍ യോഗം 3 രാശിക്ക് മഹാഭാഗ്യം
ജ്യോതിഷ പ്രകാരം, ഓരോ ഗ്രഹവും ഒരു നിശ്ചിത സമയത്തിന് ശേഷം അതിന്റെ സ്ഥാനം മാറുന്നു. ഇതിനിടയില്‍ ഓരോ യോഗങ്ങളും രൂപപ്പെടുന്നു. ഈ യോഗകള്‍ 12 രാശിക്കാരുടെയും ജീവിതത്തില്‍ സ്വാധീനം ചെലുത്തുന്നു. ഇത്തരത്തില്‍ രൂപപ്പെടുന്ന ഒരു യോഗമാണ് ആയുഷ്മാന്‍ യോഗം. ഈ യോഗത്തില്‍ ജനിച്ച വ്യക്തികള്‍ക്ക് ദീര്‍ഘകാലം ഭൗതികസുഖം നിറഞ്ഞ ജീവിതം ലഭിക്കുന്നു. ഇത്തരം ആളുകള്‍ ജീവിതത്തില്‍ സമ്പന്നരാകുന്നു. ആയുഷ്മാന്‍ യോഗം 3 രാശിക്കാര്‍ക്ക് സര്‍വ്വ സൗഭാഗ്യങ്ങളും നല്‍കും. ആ രാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

കര്‍ക്കിടകം
ജ്യോതിഷത്തില്‍, കര്‍ക്കടക രാശിക്കാര്‍ വളരെ ഭാഗ്യവാന്മാരായി കണക്കാക്കപ്പെടുന്നു. ഈ രാശിക്കാര്‍ക്ക് ജീവിതത്തില്‍ എല്ലാം ഭാഗ്യവും ലഭിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ഈ രാശിക്കാര്‍ അവരുടെ കഠിനാധ്വാനം കൊണ്ട് സമൂഹത്തില്‍ തങ്ങളുടേതായ ഒരു ഇടം ഉണ്ടാക്കുന്നു. ഏറ്റെടുക്കുന്ന ജോലികളെല്ലാം വളരെ വിജയകരമായി പൂര്‍ത്തിയാക്കുന്നവരാണ് കര്‍ക്കിടക രാശിക്കാര്‍. ഭാഗ്യത്തിന്റെ കടാക്ഷം ഇവര്‍ക്ക് വേണ്ടത്ര ലഭിക്കുന്നുണ്ട്.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ വളരെ ബുദ്ധിയുള്ളവരും മിടുക്കരുമാണെന്ന് ജ്യോതിഷത്തില്‍ പറഞ്ഞിട്ടുണ്ട്. തങ്ങളുടെ ജോലികളെല്ലാം അവര്‍ പൂര്‍ണ്ണമായും സത്യസന്ധതയോടെയും ഉത്സാഹത്തോടെയും പൂര്‍ത്തിയാക്കുന്നു. സത്യസന്ധരായതിനാല്ത്തന്നെ ഭാഗ്യവും അവരെ വളരെയധികം അനുകൂലിക്കുന്നു. മറ്റ് രാശികളെ അപേക്ഷിച്ച്, വൃശ്ചികം രാശിക്കാര്‍ ജീവിതത്തില്‍ പെട്ടെന്ന് വിജയം കൈവരിക്കുന്നു. ഈ ആളുകള്‍ ആത്മവിശ്വാസമുള്ളവരും മികച്ച നേതൃശേഷിയുള്ളവരുമാണ്.

മേടം
ജ്യോതിഷ പ്രകാരം, മേടം രാശിക്കാര്‍ വളരെയേറെ ധൈര്യശാലികളും ഭയമില്ലാത്തവരുമാണ്. മേട രാശിയുടെ അധിപന് ചൊവ്വയാണ്. മേടം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് വളരെ ശക്തമായ ഭാഗ്യമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. അവര്‍ വളരെ കഠിനാധ്വാനം ചെയ്യുന്നവരാണ്. ഭാഗ്യത്തിന്റെ കടാക്ഷത്താല്‍ അവരുടെ കഠിനാധ്വാനത്തിന്റെ പൂര്‍ണ ഫലം അവര്‍ക്ക് ലഭിക്കുന്നു. മേടം രാശിയില്‍ ജനിച്ച ആളുകള്‍ വളരെയേറെ ആത്മവിശ്വാസമുള്ളവരാണ്. അവരുടെ നേതൃത്വപരമായ കഴിവ് വളരെ മികച്ചതായി കണക്കാക്കപ്പെടുന്നു.
ആയുഷ്മാന്‍ യോഗം
ജ്യോതിഷത്തിലെ ആയുഷ്മാന്‍ യോഗം മുതിര്‍ന്നവര്‍ 'ആയുഷ്മാന്‍ ഭവ' എന്ന് പറഞ്ഞ് ഇളയവരെ അനുഗ്രഹിക്കാറുണ്ട്. ദീര്‍ഘായുസ്സിനായി ഈ അനുഗ്രഹം നല്കുന്നു. അതുപോലെ, ജ്യോതിഷത്തിലും ഒരു യോഗമുണ്ട്. ഈ യോഗസമയത്ത് ചെയ്യുന്ന ശുഭപ്രവൃത്തികള്‍ ദീര്‍ഘകാലത്തേക്ക് ശുഭ ഫലങ്ങള്‍ നല്കിക്കൊണ്ടേയിരിക്കും. ആയുഷ്മാന്‍ യോഗം എന്ന് ഈ യോഗത്തെ വിളിക്കുന്നത്, ജീവിതത്തിലുടനീളം അതിന്റെ ഫലം നിലനില്‍ക്കുന്നതിനാലാണ്. ഇത് വളരെ ശുഭകരമായ ഒരു യോഗമാണ്.
ഈ യോഗത്തില്‍ ആരംഭിക്കുന്ന ഏതൊരു പ്രവൃത്തിയും വളരെ ഫലപ്രദമാണ്. ഇതോടൊപ്പം ജീവിതത്തിലുടനീളം സന്തോഷവും ലഭിക്കുന്നു. ആയുഷ്മാന്‍ യോഗത്തില്‍ ആരംഭിച്ച ഒരു പ്രവൃത്തിയും പരാജയപ്പെടുന്നില്ല. ഈ യോഗത്തില്‍ ജനിച്ചവരും പ്രത്യേകതയുള്ളവരാണ്. അത്തരം ആളുകള്‍ ദീര്‍ഘവും സന്തുഷ്ടജീവിതം നയിക്കുന്നു. ആയുഷ്മാന്‍ യോഗത്തില്‍ ജനിച്ചവര്‍ക്ക് ഗുരുക്കന്മാരുടെയും സന്യാസിമാരുടെയും അനുഗ്രഹങ്ങളും ലഭിക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
